Tag: ജോസഫ് ചിന്തകൾ

വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ

ജോസഫ് ചിന്തകൾ 186 ജോസഫ് മാതാവിൻ്റെ വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ   യൗസേപ്പിതാവ് മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ ആണ്. മറിയത്തിൻ്റെ വ്യാകുല ഹൃദയത്തിൻ്റെ ദുഃഖങ്ങൾ ഏറ്റവും കൂടുതൽ പങ്കുപറ്റിയതും യൗസേപ്പിതാവായിരുന്നു. നീതിമാനും ഭക്തനുമായ യഹൂദനായിരുന്നു യൗസേപ്പിന് ഈശോയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെയും മരണത്തെയും കുറിച്ചുള്ള പഴയ നിയമ പ്രവചനങ്ങൾ അറിയാമായിരുന്നു. ദൈവ ദൂതൻ്റെ നിർദ്ദേശപ്രകാരം മറിയത്തെ ഭാര്യയായി സ്വീകരിച്ച നാൾ മുതൽ മരണം വരെ […]

ജോസഫ് ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ

ജോസഫ് ചിന്തകൾ 185 ജോസഫ് ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ   തിരുസഭയിലെ പല പ്രാർത്ഥനകളിലും വിശുദ്ധ യൗസേപ്പിതാവിനെ ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്തു കാരണത്താലാണ് ഈ അഭിസംബോധന?’ ഒന്നാമതായി അവതരിച്ച വചനമായ ഈശോയുടെ ഹൃദയം ഈ ഭൂമിയിൽ പരിപോഷിപ്പിക്കപ്പെട്ടത് നസറത്തിലെ തിരുകുടുംബത്തിൽ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവും തമ്മിലുള്ള സ്നേഹ കൂട്ടായ്മയിലാണ്. മറിയത്തോടൊപ്പം യൗസേപ്പിതാവും സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഉറവിടമായ ഈശോയുടെ തിരുഹൃദയത്തിനു […]

എന്തും സഹിക്കാൻ തയ്യാറായ നന്മ നിറഞ്ഞവൻ

ജോസഫ് ചിന്തകൾ 184 ജോസഫ് എന്തും സഹിക്കാൻ തയ്യാറായ നന്മ നിറഞ്ഞവൻ   ഡാനീഷ് തത്വചിന്തകനായ സോറെൻ കീർക്കെഗാഡ് (1813-1855) നന്മയുള്ള മനുഷ്യൻ്റെ ലക്ഷണത്തെപ്പറ്റി ഇപ്രകാരം പറയുന്നു: ” ഒരു മനുഷ്യൻ യഥാർത്ഥത്തിൽ നന്മയായത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ നന്മയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കണം. അല്ലെങ്കിൽ ആ നന്മയ്ക്കു വേണ്ടി എന്തും സഹിക്കാൻ തയ്യാറാവണം.” യൗസേപ്പിതാവിൻ്റെ ജീവിതത്തെ ഈ ലക്ഷണങ്ങളിലൂടെ നോക്കിക്കാണുമ്പോൾ നന്മ നിറഞ്ഞ മനുഷ്യനായിരുന്നു […]

പ്രാർത്ഥന ജീവിത താളമാക്കിയ യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 183 പ്രാർത്ഥന ജീവിത താളമാക്കിയ യൗസേപ്പിതാവ് ജൂൺ മാസം ഒമ്പതാം തീയതി സാർവ്വത്രിക സഭയുടെ വേദപരംഗതൻ, പരിശുദ്ധാത്മാവിൻ്റെ കിന്നരം, കിഴക്കിൻ്റെ സൂര്യൻ എന്നീ അപര നാമങ്ങളിൽ അറിയപ്പെടുന്ന സുറിയാനി സഭാ പിതാവായ വിശുദ്ധ അപ്രേമിൻ്റെ തിരുനാളാണ്. ഇന്നത്തെ ജോസഫ് ചിന്ത അപ്രേം പിതാവിൻ്റെ ഒരു അഹ്വാനമാണ്. “പ്രാർത്ഥനയിലൂടെ പുണ്യങ്ങൾ രൂപപ്പെടുന്നു. പ്രാർത്ഥന ആത്മസംയമനം കാത്തു സൂക്ഷിക്കുന്നു. പ്രാർത്ഥന കോപത്തെ അടിച്ചമർത്തുന്നു. പ്രാർത്ഥന അഹങ്കാരത്തിൻ്റെയും അസൂയയുടെയും […]

