Palm Sunday Liturgy Text SyroMalabar Rite | ഓശാന ഞായർ | Oshana Njayar Liturgy

ഓശാന ഞായർ | സീറോ മലബാർ ക്രമം

(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്)

പൊതുനിര്‍ദ്ദേശങ്ങള്‍

1. കുരിശടിയിലോ, ദേവാലയത്തിലോ, സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തോ,
പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പീഠത്തിന്റെ മുമ്പില്‍വച്ചോ തിരുക്കര്‍മ്മങ്ങള്‍
ആരംഭിക്കുന്നു. ആ പീഠത്തിനുസമീപം ഒരു ഉപപീഠത്തില്‍േ കുരുത്തോല,
വിശുദ്ധജലം എന്നിവ വച്ചിരിക്കണം.

2. കുരുത്തോല, ആശീര്‍വ്വദിച്ചതിനുശേഷം അവര്‍ക്കു നല്കുകയോ ജനങ്ങള്‍ വഹി
ച്ചുകൊണ്ടുനില്ക്കുമ്പോള്‍ ആശീര്‍വ്വദിക്കുകയോ, ചെയ്യാവുന്നതാണ്. എന്നാല്‍,
കാര്‍മ്മികരും ശുശ്രൂഷികളും വഹിക്കേണ്ട കുരുത്തോല ഉപപീഠത്തില്‍േവച്ചു
തന്നെ ആശീര്‍വ്വദിക്കുന്നതാണ് ഉചിതം.

ഓശാന ഞായര്‍

കര്‍മ്മക്രമം

പ്രാരംഭഗീതം

(ബാഹര്‍ ലെമ്പാ… യാദാ ഹൂശാവേ…)

ഓര്‍ശ്ലേംനഗരത്തിന്‍
വാതില്‍ തുറക്കുന്നു.
ഒലിവിന്‍ശിഖരങ്ങള്‍
കൈകളിലുയരുന്നു
ഓശാനകളാല്‍ വഴിയെല്ലാം
മുഖരിതമാകുന്നു.

രാജമഹേശ്വരനാം
മിശിഹായണയുന്നു,
കഴുതക്കുട്ടിയതാ
വാഹനമാകുന്നു
തെരുവോരങ്ങളില്‍ ജയ്‌വിളികള്‍
മാറ്റൊലി തീര്‍ക്കുന്നു.

വാനവരോടൊം
പാടാം ഓശാന
വിനയാന്വിതരായ് നാം
നാഥനു സ്തുതിപാടാം.
സ്വര്‍ഗമനോഹരഭവനത്തില്‍
ചേര്‍ക്കുക ഞങ്ങളെയും.

പാതകള്‍തോറും വെണ്‍
പട്ടുവിരിുകളും
സൈത്തിന്‍കൊമ്പുകളും
നിന്നെതിരേല്പിന്നായ്
അന്നുവിരിച്ചതുപോല്‍ ഹൃദയം
ഞങ്ങള്‍ വിരിച്ചീടാം.

(പ്രവേശനഗീതം ആലപിക്കുമ്പോള്‍ കാര്‍മ്മികരും ശുശ്രൂഷികളും സഹായികളും ക്രമപ്രകാരമുള്ള തിരുവസ്ത്രങ്ങളണിഞ്ഞ് കുരിശ്, ധൂപകലശം, തിരികള്‍, സുവിശേഷ ഗ്രന്ഥം എന്നിവ സംവഹിച്ചുകൊണ്ട് പ്രദക്ഷിണമായി വന്ന് പീഠത്തിന്റെ മുമ്പില്‍ നില്ക്കുന്നു. പീഠത്തിന്റെ നടുവില്‍ കുരിശും, അതിന്റെ മുമ്പില്‍ സുവിശേഷഗ്രന്ഥവും, ഇരുവശങ്ങളിലായി കത്തിച്ച തിരികളും വയ്ക്കുന്നു.)

കുര്‍ബാന ആരംഭിക്കുന്നു.

കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽ ചേർന്നിടാം
ഒരുമയോടീബലിയർപ്പിക്കാം.

സമൂഹം: അനുരഞ്ജിതരായി തീർന്നിടാം
നവമൊരു പീഡമൊരുക്കീടാം
ഗുരുവിൻ സ്നേഹമോടീയാഗം
തിരുമുൻപാകെയണച്ചീടാം

കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ
സർവ്വേശനു സ്തുതിഗീതം  (3)

സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും (3)

അല്ലെങ്കിൽ

കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)

സമൂഹം: ആമ്മേൻ.

കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.

സമൂഹം: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
സ്തുതിതൻ നിസ്തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സാദാ
പാവനമായി വിളങ്ങുന്നു.

മാനവ വാനവ വൃന്ദങ്ങൾ
ഉദ്ഘോഷിക്കൂ സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.

സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
നിൻ ഹിതമിവിടെ ഭവിക്കണമേ.

സ്വർഗ്ഗത്തെന്നതു പോലുലകിൽ
നിൻ ചിത്തം നിറവേറണമേ
ആവശ്യകമാം ആഹാരം
ഞങ്ങൾക്കിന്നരുളീടണമേ.

ഞങ്ങൾ കടങ്ങൾ പൊറുത്തതുപോൽ
ഞങ്ങൾക്കുള്ള കടം സകലം
പാപത്തിൻ കടബാധ്യതയും
അങ്ങ് കനിഞ്ഞു പൊറുക്കേണമേ.

ഞങ്ങൾ പരീക്ഷയിൽ ഒരുനാളും
ഉൾപ്പെടുവാനിടയാകരുതേ
ദുഷ്ടാരൂപിയിൽ നിന്നെന്നും
ഞങ്ങളെ രക്ഷിച്ചരുളണമേ.

എന്തെന്നാലെന്നാളേക്കും
രാജ്യം ശക്തി മഹത്വങ്ങൾ
താവകമല്ലോ കർത്താവേ
ആമ്മേനാമ്മേനെന്നേക്കും.

