The Book of 2 Chronicles, Chapter 25 | 2 ദിനവൃത്താന്തം, അദ്ധ്യായം 25 | Malayalam Bible | POC Translation

Advertisements

അമസിയാ

1 രാജാവാകുമ്പോള്‍ അമസിയായ്ക്ക് ഇരുപത്തിയഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തിയൊന്‍പതു വര്‍ഷം ഭരിച്ചു. ജറുസലെംകാരിയായയഹോവദ്ദാനായിരുന്നു അവന്റെ മാതാവ്.2 അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു. പക്‌ഷേ, പൂര്‍ണ ഹൃദയത്തോടെ ആയിരുന്നില്ല.3 രാജാധികാരം തന്റെ കൈയില്‍ ഉറച്ചപ്പോള്‍ അവന്‍ തന്റെ പിതാവിന്റെ ഘാതകരായസേവകന്‍മാരെ വധിച്ചു.4 മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് അവന്‍ അവരുടെ മക്കളെകൊന്നില്ല. പിതാക്കന്‍മാരുടെ അകൃത്യത്തിനു മക്കളോ, മക്കളുടെ അകൃത്യത്തിന് പിതാക്കന്‍മാരോ വധിക്കപ്പെടരുത്. ഓരോരുത്ത രും താന്താങ്ങളുടെ അകൃത്യത്തിനു മരണ ശിക്ഷ അനുഭവിക്കണം എന്ന കര്‍ത്താവിന്റെ കല്‍പന അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.5 അമസിയാ യൂദായില്‍നിന്നും ബഞ്ചമിനില്‍നിന്നും ആളുകളെ ശേഖരിച്ച് അവരെ കുടുംബക്രമത്തില്‍ സഹസ്രാധിപന്‍മാരുടെയും ശതാധിപന്‍മാരുടെയും കീഴില്‍ നിയോഗിച്ചു. ഇരുപതും അതിനുമേലും വയ സ്‌സുള്ള മൂന്നുലക്ഷംപേരെ അവന്‍ ഒരുമിച്ചുകൂട്ടി. അവര്‍യുദ്ധശേഷിയുള്ളവരും കുന്തവും പരിചയും ഉപയോഗിക്കാന്‍ കഴിവുള്ളവരും ആയിരുന്നു.6 ഇതിനുപുറമേ ഇസ്രായേലില്‍നിന്ന് ഒരു ലക്ഷം വീരയോദ്ധാക്കളെ നൂറു താലന്തു വെള്ളിക്കു കൂലിക്കെ ടുത്തു.7 എന്നാല്‍, ഒരു ദൈവപുരുഷന്‍ വന്ന് അവനോടു പറഞ്ഞു:രാജാവേ, ഇസ്രായേല്‍സൈന്യത്തെനീ കൂടെക്കൊണ്ടു പോകരുത്. കര്‍ത്താവ് എഫ്രായിംകാരായ ഈ ഇസ്രായേല്യരോടുകൂടെയില്ല.8 ഇവര്‍യുദ്ധത്തില്‍ നിനക്കു ശക്തി പകരുമെന്നു നീ കരുതുന്നെങ്കില്‍ ദൈവം ശത്രുവിന്റെ മുന്‍പില്‍ നിന്നെ വീഴ്ത്തും. സഹായിക്കാനും പരിത്യജിക്കാനും ദൈവത്തിനു കഴിയും.9 അമസിയാ ദൈവപുരുഷനോടു പറഞ്ഞു: ഇസ്രായേല്‍സൈന്യത്തിനു ഞാന്‍ നൂറു താലന്തു വെള്ളി കൊടുത്തുപോയല്ലോ! ദൈവപുരുഷന്‍ പറഞ്ഞു: അതിനെക്കാള്‍ കൂടുതല്‍ തരാന്‍ കര്‍ത്താവിനു കഴിവുണ്ട്.10 അപ്പോള്‍ അമസിയാ എഫ്രായിമില്‍ നിന്നുവന്ന സൈന്യത്തെ പിരിച്ചുവിട്ടു. അവര്‍ക്കു യൂദായോടു വലിയ അമര്‍ഷംതോന്നി; കോപാക്രാന്തരായി അവര്‍ വീടുകളിലേക്കു മടങ്ങി.11 അമസിയാ സധൈര്യം സൈന്യത്തെനയിച്ച് ഉപ്പുതാഴ്‌വരയിലെത്തി. പതിനായിരം സെയിര്‍പടയാളികളെ വധിച്ചു.12 യൂദാസൈന്യം വേറെപതിനായിരം പേരെ ജീവനോടെ പിടിച്ച് ഒരു പാറയുടെ മുകളില്‍ കൊണ്ടുപോയി താഴേക്കു തള്ളിയിട്ടു. അവരുടെ ശരീരങ്ങള്‍ ഛിന്നഭിന്നമായി.13 യുദ്ധത്തിനു കൊണ്ടുപോകാതെ അമസിയാ പിരിച്ചുവിട്ട സൈനികര്‍ സമരിയായ്ക്കും ബേത്ത്‌ഹോറോനും ഇടയ്ക്കുള്ള യൂദാനഗരങ്ങള്‍ ആക്രമിച്ചു മൂവായിരം പേരെ കൊല്ലുകയും വളരെയേറെകൊള്ളവസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തു.14 ഏദോമ്യരെ തോല്‍പ്പിച്ചു മടങ്ങുമ്പോള്‍ അമസിയാ സെയിര്‍ നിവാസികളുടെ ദേവവിഗ്രഹങ്ങളും കൂടെക്കൊണ്ടുവന്നു. അവയെ സ്വന്തം ദേവന്‍മാരായി പ്രതിഷ്ഠിച്ച് ആരാധിക്കുകയും കാഴ്ചയര്‍പ്പിക്കുകയും ചെയ്തു.15 കര്‍ത്താവ് അമസിയായോടു കോപിച്ച് ഒരു പ്രവാചകനെ അയച്ചു. അവന്‍ ചോദിച്ചു: സ്വന്തം ജനത്തെനിന്റെ കൈയില്‍നിന്നു രക്ഷിക്കാതിരുന്ന ഈ ദേവന്‍മാരെ നീ ആശ്രയിക്കുന്നതെന്തിന്?16 അപ്പോള്‍ അമസിയാ അവനോടു പറഞ്ഞു: രാജാവിന്റെ ഉപദേഷ്ടാവായി നിന്നെ നിയമിച്ചിട്ടുണ്ടോ? നിര്‍ത്തൂ; അല്ലെങ്കില്‍, നിനക്കു ജീവന്‍ നഷ്ടപ്പെടും. പ്രവാചകന്‍ ഇത്രയുംകൂടി പറഞ്ഞുനിര്‍ത്തി: നീ ഇപ്രകാരം പ്രവര്‍ത്തിക്കുകയും എന്റെ ഉപദേശം ചെവിക്കൊള്ളാതിരിക്കുകയും ചെയ്തതിനാല്‍, ദൈവം നിന്നെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയിക്കുന്നു.17 യൂദാരാജാവായ അമസിയാ ഉപദേഷ്ടാക്കളുമായി ആലോചിച്ച് യേഹുവിന്റെ മകനായയഹോവാഹാസിന്റെ മകനും ഇസ്രായേല്‍രാജാവുമായയഹോവാഷിന്റെ അടുത്ത് ആളയച്ചുപറഞ്ഞു: വരൂ, നമുക്കൊരു ബലപരീക്ഷണം നടത്താം.18 ഇസ്രായേല്‍രാജാവായയഹോവാഷ് യൂദാരാജാവായ അമസിയായ്ക്ക് മറുപടി നല്‍കി. ലബനോനിലെ ഒരു മുള്‍ച്ചെടി, ലബനോനിലെ ഒരു ദേവദാരുവിനോട്, നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരുക എന്ന് ആവശ്യപ്പെട്ടു! ലബനോനിലെ ഒരു വന്യമൃഗം ആ വഴി വന്നു