The Book of Joshua, Chapter 15 | ജോഷ്വാ, അദ്ധ്യായം 15 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 15

യൂദായുടെ ഓഹരി

1 യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച ഓഹരി തെക്ക് സിന്‍മരുഭൂമിയുടെ തെക്കേ അറ്റമായ ഏദോം അതിര്‍ത്തിവരെ വ്യാപിച്ചുകിടക്കുന്നു.2 അവരുടെ തെക്കേ അതിര്‍ത്തി ഉപ്പു കടലിന്റെ തെക്കോട്ടു നീണ്ടുകിടക്കുന്ന ഉള്‍ക്കടലില്‍ ആരംഭിക്കുന്നു.3 അത് അക്രാബിമിന്റെ കയറ്റത്തിലൂടെ തെക്കോട്ടു ചെന്ന് സിനിലേക്കു കടന്ന്, കാദെഷ്ബര്‍ണയായുടെ തെക്കുഭാഗത്തുകൂടി ഹെസ്‌റോണിലൂടെ അദാറില്‍ എത്തി, കര്‍ക്കായിലേക്കു തിരിയുന്നു.4 അവിടെനിന്ന് അസ്‌മോണ്‍ കടന്ന് ഈജിപ്തു തോടുവരെ ചെന്ന് കടലില്‍ അവസാനിക്കുന്നു. ഇതായിരിക്കും നിങ്ങളുടെ തെക്കേ അതിര്‍ത്തി.5 ജോര്‍ദാന്‍ നദീമുഖം വരെയുള്ള ഉപ്പു കടലായിരിക്കും നിങ്ങളുടെ കിഴക്കേ അതിര്‍ത്തി. വടക്കേ അതിര്‍ത്തി ജോര്‍ദാന്‍ നദീമുഖത്തുള്ള ഉള്‍ക്കടലില്‍ നിന്നാരംഭിക്കുന്നു.6 അതു ബേത്‌ഹോഗ്‌ലായിലൂടെ പോയി ബേത് അരാബായുടെ വടക്കുകൂടെ കടന്നു റൂബന്റെ മകന്‍ ബോഹാന്റെ ശിലവരെ പോകുന്നു.7 തുടര്‍ന്ന് ആഖോര്‍ താഴ്‌വരയില്‍ നിന്നു ദബീര്‍വരെ പോയി വടക്കോട്ട് ഗില്‍ഗാലിലേക്കു തിരിയുന്നു. താഴ്‌വരയുടെ തെക്കുവശത്തുള്ള അദുമ്മിം കയറ്റത്തിന്റെ എതിര്‍വശത്താണു ഗില്‍ഗാല്‍ അതിര്‍ത്തി. എന്‍ഷമേഷ് ജലാശയത്തിലൂടെ കടന്ന് എന്റോഗലില്‍ എത്തുന്നു.8 അവിടെനിന്ന്, അത് ജബൂസ്യമലയുടെ – ജറുസലെമിന്റെ – തെക്കേ അറ്റത്തു ബന്‍ഹിന്നോം താഴ്‌വര വരെപോകുന്നു. പിന്നീട് ഹിന്നോം താഴ്‌വരയുടെ മുന്‍പില്‍ പടിഞ്ഞാറോട്ടും റഫായിം താഴ്‌വരയുടെ അടുത്തു വടക്കോട്ടും ഉള്ള മലമുകളിലേക്കു കയറുന്നു.9 വീണ്ടും അത് മലമുകളില്‍നിന്ന് നെഫ്‌തോവാ അരുവികള്‍വരെയും അവിടെനിന്നു എഫ്രോണ്‍ മലയിലെ പട്ടണങ്ങള്‍വരെയും, അവിടെനിന്ന് ബാലായിലേക്ക്, അതായത്, കിരിയാത്ത് യെയാറിമിലേക്ക് വളഞ്ഞുപോകുന്നു.10 ബാലായുടെ പശ്ചിമ ഭാഗത്തുകൂടി കടന്ന് സെയിര്‍ മലയിലെത്തിയയാറിം മലയുടെ – കെസലോണിന്റെ – വടക്കു ഭാഗത്തുകൂടെ കടന്ന് ബത്ഷമേഷിലേക്കിറങ്ങി, തിമ്‌നായിലൂടെ നീങ്ങുന്നു.11 അത് എക്രോണിന്റെ വടക്കുള്ള കുന്നിന്‍പ്രദേശങ്ങളിലൂടെ ചെന്ന് ഷിക്കറോണ്‍ ചുറ്റി ബാലാമലയിലൂടെ കടന്ന്, യാബ്‌നേലില്‍ എത്തി, സമുദ്രത്തില്‍ വന്ന് അവസാനിക്കുന്നു.12 പടിഞ്ഞാറേഅതിര്‍ത്തി, മഹാസമുദ്രവും