അല്ലെങ്കിൽ

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ  പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടു കൂടെ

കാർമ്മി: മഹത്ത്വത്തിന്റെ രാജാവായ മിശിഹായേ, വിനീതനായി കഴുതക്കുട്ടിയുടെ പുറത്ത് ജെറുസലെം ദേവാലയത്തിലേക്ക് എഴുന്നള്ളിയ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു. നീതിമാനും പ്രതാപവാനുമായ രാജാവേ, നിനക്ക് ഓശാന പാടിയ സിയോന്‍മക്കളുടെ കീര്‍ത്തനങ്ങളോടുകൂടി ഞങ്ങളുടെ പ്രാര്‍ത്ഥനകളും സ്തുതിഗീതങ്ങളും സ്വീകരിക്കണമേ. ഓശാനപാടി നിന്നെ എതിരേറ്റ ജനങ്ങളൊേലെ സ്തുതിഗീതങ്ങള്‍ ആലപിച്ചുകൊണ്ട് നിന്നെ എതിരേല്ക്കുവാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. നിന്റെ സഹനത്തിലും മരണത്തിലും ഉത്ഥാനത്തിലും പങ്കുചേര്‍ന്ന് ഈ പെസഹാരഹസ്യങ്ങള്‍ അനുഷ്ഠിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ

സങ്കീര്‍ത്തനമാല

സങ്കീര്‍ത്തനം 100

(രീതി : കര്‍ത്താവേ, മമരാജാവേ…)

കാര്‍മ്മി: വിനയാന്വിതനായ് ദൈവസുതന്‍
ഓര്‍ശ്ലേം നഗരം പൂകുകയായ്
ജനനിരയെല്ലാമാഹ്ലാദം
നിറയും മനമോടെതിരേറ്റു.

സമൂഹം: ഭൂവാസികളേ, വന്നിടുവിന്‍
സ്തുതിഗീതങ്ങള്‍ പാടിടുവിന്‍
ഗാനാലാപനനാദങ്ങള്‍
ഗഗനം മുഖരിതമാക്കട്ടെ.

തിരുമുറ്റത്തേക്കണയുക നാം
നന്ദിയോടങ്ങയെ വാഴ്ത്തിടുവാന്‍
കരുണാമയനാം സകലേശന്‍
നിരുപമനെന്നും വിശ്വസ്തന്‍.

താതനുമതുപോലാളഹജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതല്‌ക്കെന്നതുപോലെ
ആമ്മേന്‍ ആമ്മേനനവരതം

വിനയാന്വിതനായ്…

(അല്ലെങ്കില്‍)

കാര്‍മ്മി: ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
സന്തോഷപൂര്‍വം അവന് ശുശ്രൂഷ ചെയ്യുവിന്‍.

(കാനോന) കര്‍ത്താവ് ആഗതനാകുമ്പോള്‍
നീതിമാന്‍മാര്‍ മഹത്ത്വമണിഞ്ഞ് എതിരേല്പിനായി
അണയുന്നു; മേഘനിരകളിലേക്കു പറന്നുയരുന്നു.

(സമൂഹം രണ്ടുഗണമായി സങ്കീര്‍ത്തനം തുടരുന്നു)

കീര്‍ത്തനമാലപിച്ചുകൊണ്ട് തിരുമുമ്പില്‍ പ്രവേശിക്കുവിന്‍
അവനാണ് നമ്മുടെ ദൈവവും
കര്‍ത്താവുമെന്ന്അറിയുവിന്‍.

നാമല്ല അവനാണ് നമ്മെ സൃഷ്ടിച്ചത്
നാം അവന്റെ ജനവും
മേച്ചില്‍ സ്ഥലത്തെ അജഗണവുമാകുന്നു.

സ്‌തോത്രങ്ങള്‍ പാടിക്കൊണ്ട്
അവന്റെ വാതിലുകള്‍ കടക്കുവിന്‍.

കീര്‍ത്തനങ്ങളാലപിച്ചുകൊണ്ട്
അങ്കണത്തിലേക്കു പ്രവേശിക്കുവിന്‍.

അവന് നന്ദി പറയുവിന്‍
തിരുനാമം വാഴ്ത്തി പുകഴ്ത്തുവിന്‍.

എന്തെന്നാല്‍ കര്‍ത്താവ് നല്ലവനാകുന്നു
അവന്റെ കൃപ ശാശ്വതമാകുന്നു
വിശ്വസ്തത തലമുറകളോളം നീളുന്നു.

കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാളഹാവിനും സ്തുതി;

സമൂ: ആദിമുതല്‍ എന്നേക്കും ആമ്മേന്‍.

കാര്‍മ്മി: ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
സന്തോഷപൂര്‍വം അവന് ശുശ്രൂഷ ചെയ്യുവിന്‍.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടു കൂടെ.

(കുരുത്തോല വെഞ്ചിരിപ്പും തുടര്‍ന്നുള്ള പ്രദക്ഷിണവും
സുവിശേഷവായനയ്ക്കും പ്രസംഗത്തിനും ശേഷവും നടത്താവുന്നതാണ്.)

കാര്‍മ്മി: കര്‍ത്താവായ ദൈവമേ, നിത്യം ജീവിക്കുന്നവനായ അങ്ങേക്കും പരിശുദ്ധനായ അങ്ങയുടെ അഭിഷിക്തനും ജീവദായകനായ ദിവ്യാളഹാവിനും ഞങ്ങള്‍സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂ: ആമ്മേന്‍.

ഓശാനപാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍
ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍
കാഹളമൂതുവിന്‍, വീണകള്‍ മീട്ടുവിന്‍
പാവനപാദം നമിച്ചിടുവിന്‍.

പൂക്കള്‍ വിരിക്കുവിന്‍ വീഥിയൊരുക്കുവിന്‍
വിണ്ടലനാഥനെഴുന്നള്ളുന്നു:
ആനന്ദഗാനങ്ങളെങ്ങും മുഴങ്ങട്ടെ
സൃഷ്ടികള്‍ നാഥനെ വാഴ്ത്തീടട്ടെ.

ഓശാന…

കുരുത്തോല വെഞ്ചിരിപ്പ്

ശുശ്രൂ: നമുക്ക് പ്രാര്‍ത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.

കാര്‍മ്മി: ഞങ്ങളുടെ നാഥനും രക്ഷകനും രാജാധിരാജനുമായ മിശിഹായേ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ജറുസലെം പട്ടണത്തിലേക്കുള്ള ആഘോഷപൂര്‍വ്വകമായ നിന്റെ പ്രവേശനത്തിന്റെ ഓര്‍മ്മ കൊണ്ടാടുവാന്‍ ഒരുമിച്ചുകൂടിയിരിക്കുന്ന ഈ സമൂഹത്തെ തൃക്കണ്‍പാര്‍ക്കണമേ. സൈത്തിന്‍കൊമ്പുകള്‍ പിടിച്ചുകൊണ്ട് നിന്നെ എതിരേറ്റവരെ അനുഗ്രഹിച്ച മിശിഹായേ, നിന്റെ വലതുകരം നീട്ടി ഈ കുരുത്തോല ആശീര്‍വദിക്കണമേ. ഞങ്ങളെയും ഈ കുരുത്തോല സ്ഥാപിക്കെടുന്ന ഭവനങ്ങളെയും സ്ഥലങ്ങളെയും നിന്റെ കൃപാവരംകൊണ്ട് നിറയ്ക്കണമേ. ഓശാനപാടി ഇന്നു നിന്നെ എതിരേല്ക്കുന്ന ഞങ്ങള്‍ മഹത്ത്വപൂര്‍ണ്ണമായ നിന്റെ പ്രത്യാഗമനത്തില്‍ നിന്നെ എതിരേല്ക്കുവാനും, സ്വര്‍ഗ്ഗീയ ജെറുസലെമില്‍ പ്രവേശിച്ച് ആനന്ദപൂര്‍വ്വം നിന്നെ സ്തുതിക്കുവാനും അര്‍ഹരാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂ: ആമ്മേന്‍.