മുള്‍ച്ചെടി ചവിട്ടിയരച്ചുകളഞ്ഞു.19 ഏദോമിനെ തകര്‍ത്തു എന്നു നീ വീമ്പിളക്കുന്നു. അടങ്ങി വീട്ടിലിരിക്കുക. എന്തിനു യൂദായ്ക്കും നിനക്കും വെറുതെ നാശം വിളിച്ചുവരുത്തുന്നു?20 എന്നാല്‍, അമസിയാ കൂട്ടാക്കിയില്ല. ഏദോമിലെ ദേവന്‍മാരെ സേവിച്ചതുകൊണ്ട് അവരെ ശത്രുകരങ്ങളില്‍ ഏല്‍പിക്കാന്‍ ദൈവം നിശ്ചയിച്ചിരുന്നു.21 ഇസ്രായേല്‍രാജാവായയഹോവാഷ്‌യുദ്ധത്തിനുപുറപ്പെട്ടു. അവന്‍ യുദാരാജാവായ അമസിയായുമായി യൂദായിലെ ബേത്‌ഷേമെഷില്‍ വച്ച് ഏറ്റുമുട്ടി.22 യൂദാ സൈന്യം പരാജയപ്പെട്ടു. പടയാളികള്‍ സ്വഭവനങ്ങളിലേക്ക് ഓടിപ്പോയി.23 ഇസ്രായേല്‍രാജാവായയഹോവാഷ് അഹസിയായുടെ മകനായ യോവാഷിന്റെ മകനും യൂദാരാജാവുമായ അമസിയായെ ബന്ധിച്ചു ജറുസലെമില്‍ കൊണ്ടുവന്നു. ജറുസലെമിന്റെ മതില്‍ എഫ്രായിംകവാടം മുതല്‍ കോണ്‍കവാടം വരെ നാനൂറുമുഴം ഇടിച്ചുതകര്‍ത്തു.24 അവന്‍ ദേവാലയത്തിലെ സ്വര്‍ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ച്, ഓബെദ് ഏദോമിനെ തടവുകാരനാക്കി; രാജകൊട്ടാരത്തിലെ നിക്‌ഷേപങ്ങള്‍ കൈവശപ്പെടുത്തി; കൊള്ള മുതലും തടവുകാരുമായി സമരിയായിലേക്കു മടങ്ങി.25 യഹോവാഹാസിന്റെ മകനും ഇസ്രായേല്‍രാജാവുമായ യഹോവാഷിന്റെ മരണത്തിനുശേഷം യോവാഷിന്റെ മകനും യൂദാരാജാവുമായ അമസിയാ പതിനഞ്ചുവര്‍ഷം ജീവിച്ചു.26 അമസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം യൂദായിലെയും ഇസ്രായേ ലിലെയും രാജാക്കന്‍മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.27 കര്‍ത്താവിനെ വിട്ടകന്ന നാള്‍മുതല്‍ അവനെതിരേ ജറുസലെമില്‍ ഗൂഢാലോചന നടന്നു. അവന്‍ ലാഖീഷിലേക്ക് ഒളിച്ചോടി. അവര്‍ ആളെവിട്ടു ലാഖീഷില്‍വച്ച് അവനെ വധിച്ചു.28 മൃതദേഹം കുതിരപ്പുറത്തു കൊണ്ടുവന്നു ദാവീദിന്റെ നഗരത്തില്‍ പിതാക്കന്‍മാരോടുകൂടെ സംസ്‌കരിച്ചു.

Advertisements

The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Chronicles 3-5 King Solomon’s Temple Is All About God’s Glory
Advertisements
Solomon’s Prayer of Dedication – 2 Chronicles 6, 12-42
Advertisements
Advertisements

Leave a comment