The Book of Psalms, Chapter 143 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 143 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 143

കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാര്‍ഥന

1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചന ശ്രവിക്കണമേ! അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്ക് ഉത്തരമരുളണമേ!

2 ഈ ദാസനെന്യായവിസ്താരത്തിനുവിധേയനാക്കരുതേ! എന്തെന്നാല്‍, ജീവിക്കുന്ന ഒരുവനുംഅങ്ങയുടെ മുന്‍പില്‍ നീതിമാനല്ല.

3 ശത്രു എന്നെ പിന്തുടര്‍ന്നു; അവന്‍ എന്റെ ജീവനെ നിലത്തെറിഞ്ഞു തകര്‍ത്തു, പണ്ടേ മരിച്ചവനെപ്പോലെഎന്നെ അവന്‍ ഇരുട്ടില്‍ തള്ളി.

4 ഞാന്‍ വിഷാദഗ്രസ്തനായിരിക്കുന്നു; എന്റെ ഹൃദയം നടുങ്ങുന്നു.

5 കഴിഞ്ഞകാലങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു; അവിടുന്നു ചെയ്ത എല്ലാ കാര്യങ്ങളെയുംപറ്റി ഞാന്‍ ധ്യാനിക്കുന്നു; അവിടുത്തെ ശക്തമായ പ്രവൃത്തികളെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നു.

6 ഞാന്‍ അങ്ങയുടെ നേര്‍ക്കു കരങ്ങള്‍ വിരിക്കുന്നു; ഉണങ്ങിവരണ്ട നിലംപോലെഎന്റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നു.

7 കര്‍ത്താവേ, എനിക്കു വേഗം ഉത്തരമരുളണമേ! ഇതാ, എന്റെ പ്രാണന്‍ പോകുന്നു! എന്നില്‍നിന്നു മുഖം മറയ്ക്കരുതേ! മറച്ചാല്‍, ഞാന്‍ പാതാളത്തില്‍പതിക്കുന്നവരെപ്പോലെയാകും.

8 പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെകാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ! എന്തെന്നാല്‍, അങ്ങയിലാണു ഞാന്‍ ആശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, എന്റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കാണുഞാന്‍ ഉയര്‍ത്തുന്നത്.

9 കര്‍ത്താവേ, ശത്രുക്കളില്‍നിന്ന് എന്നെമോചിപ്പിക്കണമേ! അഭയംതേടി ഞാന്‍ അങ്ങയുടെ സന്നിധിയിലേക്ക്ഓടിവന്നിരിക്കുന്നു.

10 അങ്ങയുടെ ഹിതം അനുവര്‍ത്തിക്കാന്‍എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അവിടുന്നാണ് എന്റെ ദൈവം! അങ്ങയുടെ നല്ല ആത്മാവ് എന്നെനിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ!

11 കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതിഎന്റെ ജീവന്‍ പരിപാലിക്കണമേ! അങ്ങയുടെ നീതിയാല്‍ എന്നെദുരിതത്തില്‍നിന്നു മോചിപ്പിക്കണമേ!

12 കാരുണ്യവാനായ അങ്ങ് എന്റെ ശത്രുക്കളെ വിച്‌ഛേദിക്കണമേ! എന്റെ വൈരികളെ നശിപ്പിക്കണമേ! എന്തെന്നാല്‍ ഞാന്‍ അങ്ങയുടെ ദാസനാണ്.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a comment