അതിന്റെ തീരപ്രദേശവുമാണ്. യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശത്തിനുചുറ്റുമുള്ള അതിര്‍ത്തിയാണിത്.13 ജോഷ്വയോട് കര്‍ത്താവ് കല്‍പിച്ചതനുസരിച്ച് യഫുന്നയുടെ മകനായ കാലെബിന് യൂദാ ഗോത്രത്തിന്റെ യിടയില്‍ കിരിയാത്ത് അര്‍ബ്ബാ – ഹെബ്രോണ്‍ – കൊടുത്തു. അനാക്കിന്റെ പിതാവായിരുന്നു അര്‍ബ്ബാ.14 അവിടെനിന്ന് കാലെബ് അനാക്കിന്റെ സന്തതികളായ ഷേഷായി, അഹിമാന്‍, തല്‍മായി എന്നിവരെ തുരത്തി.15 പിന്നീട് അവന്‍ ദബീര്‍നിവാസികള്‍ക്കെതിരേ പുറപ്പെട്ടു. ദബീറിന്റെ പഴയപേര് കിരിയാത്‌സേഫര്‍ എന്നായിരുന്നു.16 കാലെബ് പറഞ്ഞു: കിരിയാത്‌സേഫര്‍ പിടിച്ചടക്കുന്നവന് എന്റെ മകള്‍ അക്‌സായെ ഞാന്‍ ഭാര്യയായി കൊടുക്കും.17 കാലെബിന്റെ സഹോദരന്‍ കെന സിന്റെ മകനായ ഒത്‌നിയേല്‍ അതു പിടിച്ചെടുത്തു. അവന് തന്റെ മകളായ അക്‌സായെ കാലെബ് ഭാര്യയായി നല്‍കി.18 അവള്‍ അടുത്തുചെന്നപ്പോള്‍ പിതാവിനോട് ഒരു വയല്‍ ചോദിക്കണമെന്ന് അവന്‍ നിര്‍ബന്ധിച്ചു; അവള്‍ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോള്‍ കാലെബ് അവളോടു ചോദിച്ചു:19 നിനക്ക് എന്താണു വേണ്ടത്? അവള്‍ പറഞ്ഞു: എനിക്ക് ഒരു സമ്മാനം വേണം. നീ എന്നെ വരണ്ട നെഗെബിലേക്ക് അയയ്ക്കുന്നതിനാല്‍ എനിക്കു നീരുറവകള്‍ തരണം. കാലെബ് അവള്‍ക്ക് മലയിലും താഴ്‌വരയിലും നീരുറവകള്‍ കൊടുത്തു.20 യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച അവ കാശം:21 തെക്കേ അറ്റത്തു ഏദോം അ തിര്‍ത്തിക്കരികേ യൂദാ ഗോത്രത്തിനുള്ള പട്ടണങ്ങള്‍ ഇവയാണ്: കബ്‌സേല്‍, ഏദര്‍, യാഗുര്‍,22 കീന, ദിമോന, അദാദാ,23 കേദെഷ്, ഹാസോര്‍, ഇത്‌നാന്‍,24 സിഫ്, തേലെം, ബേയാലോത്,25 ഹാസോര്‍ഹദാത്താ, കെരിയോത്ത് ഹെസ്രോണ്‍-ഹാസോര്‍-26 അമാം, ഷേമ, മൊളാദ,27 ഹസാര്‍ഗാദ, ഹെഷ് മോണ്‍, ബത്‌പെലെത്,28 ഹസാര്‍ഷുവാല്‍, ബേര്‍ഷേബാ, ബിസിയോതിയ,29 ബാല, ഇയിം, ഏസെം,30 എല്‍ത്തോലാദ്, കെസില്‍, ഹോര്‍മ,31 സിക്‌ലാഗ്, മദ്മന്നാ, സാന്‍സന്ന,32 ലബാവോത്ത്, ഷില്‍ഹിം, അയിന്‍, റിമ്മോന്‍ – അങ്ങനെ ആകെ ഇരുപത്തിയൊന്‍പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.33 സമതലത്തില്‍ എഷ്താവോല്‍, സോറ, അഷ്‌ന,34 സനോവ, എന്‍ഗന്നിം, തപ്പുവാ, ഏനാം,35 യാര്‍മുത്; അദുല്ലാം, സൊക്കോ, അസേക്ക,36 ഷറായിം, അദിത്തായിം, ഗദേറ, ഗദറോത്തായിം എന്നീ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.37 