🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ബുധൻ, 1/12/2021
Wednesday of the 1st week of Advent
Liturgical Colour: Violet.
സമിതിപ്രാര്‍ത്ഥന
ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,
അങ്ങേ പുത്രനായ ക്രിസ്തു വരുമ്പോള്‍
നിത്യജീവന്റെ വിരുന്നിന് ഞങ്ങള്‍ യോഗ്യരായി കാണപ്പെടാനും
അവിടന്നു നല്കുന്ന സ്വര്‍ഗീയഭോജനം അനുഭവിക്കാന്‍ അര്‍ഹരാകാനും
അങ്ങേ ദിവ്യശക്തിയാല്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ ഒരുക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 25:6-10
സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും, സകലരുടെയും കണ്ണീര് അവിടുന്ന് തുടച്ചുമാറ്റും.
ഈ പര്‍വതത്തില്‍ സര്‍വജനതകള്‍ക്കും വേണ്ടി
സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും –
മജ്ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും
മേല്‍ത്തരം വീഞ്ഞുമുള്ള വിരുന്ന്.
സര്‍വജനതകളെയും മറച്ചിരിക്കുന്ന ആവരണം –
ജനതകളുടെ മേല്‍ വിരിച്ചിരിക്കുന്ന മൂടുപടം –
ഈ പര്‍വതത്തില്‍ വച്ച് അവിടുന്ന് നീക്കിക്കളയും.
അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും;
സകലരുടെയും കണ്ണീര് അവിടുന്ന് തുടച്ചുമാറ്റും;
തന്റെ ജനത്തിന്റെ അവമാനം
ഭൂമിയില്‍ എല്ലായിടത്തും നിന്ന് അവിടുന്ന് നീക്കിക്കളയും.
കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.
അന്ന് ഇങ്ങനെ പറയുന്നതു കേള്‍ക്കും:
ഇതാ, നമ്മുടെ ദൈവം.
നമ്മുടെ രക്ഷയുടെ പ്രത്യാശ നാം അര്‍പ്പിച്ച ദൈവം.
ഇതാ കര്‍ത്താവ്!
നാം അവിടുത്തേക്കു വേണ്ടിയാണു കാത്തിരുന്നത്.
അവിടുന്ന് നല്കുന്ന രക്ഷയില്‍
നമുക്കു സന്തോഷിച്ചുല്ലസിക്കാം.
കര്‍ത്താവിന്റെ കരം ഈ പര്‍വതത്തില്‍ വിശ്രമിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 23:1-3a,3b-4,5,6
കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
കര്‍ത്താവാണ് എന്റെ ഇടയന്;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്കുന്നു.
കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.
കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
എന്റെ ശത്രുക്കളുടെ മുന്പില്
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.
കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 15:29-37
യേശു അനേകരെ സുഖപ്പെടുത്തി, അപ്പം വര്‍ദ്ധിപ്പിച്ചു.
യേശു ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയില്‍ കയറി അവിടെ ഇരുന്നു. തത്സമയം മുടന്തര്‍, വികലാംഗര്‍, അന്ധര്‍, ഊമര്‍ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങള്‍ അവിടെ വന്ന് അവരെ അവന്റെ കാല്ക്കല് കിടത്തി. അവന് അവരെ സുഖപ്പെടുത്തി. ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധര്‍ കാഴ്ചപ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്മയിച്ചു. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. മൂന്നു ദിവസമായി അവര്‍ എന്നോടു കൂടെയാണ്; അവര്‍ക്കു ഭക്ഷിക്കാന്‍ യാതൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നു വീഴാനിടയുള്ളതിനാല്‍ ആഹാരം നല്‍കാതെ അവരെ പറഞ്ഞയയ്ക്കാന് എനിക്കു മനസ്സുവരുന്നില്ല. ശിഷ്യന്മാര് ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടത്ര അപ്പം ഈ മരുഭൂമിയില്‍ എവിടെ നിന്നു കിട്ടും? യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? അവര്‍ പറഞ്ഞു: ഏഴ്, കുറെ ചെറിയ മത്സ്യവും ഉണ്ട്. ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചിട്ട്, അവന് ഏഴപ്പവും മത്സ്യവും എടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ച് ശിഷ്യന്മാരെ ഏല്പിച്ചു. ശിഷ്യന്മാര് അതു ജനക്കൂട്ടങ്ങള്‍ക്കു വിളമ്പി. അവര്‍ ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ദിവ്യരഹസ്യത്താല്‍ സ്ഥാപിതമായവ
പൂര്‍ത്തിയാക്കപ്പെടുന്നതിനും
ഞങ്ങളില്‍ അങ്ങേ രക്ഷ പ്രബലമാംവിധം
നിവര്‍ത്തിക്കപ്പെടുന്നതിനും വേണ്ടി
ഞങ്ങളുടെ ആരാധനാബലി
നിര്‍വിഘ്നം അങ്ങേക്ക് അര്‍പ്പിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. ഏശ 40:10; 35:5
തന്റെ ദാസരുടെ കണ്ണുകള്‍ പ്രകാശിപ്പിക്കാന്‍
ഇതാ, നമ്മുടെ കര്‍ത്താവ് പ്രഭാവത്തോടെ എഴുന്നള്ളുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ അങ്ങേ കരുണയ്ക്കായി പ്രാര്‍ഥിക്കുന്നു;
തിന്മകളില്‍നിന്നു മോചിതരായ ഞങ്ങളെ
ഈ ദിവ്യമായ പോഷണദ്രവ്യങ്ങള്‍,
ആസന്നമാകുന്ന തിരുനാളിന് ഒരുക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