The Book of Joshua, Introduction | ജോഷ്വാ, ആമുഖം | Malayalam Bible | POC Translation

ജോഷ്വാ, ആമുഖം

വാഗ്ദത്തഭൂമിയിലേക്കു ദൈവജനത്തെനയിക്കുന്നതിനോ അവിടെ കാലുകുത്തുന്നതിനോ ദൈവം മോശയെ അനുവദിച്ചില്ല. ദൂരെനിന്നു ദേശം നോക്കിക്കാണാന്‍മാത്രമേ അദ്‌ദേഹത്തിനു സാധിച്ചുള്ളു. എന്നാല്‍ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം വാഗ്ദത്തഭൂമി ഇസ്രായേല്‍ജനത്തിനു നല്‍കുകതന്നെ ചെയ്തു. മോശയുടെ പിന്‍ഗാമിയായി ദൈവം തിരഞ്ഞെടുത്തത് ജോഷ്വയെയാണ്. കാനാന്‍ദേശം കൈയടക്കുക, അത് ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കു ഭാഗിച്ചു കൊടുക്കുക എന്നീ ശ്രമകരമായരണ്ടു ദൗത്യങ്ങളാണ് ജോഷ്വ നിര്‍വഹിക്കേണ്ടിയിരുന്നത്. ഈ ദൗത്യനിര്‍വഹണത്തിന്റെ ചരിത്ര മാണ് ജോഷ്വയുടെ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്. വാഗ്ദത്തഭൂമി കരസ്ഥമാക്കാന്‍ ഇസ്രായേല്‍ ജനത്തെനയിച്ച ജോഷ്വയുടെ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നത്. മോശയുടെ പിന്‍ഗാമിയാകാനുള്ള തന്റെ യോഗ്യത ധീരതയിലൂടെ ജോഷ്വ പ്രകടമാക്കി. കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ അയച്ചവരില്‍ ജോഷ്വയും കാലെബും മാത്രമേ അവസരത്തിനൊത്തുയര്‍ന്നുള്ളു. ബി.സി. പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇസ്രായേല്‍ കാനാന്‍ ദേശത്തു പ്രവേശിച്ചു എന്നാണ് പൊതുവേയുള്ള അഭിപ്രായം. ബി.സി. ആറാംനൂറ്റാണ്ടില്‍ ബാബിലോണ്‍ വിപ്രവാസ കാലത്താണ് പാരമ്പര്യങ്ങള്‍ ശേഖരിച്ച് ഗ്രന്ഥകാരന്‍ ജോഷ്വയ്ക്ക് അന്തിമരൂപം നല്‍കിയത്. ആശയറ്റ ജനത്തിനു പ്രത്യാശ നല്‍കുകയും ദൈവത്തിന്റെ വിശ്വസ്തത അവരെ ബോധ്യപ്പെടുത്തുകയുമാണ് ഗ്രന്ഥകാരന്റെ ലക്ഷ്യം.

ഘടന

1-12:വാഗ്ദത്തഭൂമി ആക്രമിച്ചു കീഴടക്കുന്നു.

13-22: ദേശം ഗോത്രങ്ങള്‍ക്കു ഭാഗിച്ചു കൊടുക്കുന്നു.

23-24: ജോഷ്വയുടെ അന്ത്യശാസനവും ഷെക്കെമില്‍വച്ചുള്ള ഉടമ്പടി നവീകരണവും

Advertisements

The Book of Joshua | ജോഷ്വാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
The Consecration of Joshua
Advertisements
Conquering Canaan
Advertisements
Advertisements

Leave a comment