The Book of 2 Chronicles, Chapter 14 | 2 ദിനവൃത്താന്തം, അദ്ധ്യായം 14 | Malayalam Bible | POC Translation

Advertisements

ആസാ

1 അബിയാ പിതാക്കന്‍മാരോടു ചേര്‍ന്നു; ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ ആസാ രാജാവായി. ആസായുടെ കാലത്ത് പത്തുവര്‍ഷം ദേശത്ത് സമാധാനം നിലനിന്നു.2 ആസാ ദൈവമായ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ നീതിയും നന്‍മയും പ്രവര്‍ത്തിച്ചു.3 അവന്‍ അന്യദേവന്‍മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കം ചെയ്തു. സ്തംഭങ്ങള്‍ ഇടിച്ചുതകര്‍ത്തു. അഷേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തി.4 യൂദാനിവാസികളോട് തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കുവാനും അവിടുത്തെനിയമങ്ങളും പ്രമാണങ്ങളും അനുസരിക്കുവാനും കല്‍പിച്ചു.5 കൂടാതെ യൂദാനഗരങ്ങളില്‍നിന്നു പൂജാഗിരികളും ബലിപീഠങ്ങളും നീക്കം ചെയ്തു. അവന്റെ കാലത്ത് രാജ്യത്തു സമാധാനം നിലനിന്നു.6 രാജ്യത്തു സമാധാനമുണ്ടായിരുന്നതിനാല്‍ , യൂദായിലെ പല നഗരങ്ങളും അവന്‍ ബല വത്താക്കി. കര്‍ത്താവു സ്വസ്ഥത നല്‍കിയതിനാല്‍, ആ കാലത്ത്‌യുദ്ധം വേണ്ടിവന്നില്ല.7 അവന്‍ യൂദാനിവാസികളോടു പറഞ്ഞു: നമുക്ക് ഈ പട്ടണങ്ങള്‍ പുതുക്കിപ്പണിയാം; അവയെ മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും കൊണ്ട് സുരക്ഷിതമാക്കാം. നാം നമ്മുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കുന്നതിനാല്‍ ദേശം ഇപ്പോഴും നമ്മുടെ അധീനതയില്‍ത്തന്നെ. നാം വിളിച്ചപേക്ഷിച്ചു; അതിര്‍ത്തികളിലെല്ലാം അവിടുന്ന് സമാധാനം നല്‍കിയിരിക്കുന്നു. അങ്ങനെ അവര്‍ എല്ലാം പണിത് ഭദ്രമാക്കി.8 ആസായ്ക്ക് യൂദായില്‍നിന്ന് കുന്തവും പരിചയും ധരിച്ച മൂന്നുലക്ഷം പടയാളികളും ബഞ്ചമിനില്‍നിന്നു ചെറുപരിചയും വില്ലും ധരിച്ച രണ്ടു ലക്ഷത്തിയെണ്‍പതിനായിരം പേരും ഉണ്ടായിരുന്നു. ഇവരെല്ലാം ധീരയോദ്ധാക്കളായിരുന്നു.9 എത്യോപ്യനായ സേരാ, പത്തുലക്ഷം പടയാളികളും മുന്നൂറു രഥങ്ങളുമായി അവര്‍ക്കെതിരേ മരേഷാവരെ എത്തി.10 ആസാ അവനെതിരേ പുറപ്പെട്ടു. ഇരുകൂട്ടരും മരേഷായിലെ സെഫാതാ താഴ്‌വരയില്‍ അണിനിരന്നു.11 അപ്പോള്‍ ആസാ തന്റെ ദൈവമായ കര്‍ത്താവിനോടു നിലവിളിച്ചു: കര്‍ത്താവേ, ബലവാനെതിരേ ബലഹീനനെ സഹായിക്കാന്‍ അവിടുന്നല്ലാതെ മറ്റാരുമില്ല. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നു; ഞങ്ങളെ സഹായിക്കണമേ! അവിടുത്തെനാമത്തിലാണ് ഞങ്ങള്‍ ഈ വലിയ സൈന്യത്തിനെതിരേ വന്നിരിക്കുന്നത്. കര്‍ത്താവേ, അവിടുന്നാണു ഞങ്ങളുടെ ദൈവം; അങ്ങേക്കെതിരേ മര്‍ത്യന്‍ പ്രബലനാകരുതേ!12 ആസായുടെയും യൂദായുടെയും മുന്‍പില്‍ കര്‍ത്താവ് എത്യോപ്യരെ പരാജയപ്പെടുത്തി. അവര്‍ തോറ്റോടി.13 ആസായും കൂട്ടരും ഗരാര്‍വരെ അവരെ പിന്‍തുടര്‍ന്നു. ഒന്നൊഴിയാതെ എത്യോപ്യരെല്ലാവരും മരിച്ചുവീണു. അവര്‍ കര്‍ത്താവിന്റെയും അവിടുത്തെ സൈന്യത്തിന്റെയും മുന്‍പില്‍ തകര്‍ന്നുപോയിരുന്നു. അന്ന് യൂദാസൈന്യം വലിയൊരു കൊള്ള നടത്തി.14 ഗരാറിനു ചുറ്റുമുള്ള സകലപട്ടണങ്ങളും അവര്‍ തകര്‍ത്തു. അവിടത്തെനിവാസികള്‍ കര്‍ത്താവിനെക്കുറിച്ചുള്ള ഭയം നിമിത്തം പരിഭ്രാന്തരായിരുന്നു. യൂദാസൈന്യം അവ കൊള്ളയടിച്ചു ധാരാളം വസ്തുക്കള്‍ കരസ്ഥമാക്കി.15 മൃഗശാലകള്‍ നശിപ്പിച്ചു ധാരാളം ആടുകളെയും ഒട്ടകങ്ങളെയും കൈവശപ്പെടുത്തി; അവര്‍ ജറുസലെമിലേക്കു മടങ്ങി.

Advertisements

The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Chronicles 3-5 King Solomon’s Temple Is All About God’s Glory
Advertisements
Solomon’s Prayer of Dedication – 2 Chronicles 6, 12-42
Advertisements
Advertisements

Leave a comment