കാര്‍മ്മികന്‍ കുരുത്തോലയില്‍ വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്യുന്നു. കുരുത്തോല വിതരണം
ചെയ്യുന്നെങ്കില്‍ ഈ ഗീതം ആലപിക്കുന്നു.

ഗീതം

ഓശാന, ഓശാന
ദാവീദിന്‍ സുതനോശാന

ഓശാന…

കര്‍ത്താവിന്‍ പൂജിതനാമത്തില്‍
വന്നവനെ വാഴ്ത്തിാടിടുവിന്‍:
വിണ്ണിന്‍പൂവേദിയിലോശാന
ദാവീദിന്‍ സൂനുവിനോശാന

ഓശാന…

ബാലകരും തീര്‍ത്ഥകരും
നാഥനു ജയ്ഗാനം പാടുന്നു.
പുതുമലരും തളിരിലയും
നാഥനു ജയ്ഗാനം പാടുന്നു.

ഓശാന…

ജയ് വിളിയാല്‍ ചില്ലകളുണരുന്നു:
പാതകളില്‍ തോരണമിളകുന്നു;
ദൈവസുതന്‍ വിനയവിരാജിതനായ്
അണയുന്നു നഗരകവാടത്തില്‍.

ഓശാന…

വിണ്ടലവും ഭൂതലവും
മംഗളഗീതിയില്‍ മുഴുകുന്നു:
വാനവരും മാനവരും
നൂതന സന്തോഷം നുകരുന്നു.

ഓശാന…

വെണ്‍നുരയാലാഴിയലംകൃതമായ്;
നീലിമയാലംരവീഥികളും;
കാനനവും കാഞ്ചനപൂവനവും
നാഥനു സൗരഭ്യം പകരുന്നു.

ഓശാന…

തുടര്‍ന്ന്, കുരുത്തോല വഹിച്ചുകൊണ്ട് എല്ലാവരും പ്രദക്ഷിണമായി ദേവാലയത്തിലേക്കു നീങ്ങുന്നു. കുരിശ്,
ധൂപം, തിരികള്‍ സുവിശേഷഗ്രന്ഥം, എന്നിവ വഹിക്കുന്നവര്‍ പ്രദക്ഷിണത്തിന്റെ ഏറ്റവും മുമ്പിലും, കാര്‍മ്മികന്‍
ഏറ്റവും പുറകിലുമായിരിക്കണം. പ്രദക്ഷിണസമയത്ത്
താഴെക്കാണുന്ന ഗീതം ആലപിക്കുന്നു.

ഗീതം 1

ഓശാന ഓശാന
ദാവീദിന്‍ സുതേനാശാന

ഓശാന…

സെഹിയോന്‍പുത്രീ, മോദം പുണരുക
നിന്നുടെ നാഥനിതാ
പ്രതാപവാനായ് വരുന്നുപൊന്നിന്‍
കീര്‍ത്തനവീചികളില്‍

ഓശാന…

വിനീതനായൊരു കഴുതക്കുഞ്ഞിന്‍
പുറത്തെഴുന്നള്ളി
സൈത്തിന്‍ ചില്ലകള്‍ വിതറിയ വഴിയേ
വരുന്നു ദൈവസുതന്‍

ഓശാന…

നിരയായ് നീങ്ങും ബാലികമാരുടെ
കീര്‍ത്തനമുയരുമ്പോള്‍
ബാലാരുടെ കൈയില്‍ ചില്ലകള്‍
താളം തുള്ളുന്നു.

ഓശാന…

ഓശാനകളാലാഴിചലിക്കു
ന്നംബരമുണരുന്നു;
സ്വരവീചികളാലവനീവാസികള്‍
പുളകം കൊള്ളുന്നു.

ഓശാന…

ഗീതം 2

ഓശാന, ഓശാന
ദാവീദിന്‍ സുതനോശാന.
കര്‍ത്താവിന്‍ തിരുനാമത്തില്‍
വന്നവനുന്നതനോശാന
ദൈവകുമാരകനോശാന
വാനവവീഥിയിലോശാന.

ഓശാന…

സൈത്തിന്‍ ചില്ലകള്‍ വിതറുകയായ്
ജയസ്വരവീചികളുയരുകയായ്
ബാലകനിരയുടെ പാണികളില്‍
ചില്ലകള്‍ താളം തുള്ളുകയായ്.

ഓശാന…

വിനയാന്വിതനായ് ദൈവസുതന്‍
വരുന്നു നഗരകവാടത്തില്‍
വാനവമാനവവൃന്ദങ്ങള്‍
വിണ്ണിന്‍ നാഥനെ വാഴ്ത്തുകയായ്.

ഓശാന…

കീര്‍ത്തനവീചികളുയരുകയായ്
പാര്‍ത്തലമാര്‍ത്തുവിളിക്കുകയായ്
അംബരവീഥികളുണരുകയായ്
അംബുദവീഥികള്‍ തെളിയുകയായ്.

ഓശാന…

രാജാവാഗതനാകുംപോല്‍
രക്ഷാനായകനണയുകയായ്
വിണ്ടലനാഥനെഴുന്നള്ളും
വേളയില്‍ മോദം നിറയുകയായ്.

ഓശാന…

കഴുതക്കുഞ്ഞിന്‍ പുറമേറി
ക്കരുണാരൂപന്‍ വന്നണയും
നിമിഷങ്ങളിലാജനവൃന്ദം
നിര്‍വൃതി ജയ്‌വിളിയാക്കുകയായ്.

ഓശാന…

പ്രദക്ഷിണം ദേവാലയത്തിന്റെ അടഞ്ഞുകിടക്കുന്ന
പ്രധാന കവാടത്തിലെത്തുമ്പോള്‍ കാര്‍മ്മികന്‍ സ്വരമുയര്‍ത്തിപ്പറയുന്നു:

കാര്‍മ്മി: വാതിലുകളേ, ശിരസ്സുയര്‍ത്തുവിന്‍;
നിത്യകവാടങ്ങളേ, തുറക്കുവിന്‍;
മഹത്ത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു.

പ്രദക്ഷിണത്തില്‍ സംവഹിക്കെടുന്ന കുരിശിന്റെ ചുവടുകൊണ്ട് കാര്‍മ്മികന്‍ വാതിലില്‍ മുട്ടുന്നു.

അകത്തുള്ളവര്‍: ഈ മഹത്ത്വത്തിന്റെ രാജാവ് ആരാകുന്നു?