സെനാന്‍, ഹദാഷാ, മിഗ്ദല്‍ഗാദ്,38 ദിലെയാന്‍, മിസ്‌പേ, യോക്‌തേല്‍,39 ലാഖീഷ്, ബൊസ്‌ക്കത്ത്, എഗ്‌ലോന്‍,40 കബോന്‍, ലഹ്‌മാം, കിത്ത്‌ലിഷ്,41 ഗദെറോത്ത്, ബത് ദാഗോന്‍, നാമാ, മക്കേദഎന്നീ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.42 ലിബ്‌നാ, എത്തോര്‍, ആഷാന്‍,43 ഇഫ്താ, അഷ്‌നാ, നെസിബ്,44 കെയില, അക്‌സീബ്, മറേഷ എന്നീ ഒന്‍പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.45 എക്രോണിലെ പട്ടങ്ങളും ഗ്രാമങ്ങളും.46 എക്രോണ്‍ മുതല്‍ സമുദ്രംവരെ അഷ്‌ദോദിന്റെ അരികിലുള്ള പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.47 അഷ് ദോദിലെ പട്ടണങ്ങളും ഗ്രാമങ്ങളും, ഗാസയിലെ പട്ടണങ്ങളും ഗ്രാമങ്ങളും, ഈജിപ്തുതോടും മഹാസമുദ്രവും അതിന്റെ തീരവുംവരെ48 മലമ്പ്രദേശങ്ങളില്‍ ഷമീര്‍, യത്തീര്‍, സൊക്കോ,49 ദന്നാ, കിരിയാത്ത്‌സന്നാ – ദബീര്‍ -50 അനാബ്, എഷ്‌തെമോ, അനീ,51 ഗോഷന്‍, ഹോലോന്‍, ഗിലോ എന്നീ പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.52 അരാബ്, ദുമ, എഷാന്‍,53 യാനീം, ബത്തപ്പുവാ, അഫേക്കാ,54 ഹുംത, കിരിയാത്ത് അര്‍ബ്ബാ – ഹെബ്രോണ്‍-സിയൊര്‍ എന്നീ ഒന്‍പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.55 മാവോന്‍, കാര്‍മല്‍, സിഫ്, യുത്താ,56 യസ്രേല്‍, യോക്‌ദെയാം, സനോവാ,57 കായിന്‍, ഗിബെയാ, തിംനാ എന്നീ പത്തു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.58 ഹാല്‍ഹുല്‍, ബത്‌സുര്‍, ഗദോര്‍,59 മാറാത്, ബത്അനോത്, എല്‍തെക്കോന്‍ എന്നീ ആറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.60 കിരിയാത് ബാല്‍ – കിരിയാത്‌യയാറിം – റാബ്ബാ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.61 മരുഭൂമിയില്‍ ബത്അരാബാ, മിദ്ദീന്‍, സെക്കാക്ക,62 നിബ്ഷാന്‍ഉപ്പുനഗരം, എന്‍ഗേദി എന്നീ ആറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.63 എന്നാല്‍, യൂദാ ഗോത്രത്തിന് ജറുസലെം നിവാസികളായ ജബൂസ്യരെ തുരത്താന്‍ സാധിച്ചില്ല. അതുകൊണ്ട് ഇന്നും ജബൂസ്യര്‍ അവരോടൊന്നിച്ചു ജറുസലെമില്‍ വസിക്കുന്നു.

Advertisements

The Book of Joshua | ജോഷ്വാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
The Consecration of Joshua
Advertisements
Conquering Canaan
Advertisements
Advertisements

Leave a comment