Rev. fr Joseph Kunnel MCBS

കുന്നേൽ ബഹുമാനപ്പെട്ട ജോസഫച്ചൻ്റെ 16-ാം ചരമവാർഷികം

ജനനം 20-10-1930

ആദ്യ വ്രതവാഗ്ദാനം: 13-05-1953

പൗരോഹിത്യ സ്വീകരണം: 12-03-1960

മരണം: 07-07-2007

മാതൃ ഇടവക : പാലാ രൂപതയിലെ അരുവിത്തുറപ്പള്ളി.

1952 മെയ് 15-ാം തിയതി ആരംഭിച്ച സഭയിലെ അഞ്ചാമത്തെ നോവേഷ്യറ്റ് ബാച്ചിലെ നവസന്യാസികളിൽ ഒരുവനായിരുന്നു ജോസഫച്ചൻ ഫാ. റോമുള്ളൂസ് സി.എം.ഐ.
അച്ചൻ ആയിരുന്നു നവസന്യാസ ഗുരു.

1961 മുതൽ 1966 വരെ ചാത്തൻകോട്ടുനടയിലെ ആശ്രമത്തിന്റെ ശ്രേഷ്ഠനായി അച്ചൻ ശുശ്രൂഷ ചെയ്തു.

ചാത്തൻകോട്ടു നട ആശ്രമ ശ്രേഷ്ഠനായിരിക്കുമ്പോഴാണ് സഭാ നേതൃത്വ ശുശ്രൂഷയ്ക്കുള്ള വിളിയും നിയോഗവും അച്ചന് ലഭിച്ചത്. കാനോനിക നിയമവ്യവസ്ഥയിൽ ഒരു സമൂഹത്തിന്റെ സുപ്പീരി ജനറൽ ആകാനുള്ള പ്രായപരിധി എത്താത്ത അവസ്ഥയിൽ പ്രത്യേകാനുവാദത്തിന്റെ സംരക്ഷണയിലാണ് ബഹു. കുന്നേലച്ചൻ സഭഭയുടെ നേതൃത്വശുശ്രൂഷ 1966-ൽ ഏറ്റെടുത്തത്.

കുന്നേലച്ചൻ്റെ “മിഷൻ എന്ന വിഷൻ” മാംസം ധരിച്ചതാണ് ദിവ്യകാരുണ്യ മിഷനറി സഭയെ മിഷൻ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാൻ ഇടയാക്കിയത്.

1969-ൽ കേരളത്തിന് പുറത്തേക്ക് ആദ്യമായ് മിഷൻ പ്രവർത്തനത്തിന് പോയവരെ യാത്രാ ക്കിക്കൊണ്ട് അച്ചൻ പറഞ്ഞു: “ മിഷനറി സഭയുടെ മുഖം നിങ്ങളിലൂടെ പ്രതിഫലിക്കണം. ദിവ്യകാരുണ്യ പ്രേഷിതരാകുക. സഭയെന്നും നിങ്ങളോടൊത്ത് ഉണ്ടായിരിക്കും”

നേതൃത്വ ശുശ്രൂഷയ്ക്കു ശേഷവും ചാത്തൻകോട്ടുനടയിലാണ് കുന്നേലച്ചൻ ശുശ്രൂഷ നടത്തിയത്. സന്യാസപ്രതിബദ്ധതയോടുകൂടി അവിടെ അച്ഛൻ സഭയുടെ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് അധ്വാനിച്ചു. പാവങ്ങളോട് പക്ഷം ചേരാനും നാനാജാതി മതസ്ഥരോടു സൗഹൃദം പുലർത്താനും അച്ചൻ ശ്രദ്ധിച്ചിരുന്നു. അസത്യം, അനീതി, അധർമം എന്നിവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതികരണമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ചാത്തൻകോട്ടുനടയിലെ എ. ജെ. ജോൺ മെമ്മോറിയൽ സ്കൂൾ സ്ഥാപിച്ചത് കുന്നേലച്ചൻ്റെ കഠിനാദ്ധ്വാനം വഴിയാണ്.

മാനന്തവാടി രൂപതയിലെ മണിമൂളി ഫൊറോന പള്ളി, അമ്പായത്തോടു പള്ളി എന്നീ ഇടവകകളിൽ വികാരിയായിരുന്നു ജോസഫച്ചൻ

എവിടെയായിരുന്നാലും പാവപ്പെട്ടവരോട് നിർലോഭ കാരുണ്യം കാട്ടിയിരുന്ന അച്ചൻ ദിവ്യകാരുണ്യത്തിന്റെ സവിശേഷമായ മുഖമാണ് പ്രകാശിപ്പിച്ചിരുന്നത്.

2007 ജൂലൈ എഴാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.35 ന് ജോസഫച്ചൻ സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായി

സന്യാസഭവന ശുശ്രൂഷകളിലും സഭാ നേതൃത്വ ശുശ്രൂഷകളിലും അജപാലന സാമൂഹ്യരംഗങ്ങളിലും കാത്തുസൂക്ഷിച്ച ധർമ്മനിഷ്ഠ, മനുഷ്യബന്ധങ്ങളിൽ സൂക്ഷിച്ചിരുന്ന മര്യാദ, മാന്യത, സഹിഷ്ണുത, പാവങ്ങളോടുള്ള കാരുണ്യം, മറ്റുള്ളവരുടെ ജീവിതങ്ങൾക്ക് വളർച്ചയും നന്മയും ഉണ്ടാകണമെന്ന കരുതലോടെ ചെയ്തിട്ടുള്ള ശുശ്രൂഷകൾ, ആരെയും മുറിപ്പെടുത്താത്ത രീതിയിലുള്ള ഉദാരമായ സമീപനങ്ങൾ, സഭയുടെ ഉന്നമനത്തിനായി ചെയ്ത അദ്ധ്വാനങ്ങൾ, അർപ്പിച്ചിട്ടുള്ള പ്രാർത്ഥനകൾ, ലാളിത്യത്തിന്റെ ലാവണ്യം തുടിക്കുന്ന ജീവിത ശൈലി ഇവയെല്ലാം നാം ഈ വന്ദ്യ പുരോഹിതനിൽ നിന്നു നാം പഠിക്കേണ്ട ജീവിത മാതൃകളാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഫാ. സിറിയക് തെക്കെക്കുറ്റ് MCBS : ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ

Advertisements
Advertisements

Leave a comment