Br Xavier Vengasseril MCBS

06-04-2023

ബഹു. സേവ്യർ വേങ്ങശ്ശേരിയുടെ മൂന്നാം ചരമവാർഷികം

ജനനം: 1938 ഏപ്രിൽ 13

സഭാ പ്രവേശനം: 1957 ജൂൺ 11

ആദ്യ വ്രതവാഗ്ദാനം: 1959 മെയ് 7

നിത്യ വ്രതവാഗ്ദാനം : 1962 മെയ് 19

മരണം: 2020 ഏപ്രിൽ 06

ഇടവക : ചങ്ങനാശ്ശേരി അതിരൂപതയിലെ തെക്കേക്കര

വിളിപ്പേര്: അപ്പച്ചൻ

നവസന്യാസ ഗുരു: ബഹുമാനപ്പെട്ട ജോർജ് കാനാട്ടച്ചൻ.

1962 മുതൽ 1990 വരെ കോമ്പയാർ, ചെമ്പേരി, കടുവാക്കുളം മദർ ഹൗസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്
പ്രൊക്കുറേറ്ററായും 1990 മുതൽ 2000 വരെ കരിമ്പാനി ആശ്രമത്തിലും
2000 മുതൽ 2008 വരെ അതിരമ്പുഴ ലിസ്യു മൈനർ സെമിനാരിയിൽ അദ്ദേഹം അസിസ്റ്റന്റ്
പ്രൊക്കുറേറ്ററായി ശുശ്രൂഷ ചെയ്തു. 2005 മുതൽ 2019 വരെ അദ്ദേഹം കടുവാക്കുളം മദർ ഹൗസിലായിരുന്നു. ഇതിനിടയിൽ 2011-ൽ കുറച്ചുകാലത്തേക്ക് കോമ്പയാർ ആശ്രമത്തിലും അംഗമായി.

സമൂഹാംഗങ്ങളോടും ആശ്രമത്തിനു സമീപത്തുളളവരോടും വളരെ സ്നേഹത്തോടെ ഇടപെഴകുന്ന രീതി യായിരുന്നു ബ്രദറിന്റേത്. മനുഷ്യരോടു മാത്രമല്ല, മൃഗങ്ങളോടും വളരെയധികം കരുതലും സ്നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കഠിനാധ്വാനത്തിന്റെ ആൾരൂപമായിരുന്നു ബ്രദർ സേവ്യർ വേങ്ങശ്ശേരിൽ, ആശ്രമത്തിനുളളിലെയും പുറത്തുള്ള ഏതു കാര്യവും ഏറ്റവും ഭംഗിയായി ചെയ്യാനുള്ള അസാമാന്യ കഴിവ് അദ്ദേഹം എക്കാലവും പ്രകടിപ്പിച്ചിരുന്നു. സഭാ പിതാക്കന്മാരിൽ നിന്നു നേരിട്ടു പഠിച്ച ദിവ്യകാരുണ്യഭക്തി മരണത്തോളം അദ്ദേഹം കാത്തുസൂക്ഷിച്ചു. വിശുദ്ധ
കുർബാന വിശ്വാസികൾക്കു നൽകും എന്ന ദൗത്യം എത്ര ആദരവോടും വിശ്വസ്തയാടും തീക്ഷണതയോടും കൂടിയാണ് അദ്ദേഹം നിർവ്വഹിച്ചിരുന്നത്

മരണബോധത്തോടെ ജീവിച്ച സന്യാസിയായിരുന്നു സേവ്യർ ബ്രദർ. 2001-ൽ അദ്ദേഹം ഒരു ചെറിയ കാർഡ്ബോർഡ് പെട്ടി അന്നത്തെ സുപ്പീരിയർ അച്ഛനെ ഏൽപ്പിച്ചിരുന്നു. അതിന്റെ മുകളിൽ ഒരു കടലാസിൽ
ഇങ്ങനെ എഴുതിയിരുന്നു. “ബഹുമാനപ്പെട്ട സുപ്പീരിയർ അച്ചാ, ഞാൻ മരിച്ചുകഴിയുമ്പോൾ, എന്നെ അടക്കം ചെയ്യുമ്പോൾ ഉപയോഗിക്കാനുള്ള വസ്തുക്കൾ ഞാൻ ഈ പെട്ടിയിൽ വയ്ക്കുന്നു. കർത്താവിന്റെ അഞ്ചു തിരുമുറിവുകളെ അനുസ്മരിച്ച്, അഞ്ചുപേരുടെ കയ്യിൽനിന്ന് ഞാൻ വാങ്ങിയവയാണ് ഇത്.” ആ പെട്ടിയിൽ സേവ്യർ ബ്രദർ വച്ചിരുന്നത് മരിക്കുമ്പോൾ ഉപയോഗിക്കാനുള്ള ളോവ, കൊത്തീന, കൊന്ത, മരക്കുരിശ്, കയ്യുറകൾ എന്നിവയായിരുന്നു. തികഞ്ഞ ഒരുക്കത്തോടെയും സംതൃപ്തിയോടെയുമായിരുന്നു ബ്രദർ യാത്രയായത് എന്നത് തീർച്ചയാണ്.

നന്മ നിറഞ്ഞ എം.സി.ബി.എസുകാരനായിരുന്നു സേവ്യർ ബ്രദർ, തീഷ്ണമായ പ്രാർത്ഥന, നിഷ്കളങ്കമായമായ പുഞ്ചിരി, കഠിനമായ അദ്ധ്വാനം, സത്യസന്ധമായ വാക്കുകൾ, ലളിതമായ ജീവിതം എന്നിവ വഴി അനേകർക്കു ഇന്നും പ്രചോദനമാകുന്നു.

വിവരങ്ങൾക്ക് കടപ്പാട്: റവ. ഫാ. ജോർജ് കടൂപ്പാറയിൽ MCBS

Advertisements

Leave a comment