The Book of 2 Chronicles, Chapter 22 | 2 ദിനവൃത്താന്തം, അദ്ധ്യായം 22 | Malayalam Bible | POC Translation

Advertisements

അഹസിയാ

1 അറബികളോടുകൂടി വന്ന അക്രമിസംഘംയഹോറാമിന്റെ മൂത്തമക്കളെയെല്ലാം വധിച്ചതിനാല്‍, ജറുസലെംനിവാസികള്‍ ഇളയമകനായ അഹസിയായെരാജാവായി വാഴിച്ചു. അങ്ങനെയഹോറാമിന്റെ മകന്‍ അഹസിയാ യൂദായില്‍ ഭരണം നടത്തി.2 ഭരണമേറ്റപ്പോള്‍ അഹസിയായ്ക്ക് നാല്‍പത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഒരു വര്‍ഷം ഭരിച്ചു. ഇസ്രായേല്‍രാജാവായ ഓമ്രിയുടെ പൗത്രി അത്താലിയാ ആയിരുന്നു അവന്റെ അമ്മ.3 മാതാവിന്റെ ദുഷ്‌പ്രേരണ നിമിത്തം അഹസിയാ ആഹാബ്ഭവനത്തിന്റെ മാര്‍ഗത്തില്‍ ചരിച്ചു.4 ആഹാബ്ഭവനത്തെപ്പോലെ കര്‍ത്താവിന്റെ മുന്‍പില്‍ അവന്‍ തിന്‍മ പ്രവര്‍ത്തിച്ചു. പിതാവിന്റെ മരണത്തിനുശേഷം ആഹാബിന്റെ ഭവനത്തില്‍പ്പെട്ടവരായിരുന്നു അവന്റെ ആലോചനക്കാര്‍. അത് അവന്റെ അധഃപതനത്തിനു കാരണമായി.5 അവരുടെ ഉപദേശമനുസരിച്ച് അവന്‍ ഇസ്രായേല്‍ രാജാവും ആഹാബിന്റെ മകനുമായ യോറാമിനോടുകൂടെ റാമോത് ഗിലയാദില്‍ സിറിയാരാജാവായ ഹസായേലിനോടുയുദ്ധംചെയ്യാന്‍ പോയി. സിറിയാക്കാര്‍ യോറാമിനെ മുറിവേല്‍പിച്ചു.6 റാമായില്‍വച്ച് സിറിയാരാജാവായ ഹസായേലുമായുള്ളയുദ്ധത്തില്‍ ഏറ്റ മുറിവുകള്‍ ചികിത്‌സിക്കാന്‍ യോറാം ജസ്രേലിലേക്കു മടങ്ങി. യൂദാരാജാവായയഹോറാമിന്റെ മകന്‍ അഹസിയാ, ആഹാബിന്റെ മകന്‍ യോറാം കിടപ്പായതിനാല്‍ അവനെ സന്ദര്‍ശിക്കാന്‍ ജസ്രേലില്‍ എത്തി.7 യോറാമിനെ സന്ദര്‍ശിക്കാന്‍ പോയത് അഹസിയായുടെ പതനത്തിനു കാരണമാകണമെന്ന് കര്‍ത്താവു നിശ്ചയിച്ചിരുന്നു. അവിടെവച്ച് നിംഷിയുടെ മകനും ആഹാബ്ഭവനത്തെനശിപ്പിക്കാന്‍ കര്‍ത്താവ് അഭിഷേകം ചെയ്തിരുന്നവനുമായ യേഹുവിനെ നേരിടാന്‍ യോറാമിനോടൊത്ത് അവര്‍ പോയി.8 ആഹാബ്ഭവനത്തിനെതിരേ ശിക്ഷാവിധി നടത്തുമ്പോള്‍ യേഹു യൂദാപ്രഭുക്കന്‍മാരെയും അഹസിയായുടെ ചാര്‍ച്ചക്കാരായരാജസേവകന്‍മാരെയും കണ്ടുമുട്ടി. അവന്‍ അവരെ വധിച്ചു.9 സമരിയായില്‍ ഓടിയൊളിച്ച അഹസിയായെ അവര്‍ തിരഞ്ഞുപിടിച്ച് യേഹുവിന്റെ മുന്‍പില്‍ കൊണ്ടുവന്നു വധിച്ചു. പൂര്‍ണ ഹൃദയത്തോടെ കര്‍ത്താവിനെ പിന്‍ചെന്നയഹോഷാഫാത്തിന്റെ പൗത്രനാണ് എന്നതിന്റെ പേരില്‍ അവര്‍ അവനെ സംസ്‌കരിച്ചു. രാജ്യം ഭരിക്കാന്‍ കഴിവുള്ള ആരും അഹസിയാക്കുടുംബത്തില്‍ അവശേഷിച്ചില്ല.

അത്താലിയാ രാജ്ഞി

10 പുത്രന്‍മരിച്ചെന്നറിഞ്ഞപ്പോള്‍ അഹസിയായുടെ മാതാവ് അത്താലിയാ യൂദാരാജകുടുംബത്തില്‍പ്പെട്ട സകലരെയും വധിച്ചു.11 എന്നാല്‍, രാജകുമാരിയായയഹോഷാബെയാത്ത് കൊല്ലപ്പെടാന്‍ പോകുന്ന രാജകുമാരന്‍മാരുടെ ഇടയില്‍നിന്ന് അഹസിയായുടെ മകന്‍ യോവാഷിനെ എടുത്ത് ആയയോടൊപ്പം ഒരു ശയനമുറിയില്‍ ഒളിപ്പിച്ചു.യഹോറാം രാജാവിന്റെ മകളും അഹസിയായുടെ സഹോദരിയുംയഹോയാദാ പുരോഹിതന്റെ ഭാര്യയും ആയ യെഹോഷാബെയാത്ത് യോവാഷിനെ ഒളിപ്പിച്ചതുകൊണ്ട് അത്താലിയായ്ക്ക് അവനെ വധിക്കാന്‍ കഴിഞ്ഞില്ല.12 ആറു വര്‍ഷം അവന്‍ അവരോടുകൂടെ ദേവാലയത്തില്‍ ഒളിവില്‍ കഴിഞ്ഞു. ആ സമയം അത്താലിയാ രാജ്യം ഭരിച്ചു.

Advertisements

The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Chronicles 3-5 King Solomon’s Temple Is All About God’s Glory
Advertisements
Solomon’s Prayer of Dedication – 2 Chronicles 6, 12-42
Advertisements
Advertisements

Leave a comment