ദൈവീക സൗഹൃദത്തിൻ്റെ കൃപയിൽ വസിച്ചവൻ

ജോസഫ് ചിന്തകൾ 180 ജോസഫ് : ദൈവീക സൗഹൃദത്തിൻ്റെ കൃപയിൽ വസിച്ചവൻ   ഫാ. മാർക്ക് ഡാനിയേൽ കീർബി എന്ന ബനഡിക്ടിൻ സന്യാസ വൈദീകനു ഈശോ നൽകിയ സ്വകാര്യ വെളിപാടുകളാണ് ഇൻ സിനു ജേസു ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികൻ്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥം.   ഇൻ സിനു ജേസു എന്നതിൻ്റെ അർത്ഥം ഈശോയുടെ വക്ഷസ്സിൽ എന്നാണ്. ഈ ഗ്രന്ഥത്തിലെ 2008 ഫെബ്രുവരി 9 […]

ജോസഫ് സഭാ നവീകരണത്തിൻ്റെ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 181 ജോസഫ് സഭാ നവീകരണത്തിൻ്റെ മദ്ധ്യസ്ഥൻ   രണ്ടാം വത്തിക്കാൻ കൗൺസിലിൽ ശ്രദ്ധേയമായ സ്വാധീനം ചൊലുത്തുകയും ഗണ്യമായ സംഭാവനകൾ നൽകുക്കും ചെയ്ത ഫ്രഞ്ചു ദൈവശാസ്ത്രജ്ഞനാണ് ഈശോസഭാഗംഗമായിരുന്ന കാർഡിൽ ഹെൻട്രി ഡി ലൂബെക് ( Henri de Lubac 1896 – 1991), ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗൽഭരായ ദൈവശാസ്ത്രജ്ഞഞന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ് 1953 ഫ്രഞ്ചു ഭാഷയിൽ എഴുുതി യ Méditation […]

വ്യത്യസ്തമായൊരു ജോസഫ് തിരുസ്വരൂപം

ജോസഫ് ചിന്തകൾ 182 വ്യത്യസ്തമായൊരു ജോസഫ് തിരുസ്വരൂപം   ഇന്നു വിശുദ്ധ യൗസേപ്പിതാവിൻ്റെ വളരെ വ്യത്യസ്തമായ ഒരു തിരുസ്വരൂപം കാണാനിടയായി. ജർമ്മനിയിലെ മ്യൂണിക് ഫ്രൈസിങ്ങ് അതിരൂപതയിൽ ഫ്രൈസിങ്ങ് നൊയെസ്റ്റിഫ്റ്റിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമദേയത്തിലുള്ള ഇടവക ദേവാലയത്തിലാണ് പ്രസ്തുത രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. യൗസേപ്പിതാവിൻ്റെ വലതു കൈയ്യിൽ ഉണ്ണിയേശുവും ഇടതു കൈയ്യിൽ ലില്ലി പൂക്കളുമുണ്ട്. പതിവിനു വിപരീതമായി വെള്ള നിറത്തിലുള്ള മേലങ്കിയിൽ സ്വർണ്ണ നിറം കൊണ്ടുള്ള അലങ്കാരങ്ങളോടെയാണ് […]

