Rev. Fr George Chavanalil MCBS

ചാവനാലിൽ ബഹു. ജോർജ്ജച്ചൻ 29-ാം ചരമവാർഷികം

ജനനം: 24-08-1933

സഭാപ്രവേശനം: 04-07-1951

വ്രതവാഗ്ദാനം: 16-06-1953

പൗരോഹിത്യ സ്വീകരണം: 12-03-1961

മരണം: 24-06-1994

തൂലികാ നാമം: ജി.സി. വാഴൂർ

സഭയിലെ അഞ്ചാമത്തെ ബാച്ച് നവസന്ന്യാസികളിലൊരാൾ

നവ സന്യാസഗുരു: ബ. റോമുളൂസ് സി. എം.ഐ.

സെമിനാരിയിലെ പഠനകാലത്തുതന്നെ നലം തികഞ്ഞ പ്രസംഗകനായിരുന്നു ജോർജ്ജ് ശെമ്മാശൻ വാദപ്രതിവാദ സമ്മേളനങ്ങളിൽ പലപ്പോഴും മോഡറേറ്ററായിരുന്നു.

ലോക മതങ്ങളെക്കുറിച്ച് പഠിക്കാൻ ജോർജ് ശെമ്മാശ്ശൻ വളരെ താല്പര്യം പ്രകടിച്ചിരുന്നു. പ്രസ്തുത പഠനത്തിന്റെ ഫലമാണ് പൗരോഹിത്യ സ്വീകരണ സ്മാരകമായി പ്രസിദ്ധീകരിച്ച “വെളിച്ചം, പിന്നെയും വെളിച്ചം ” എന്ന ഗ്രന്ഥം.

1961 മാർച്ച് മാസം 12-ാം തിയതി അഭിവന്ദ്യ കാവുകാട്ടു പിതാവിൽ നിന്നും ബഹു. ജോർജ് ശെമ്മാശൻ പൗരോഹിത്യം വീതിച്ചു.

അന്നത്തെ രാഷ്ട്രീയാന്തരീക്ഷം വളരെ പ്രക്ഷുബ്ധമായിരുന്നു. കമ്യൂണിസ്റ്റു മുന്നണി ശക്തിപ്പെട്ടുകൊണ്ടിരുന്നതിനാൽ, കമ്യൂണിസ്റ്റു വിരുദ്ധ മുന്നണി സ്ഥാപിച്ചു കൊണ്ട് കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റുപോലെ വർത്തിച്ച വടക്കനച്ചനോടൊപ്പം വാഴൂരച്ചൻ പലവേദികളിലും ഉജ്ജ്വലപ്രഭാഷനങ്ങൾ നടത്തിയിട്ടുണ്ട്.

യുവജനങ്ങളെ സംഘടിപ്പിക്കാനും സാമൂഹിക സേവനരംഗത്ത് അവരെ കർമ്മനിരതരാക്കാനും അച്ചനു നല്ല പാടവമുണ്ടായിരുന്നു.

സമ്പൂർണ്ണ ബൈബിൾ മലയാളം പരിഭാഷ തയ്യാറാക്കാൻ ബഹു. മൂത്തേടത്തച്ചനൊടൊപ്പം വാഴൂരച്ചൻ പ്രവർത്തിക്കുകയുണ്ടായി.

1971 , 1977 എന്നീ പൊതു സംഘങ്ങളിൽ വാഴൂരച്ചൻ സുപ്പീരിയർ ജനറാളച്ചൻ്റെ ആലോചനാ സംഘാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഷിമോഗ മിഷൻ സഭ ഏറ്റെടുത്തപ്പോൾ പ്രവർത്തന ക്ഷമതയ്ക്കുവേണ്ടി സ്ഥാപിതമായ ശാന്തി നികേതൻ സൊസൈറ്റിയുടെ കരടുരേഖകൾ രൂപപ്പെടുത്താൻ അച്ചന്റെ കുശാഗ്രബുദ്ധിക്കു കഴിഞ്ഞു.

വ്യാഴവട്ടക്കാലം കാഞ്ഞിരപ്പള്ളി രൂപതയിൽ വാഴൂരച്ചൻ നിസ്തുല സേവനമനുഷ്ഠിച്ചു. ധാരാളം കഴിവും സന്മനസ്സുമുണ്ടായിരുന്ന അച്ചൻ രൂപതയുടെ മൈനർ സെമിനാരിയ്ക്ക് യോജിച്ച ഒരു സ്ഥലം കണ്ടെത്തി നിർമ്മാണത്തിനു നേതൃത്വം നല്കുകയുണ്ടായി.

കോരുത്തോട്ടിലെ ദൈവജന ശുശ്രൂഷ കുറെ കൂടെ ഉൽകൃഷ്ടമാണ്. അവിടെ പണിതീർത്തിരിക്കുന്ന മനോഹരമായ ഇടവക ദൈവാലയം, കുരിശുപള്ളി, സിമിത്തേരി എന്നിവ അദ്ദേഹത്തിന്റെ നിസ്തുല പരിശ്രമത്തിന്റെ സ്മാരകമായി നിലകൊള്ളുന്നു.

അവസാന വാക്കുകൾ : “എൻ്റെ ഈശോ, എൻ്റെ അമ്മേ “

കബറിടം : ആലുവായിൽ ജനറലേറ്റിൽ

അനുകരണീയ സുകൃതങ്ങൾ
ഊഷ്മളസ്നേഹം
സമചിത്തത
സന്തോഷഭാവം
നിസ്തന്ദ്രപരിശ്രമം
പഠനശീലം
പ്രശാന്തത
ക്ഷമാശീലം
പക്ഷപാതരാഹിത്യം
സഹാനുഭൂതി

വിവരങ്ങൾക്ക് കടപ്പാട്: ഫാ. സിറിയക് തെക്കെക്കുറ്റ് MCBS : ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ

Advertisements

Leave a comment