{പുലർവെട്ടം 363} എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു എന്നൊരു സങ്കീർത്തനവിചാരമുണ്ട്. അത് കിഴക്കിന്റെ ഒരു രീതിയാണ്, പാനോപചാരങ്ങളിൽ നുരഞ്ഞുതുളുമ്പുകയെന്നത്. വീടിന്റെ പാലുകാച്ചിന് അതു തുളുമ്പിപ്പോവുന്ന രീതി നമുക്കുമുണ്ടല്ലോ. ക്ഷേത്രനടകളിലെ പൊങ്കാലകളിലും കവിഞ്ഞുതൂവുന്ന കാഴ്ച ഹൃദ്യമാണ്. And Now I Can See എന്ന പുസ്തകത്തിലെ That Extra Mile എന്ന അധ്യായത്തിൽ ക്രിസ്റ്റഫർ കൊയ്ലോ പറയാൻ ശ്രമിക്കുന്നത് അതാണ്. യേശുവിന്റെ ഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടായ ഒരു അച്ഛനും മകനുമിടയിലുള്ള കൊച്ചുവർത്തമാനമായിട്ടാണ് അത് രൂപപ്പെടുത്തിയിരിക്കുന്നത്. വിതക്കാരന്റെ കഥയാണ് വിഷയം. 'അങ്ങനെയാണോ … Continue reading പുലർവെട്ടം 363
Day: September 2, 2020
പുലർവെട്ടം 364
{പുലർവെട്ടം 364} വല്ലാത്തൊരു കുമ്പസാരമായിരുന്നു അത്; മൈക്കിളിനെ ആശ്വസിപ്പിക്കാനാണ് കാർഡിനൽ ലമ്പേർത്തോ അതു പറഞ്ഞതെങ്കിൽപ്പോലും. നടുമുറ്റത്തുള്ള ജലധാരയിൽ നിന്ന് ഒരു വെള്ളാരങ്കല്ലെടുത്തുപൊട്ടിച്ച് അയാളോടു പറഞ്ഞത് ഇങ്ങനെയാണ്: "Look at this stone. It has been in the water for a very long time, but the water has not penetrated it. Look... Perfectly dry. The same thing has happened to men in Europe. For centuries … Continue reading പുലർവെട്ടം 364
പുലർവെട്ടം 365
{പുലർവെട്ടം 365} അന്നുമിന്നും പറഞ്ഞാൽ പിടുത്തം കിട്ടുന്ന സൗന്ദര്യലേപനം ഫെയർ ആൻഡ് ലവ്‌ലി മാത്രമാണ്. ഞങ്ങളുടെ കുട്ടിക്കാലത്താണ് നാട്ടിൻപുറത്തെ മാടക്കടകളിൽപ്പോലും അവ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. കാര്യങ്ങൾ ഒരു പത്തുമുപ്പതു വർഷത്തെ ഇടവേളയിൽ കുറേക്കൂടി വില കൂടിയതും സോഫിസ്റ്റിക്കേറ്റഡുമായ ലേബലുകളിലേക്ക് മാറിയിട്ടുണ്ടാവാം. അത്രയും അപ്‌ഡേറ്റഡല്ല. എന്നാലും ഇന്ത്യയിൽ ഇപ്പോഴും അതിന് 500 മില്യൻ ഡോളറിന്റെ കച്ചവടമുണ്ട്. പറയാൻ പോകുന്ന സന്തോഷവർത്തമാനം ഇതാണ്- അവരതിന്റെ പേരുമാറ്റത്തിനു തയാറാവുന്നു! ആ പേരിൽ വലിയൊരളവിൽ ബോഡി ഷേമിങ്ങിന്റെ അംശമുണ്ടെന്ന വീണ്ടുവിചാരത്തിൽ നിന്നായിരിക്കാം അത്. ഏതെങ്കിലുമൊക്കെ … Continue reading പുലർവെട്ടം 365