തപസ്സു ചിന്തകൾ 3

തപസ്സു ചിന്തകൾ 3

നോമ്പുകാലം പ്രത്യാശ പകരേണ്ട കാലം

“സ്വന്തം ഉത്ക്കണ്ഠകളും അടിയന്തരാവശ്യങ്ങളും അവഗണിച്ചുകൊണ്ട് അപരൻ്റെ ആവശ്യങ്ങൾ നിറവേറ്റാനും അപരന് ഒരു പുഞ്ചിരി സമ്മാനിക്കാനും ശ്രമിക്കുന്ന ഒരു പ്രവർത്തികൊണ്ടു മാത്രം ചിലപ്പോൾ അവർക്കു പ്രത്യാശ പകരാൻ നമുക്കു കഴിയും.” ഫ്രാൻസീസ് പാപ്പ

ക്രൈസ്തവർ പ്രത്യാശ നിറഞ്ഞവർ മാത്രമല്ല പ്രത്യാശയും ആശ്വാസവും മറ്റുള്ളവർക്കു വിതയ്ക്കുന്നവരുമാകണം എന്നാണ് ഫ്രാൻസീസ് പാപ്പ അർത്ഥമാക്കുന്നത്. അപരനെ പരിഗണിക്കുവാനും അവർക്കായി ഹൃദയ വാതിലുകൾ തുറന്നിടാനും ക്രിസ്തീയ പ്രത്യാശയുള്ളവർക്കേ സാധിക്കു, അതിൽ പരിശീലനം നേടാൻ ക്രൈസ്തവർ സവിശേഷമായി ശ്രമിക്കേണ്ട കാലമാണ് നോമ്പുകാലം .

സഹന മരണങ്ങളെ അതിജീവിച്ച ഈശോ മിശിഹായാണ് നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം.കുരിശിലേക്കു നോക്കുമ്പോൾ കുരിശുമരണവും ഉയിര്‍പ്പും പുതിയ ജീവിതദര്‍ശനവും ജീവിതത്തിനു തന്നെ ഒരു പുതിയ ദിശാബോധവും നല്‍കുന്നു. കുരിശിന്‍റെ നിഴലിലാണ് പ്രത്യാശയുടെ സ്ഫുരണങ്ങള്‍ മനസ്സിലാക്കാനായി നമ്മള്‍ നിലകൊള്ളേണ്ടത് .നോമ്പുകാലം അതിനുള്ള ക്ഷണവും അവസരവുമാണ്. ക്രൂശിതൻ നൽകുന്ന

പ്രത്യാശയിൽ സന്തോഷവും ജീവനുമുണ്ട് .ചുരുക്കത്തിൽ ക്രൈസ്തവൻ്റെ പ്രത്യാശയുടെ എഞ്ചിൻ കാൽവരിയിലെ മരക്കുരിശാണ്. ആ മരക്കുരിശിനെ നമുക്കാശ്ലേഷിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment