The Book of 1 Samuel, Chapter 15 | 1 സാമുവൽ, അദ്ധ്യായം 15 | Malayalam Bible | POC Translation

Advertisements

1 സാമുവൽ, അദ്ധ്യായം 15

സാവൂള്‍ കല്‍പന ലംഘിക്കുന്നു

1 സാമുവല്‍ സാവൂളിനോടു പറഞ്ഞു: തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു; അതിനാല്‍ കര്‍ത്താവിന്റെ വചനം കേട്ടുകൊള്ളുക.2 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്തില്‍നിന്ന് പോരുമ്പോള്‍ വഴിയില്‍വച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്ഷിക്കും.3 ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്‍മാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക.4 സാവൂള്‍ ജനത്തെ വിളിച്ചുകൂട്ടി തെലായിമില്‍ വച്ച് അവരെ എണ്ണിത്തിട്ടപ്പെടുത്തി. രണ്ടു ലക്ഷം കാലാള്‍പ്പടയും, യൂദാഗോത്രക്കാരായ പതിനായിരം പേരും ഉണ്ടായിരുന്നു.5 അനന്തരം, സാവൂള്‍ അമലേക്യരുടെ നഗരത്തില്‍ച്ചെന്ന് ഒരു താഴ്‌വരയില്‍ പതിയിരുന്നു.6 കേന്യരോട് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ അമലേക്യരോടൊപ്പം നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെയിടയില്‍ നിന്നു മാറിപ്പൊയ്‌ക്കൊള്ളുവിന്‍. ഇസ്രായേല്‍ ഈജിപ്തില്‍നിന്നു പോരുമ്പോള്‍ നിങ്ങള്‍ അവരോടു കാരുണ്യം കാണിച്ചല്ലോ. അങ്ങനെ കേന്യര്‍ അമലേക്യരുടെയിടയില്‍നിന്നു മാറിത്താമസിച്ചു.7 സാവൂള്‍ ഹവില മുതല്‍ ഈജിപ്തിനു കിഴക്ക് ഷൂര്‍ വരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു.8 അമലേക്യരുടെ രാജാവായ അഗാഗിനെ അവന്‍ ജീവനോടെ പിടിച്ചു. ജനത്തെ അപ്പാടെ വാളിനിരയാക്കി.9 എന്നാല്‍, സാവൂളും ജനവും അഗാഗിനെയും, ആടുമാടുകള്‍, തടിച്ച മൃഗങ്ങള്‍, കുഞ്ഞാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും – ഉത്തമമായവയൊക്കെയും – നശിപ്പിക്കാതെ സൂക്ഷിച്ചു. നിന്ദ്യവും നിസ്‌സാരവുമായവയെ അവര്‍ നശിപ്പിച്ചു.10 കര്‍ത്താവ് സാമുവലിനോട് അരുളിച്ചെയ്തു:11 സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്ന് അകലുകയും എന്റെ കല്‍പനകള്‍ നിറവേറ്റാതിരിക്കുകയും ചെയ്തിരിക്കുന്നു. സാമുവല്‍ കോപാകുലനായി; രാത്രി മുഴുവന്‍ കര്‍ത്താവിനോടു കരഞ്ഞപേക്ഷിച്ചു.12 സാവൂളിനെ പ്രഭാതത്തിനുമുന്‍പേ കാണാന്‍ സാമുവല്‍ നേരത്തേ എഴുന്നേറ്റു. എന്നാല്‍, സാവൂള്‍ കാര്‍മലിലെത്തി തന്റെ തന്നെ വിജയസ്തംഭം നാട്ടിയിട്ട് ഗില്‍ഗാലിലേക്ക് മടങ്ങിപ്പോയെന്നു സാമുവലിന് അറിവുകിട്ടി.13 അവന്‍ സാവൂളിന്റെ അടുത്തെത്തി. സാവൂള്‍ പറഞ്ഞു: അങ്ങു കര്‍ത്താവിനാല്‍ അനുഗൃഹീതനാകട്ടെ! ഞാന്‍ കര്‍ത്താവിന്റെ കല്‍പന നിറവേറ്റിയിരിക്കുന്നു.14 സാമുവല്‍ ചോദിച്ചു: എന്റെ കാതുകളില്‍ മുഴങ്ങുന്ന ആടുകളുടെ നിലവിളിയും കാളകളുടെ മുക്രയിടലും എന്താണര്‍ഥമാക്കുന്നത്?15 സാവൂള്‍ പ്രതിവചിച്ചു: ജനം അമലേക്യരില്‍നിന്നു കൊണ്ടുവന്നതാണവ. നിന്റെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ അവര്‍ ആടുകളിലും കാളകളിലും നിന്നു നല്ലതു സൂക്ഷിച്ചു. ശേഷിച്ചവയെ ഞങ്ങള്‍ നശിപ്പിച്ചുകളഞ്ഞു.16 നിര്‍ത്ത്, സാമുവല്‍ പറഞ്ഞു, കര്‍ത്താവ് ഈ രാത്രിയില്‍ എന്നോടു പറഞ്ഞതെന്തെന്നു ഞാന്‍ അറിയിക്കാം. പറഞ്ഞാലും, സാവൂള്‍ പ്രതിവചിച്ചു.17 സാമുവല്‍ ചോദിച്ചു: സ്വന്തം ദൃഷ്ടിയില്‍ നിസ്‌സാരനെങ്കിലും ഇസ്രായേല്‍ ഗോത്രങ്ങളുടെ നേതാവല്ലേ നീ? ഇസ്രായേലിന്റെ രാജാവായി കര്‍ത്താവ് നിന്നെ അഭിഷേകം ചെയ്തു.18 പിന്നീടു കര്‍ത്താവ് ഒരു ദൗത്യമേല്‍പിച്ചുകൊണ്ട്, പോയി പാപികളായ അമലേക്യരെയെല്ലാം നശിപ്പിക്കുക, അവര്‍ നശിക്കുന്നതുവരെ അവരോടു പോരാടുക എന്നു നിന്നോടു പറഞ്ഞു.19 എന്തുകൊണ്ടാണ്, നീ കര്‍ത്താവിനെ അനുസരിക്കാതിരുന്നത്? കവര്‍ച്ചവസ്തുക്കളുടെമേല്‍ ചാടിവീണ് കര്‍ത്താവിന് അനിഷ്ടമായതു ചെയ്തതെന്തിനാണ്? സാവൂള്‍ പറഞ്ഞു:20 ഞാന്‍ കര്‍ത്താവിന്റെ വാക്ക് അനുസരിച്ചു. കര്‍ത്താവ് എന്നെ ഏല്‍പിച്ച ദൗത്യം ഞാന്‍ നിറവേറ്റി. അമലേക്യരാജാവായ അഗാഗിനെ ഞാന്‍ പിടിച്ചുകൊണ്ടുവന്നു. അമലേക്യരെയെല്ലാം നശിപ്പിച്ചു.21 എന്നാല്‍, നശിപ്പിക്കപ്പെടേണ്ട കൊള്ളവസ്തുക്കളില്‍ ഏറ്റവും നല്ല ആടുമാടുകളെ നിന്റെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ജനം ഗില്‍ഗാലില്‍ കൊണ്ടുവന്നു.22 സാമുവല്‍ പറഞ്ഞു: തന്റെ കല്‍പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം; മുട്ടാടുകളുടെ മേദസ്‌സിനെക്കാള്‍ ഉത്കൃഷ്ടം.23 മാത്‌സര്യം മന്ത്രവാദംപോലെ പാപമാണ്; മര്‍ക്കടമുഷ്ടി വിഗ്രഹാരാധനപോലെയും. കര്‍ത്താവിന്റെ വചനം നീ തിരസ്‌കരിച്ചതിനാല്‍, അവിടുന്ന് രാജത്വത്തില്‍ നിന്ന് നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു.24 സാവൂള്‍ പറഞ്ഞു: