sunday sermon lk 16, 19-31

April Fool

കൈത്താക്കാലം അഞ്ചാം  ഞായർ

ലൂക്ക  16, 19-31

സന്ദേശം

PARABLE OF THE RICH MAN AND LAZARUS

ജപ്പാനിൽ നിന്നുയരുന്ന ടോക്കിയോ ട്വന്റി ട്വന്റി (Tokkiyo 2020) ഒളിമ്പിക്സിന്റെ ആവേശവും ആരവങ്ങളും നാം ഓരോരുത്തരുടെയും അഭിമാനത്തെ വാനോളം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയ്ക്കുവേണ്ടി ടോക്കിയോ ട്വന്റി ട്വന്റി യിൽ പങ്കെടുത്ത എല്ലാ കളിക്കാരെയും, ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡലുകൾ വാങ്ങിയ കളിക്കാരെയും അഭിനന്ദിക്കുകയാണ്, We are proud of you എന്ന് വിളിച്ചു പറയുകയാണ് നാമെല്ലാവരും. എന്നാൽ നമ്മെ ഞെട്ടിപ്പിക്കുന്ന വാർത്തകളും ഇതോടൊപ്പം നാം കേൾക്കുന്നുണ്ട്. ആഗസ്റ്റ് ആറാം തീയതിയിൽ ദീപിക ദിനപത്രത്തിലെ ഒരു വാർത്ത ഇങ്ങനെയാണ്: ലജ്ജിച്ച് തലതാഴ്ത്തൂ… ഒളിമ്പിക്സിലെ മികച്ച പ്രകടനം കൊണ്ട് ഇന്ത്യൻ വനിതാ സംഘത്തെ ആരാധകർ വാനോളം പുകഴ്ത്തുമ്പോൾ ടീമംഗം വന്ദന കഠാരിയയുടെ കുടുംബാംഗങ്ങൾക്ക് നേരിടേണ്ടിവന്നത് രാജ്യത്തെ ലജ്ജിപ്പിക്കുന്ന ജാതീയ അധിക്ഷേപം. …ഹരിദ്വാറിലെ റോഷൻബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ ഉയർന്ന ജാതിയിൽപ്പെട്ട യുവാക്കളാണ് വന്ദനയുടെ കുടുംബാംഗങ്ങളെ ജാതി പറഞ്ഞു അധിക്ഷേപിച്ചത്.” താഴ്ന്ന ജാതിയിൽപ്പെട്ടവരെ ടീമിൽ ചേർക്കുമെങ്കിലും, അവരിലൂടെ കിട്ടുന്ന വിജയം ആഘോഷിക്കുമെങ്കിലും അവരെ തങ്ങളിൽ നിന്ന് അകറ്റി നിർത്തുവാനാണ് ഉയർന്ന ജാതിയിൽപെട്ടവർ ആഗ്രഹിക്കുന്നത് എന്നുള്ളതിന്റെ പച്ചയായ ഉദാഹരണമാണിത്.

Vandana Katariya blamed for caste as India lose Olympic semifinal

ഇന്നത്തെ സുവിശേഷഭാഗം വായിച്ച് ധ്യാനിച്ചപ്പോൾ ആദ്യമേ ഓർമയിൽ വന്നത് ഈ സംഭവമാണ്. മലയാളികൾ വളരെക്കുറച്ച് ഉപയോഗിക്കുന്ന പദമാണെങ്കിലും, ഇതിന് അപരവത്ക്കരണം (Otherization) എന്നാണ് പറയുക. ഒരു സുഹൃത്തോ, പരിചയക്കാരനോ ആയല്ലാതെ, വെറും അപരിചിതനോ, അന്യനോ ആയി ഒരാൾ മറ്റൊരാളെ കാണുന്നതിനാണ് അപരവത്ക്കരണമെന്ന് പറയുന്നത്. “നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”എന്ന് പറഞ്ഞ ക്രിസ്തുവിന്റെ dictionary…

View original post 765 more words

Leave a comment