The Book of Psalms, Chapter 110 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 110 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 110

രാജാവിന്റെ സ്ഥാനാരോഹണം

1 കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക.

2 കര്‍ത്താവു സീയോനില്‍നിന്നു നിന്റെ അധികാരത്തിന്റെ ചെങ്കോല്‍ അയയ്ക്കും; ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക.

3 വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിന്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്‌സിന്റെ ഉദരത്തില്‍നിന്നു മഞ്ഞെന്നപോലെയുവാക്കള്‍ നിന്റെ അടുത്തേക്കുവരും.

4 കര്‍ത്താവു ശപഥംചെയ്തു: മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല.

5 കര്‍ത്താവു നിന്റെ വലത്തുവശത്തുണ്ട്; തന്റെ ക്രോധത്തിന്റെ ദിനത്തില്‍ അവിടുന്നു രാജാക്കന്‍മാരെ തകര്‍ത്തുകളയും.

6 ജനതകളുടെയിടയില്‍ അവിടുന്നു തന്റെ വിധി നടപ്പിലാക്കും; അവിടം ശവശരീരങ്ങള്‍ കൊണ്ടു നിറയും; ഭൂമിയിലെങ്ങുമുള്ള രാജാക്കന്‍മാരെ അവിടുന്നു തകര്‍ക്കും.

7 വഴിയരികിലുള്ള അരുവിയില്‍നിന്ന് അവന്‍ പാനംചെയ്യും;അവന്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s