സാമുവലിന്റെ ജനനംമുതല്‍ ദാവീദ്‌രാജാവിന്റെ ഭരണകാലം ഉള്‍പ്പെടെയുള്ള കാലത്തെ ഇസ്രായേല്‍ ചരിത്രമാണ്, ഒന്നും രണ്ടും സാമുവലിന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഭരണമേല്‍ക്കുന്നതു മുതല്‍ ബി.സി. 587-ല്‍ ജറുസലെം നശിക്കുന്നതുവരെയുള്ള ചരിത്രമാണ് 1-2 രാജാക്കന്‍മാരുടെ പുസ്തകത്തിന്റെ ഉള്ളടക്കം. സോളമന്റെ ഭരണകാലത്ത് ഇസ്രായേല്‍ജനം ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞു. സോളമന്റെ ജ്ഞാനം എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടുന്നു. രക്ഷകനെക്കുറിച്ചു ദാവീദിനോടു ചെയ്ത വാഗ്ദാനം, നിന്റെ സന്തതിയെ ഞാന്‍ ഉയര്‍ത്തും ( 2 സാമു 7-12), ആദ്യമായി സോളമനില്‍ നിറവേറി. ദാവീദ് പണിയാന്‍ ആഗ്രഹിച്ച ദേവാലയം സോളമന്‍ നിര്‍മിച്ചു. എന്നാല്‍ വിജാതീയഭാര്യമാര്‍ അവസാനനാളുകളില്‍ സോളമനെ അന്യദേവന്‍മാരിലേക്കു തിരിച്ചു. അദ്‌ദേഹത്തിനു ധാരാളം എതിരാളികളുമുണ്ടായി.
The Book of 1 Kings | 1 രാജാക്കന്മാർ | Malayalam Bible | POC Translation