പുറത്തുള്ളവര്‍: പ്രതാപവാനും ശക്തനുമായ കര്‍ത്താവു
തന്നെ.

ഇപ്രകാരം മൂന്നുപ്രാവശ്യം പറയുന്നു. മൂന്നാം പ്രാവശ്യം വാതിലില്‍ മുട്ടുമ്പോള്‍ വാതില്‍ അകത്തുനിന്നു തുറക്കുന്നു. കാര്‍മ്മികനെയും സഹശുശ്രൂഷകരെയും അനുഗമിച്ച് എല്ലാവരും ദേവാലയത്തില്‍ പ്രവേശിക്കുന്നു.

ഗീതം

മഹേശ്വരാ, നിന്‍ സുദിനം കാണാന്‍
കഴിഞ്ഞ കണ്ണിനു സൗഭാഗ്യം:
മനോജ്ഞമാം നിന്‍ ഗീതികള്‍ പാടാന്‍
കഴിഞ്ഞനാവിനു സൗഭാഗ്യം.

നൂറുനൂറു കണ്ണുകള്‍ പണ്ടേ
അടഞ്ഞു നിന്നെക്കാണാതെ:
നൂറുനൂറു മലരുകള്‍ പണ്ടേ
കൊഴിഞ്ഞുപോയി കണ്ണീരില്‍.

മഹേശ്വരാ…

കാര്‍മ്മികന്‍ ധൂപകലശത്തില്‍ മൂന്നു തരി കുന്തുരുക്കമിട്ട് ധൂപം
ആശീര്‍വദിക്കുന്നു.

കാര്‍മ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, അങ്ങയുടെ ബഹുമാനത്തിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ ധൂപം അങ്ങയുടെ മഹനീയത്രിത്വത്തിന്റെ നാമത്തില്‍ ആശീര്‍വദിക്കപ്പെടട്ടെ. ഇത് അങ്ങയുടെ പ്രസാദത്തിനും അങ്ങയുടെ അജഗണത്തിന്റെ പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ, എന്നേക്കും.

ശുശ്രൂഷി: ആമ്മേന്‍.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിൻറെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിന്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുക്കുമാരനെ സ്വീകരിക്കാൻ ഞങ്ങൾക്ക് ഇടയാകട്ടെ. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടി ചൂടി നിൽക്കുന്ന സഭയിൽ നിരന്തരം അങ്ങയെ സ്തുതിക്കാനും മഹത്വപ്പെടുത്താനും ഞങ്ങൾ യോഗ്യരാകട്ടെ. എന്തുകൊണ്ടെന്നാൽ, അങ്ങ് എല്ലാറ്റിൻറെയും സൃഷ്ടാവാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ

(മദ്ഹബഹയുടെ വിരി നീക്കുന്നു. ശുശ്രൂഷി മദ്ഹബഹയില്‍ പ്രവേശിച്ച് വലത്തുവശത്തുനിന്ന് ആരംഭിച്ച് മദ്ഹബഹ
ധൂപിക്കുന്നു. മദ്ഹബഹയുടെ മധ്യഭാഗത്ത് എത്തുമ്പോള്‍ സമൂഹത്തെയും ധൂപിക്കുന്നു.)

ഗായകർ | സമൂഹം: സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

വചനവേദിയിലുള്ളവർ: കർത്താവേ, അങ്ങേക്കു നന്ദി പറയുന്നത് ഉത്തമമാകുന്നു; അത്യുന്നത അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും.

സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

ഗായകർ | സമൂഹം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി; ആദിമുതൽ എന്നേക്കും, ആമ്മേൻ.

സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടു കൂടെ.

കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ

ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ

ഗായകർ | സമൂഹം: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.

വചനവേദിയിലുള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.

ഗായകർ | സമൂഹം: ആദിമുതൽ എന്നേക്കും, ആമ്മേൻ.

പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

പഴയനിയമ വായനകൾ

ഒന്നാം വായന

ശുശ്രൂഷി: സഹോദരരേ നിങ്ങൾ ഇരുന്ന് ശ്രദ്ധയോടെ കേൾക്കുവിൻ.
ഉല്പത്തി പുസ്തകത്തിൽ നിന്നുള്ള വായന.

ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: ദൈവം + അനുഗ്രഹിക്കട്ടെ.

ഉല്പത്തി 49, 8-12; 22-26

യൂദാ, നിന്റെ സഹോദരന്‍മാര്‍ നിന്നെ പുകഴ്ത്തും, നിന്റെ കൈ ശത്രുക്കളുടെ കഴുത്തില്‍ പതിക്കും. നിന്റെ പിതാവിന്റെ പുത്രന്‍മാര്‍ നിന്റെ മുന്‍പില്‍ കുമ്പിടും. യൂദാ ഒരു സിംഹക്കുട്ടിയാണ്. എന്റെ മകനേ, നീ ഇരയില്‍നിന്നു മടങ്ങിയിരിക്കുന്നു. അവന്‍ ഒരു സിംഹത്തൊേലെയും സിംഹിയൊേലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു. അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും? ചെങ്കോല്‍ യൂദായെ വിട്ടു പോകയില്ല; അതിന്റെ അവകാശി വന്നു ചേരുംവരെ അധികാരദളശ് അവന്റെ സന്തതികളില്‍ നിന്നു നീങ്ങിാേകയില്ല. ജനതകള്‍ അവനെ അനുസരിക്കും. അവന്‍ തന്റെ കഴുതയെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ വിശിഷ്ടമായ മുന്തിരിച്ചെടിയിലും കെട്ടിയിടും; തന്റെ ഉടുപ്പ് വീഞ്ഞിലും മേലങ്കി മുന്തിരിച്ചാറിലും കഴുകും. അവന്റെ കണ്ണുകള്‍ വീഞ്ഞിനെക്കാള്‍ ചെമന്നും പല്ലുകള്‍ പാലിനെ ക്കാള്‍ വെളുത്തുമിരിക്കും.