സ്നേഹത്തിൻ്റെ ആവിഷ്‌കരണമാക്കിയവൻ

ജോസഫ് ചിന്തകൾ 179 ജോസഫ് : അധ്വാനത്തെ സ്നേഹത്തിൻ്റെ ആവിഷ്‌കരണ മാക്കിയവൻ   നസറത്തിലെ തിരുകുടുംബത്തിൽ അധ്വാനം സ്നേഹത്തിൻ്റെ അനുദിന ആവിഷ്കാരമായിരുന്നു. സുവിശേഷത്തിൽ ഏതു തരത്തിലുള്ള ജോലിയാലാണ് യൗസേപ്പിതാവ് കുടുംബത്തെ സഹായിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആശാരിപ്പണി യൗസേപ്പിതാവിനു സ്വജീവിതത്തിൽ സ്നേഹത്തിൻ്റെ ആവിഷ്ക്കരണമായിരുന്നു.   ജൂൺ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനമാണ്. പ്രകൃതിയോടു ഇണങ്ങി ജീവിക്കേണ്ടവനാണ് മനുഷ്യൻ എന്ന് ഓർമ്മപ്പെടുത്തുന്ന ദിനം. നസറത്തിലെ ദൈവപുത്രൻ്റെ എളിയ കുടുബം പ്രകൃതിയോടൊത്തു […]

യൗസേപ്പിൽ വിളങ്ങി ശോഭിച്ച ആറു ഗുണങ്ങൾ

ജോസഫ് ചിന്തകൾ 178 യൗസേപ്പിൽ വിളങ്ങി ശോഭിച്ച ആറു ഗുണങ്ങൾ   “എന്റെ ദൈവമായ കർത്താവേ, നിന്നെ അറിയാനുള്ള മനസ്സ്, നിന്നെ അന്വേഷിക്കാനുള്ള ഹൃദയം, നിന്നെ കണ്ടെത്താനുള്ള ജ്ഞാനം, നിന്നെ പ്രസാദിപ്പിക്കുന്ന പെരുമാറ്റം, നിന്നെ വിശ്വസ്തടെ കാത്തിരിക്കുന്ന സ്ഥിരോത്സാഹം, ഒടുവിൽ നിന്നെ ആശ്ലേഷിക്കാനുള്ള പ്രത്യാശ എന്നിവ എനിക്കു തരേണമേ.” വിശുദ്ധ തോമസ് അക്വിനാസ് രചിച്ച മനോഹരമായ ഒരു പ്രാർത്ഥനയാണിത്. ദൈവഭക്തനു ഉണ്ടായിരിക്കേണ്ട ആറു ഗുണങ്ങളാണിവ. ഈ ഈ […]

ഞങ്ങൾക്കു സമാധാനം നൽകണമേ

ജോസഫ് ചിന്തകൾ 177   യൗസേപ്പിതാവേ, ലോകത്തിൻ്റെ പുരോഗതിക്കും സഭയുടെ ദൗത്യത്തിനും പരിശുദ്ധ ത്രിത്വത്തിൻ്റെ ബഹുമാനത്തിനുമായി ഞങ്ങൾക്കു സമാധാനം നൽകണമേ.   1969 മെയ് മാസം ഒന്നാം തീയതി വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിൽ വച്ച് പോൾ ആറാമൻ പാപ്പ വിശ്വാസി സമൂഹത്തിനു നൽകിയ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനയുടെ സ്വതന്ത്ര മലയാള വിവർത്തനമാണ് ഇന്നത്തെ ജോസഫ് ചിന്ത.   ഓ വിശുദ്ധ യൗസേപ്പിതാവേ, സഭയുടെ രക്ഷാധികാരിയേ, അവതരിച്ച […]

