ഗുരുവച്ചൻ സ്വഭവനത്തിലേക്കു തിരികെ പോകുമ്പോൾ….

ഒരു യുഗം അവസാനിക്കുന്നു. "ദൈവം കൂടെ നടന്നപ്പോൾ " സംഭവിച്ച മഹത് കാര്യങ്ങൾ വരും തലമുറയ്ക്കു സമ്മാനമായി നൽകി ബഹു മോളോപ്പറമ്പിലച്ചൻ സ്വർഗ്ഗ താതൻ്റെ സന്നിധിയിലേക്കു യാത്രയാകുമ്പോൾ, പ്രിയ ഗുരുവച്ചാ,നന്ദിനൽകിയ ജീവിത മാതൃകൾക്ക്,തിരുത്തലുകൾക്ക്പകർന്നു നൽകിയ സ്നേഹത്തിന്ഉറപ്പിച്ചു നൽകിയ നല്ല ബോധ്യങ്ങൾക്ക്കാവലായി നിന്ന സംരക്ഷണത്തിന്കരുത്തു പകർന്ന പ്രോത്സാഹനങ്ങൾക്ക് മാപ്പ് അറിഞ്ഞും അറിയാതെയും അങ്ങയെ മനസ്സിലാകാതെ കുറ്റം പറഞ്ഞതിന്വിമർശിച്ചതിന്. 2020 സെപ്റ്റംബർ 18 വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7.45 pm ന് ദൈവത്തോടൊപ്പം നടന്ന ഞങ്ങളുടെ പ്രിയ ഗുരുവച്ചൻ … Continue reading ഗുരുവച്ചൻ സ്വഭവനത്തിലേക്കു തിരികെ പോകുമ്പോൾ….

Advertisement

ഡോക്ടർ പൂജാ ഭാരതി ഹിന്ദിയിൽ എഴുതിയ അനുഭവം വിവർത്തനം ചെയ്തത്

വൈകുന്നേരം ഏകദേശം ആറര മണി കഴിഞ്ഞു… ഞങ്ങൾ ഒരു ഹോട്ടലിൽ ഇരുന്ന് ഐസ്ക്രീം കഴിക്കുകയായിരുന്നു. ആ സമയത്ത്, ഒരാൾ തന്റെ ഒൻപത് - പത്ത് വയസുള്ള മകളുമായി കടന്നുവന്ന് മുൻപിലെ മേശയിൽ ഇരുന്നു. ആയാളുടെ ഷർട്ട് മുഷിഞ്ഞതും ചെളി പറ്റിയതും ആയിരുന്നു., മുകളിലെ രണ്ട് ബട്ടണുകൾ കാണുന്നില്ല. പാന്റും അതുപോലെ തന്നെ. വഴിയരുകിൽ പണി ചെയ്യുന്ന ഒരു തൊഴിലാളിയെപ്പോലെ തോന്നിച്ചു, പെൺകുട്ടിയുടെ ഫ്രോക്ക് കഴുകി വൃത്തിയുള്ളതായിരുന്നു, അവൾ തലമുടി എണ്ണ പുരട്ടി വൃത്തിയായി ചീകി വെച്ചിരുന്നു. അവളുടെ … Continue reading ഡോക്ടർ പൂജാ ഭാരതി ഹിന്ദിയിൽ എഴുതിയ അനുഭവം വിവർത്തനം ചെയ്തത്

പ്രായമായ വൈദികരുടെ ജീവിതം രണ്ടാംതരമല്ലെന്ന് ഫ്രാന്‍സിസ് മാർപാപ്പാ.

വാര്‍ദ്ധക്യത്തില്‍ എത്തിയ വൈദികരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച സന്ദേശത്തിന്‍റെ സംഗ്രഹം : ഫാദര്‍ വില്യം നെല്ലിക്കല്‍വത്തിക്കാൻ ന്യൂസ്‌ പ്രായമായ വൈദികരുടെ അപൂര്‍വ്വസംഗമംപ്രായമായ വൈദികരുടെ ധ്യാനാത്മമായ ജീവിതം രണ്ടാം തരമല്ലാത്ത സഭയിലെ ശുശ്രൂഷയാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. സെപ്തംബര്‍ 17-Ɔο തിയതി വ്യാഴാഴ്ച വടക്കെ ഇറ്റലിയിലെ ലൊമ്പാര്‍ഡിയ പ്രവിശ്യയില്‍ പ്രായാധിക്യത്തിലെത്തി വിശ്രമജീവിതം നയിക്കുന്ന വൈദികരുടെ കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ലൊംബാര്‍ഡിയയിലെ കരവാജിയോയിലുള്ള ദൈവമാതാവിന്‍റെ ബസിലിക്കയിലാണ് പ്രായമായ വൈദികരുടെ കൂട്ടായ്മ സംഗമിച്ചത്. … Continue reading പ്രായമായ വൈദികരുടെ ജീവിതം രണ്ടാംതരമല്ലെന്ന് ഫ്രാന്‍സിസ് മാർപാപ്പാ.