നീരുറവയ്ക്കരികേ നില്‍ക്കുന്ന ഫലസമൃദ്ധമായ വൃക്ഷമാണു ജോസഫ്. അതിന്റെ ശാഖകള്‍ മതിലിനു മീതേ പടര്‍ന്നു നില്‍ക്കുന്നു. വില്ലാളികള്‍ അവനെ കഠിനമായി വേദനിിച്ചു. അവര്‍ അവനുനേരേ അമ്പെയ്യുകയും അവനെ ഞെരുക്കുകയും ചെയ്തു. എന്നാല്‍, അവന്റെ വില്ല് ഉറച്ചുനിന്നു. യാക്കോബിന്റെ ശക്തനായ ദൈവം ഇസ്രായേലിന്റെ പാറയായ ഇടയന്‍ തന്റെ കൈകള്‍കൊണ്ട് അവന്റെ കൈകളെ ശക്തിടെുത്തി. നിന്റെ പിതാവിന്റെ ദൈവം നിനക്കു തുണയായിരിക്കും. സര്‍വശക്തനായ ദൈവം നിന്നെ അ നുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്റെയും കീഴിലുള്ള ആഴത്തിന്റെയും ഉദരത്തിന്റെയും മാറിടത്തിന്റെയും അനുഗ്രഹങ്ങള്‍ നിനക്കുണ്ടാവട്ടെ! നിന്റെ പിതാവിന്റെ അനുഗ്രഹങ്ങള്‍ നിത്യപര്‍വതങ്ങളുടെ ഔദാര്യത്തെക്കാളും ശാശ്വത ഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്തങ്ങളാണ്. അവ ജോസഫിന്റെ ശിരസ്‌സില്‍, തന്റെ സഹോദരരില്‍നിന്നു വേര്‍പെട്ടിരുന്നവന്റെ മൂര്‍ധാവില്‍ വര്‍ഷിക്കടെട്ടെ.

വായന കഴിയുമ്പോൾ

സമൂഹം: ദൈവമായ കർത്താവിനു സ്തുതി.

രണ്ടാം വായന

ശുശ്രൂഷി: സഹോദരരേ നിങ്ങൾ ശ്രദ്ധയോടെ കേൾക്കുവിൻ.

സഖറിയായുടെ പുസ്തകത്തില്‍ നിന്നുള്ള വായന.

ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: ദൈവം + അനുഗ്രഹിക്കട്ടെ.

സഖറിയാ 9, 9-12

സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ, ആർപ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലി യുമാണ്. അവന്‍ വിനയാന്വിതനായി, കഴുതുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു. ഞാന്‍ എഫ്രായിമില്‍ നിന്നു രഥത്തെയും ജറുസലെമില്‍ നിന്നു പടക്കുതിരയെയും വിച്‌ഛേദിക്കും. പടവില്ല് ഞാന്‍ ഒടിക്കും. അവന്‍ ജനതകള്‍ക്കു സമാധാനമരുളും. അവന്റെ ആധിപത്യം സമുദ്രം മുതല്‍ സമുദ്രം വരെയും നദി മുതല്‍ ഭൂമിയുടെ അറ്റം വരെയും ആയിരിക്കും. നീയുമായുള്ള എന്റെ ഉടമ്പടിയുടെ രക്തം നിമിത്തം പ്രവാസികളെ ഞാന്‍ ജലരഹിതമായ കുഴിയില്‍നിന്നു സ്വതന്ത്രരാക്കും. പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്ഷാദുര്‍ഗത്തിലേക്കു മടങ്ങിപ്പോകുവിന്‍. നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.

സമൂഹം: ദൈവമായ കർത്താവിനു സ്തുതി.

ശുശ്രൂഷി: പ്രകീർത്തനം / ശൂറായ ആലപിക്കാനായി നിങ്ങൾ എഴുന്നേൽക്കുവിൻ.

പ്രകീർത്തനം / ശൂറായ

കാർമ്മി: സര്‍വ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
തരുനിരയെല്ലാം ദൈവത്തിന്‍
സ്തുതിഗീതങ്ങളുയര്‍ത്തട്ടെ.
ഓശാനകളാലീസുദിനം
ഹല്ലേലൂയ്യാ പാടുക നാം
വാഴ്ത്തിടാം നിത്യം തിരുനാമം.

ശുശ്രൂഷി 1 : തന്‍മഹിമാവല്ലോ
വാനിലുമൂഴിയിലും
തിങ്ങിവിളങ്ങുന്നു.

സമൂഹംതരുനിരയെല്ലാം ദൈവത്തിന്‍
സ്തുതിഗീതങ്ങളുയര്‍ത്തട്ടെ.
ഓശാനകളാലീസുദിനം
ഹല്ലേലൂയ്യാ പാടുക നാം
വാഴ്ത്തിടാം നിത്യം തിരുനാമം.

ശുശ്രൂഷി 2 : ജനതകളവിടുത്തെ
മഹിമകള്‍ പാടുന്നു
താണുവണങ്ങുന്നു.

സമൂഹംതരുനിരയെല്ലാം ദൈവത്തിന്‍
സ്തുതിഗീതങ്ങളുയര്‍ത്തട്ടെ.
ഓശാനകളാലീസുദിനം
ഹല്ലേലൂയ്യാ പാടുക നാം
വാഴ്ത്തിടാം നിത്യം തിരുനാമം.

കാർമ്മി: നിത്യ പിതാവിനും
സുതനും റൂഹായ്ക്കും
സ്തുതിയുണ്ടാകട്ടെ.

സമൂഹംതരുനിരയെല്ലാം ദൈവത്തിന്‍
സ്തുതിഗീതങ്ങളുയര്‍ത്തട്ടെ.
ഓശാനകളാലീസുദിനം
ഹല്ലേലൂയ്യാ പാടുക നാം
വാഴ്ത്തിടാം നിത്യം തിരുനാമം.

ശുശ്രൂഷി: ആദിയിലെപ്പോലെ
ഇപ്പോഴുമെപ്പോഴും
എന്നേക്കും ആമ്മേൻ.

സമൂഹംതരുനിരയെല്ലാം ദൈവത്തിന്‍
സ്തുതിഗീതങ്ങളുയര്‍ത്തട്ടെ.
ഓശാനകളാലീസുദിനം
ഹല്ലേലൂയ്യാ പാടുക നാം
വാഴ്ത്തിടാം നിത്യം തിരുനാമം.

ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

ലേഖനം

ശുശ്രൂഷി: സഹോദരരേവിശുദ്ധ പൗലോസ് ശ്ലീഹ റോമായിലെ സഭയ്ക്ക് എഴുതിയ ലേഖനം.

(കാർമ്മികന് നേരെ തിരിഞ്ഞു യാചിക്കുന്നു )

ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: മിശിഹാ + അനുഗ്രഹിക്കട്ടെ.