സംതൃപ്‌തിയോടെ കഴിയാന്‍ പഠിച്ച കുടുംബനാഥൻ

ജോസഫ് ചിന്തകൾ 175 ജോസഫ് സംതൃപ്‌തിയോടെ കഴിയാന്‍ പഠിച്ച കുടുംബനാഥൻ   സംതൃപ്തിയുള്ള ജീവിതം നയിക്കാൻ കുറുക്കുവഴികളില്ല. സംതൃപ്തി ഒരു ആന്തരിക മനോഭാവമാണ്. അളവും പരിധിയുമുള്ള എന്തുകിട്ടിയാലും മനുഷ്യനു തൃപ്തിയാവില്ല. സമയത്തിനും കാലത്തിനും അതീതനായവനെ കൊണ്ടു മനസ്സുനിറഞ്ഞാലേ ജിവിതത്തിൽ സംതൃപ്തിയുണ്ടാവുകയുള്ളൂ. വിശുദ്ധ യൗസേപ്പിതാവ് ജീവിതത്തിൽ സംതൃപതി കണ്ടെത്തിയ വ്യക്തിയാണ്.   ഏതു സാഹചര്യത്തിലും സംതൃപ്‌തിയോടെ കഴിയാന്‍ പഠിച്ച കുടുംബനാഥനാണ് മാർ യൗസേപ്പ്. അതിരുകളും പരിധികളുമില്ലാതെ സ്നേഹിക്കുന്ന ദൈവത്താൽ […]

യൗസേപ്പിതാവും സന്ദർശന തിരുനാളും

ജോസഫ് ചിന്തകൾ 174 യൗസേപ്പിതാവും സന്ദർശന തിരുനാളും   മറിയത്തിൻ്റെ സന്ദർശനതിരുനാളോടെയാണ് മെയ് മാസ വണക്കം സമാപിക്കുന്നത്, ദിവ്യരക്ഷകനെ ഉദരത്തില്‍ വഹിച്ച മറിയം തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മയാണല്ലോ ഈ തിരുനാൾ. മറിയത്തെ കണ്ട എലിസബത്ത് ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌? (ലൂക്കാ 1 :42- 43). […]

പരിശുദ്ധ ത്രിത്വത്തിൽ ബന്ധിക്കപ്പെട്ടവൻ

ജോസഫ് ചിന്തകൾ 173 ജോസഫ്: പരിശുദ്ധ ത്രിത്വത്തിൽ ബന്ധിക്കപ്പെട്ടവൻ   പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിനത്തിൽ പരിശുദ്ധ ത്രിത്വവുമായി ബന്ധിക്കപ്പെട്ട ജീവിതം നയിച്ച വിശുദ്ധ യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ വഴികാട്ടി.   ക്രിസ്തീയ കലയിൽ പരിശുദ്ധ ത്രിത്വത്തെ ഏറ്റവും ലളിതമായ രീതിയിൽ ചിത്രീകരിക്കുന്ന അടയാളമാണ് ത്രിത്വ കെട്ട് അഥവാ Trinity Knot. ഇതിനെ ചിലപ്പോൾ ത്രികെത്രാ (triquetra) എന്നു വിശേഷിപ്പിക്കാറുണ്ട്. പരസ്പരം ബന്ധിതമായിരിക്കുന്ന ഇലയുടെ ആകൃതി പോലുള്ള മൂന്നു […]

യൗസേപ്പിനെ കിരീടമണിയിക്കുന്ന ഉണ്ണീശോ

ജോസഫ് ചിന്തകൾ 172 യൗസേപ്പിനെ കിരീടമണിയിക്കുന്ന ഉണ്ണീശോ   Facebook ൽ കണ്ട ഒരു ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. മനുഷ്യവതാരം ചെയ്ത ദൈവപുത്രനായ ഉണ്ണീശോ തൻ്റെ വളർത്തു പിതാവിൻ്റെ ശിരസ്സിൽ ഒരു പുഷ്പ കിരിടം അണിയിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഒരു ചിത്രകാരൻ്റെ ഭാവനയിൽ വിരിഞ്ഞ ഈ ചിത്രത്തിനു ധാരാളം അർത്ഥ തലങ്ങൾ ഉണ്ട്.   കിരീടം വിജയത്തിൻ്റെ ചിഹ്നമാണ്. യൗസേപ്പിതാവ് തൻ്റെ വളർത്തു […]

