Rev. Fr Mathew Moothedam MCBS

Advertisements

Rev. Fr Mathew Moothedam MCBS

മൂത്തേടം ബഹു. മാത്യു അച്ചൻ്റെ പതിമൂന്നാം ചരമവാർഷികം

ജനനം: 27 – 01-1935
പ്രഥമ വ്രത വാഗ്ദാനം : 23-05- 1957
പൗരോഹിത്യ സ്വീകരണം: 10-03-1967
മരണം: 25-09-2009

ഇടവക : പാലാ രൂപതയിലെ മേലുകാവുമറ്റം
വിളിപ്പേര് : പാപ്പച്ചൻ (കൊച്ചാൻ )

സഭയിലെ ആറാമത്തെ നൊവിഷ്യേറ്റു ബാച്ചിലെ അംഗം

ആലുവയിലെ സ്റ്റഡി ഹൗസ് ആയിരുന്നു മാത്യു മൂത്തേടം അച്ചൻ്റെ പ്രഥമ ശുശ്രൂഷാരംഗം

പയസ് മൗണ്ട് ആശ്രമം ചെമ്പേരി

അതിരമ്പുഴ മൈനർ സെമിനാരി

ഹൈറേഞ്ചിലെ കോമ്പയാറിലെ സെൻ്റ് തോമസ് ആശ്രമം

മാനന്തവാടി രൂപതയിലെ പാലാങ്കര, ത്രിശ്ശിലേരി, കുറുമണി എന്നീ ഇടവകകളിൽ വികാരി

ഷിമോഗയിലെ ആഗുമ്പേ

ആലുവയിലെ ജനററേറ്റിലെ പ്രൊക്കുറേറ്റർ

നഞ്ചൻകോട്

ഇവയെല്ലാമായിരുന്നു അച്ചൻ്റെ ശുശ്രൂഷ മേഖലകൾ

ദിവ്യകാരുണ്യ മിഷനറി സഭയ്ക്കുവേണ്ടി കഠിനധ്വാനം ചെയ്ത ഒരു കർഷകവര്യൻ,

ഒരു മാതൃ ഹൃദയത്തിൻ്റെ ഉടമ ഇവയെല്ലാമായിരുന്നു മാത്യു അച്ചൻ

2009 ജൂൺ മാസത്തിൽ ശ്വാസകോശത്തിൽ രോഗബാധ കണ്ടെത്തി

മാത്യു അച്ചന്റെ ജീവിത ശ്രേഷ്ഠതയെ കുറിച്ച് ആ കാലഘട്ടത്തിൽ അച്ചൻ്റെ സഹവർത്തിയായിരുന്ന ബഹുമാനപ്പെട്ട തോമസ് വരകിലച്ചൻ, മാത്യു അച്ചൻ പറഞ്ഞതായി ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു:
“കുർബാന ചെല്ലാനും കൂദാശ പരികർമ്മം ചെയ്യാനും പറ്റിയാൽ മതി, സഭ എന്നെ സ്വീകരിച്ചു. സഭയ്ക്കു വേണ്ടി ജോലി ചെയ്തു. എനിക്ക് ഒരു പരാതിയില്ല…ഒരു ടെൻഷനും ഇല്ല. എല്ലാ കെട്ടിൽ നിന്നും സ്വസ്ഥമാണ്. യാതൊരു ബന്ധനവുമില്ല. എൻ്റെ ഉള്ള് ഇപ്പോൾ ഫ്രീ. സഭ എന്നെ ഏൽപ്പിച്ച ജോലി പരമാവധി നന്നായി ചെയ്യുവാൻ ശ്രമിച്ചു. എനിക്കു സംതൃപ്തി, സന്തോഷം. തമ്പുരാൻ എൻ്റെ കണക്ക് നോക്കുന്നുണ്ട്. പാസ്മാർക്ക് കിട്ടുമ്പോൾ ക്ലാസ് കയറ്റം തരും.”

ലാഭകണ്ണില്ലാതെ അർപ്പിക്കാനും, ആശ്വാസം തേടാതെ അധ്വാനിക്കുവാനും, മാതൃഹൃദയത്തോടുകൂടി കാത്തിരിക്കാനും, പ്രാർത്ഥനാനിരതനായി പണിയെടുക്കാനും ,
പരാതികൾ ഇല്ലാതെ സംതൃപ്തരായിരിക്കാനും,
മാതൃക നൽകിയ ബഹു. മാത്യു മൂത്തേടത്തച്ചൻ ദിവ്യകാരുണ്യ സഭാംഗങ്ങൾക്ക് എന്നും മാതൃകയും പ്രചോദനവുമാണ്.

Advertisements
Rev. Fr Mathew Moothedam MCBS
Advertisements

Leave a comment