(ജനങ്ങൾക്ക് നേരെ തിരിഞ്ഞു വായിക്കുന്നു)

റോമാ 11, 13-24

വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്, വിജാതീയരുടെ അസ്‌തോലന്‍ എന്ന നിലയ്ക്ക് എന്റെ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു. അതുവഴി എന്റെ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരില്‍ കുറെെേരയെങ്കിലും രക്ഷിക്കാനും എനിക്ക് ഇടയാകുമല്ലോ. എന്തുകൊണ്ടെന്നാല്‍, അവരുടെ തിരസ്‌കാരം ലോകത്തിന്റെ അനുരഞ്ജനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും? ധാന്യമാവില്‍നിന്ന് ആദ്യഫലമായി സമര്‍ിക്കട്ടെതു പരിശുദ്ധമെങ്കില്‍ അതുമുഴുവന്‍ പരിശുദ്ധമാണ്. വേരു പരിശുദ്ധമെങ്കില്‍ ശാഖകളും അങ്ങനെതന്നെ. ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍ നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെ താങ്ങുകയാണ് എന്ന് ഓര്‍ത്തുകൊള്ളുക. എന്നെ ഒട്ടിച്ചു ചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കട്ടെത് എന്നു നീ പറഞ്ഞേക്കാം. അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവര്‍ വിച്‌ഛേദിക്കട്ടെു; എന്നാല്‍, നീ വിശ്വാസം വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക. എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം  കാണിക്കാത്ത നിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചു നീക്കടെും. തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചു
ചേര്‍ക്കടെും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും. വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കട്ടെു; കൃഷിസ്ഥലത്തെന്നല്ല ഒലിവിന്‍മേല്‍ പ്രകൃതിസഹജമല്ലാത്തവിധം ഒട്ടിക്കടെുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖകള്‍ അവയുടെ തായ്തണ്ടില്‍ വീണ്ടും ഒട്ടിക്കടെുക എത്രയോ യുക്തം.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.

ഹല്ലേലൂയ്യഗീതം (സുമ്മാറ)

ഹല്ലേലൂയ്യ പാടാമൊന്നായ്
ഹല്ലേലൂയ്യ, ഹല്ലേലൂയ്യ.

എത്രമനോജ്ഞം നിന്‍ തിരുനാമം
കര്‍ത്താവേ ഈ ഭൂമിയിലെങ്ങും.

നിന്റെ മഹത്ത്വം വാനിനുമീതേ
കീര്‍ത്തിതമാണെന്നറിവൂ ഞങ്ങള്‍.

നിന്നുടെ ചിന്തയിലെത്താന്‍ മാത്രം
എന്തൊരുമേ മനുഷ്യനിലുള്ളൂ.

താതനുമതുപോല്‍സുതനും
പരിശുദ്ധാളഹാവിനും സ്തുതിയുയരട്ടെ.

ആദിമുതല്‌ക്കേയിന്നും നിത്യവു
മായി ഭവിച്ചീടട്ടെ, ആമ്മേന്‍.

ഹല്ലേലൂയ്യ പാടാമൊന്നായ്
ഹല്ലേലൂയ്യ, ഹല്ലേലൂയ്യ

അല്ലെങ്കിൽ

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പീടുന്നു

രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായി ഞാനതൊഴുക്കീടട്ടെ

ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ

താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിനും സ്തുതി ഉയരട്ടെ

ആദി മുതൽക്കെ ഇന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

സുവിശേഷ വായന

ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.

കാർമ്മികൻ: സമാധാനം + നിങ്ങളോടുകൂടെ

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ

കാർമ്മികൻ: വിശുദ്ധ മത്തായി അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

മത്തായി 21, 1-17 

അവര്‍ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികെ യുള്ള ബഥ്ഫഗെയിലെത്തി. അപ്പോള്‍ യേശു തന്റെ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദ്ദേശിച്ചയച്ചു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും
അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്റെ അടുക്കല്‍ കൊണ്ടു
വരുക. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക,
അവന്‍ ഉടനെതന്നെ അവയെ വിട്ടുതരും. പ്രവാചകന്‍ വഴി പറയട്ടെ വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
സീയോന്‍ പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു. ശിഷ്യന്‍മാര്‍ പോയി യേശു കല്‍പിച്ചതുപോലെ ചെയ്തു. അവര്‍ കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ടുവന്ന് അവയുടെമേല്‍ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറി ഇരുന്നു. ജനക്കൂട്ടത്തില്‍ വളരെ പ്പേർ വഴിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്ഷങ്ങളില്‍ നിന്നു ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി. യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്. യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു. അവന്‍ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതട്ടെിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു. അന്ധൻമാരും മുടന്തന്‍മാരും ദേവാലയത്തില്‍ അവന്റെ അടുത്തെത്തി. അവന്‍ അവരെ സുഖടെുത്തി. അവന്‍ ചെയ്ത വിസ്മയകരമായ പ്രവൃത്തികളെയും ദാവീദിന്റെ പുത്രനു ഹോസാന എന്ന് ഉദ്‌ഘോഷിച്ച്  ദേവാലയത്തില്‍ ആർപ്പുവിളിക്കുന്ന കുട്ടികളെയും കണ്ടാേള്‍ പ്രധാന പുരോഹിതന്‍മാരും നിയമജ്ഞരും രോഷാകുലരായി. അവര്‍ അവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന് നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്തുതി ഒരുക്കി എന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ? അനന്തരം അവന്‍ അവരെ വിട്ട് നഗരത്തില്‍നിന്ന് ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

പ്രസംഗം

(കുരുത്തോല വെഞ്ചിരിും തുടര്‍ന്നുള്ള പ്രദക്ഷിണവും
ഇവിടെ നടത്താവുന്നതാണ്.)

പ്രഘോഷണപ്രാര്‍ത്ഥനകള്‍ (കാറോസൂസ)

ശുശ്രൂ: നമുക്കെല്ലാവര്‍ക്കും ഭക്തിയോടും സന്തോഷത്തോടും കൂടെ നിന്ന് വിനീതനായി ഓര്‍ശ്ലേമില്‍ പ്രവേശിച്ച
മിശിഹായെ ധ്യാനിച്ചുകൊണ്ട്, ”ഓശാന പാടി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു” എന്ന് ഏറ്റുപറയാം.

സമൂ: ഓശാന പാടി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.

ശുശ്രൂ: സകല ജനപദങ്ങളും മിശിഹായെ രക്ഷകനും നാഥനുമായി അംഗീകരിക്കുവാനും ഏറ്റുപറയുവാനും
ഇടയാക്കുന്ന കര്‍ത്താവേ,

സമൂ: ഓശാന പാടി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.

ശുശ്രൂ: ഭൂമിയില്‍ മിശിഹായ്ക്ക് സ്തുതിഗീതങ്ങള്‍ ആലപിക്കുന്ന ഞങ്ങളെ സ്വര്‍ഗത്തില്‍ അവിടുത്തെ മഹത്ത്വപ്പെടുത്തുവാന്‍ അനുഗ്രഹിക്കുന്ന കര്‍ത്താവേ,

സമൂ: ഓശാന പാടി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.

ശുശ്രൂ: മിശിഹായൊേലെ വിനയത്തോടും എളിമയോടുംകൂടെ ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിച്ച കര്‍ത്താവേ,

സമൂ: ഓശാന പാടി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.

ശുശ്രൂ: ഹെബ്രായപൈതങ്ങളുടെ സ്തുതിഗീതങ്ങള്‍ സ്വീകരിച്ച് അവരെ അനുഗ്രഹിച്ച കര്‍ത്താവേ,

സമൂ: ഓശാന പാടി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.

