നിങ്ങൾ അദ്ദേഹത്തിന്റെ മകനാണോ?

ഒരു ആൺകുട്ടി ഒരു നടപ്പാതയുടെ ഓരത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. അതുവഴി നടന്നു പോയ ഒരു വൃദ്ധൻ അവനോട് പറഞ്ഞു, ” മോനെ, നീ ബസ് കാത്ത് നിൽക്കുവാണോ ? എങ്കി അങ്ങോട്ട്, ആ അറ്റത്തേക്ക് നീങ്ങി നിന്നോ. ബസ് സ്റ്റോപ്പ് അവിടാ”. ” അത് സാരല്ല്യ ” ആ കുട്ടി പറഞ്ഞു, “ഞാൻ ഇവിടെ നിന്നാലും ബസ് നിർത്തിക്കോളും “. ആ വൃദ്ധൻ പിന്നെയും പലവട്ടം ഉപദേശിച്ചെങ്കിലും കുട്ടി അനങ്ങിയില്ല.

അപ്പോഴാണ് ബസ് വന്നത്. ബസ് കുട്ടി നിൽക്കുന്നതിനരികിൽ തന്നെ നിർത്തി അവൻ ചാടിക്കേറി. അമ്പരന്നു നിൽക്കുന്ന വൃദ്ധനോട് ബസെടുക്കും മുൻപ് വാതിൽക്കൽ നിന്ന് അവൻ വിളിച്ചു പറഞ്ഞു, ” അപ്പൂപ്പാ, ഈ ബസ് ഇവിടെ നിർത്തും ന്ന് ഞാൻ പറഞ്ഞില്ലേ. ഈ ബസിന്റെ ഡ്രൈവറേ എന്റെ പപ്പയാ!!”

ബസിന്റെ ഡ്രൈവർ നിങ്ങൾക്ക് വേണ്ടപ്പെട്ട ആളാണെങ്കിൽ, ബസ്സ്റ്റോപ്പിൽ അല്ല നിങ്ങളെങ്കിലും ബസ് നിങ്ങളെ കയറ്റിയെന്നു വരും. രാജാക്കന്മാരുടെ രാജാവിന് നിങ്ങളുടെ ഹൃദയം സ്വന്തമാണെങ്കിൽ പിന്നെ നിങ്ങൾ ആരാണെന്നാ? പറഞ്ഞാൽ തീരാത്തത്ര അവകാശങ്ങളുള്ള, രാജകുടുംബത്തിലെ ഒരു അംഗത്തെപ്പോലെയല്ലേ? ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ? നിങ്ങളുടെ ജീവിതത്തിന്റെ ഡ്രൈവറുമായി നിങ്ങൾ ഉറ്റബന്ധത്തിലാണെങ്കിൽ, ജീവിതമാകുന്ന ബസ് എങ്ങോട്ടൊക്കെ പോയാലും നിങ്ങൾക്ക് പ്രത്യേക പരിഗണന ഉണ്ടാവും. അസാധ്യമെന്ന് ആളുകൾ കരുതുന്നിടത്തു കൂടി നിങ്ങളെ കയറ്റാൻ വാഹനം നിന്നെന്നു വരും. വിജയിക്കാൻ ആവശ്യമായ മാനസികനിലയോ കഴിവോ വിദ്യാഭ്യാസമോ നിങ്ങൾക്കില്ലെന്ന് മറ്റുള്ളവർ കരുതിയാലും വിജയം തരുന്നത് നിങ്ങളുടെ പിതാവോ സുഹൃത്തോ ആകുമ്പോൾ ഒന്നും ഒരു പ്രശ്നമേ അല്ല.

നിങ്ങൾക്ക് ഇപ്പോൾ ജോലിയില്ലായിരിക്കാം, കടം കേറി മുടിഞ്ഞിട്ടുണ്ടാവാം, വിവാഹിതരോ അല്ലാത്തവരോ ആവാം, കുട്ടികളില്ലായിരിക്കാം, വിവാഹമോചിതർ ആവാം, പങ്കാളി മരിച്ചുപോയിരിക്കാം… എന്ത് തന്നെ ആയിക്കോട്ടെ, തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് നമുക്ക് ആവശ്യമുള്ളതും സങ്കല്പത്തിനപ്പുറമുള്ളത് പോലും തരാൻ കഴിവുള്ളവനെ നിങ്ങൾക്ക് അടുത്തറിയുമോ എന്നതിനാണ് പ്രസക്തി.

എന്തോ ആയിക്കോട്ടെ, ചോദ്യം ഇതാണ്. “നിങ്ങളുടെ പിതാവാണോ വണ്ടിയുടെ ഡ്രൈവർ? നിങ്ങൾ ഇപ്പോഴും അദ്ദേഹത്തിന്റെ മകനാണോ? ” അവൻ നിങ്ങളുടെ പിതാവാണെങ്കിലേ പ്രത്യേകമായ ആനുകൂല്യങ്ങൾ ലഭിക്കുള്ളു കേട്ടോ. നിങ്ങൾ ആ പിതാവിന്റെ മകനാണ്, മകളാണ് എങ്കിൽ പ്രോട്ടോക്കോൾ ( പെരുമാറ്റചട്ടം ) ഒന്നും അദ്ദേഹം ശ്രദ്ധിച്ചെന്നു വരില്ല. ഏതറ്റം വരെയും പോകും. അവൻ അത് ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും….

പിന്നൊരു കാര്യം… നമ്മെക്കുറിച്ച് മറ്റുള്ളവർ എന്ത് കരുതുന്നു എന്നത് ഒരു മാറ്ററേ അല്ലെന്നേ.

നിങ്ങൾക്ക് എന്താണ് Best? അവനറിയാം. ഏറ്റവും Best ആയത് അവൻ ചെയ്യുന്നു. ഏറ്റവും Best ആയത് നിങ്ങൾക്ക് തരുന്നു…കാരണം അവൻ തന്നെയാണ് Best.

അപ്പോ, ബസ് സ്റ്റോപ്പ് എവിടെയാണെന്നല്ല, ഡ്രൈവർ നിങ്ങളുടെ ആരാണെന്നതിലാണ് കാര്യം. മറക്കില്ലല്ലോ അല്ലേ?

നിങ്ങളുടെ പിതാവിനോടൊപ്പം യാത്ര ആസ്വദിക്കൂ…

  • Whatsapp post Translated by Jilsa Joy
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s