ഫ്രാൻസീസ് പാപ്പ @10

ഫ്രാൻസീസ് പാപ്പ @10

2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു, അന്നാണ് പത്രോസിൻ്റെ 265 പിൻഗാമിയും 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ സ്ഥാനത്യാഗം The historic declaration of sede vacante പ്രഖ്യാപിച്ചത്. 2013 മാർച്ച് തിമൂന്നാം തീയതി അർജൻ്റീനാക്കാരനായ കർദ്ദിനാൾ ജോർജ് മരിയ ബെർഗോളി സഭയുടെ 266 മത്തെ മാർപാപ്പയായി.

മാർച്ച് 13നു ഫ്രാൻസീസ് മാർപാപ്പ പത്രോസിൻ്റെ പിൻഗാമിയായി ശുശ്രൂഷ നിർവ്വഹണം ആരംഭിച്ചിട്ടു ഒരു പതിറ്റാണ്ടു പിന്നിടുന്നു.

കഴിഞ്ഞ പത്തു വർഷമായി ഫ്രാൻസിസ് പാപ്പ സഭയെ ഊർജ്ജസ്വലമായും ശുഭാപ്തി വിശ്വാസത്തോടെയും നയിക്കുന്നു.

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ 1300 വർഷങ്ങൾക്കു ശേഷമാണ് യുറോപ്പിനു പുറത്തു നിന്നു ഒരു മാർപാപ്പ വരുന്നത്. വർഷത്തിൽ ശരാശരി നാലു തവണ എന്ന രീതിയിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നു. അപ്പസ്തോലിക യാത്രകൾക്കു മുമ്പും ശേഷവും റോമിലുള്ള Salus Populi Romani the Protectress of the People of Rome) റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രത്തിനു മുമ്പിൽ പ്രാർത്ഥിക്കുക പതിവാണ്.

ഈശോസഭയുടെ സഹ സ്ഥാപകരിൽ ഒരാളായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻ്റെ ബഹുമാനാർത്ഥമാണ് ഫ്രാൻസീസ് എന്ന പേര് കർദ്ദിനാൾ ജോർജ് ബെർഗോളി സ്വീകരിച്ചതെന്ന് പലരും കരുതി, പക്ഷേ പാവങ്ങളുടെ വിശുദ്ധനായ അസ്സീസിയിലെ ഫ്രാൻസീൻ്റെ പേരായിരുന്നു പുതിയ മാർപാപ്പ സ്വീകരിച്ചത്.

സിസ്റ്റൈൻ ചാപ്പലിൽ നടന്ന മാർപാപ്പ തിരഞ്ഞെടുപ്പിനിടെ ബ്രസീലിലെ സാവോ പോളോ അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പും വത്തിക്കാനിലെ വൈദീകർക്കു വേണ്ടിയുള്ള തിരുസംഘത്തിൻ്റെ മുൻ അധ്യക്ഷനുമായിരുന്ന കർദ്ദിനാൾ ക്ലൗഡിയോ ഹ്യുമ്മസ് പുതിയ മാർപാപ്പയെ അഭിനന്ദിച്ചു സംസാരിക്കുന്നതിനിടയിൽ പാവങ്ങളെ മറക്കരുത് എന്ന് ഫ്രാൻസീസ് പാപ്പായെ ഓർമ്മിപ്പിച്ചു, അതു ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അന്നു മുതൽ ഫ്രാൻസീസ് പാപ്പ പരിശ്രമിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ടതിൻ്റെ പിറ്റേ ദിവസം, പത്രോസിൻ്റെ പിൻഗാമി എന്ന നിലയിലുള്ള ആദ്യ പ്രവർത്തി റോമിലെ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട സാന്താ മരിയ മജ്ജോറ Santa Maria Maggiore ( The Basilica of St. Mary Major) ദൈവാലയം സന്ദർശിക്കുകയായിരുന്നു. അവിടെ വിശുദ്ധ പീയൂസ് അഞ്ചാമൻ മാർപാപ്പയുടെ കബറിടത്തിനു മുമ്പിൽ പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ പ്രത്യേകം താൽപര്യം കാണിച്ചു. ഡോമിനിക്കൻ സഭാംഗമായ പീയൂസ് അഞ്ചാമൻ്റെ കബറിടം ഈശോ സഭാംഗമായ ഫ്രാൻസീസ് സന്ദർശിച്ചതിനു ധാരാളം പ്രതീകാത്മകത ഉണ്ടായിരുന്നു. റോമർ കൂരിയ നവീകരിച്ചതു വഴി സഭാ ചരിത്രത്തിൽ പ്രസിദ്ധനായിരുന്നു പീയൂസ് അഞ്ചാമൻ പാപ്പ. രണ്ടാമതായി റോമിലെ പാവങ്ങളോടു പ്രത്യേക താൽപര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു പീയൂസ് പാപ്പ. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മാർപാപ്പാമാർക്കു ലഭിക്കുന്ന ആചാരപരമായ സ്വീകരണം വേണ്ടാ എന്നു വയ്ക്കുകയും ആ പണം പാവപ്പെട്ടവർക്ക് ദാനമായി നൽകുകയും ചെയ്തു. പാവപ്പെട്ടവരുടെ കാലു കഴുകുകയും രോഗികളെ പരിചരിക്കുകയും ചെയ്യുന്നതിൽ പീയൂസ് മാർപാപ്പ സവിശേഷമായ ശ്രദ്ധ കാണിച്ചിരുന്നു.