ശുശ്രൂ: ഞങ്ങളുടെ പിതാക്കാരോടു ചെയ്ത വാഗ്ദാനങ്ങള്‍ നിറവേറ്റിയ കര്‍ത്താവേ,

സമൂ: ഓശാന പാടി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.

ശുശ്രൂ: മിശിഹായുടെ സഭ മുഴുവന്റെയും തലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാര്‍……. (പേര്) പാപ്പായെയും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷ് മാര്‍ ……. (പേര്) മെത്രാപ്പോലീത്തായെയും / ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാര്‍ ……. (പേര്) മെത്രാപ്പോലീത്തായെയും / ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാര്‍ ….. (പേര്) മെത്രാനെയും അവരുടെ സഹശുശ്രൂഷികളെയും അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കര്‍ത്താവേ,

സമൂ: ഓശാന പാടി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.

ശുശ്രൂ: സ്വര്‍ഗ്ഗത്തില്‍ സ്തുതിക്കെടുന്നവനും ഭൂമിയില്‍ ആരാധിക്കെടുന്നവനുമായ കര്‍ത്താവേ,

സമൂ: ഓശാന പാടി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.

ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരുരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം .

സമൂഹം: ഞങ്ങളുടെ ദൈവമായ കർത്താവേ അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.

കാർമ്മിസ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവും രാജാവുമായ മിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങയുടെ പ്രിയപുത്രന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരാനും മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറെടുവിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂമിയില്‍ അങ്ങേക്ക് ഓശാനഗീതികള്‍ ആലപിക്കുന്ന ഞങ്ങളെ അങ്ങയുടെ മഹത്ത്വത്തില്‍
പ്രവേശിിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ 

ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ. സഹോദരരെ നിങ്ങൾ കൈവയ്‌പിനായി തലകുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.

കാർമ്മി: കര്‍ത്താവേ, ശക്തനായ ദൈവമേ, അങ്ങയുടെ അഭിഷിക്തന്‍ കഠിനമായ പീഡകളനുഭവിച്ചു വീണ്ടെടുത്ത അജഗണമായ പരിശുദ്ധ കത്തോലിക്കാസഭ അങ്ങയുടേതാകുന്നു. ദൈവസ്വഭാവത്തില്‍ അങ്ങുമായി ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ യഥാര്‍ത്ഥ പൗരോഹിത്യത്തിന്റെ പദവികള്‍ കൈവയ്പുവഴി നല്കെടുന്നു. വിശ്വാസി
കള്‍ക്ക് ആളഹീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷാംഗങ്ങളാകുവാന്‍ നിസ്സാരരും ബലഹീനരുമായ ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താല്‍ യോഗ്യരാക്കി. കര്‍ത്താവേ, അങ്ങയുടെ കൃപാവരം ഞങ്ങളില്‍
നിറയ്ക്കുകയും അങ്ങയുടെ ദാനങ്ങള്‍ ഞങ്ങളുടെ കരങ്ങള്‍വഴി വര്‍ഷിക്കുകയും ചെയ്യണമേ. അങ്ങയുടെ കാരുണ്യവും അനുഗ്രഹവും ഞങ്ങളുടെയും അങ്ങു തിരഞ്ഞെടുത്ത ഈ ജനത്തിന്റെയുംമേല്‍ ഉണ്ടാകുമാറാകട്ടെ.

കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് ഞങ്ങളെ അങ്ങുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃർത്തികളാൽ ജീവിതകാലം മുഴുവൻ അങ്ങയെ യഥോചിതം പ്രീതിപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂഹം: ആമ്മേൻ.

ശുശ്രൂഷി:  മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടും കൂടെ വിശുദ്ധ രഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ.

ദിവ്യരഹസ്യഗീതം

ഗായകർ: കര്‍ത്താവേ, ഭൂമിയിലെങ്ങും
അവിടുത്തെ നാമം എത്ര മഹനീയമാകുന്നു!

മേഘത്തേരേറി
വന്നവനൊേലെ
ബാലകര്‍ കീര്‍ത്തിച്ചു.
ദൈവികഭവനം പൂകിടുവാന്‍
അണയുന്നീശോ വിനയമൊടെ
ഉന്നത വീഥീയിലോശാന,
നിത്യം രക്ഷകനോശാന,
ഉന്നതനാം നാഥന്‍ സംപൂജ്യന്‍.

ഗായകർ: അവരുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകള്‍പോലെയാകുന്നു.

മേഘത്തേരേറി…

ഗായകർ: കര്‍ത്താവിന്റെ നാമം സിയോനില്‍ പ്രഘോഷിക്കടെും.

മേഘത്തേരേറി…

(അല്ലെങ്കിൽ പൊതുവായിട്ടുള്ളത്)

ഗായകർ: കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു.

സമൂഹം: മിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ

ഗായകർ: ദരിദ്രർ ഭക്ഷിച്ച് തൃപ്തരാകും.

സമൂഹംമിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ

(എല്ലാ ദിവസത്തേക്കുമുള്ളത്)

കാർമ്മി: താതനുമതുപോലാത്മജനും
ദിവ്യ റൂഹായ്ക്കും സ്തുതിയെന്നും
ദൈവാംബികയെയും
മാർ യൗസേപ്പിനെയും
സാദരമോർത്തീടാം
പാവനമീ ബലിയിൽ.

സമൂഹം: ആദിയിലേപ്പോൽ എന്നെന്നേക്കും
ആമ്മേനാമ്മേൻ.
സുതനുടെ പ്രേഷിതരേ,
ഏകജ സ്നേഹിതരേ,
ശാന്തിലഭിച്ചിടുവാൻ
നിങ്ങൾ പ്രാർത്ഥിപ്പിൻ.

കാർമ്മി: സർവ്വരുമൊന്നായി പാടീടട്ടെ
ആമ്മേനാമ്മേൻ.
മാർ തോമായെയും
നിണസാക്ഷികളെയും
സത്ക്കർമ്മികളെയും
ബലിയിതിലോർത്തീടാം.

സമൂഹം: നമ്മുടെകൂടെ ബാലവാനാം
കർത്താവെന്നെന്നേയ്ക്കും
രാജാവാം ദൈവം
നമ്മോടൊത്തെന്നും
യാക്കോബിൻ ദൈവം
നമ്മുടെ തുണയെന്നും.