ജോസഫ് : ഫലം ചൂടി നിൽക്കുന്ന വൃക്ഷം

ജോസഫ് ചിന്തകൾ 171 ജോസഫ് : ഫലം ചൂടി നിൽക്കുന്ന വൃക്ഷം   സദാ ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷമാണ് യൗസേപ്പിതാവ്. നിത്യ പിതാവിൻ്റെ പ്രതിനിധിയായി ഈ ഭൂമിയിൽ ജീവിച്ച യൗസേപ്പിനെ സമീപിച്ചവരാരും നിരാശരായി മടങ്ങിയിട്ടില്ല. ജിവിതത്തിൻ്റെ സങ്കീർണ്ണമായ നിമിഷങ്ങളിലും വേദനിപ്പിക്കുന്ന ചുറ്റുപാടുകളിലും നസറത്തിലെ ഈ മരപ്പണിക്കാരൻ ദൈവഹിതത്തെ അവിശ്വസിച്ചില്ല. സദാ ജാഗരൂകതയോടെ അവർ നിലകൊണ്ടു .അതിനാൽ തന്നെ സമീപിക്കുന്നവർക്കെല്ലാം അവർക്കാവശ്യമായതു നൽകാൻ യൗസേപ്പിതാവിനു സാധിച്ചു. […]

യൗസേപ്പിൻ്റെ നാമത്തിൽ അപേക്ഷകൾ ഉയർത്തുവിൻ

ജോസഫ് ചിന്തകൾ 170 യൗസേപ്പിൻ്റെ നാമത്തിൽ അപേക്ഷകൾ ഉയർത്തുവിൻ   വിശുദ്ധ ഡോൺ ബോസ്കോയുടെ അത്മായർക്കുള്ള സലേഷ്യൻ മൂന്നാം സഭയുടെ (Association of Salesin Cooperators) അംഗമായിയുന്നു പോർച്ചീസുകാരിയായ വാഴ്ത്തപ്പെട്ട അലക്സാണ്ട്രിനാ മരിയാ ഡാ കോസ്റ്റാ (1904-1955). അമ്പത്തിയൊന്നാം വയസ്സിൽ മരണമടഞ്ഞ ഈ മിസ്റ്റിക്കിൻ്റെ വിശുദ്ധിയുടെ രഹസ്യമായി ജോൺ പോൾ രണ്ടാമൻ പാപ്പ ചൂണ്ടിക്കാട്ടുന്നത് അവളുടെ ഈശോയോടുള്ള സ്നേഹമാണ്.   വത്തിക്കാൻ നൽകുന്ന ജീവചരിത്ര മനുസരിച്ച് 1942 […]

കുറുക്കുവഴി അനുസരണത്തിലൂടെ കാട്ടിത്തന്നവൻ

ജോസഫ് ചിന്തകൾ 169 ജോസഫ്: പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴി അനുസരണത്തിലൂടെ കാട്ടിത്തന്നവൻ   റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്ന വിശുദ്ധ ഫിലിപ്പ് നേരിയുടെ തിരുനാളാണിന്ന് (മെയ് 26). ആനന്ദത്തിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധൻ്റെ ഒരു സദ് വചനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. അത് ഇപ്രകാരമാണ്: “പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴിയാണ് അനുസരണം.”   വിശുദ്ധ യൗസേപ്പിതിവിനു ഏറ്റവും അനുയോജ്യമായ ഒരു വാക്യമാണിത്. ദൈവ പിതാവിനെ അനുസരിച്ചും ദൈവപുത്രനെ ശുശ്രൂഷിച്ചും […]

ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരിക്കുന്ന യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 168 ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരിക്കുന്ന യൗസേപ്പിതാവ്   തെന്ത്രോസ് സൂനഹദോസിനു ശേഷം (1545-1563) ആരംഭിച്ച സഭാ നവീകരണ കാലഘട്ടത്തിൻ കാൽവിനിസ്റ്റുകൾ മതപരമായ ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ നിന്നു നീക്കം ചെയ്തെങ്കിലും കത്തോലിക്കാ സഭ തിരുസ്വരൂപങ്ങളെയും ചിത്രങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നു. പതിനേഴ് പതിനെട്ടു നൂറ്റാണ്ടുകളിൽ കത്തോലിക്കാ പാരമ്പര്യത്തിൽ വളരെയധികം ചിത്രങ്ങളും തിരുസ്വരൂപങ്ങളും വിശുദ്ധരുടെ നാമധേയത്തിലും ഉണ്ടായി. വിശുദ്ധ യൗസേപ്പിതാവിൻ്റെ ബഹുമാനാർത്ഥവും ധാരാളം ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ […]

സഭാ മാതാവായ മറിയത്തിൻ്റെ സംരക്ഷകൻ

ജോസഫ് ചിന്തകൾ 167 ജോസഫ് : സഭാ മാതാവായ മറിയത്തിൻ്റെ സംരക്ഷകൻ   2021 മെയ് മാസം ഇരുപത്തിനാലാം തീയതി സഭാ മാതാവായ മറിയത്തിൻ്റെ തിരുനാൾ നാലാം തവണ തിരുസഭ ആഘോഷിക്കുന്നു. 2018 ലാണ് ഫ്രാൻസീസ് പാപ്പ പെന്തക്കുസ്താ തിരുനാളിനു കഴിഞ്ഞു പിറ്റേ ദിവസം സഭാ മാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ (Beatae Mariae Virginis, Ecclesiae Matris ) ഓർമ്മയായി ആഗോള സഭയിൽ ആഘോഷിക്കണമെന്നു പ്രഖ്യാപിച്ചത്. […]

ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ

ജോസഫ് ചിന്തകൾ 166 ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ യൗസേപ്പായിരിക്കട്ടെ നമ്മുടെ വഴികാട്ടി. സിയന്നായിലെ വിശുദ്ധ ബെർണാദിൻ ഇപ്രകാരം പഠിപ്പിക്കുന്നു: ” മനുഷ്യനു നൽകിയിട്ടുള്ള എല്ലാ പ്രത്യേക കൃപകളും സംബന്ധിച്ച് പൊതുവായ ഒരു നിയമുണ്ട്. ദൈവകൃപ ഒരു വ്യക്തിയെ ഒരു പ്രത്യക കൃപ സ്വീകരിക്കുന്നതിനോ അല്ലെങ്കിൽ ഉന്നതമായ പദവി സ്വീകരിക്കുന്നതിനോ തിരഞ്ഞെടുക്കുമ്പോൾ ആ കർത്തവ്യം നിറവേറ്റാനാവശ്യമായ ദൈവാത്മാവിൻ്റെ എല്ലാ […]

പൂർണ്ണമായും ജഡത്തിനും ലോകത്തിനും മരിച്ചവൻ

ജോസഫ് ചിന്തകൾ 165 ജോസഫ് പൂർണ്ണമായും ജഡത്തിനും ലോകത്തിനും മരിച്ചവൻ   സ്വീഡനിലെ വിശുദ്ധ ബ്രിജിത്തിൻ്റെ അഭിപ്രായത്തിൽ വിശുദ്ധ യൗസേപ്പിതാവു ലോകത്തിനും ജഡത്തിനും പൂർണ്ണമായി മരിച്ച വ്യക്തിയാണ് കാരണം അവൻ സ്വർഗ്ഗീയ കാര്യങ്ങൾ മാത്രമാണ് അവൻ ആഗ്രഹിച്ചിരുന്നത്.   സ്വർഗ്ഗീയ കാര്യങ്ങളിൽ മനസ്സു വയ്ക്കുന്നവർക്ക് ഭൂമിയിലെ സ്ഥാനമാനങ്ങളും ജഡിക സന്തോഷങ്ങളും ഉച്ചിഷ്ടമാണ്. സ്വർഗ്ഗത്തിൽ കണ്ണുകളും ഹൃദയവും ഉറപ്പിച്ചു നടന്നതിനാൽ യൗസേപ്പിൻ്റെ മനസ്സിനെ ഭൗതീക സന്തോഷങ്ങൾ ചഞ്ചലചിത്തനാക്കിയില്ല. ജഡിക […]

എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 164 എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവ്   എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവിൻ്റെ സ്നേഹത്തിന് രണ്ടു തലങ്ങൾ ഉണ്ട്. സ്വീകരിക്കുന്നതിനേക്കാൾ നൽകുക എന്ന്നായരുന്നു ഒന്നാമത്തെ തലം. ദൈവ പിതാവിൻ്റെ സ്നേഹം നിരന്തരം അനുഭവിച്ചിരുന്ന യൗസേപ്പിതാവ് തനിക്കു ലഭിച്ച സ്നേഹം നിരന്തരം മറ്റുള്ളവരോടു സംവേദനം ചെയ്തുകൊണ്ടിരിരുന്നു.   സ്നേഹം മറ്റുള്ളവർക്കു അളവുകളോ പരിധികളോ ഇല്ലാതെ കൊടുക്കുക എന്നതായിരുന്നു യൗസേപ്പിതാവിൻ്റെ ജീവിത ശൈലി.   രണ്ടാമതായി, വാക്കുകളേക്കാൾ പ്രവർത്തികളിലാണ് സ്നേഹം […]

വി. യൗസേപ്പിൻ്റെ കുലീനത

ജോസഫ് ചിന്തകൾ 163 യൗസേപ്പിൻ്റെ കുലീനതയുടെ പ്രചാരകൻ – സിയന്നായിലെ വി. ബെർണാർദിൻ ഇന്നു മെയ് മാസം ഇരുപതാം തീയതി. രണ്ടാം പൗലോസ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന തീക്ഷ്ണമതിയായ സുവിശേഷ പ്രഘോഷകനും ഫ്രാൻസിസ്ക്കൻ സന്യാസിയുമായിരുന്നു സിയന്നായിലെ വിശുദ്ധ ബെർണാർദിൻ്റെ (1380- 1444) ഓർമ്മ ദിനം സഭ കൊണ്ടാടുന്നു.   വിശുദ്ധ യൗസേപ്പിതാവിൻ്റെ കുലീനതയെക്കുറിച്ചു നിരന്തരം പ്രഭാഷണം നടത്തിയിരുന്ന വ്യക്തിയായിരുന്നു ബെർണാർദിൻ. ഈശോയ്ക്കു ഈ ഭൂമിയിൽ കുലീനത നൽകിയ […]

ജീവിതം എനിക്കു വേണ്ടി മത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ

ജോസഫ് ചിന്തകൾ 162 ജോസഫ്: ജീവിതം എനിക്കു വേണ്ടി മത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ   ജോസഫ് എന്ന നാമം എൻ്റെ ജീവിതം എനിക്കു വേണ്ടി മാത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ തരുന്ന പാഠപുസ്തകമാണ്. ജോസഫ് എന്ന നാമത്തിൻ്റെ ഹീബ്രു ഭാഷയിലുള്ള മൂലാർത്ഥം “കൂട്ടുക ” അല്ലങ്കിൽ വർദ്ധിപ്പിക്കുക എന്നാണ്. സ്വനേട്ടങ്ങൾ കൂട്ടാതെ ദൈവമഹത്വം കൂട്ടാൻ ഈ ലോകത്തു അധ്വാനിച്ച മനുഷ്യൻ്റെ പേരാണ് യൗസേപ്പ്.   യൗസേപ്പിതാവ് വ്യക്തിപരമായി വസ്തുക്കൾ […]