2013 ലെ ഈസ്റ്റർ ദിനത്തിലെ ഫ്രാൻസീസ് പാപ്പയുടെ ഒരു ചിത്രം ലോക മനസാക്ഷിയുടെ ശ്രദ്ധ പിടിച്ചുപറ്റി വിശുദ്ധ കുർബാനയ്ക്കു ശേഷം വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ കാണുന്നതിനിടയിൽ സെറിബ്രൽ പാൾസി ബാധിച്ച എട്ടു വയസ്സുള്ള ഡോമിനിക് ഗ്രോണ്ടുവിനെ മാർപാപ്പ ആശ്ലേഷിക്കുന്ന രംഗം. രോഗികളോടും വികലാംഗരോടുമുള്ള ഫ്രാൻസീസ് പാപ്പയുടെ പ്രത്യേക സ്നേഹം വെളിവാക്കുന്ന സന്ദർഭമായിരുന്നു അത്.

ദരിദ്രരോടൊപ്പം ഭക്ഷണം കഴിച്ച് അവരുടെ സുഖദു:ഖങ്ങളിൽ പിതാവു പങ്കു ചേർന്നു 2016ൽ Misericordia et misera (കാരുണ്യവും കഷ്ടതയും) എന്ന അപ്പസ്തോലിക ലേഖനം വഴി കരുണയുടെ വർഷത്തിൽ ദരിദ്രരുടെ ആദ്യ ലോകദിനം (World Day of the Poor) പാപ്പാ സ്ഥാപിച്ചു. .

പത്തു വർഷത്തിനുള്ളിൽ ക്രിസ്തുവിൻ്റെ സ്നേഹ സന്ദേശവുമായി 40 വിദേശയാത്രകളിലായി 60 രാജ്യങ്ങളജിൽ ഫ്രാൻസീസ് പാപ്പ എത്തിച്ചേർന്നു.കോൺക്ലേവിൽ വോട്ടവകാശമുള്ള 80 കർദ്ദിനാൾ മാർ ഉൾപ്പെടെ 95 കർദ്ദിനാളുമാരെ പുതിയതായി അദ്ദേഹം വാഴിച്ചു. വിശുദ്ധരുടെ ഗണത്തിലേക്ക് 911 പേരെ ഉയർത്തി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും ബനഡിക്ട് പതിനാറാമൻ പാപ്പയും രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്തെങ്കിൽ രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം 1969 ഡിസംബർ പതിമൂന്നാം തീയതിയാണ് ഫ്രാൻസിസ് പാപ്പ വൈദീകനായി അഭിഷിക്തനായത്.

റോമൻ കൂരിയയുടെ നവീകരണം

മാർപാപ്പയായി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തതിൻ്റെ ഒൻപതാം വർഷത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പ റോമൻ കൂരിയയുടെ നവീകരണത്തിനായി “പ്രെദിക്കാത്തെ ഏവാങ്കേലിയും ” (Predicate Evangelium – Preach the Gospel – സുവിശേഷം പ്രസംഗിക്കുക) എന്ന ഒരു പുതിയ അപ്പസ്തോലിക ഭരണ ഘടന പരസ്യപ്പെടുത്തി.

2022 ജൂൺ 5, പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ പുതിയ ഭരണഘടന പ്രാബല്യത്തിൽ വന്നു. 2013 ലെ കോൺക്ലേവിന് മുന്നോടിയായുള്ള ജനറൽ കോൺഗ്രിഗേഷനുകളിൽ ആരംഭിച്ച ഒരു നീണ്ട ശ്രവണ പ്രക്രിയയുടെ ഫലമാണ് പുതിയ ഭരണഘടന.

അതുവരെ റോമൻ ക്യൂരിയയിലെ വിവിധ കാര്യാലയങ്ങളുടെ സംഘാടനവും ചുമതലകളും വ്യാഖ്യാനിച്ചിരിക്കുന്നത് പാസ്റ്റോർ ബോനൂസ് (Pastor Bonus’ The Good Shepherd നല്ല ഇടയൻ) എന്ന ആധികാരിക രേഖ അടിസ്ഥാനമാക്കിയായിരുന്നു. .

1988 ജൂൺ 28-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ചതും 1989 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നതുമായിരുന്നു പാസ്റ്റോർ ബോനൂസ് .പുതിയ ഭരണഘടനയിൽ പ്രാദേശിക ബിഷപ്പുമാരുടെ കോൺഫറൻസുകളുടെ പങ്കിനെ 52 തവണ പരാമർശിച്ചിരിക്കുന്നു. പാസ്റ്റോർ ബോനൂസിൽ രണ്ടു തവണയെ അതിനെപ്പറ്റി പരാമർശിച്ചിരുന്നുള്ളു.

അവർ സൻഡേ വിസിറ്റർ എന്ന മാഗസിൻ്റെ എഡിറ്റർ എലിസബത്ത് സ്കാലിയ ഫ്രാൻസീസ് പാപ്പയുടെ പത്തു വർഷത്തെ പത്തു ശീർഷകങ്ങളിൽ വിവരിക്കുന്നു.

1) പ്രായോഗിക എളിമയുടെ പാപ്പ

2) ദരിദ്രരുടെ പാപ്പ

3) അജപാലന ആർദ്രതയുടെ പാപ്പ

4) പരിസ്ഥിതി സംരക്ഷണത്തിൻ്റെ പാപ്പ

5) പകർച്ചവ്യാധി പ്രാർത്ഥനയുടെയും സമാശ്വാസത്തിൻ്റെയും പാപ്പ

6) തുറന്ന സംസാരത്തിൻ്റെ പാപ്പ

7 ) പാർശ്വവത്കരക്കപ്പെട്ടവരുടെ വക്താവായ പാപ്പ

8 ) ജനങ്ങളുടെ പാപ്പ

9 ) പ്രാർത്ഥനാ പൂർവ്വമായ ആനന്ദത്തിൻ്റെ പാപ്പ

10) നിത്യപ്രത്യശയുടെ പാപ്പ

തിരുവെഴുത്തുകൾ

ഒരു ദശകത്തിനുള്ളിൽ മൂന്നു ചാക്രിക ലേഖനങ്ങളും അഞ്ച് അപ്പസ്തോലിക ആഹ്വാനങ്ങളും രണ്ട് അപ്പസ്തോലിക ലേഖനങ്ങളും ഫ്രാൻസിസ് പാപ്പ രചിച്ചു.

ചാക്രിക ലേഖനങ്ങൾ

വിശ്വാസത്തിൻ്റെ വെളിച്ചം (Lumen Fidei 2013)

അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ( Laudatio Si 2015)

സഹോദരർ സർവരും (Fratelli Tutti 2020)

അപ്പസ്തോലിക ആഹ്വാനങ്ങൾ

സുവിശേഷത്തിൻ്റെ ആനന്ദം (Evangeli Gaudium 2013)

സ്നേഹത്തിൻ്റെ ആനന്ദം (Amoris Laetitia 2016)

ആനന്ദിച്ചാഹ്ലാദിക്കുവിൻ (Gaudete et Exsultate 2018)

ക്രിസ്തു ജീവിക്കുന്ന (Christus Vivit 2019)

പ്രിയ അമസോണിനു വേണ്ടി (Querida Amazonia 2020)

അപ്പസ്തോലിക ലേഖനങ്ങൾ

കാരുണ്യത്തിൻ്റെ മുഖം (Misericordia Vultus 2015)

ഞാൻ അത്യധികം ആഗ്രഹിച്ചു (Desiderio Desideravi 2022)

കത്തോലിക്കാ തിരുസഭയെ നയിക്കാനും ലോകത്തിൻ്റെ മനസാക്ഷിയായി വർത്തിക്കാനും ഫ്രാൻസീസ് പാപ്പായ്ക്ക് ഇനിയും സാധിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
VATICAN CITY, VATICAN – MAY 22: Pope Francis waves to the faithful as he leaves St. Peter’s Square on the popemobile after his weekly audience on May 22, 2013 in Vatican City, Vatican. Pope Francis has sent a telegram to Archbishop Paul S. Coakley of Oklahoma City to express his deep concern for the victims, injured and homeless in the wake of a devastating tornado in Moore, Oklahoma. (Photo by Franco Origlia/Getty Images)
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s