ഞാന്‍ പാപം ചെയ്തു പോയി. ജനത്തെ ഭയപ്പെട്ട് അവരുടെ വാക്കു ഞാന്‍ അനുസരിച്ചു. കര്‍ത്താവിന്റെ കല്‍പനകളെയും അങ്ങയുടെ വാക്കുകളെയും ലംഘിച്ച് ഞാന്‍ തെറ്റു ചെയ്തു.25 അതിനാല്‍, എന്റെ പാപം ക്ഷമിക്കണമെന്നും കര്‍ത്താവിനെ ആരാധിക്കുന്നതിന് അങ്ങ് എന്നോടുകൂടെ വരണമെന്നും ഇപ്പോള്‍ ഞാന്‍ അപേക്ഷിക്കുന്നു.26 സാമുവല്‍ പറഞ്ഞു. ഞാന്‍ നിന്നോടൊത്തു വരില്ല. നീ കര്‍ത്താവിന്റെ വചനം തിരസ്‌കരിച്ചതിനാല്‍, ഇസ്രായേലിന്റെ രാജാവായിരിക്കുന്നതില്‍നിന്നു നിന്നെയും അവിടുന്നു തിരസ്‌കരിച്ചിരിക്കുന്നു.27 സാമുവല്‍ മടങ്ങിപ്പോകാന്‍ തിരിഞ്ഞപ്പോള്‍ സാവൂള്‍ അവന്റെ മേലങ്കിയുടെ വിളുമ്പില്‍ പിടിച്ചുനിര്‍ത്തി, അതു കീറിപ്പോയി.28 സാമുവല്‍ പറഞ്ഞു: ഇന്നു കര്‍ത്താവ് ഇസ്രായേലിന്റെ രാജത്വം നിന്നില്‍നിന്നു വേര്‍പെടുത്തി നിന്നെക്കാള്‍ ഉത്തമനായ ഒരു അയല്‍ക്കാരനു കൊടുത്തിരിക്കുന്നു.29 ഇസ്രായേലിന്റെ മഹത്വമായവന്‍ കള്ളം പറയുകയോ അനുതപിക്കുകയോ ഇല്ല; അനുത പിക്കാന്‍ അവിടുന്നു മനുഷ്യനല്ലല്ലോ. സാവൂള്‍ പറഞ്ഞു:30 ഞാന്‍ പാപം ചെയ്തുപോയി. എങ്കിലും, ഇപ്പോള്‍ ജനപ്രമാണികളുടെയും ഇസ്രായേല്യരുടെയും മുന്‍പില്‍ എന്നെ ബഹുമാനിച്ച് അങ്ങയുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കാന്‍ എന്നോടൊത്തു വരണമേ!31 സാമുവല്‍ അവനോടുകൂടെ പോയി. സാവൂള്‍ കര്‍ത്താവിനെ ആരാധിച്ചു.32 അനന്തരം, സാമുവല്‍ കല്‍പിച്ചു: അമലേക്യരുടെ രാജാവായ അഗാഗിനെ ഇവിടെ എന്റെയടുക്കല്‍ കൊണ്ടുവരുക. അഗാഗ് സന്തുഷ്ടനായി, അവന്റെ യടുക്കല്‍ വന്നു; മരണം ഒഴിഞ്ഞുപോയല്ലോ എന്നാശ്വസിച്ചു.33 സാമുവല്‍ പറഞ്ഞു: നിന്റെ വാള്‍ സ്ത്രീകളെ സന്താനരഹിതരാക്കിയതുപോലെ, നിന്റെ അമ്മയും സന്താനരഹിതയാവട്ടെ. അനന്തരം, സാമുവല്‍ ഗില്‍ഗാലില്‍ കര്‍ത്താവിന്റെ മുന്‍പില്‍വച്ച് അഗാഗിനെ തുണ്ടം തുണ്ടമാക്കി.34 പിന്നീട് അവന്‍ റാമായിലേക്കു പോയി; സാവൂള്‍ ഗിബെയായിലുള്ള തന്റെ വീട്ടിലേക്കും.35 സാമുവല്‍ പിന്നീടൊരിക്കലും സാവൂളിനെ കണ്ടില്ല. അവനെ ഓര്‍ത്ത് സാമുവല്‍ ദുഃഖിച്ചു. സാവൂളിനെ ഇസ്രായേലിന്റെ രാജാവാക്കിയതില്‍ കര്‍ത്താവ് ഖേദിച്ചു.

Advertisements

The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David
Advertisements
King Saul
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s