കാർമ്മി: ചെറിയവരെല്ലാം വലിയവരോടൊപ്പം
കാത്തു വസിക്കുന്നു.
മൃതരെല്ലാരും നിൻ
മഹിതോത്ഥാനത്തിൽ
ശരണം തേടുന്നു
ഉത്ഥിതരായിടുവാൻ

സമൂഹം: തിരുസന്നിധിയിൽ ഹൃദയഗതങ്ങൾ
ചൊരിയുവിനെന്നേക്കും
നോമ്പും പ്രാർത്ഥനയും
പശ്ചാത്താപവുമായ്
ത്രിത്വത്തെ മോദാൽ
നിത്യം വാഴ്ത്തിടാം

(അല്ലെങ്കിൽ)

കാർമ്മി: പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നീതിമാനായ മാർ യൗസേപ്പിതാവിന്റെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ആദിമുതൽ എന്നേക്കും ആമ്മേൻ. ദൈവപുത്രന്റെ ശ്ലീഹന്മാരെ ഏകജാതന്റെ സ്നേഹിതരേ ലോകത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.

കാർമ്മി: ദൈവ ജനമെല്ലാം ആമ്മേൻ, ആമ്മേൻ എന്ന് ഉദ്ഘോഷിക്കട്ടെ. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമ്മയോടുകൂടെ വിജയം വരിച്ച നീതിമാൻമാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ബലവാനായ കർത്താവ് നമ്മോടു കൂടെ. നമ്മുടെ രാജാവ് നമ്മോടു കൂടെ. നമ്മുടെ ദൈവം നമ്മോടു കൂടെ. യാക്കോബിന്റെ ദൈവം നമ്മുടെ സഹായിയും.

കാർമ്മി: ചെറിയവരും വലിയവരും നിന്റെ സ്തുത്യർഹമായ ഉത്ഥാനം വഴി നീ മഹത്വത്തോടെ ഉയിർപ്പിക്കും എന്ന പ്രതീക്ഷയിൽ മരിച്ചവരെല്ലാവരും നിദ്ര ചെയ്യുന്നു.

സമൂഹം: അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.

വിശ്വാസപ്രമാണം

കാർമ്മി: സർവ്വ ശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. (സമൂഹവും ചേർന്ന്) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോട് കൂടെ ഏകസത്തയുമാകുന്നു. അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കുകയും സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.

കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവം തന്റെ സ്തുതികൾ ആലപിക്കുവാൻ നിന്നെ + ശക്തനാക്കട്ടെ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ. പാത്രിയാർക്കീസുമാരും, മേജർ ആർച്ച് ബിഷപ്പുമാരും, മെത്രാപ്പോലീത്തമാരും, മെത്രാന്മാരും ആയ നമ്മുടെ പിതാക്കന്മാർ പുരോഹിതന്മാർ ശുശ്രൂഷികൾ എന്നിവരുടേയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ പുത്രീപുത്രന്മാർ സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമ്മ ആചരിച്ചു കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. മിശിഹായുടെ സ്നേഹിതരും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും സത്യവിശ്വാസത്തോടെ മരിച്ചു ഈ ലോകത്തിൽ നിന്നും വേർപെട്ടു പോയ എല്ലാവരെയും അനുസ്മരിക്കുവിൻ. മിശിഹായുടെ കൃപയാൽ ഈ ബലി നമ്മുക്ക് സഹായത്തിനും രക്ഷക്കും സ്വർഗ്ഗരാജ്യത്തിൽ നിത്യജീവനും കാരണമാകട്ടെ.

കാർമ്മി: കർത്താവേ, ആശീർവദിക്കണമേ.

(ജനങ്ങളുടെ നേരെ തിരിഞ്ഞു കരങ്ങൾ നീട്ടി വിടർത്തിക്കൊണ്ട് )

എന്റെ സഹോദരരെ, ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാക്കുവാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.

സമൂഹം: സകലത്തെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റുവാൻ അങ്ങയെ ശക്തനാക്കട്ടെ. ഈ കുർബാന അവിടുന്ന് സ്വീകരിക്കട്ടെ. അങ്ങേക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാകുകയും ചെയ്യട്ടെ. ആമ്മേൻ.

ഒന്നാം പ്രണാമജപം

കാർമ്മി: കർത്താവായ ദൈവമേ അങ്ങ് ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളും ആയിരുന്നിട്ടും ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. അങ്ങു നൽകിയ ഈ ദാനം തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.

(കാർമ്മികൻ ബലിപീഠം ചുംബിച്ചതിനു ശേഷം കൈകൾ കുരിശാകൃതിയിൽ നെഞ്ചോട് ചേർത്തുവച്ചുകൊണ്ടു ചൊല്ലുന്നു.)

കാർമ്മി: ഞങ്ങൾ അങ്ങേയ്ക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു.
(തന്റെ മേൽ കുരിശടയാളം വരയ്ക്കുന്നു)
ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

ശുശ്രൂഷി: സഹോദരരേ മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം നൽകുവിൻ.

(എല്ലാവരും സമാധാനം നൽകുന്നു)

ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടെ കർത്താവിന് നന്ദി പറയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു പുരോഹിതൻ തന്റെ മാധ്യസ്ഥം വഴി സമാധാനം സമൃദ്ധമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി നിശബ്ദരായി ഏകാഗ്രതയോടും ഭക്തിയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാർമ്മി: മിശിഹാ കർത്താവിൻ കൃപയും
ദൈവ പിതാവിൻ സ്നേഹമതും
റൂഹാ തൻ സഹവാസവുമീ + (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.)
നമ്മോടൊത്തുണ്ടാകട്ടെ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഉയരങ്ങളിലേക്കുയരട്ടെ (കൈകൾ ഉയർത്തുന്നു )
ഹൃദയവികാരവിചാരങ്ങൾ
ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ

സമൂഹം: പൂർവ്വ പിതാവാം അബ്രാഹം
ഇസഹാക്ക്, യാക്കോബ് എന്നിവർ തൻ
ദൈവമേ, നിത്യം ആരാധ്യൻ
രാജാവേ നിൻ സന്നിധിയിൽ

കാർമ്മി: അഖിലചരാചര കർത്താവാം
ദൈവത്തിനു ബലിയർപ്പിപ്പൂ.

സമൂഹം: ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം.

(അല്ലെങ്കിൽ)

കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.) ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്ക് ഉയരട്ടെ. (കൈകൾ ഉയർത്തുന്നു )

സമൂഹം: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, ആരാധ്യനായ രാജാവേ, അങ്ങയുടെ സന്നിധിയിലേക്ക്.

കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവത്തിന് കുർബാന അർപ്പിക്കപ്പെടുന്നു.

സമൂഹം: അത് ന്യായവും യുക്തവും ആകുന്നു.

ശുശ്രൂഷി: സമാധാനം നമ്മോടുകൂടെ.

രണ്ടാം പ്രണാമജപം

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ മഹത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യമായ നാമം എല്ലാ അധരങ്ങളിൽ നിന്ന് സ്തുതിയും എല്ലാ നാവുകളിൽ നിന്ന് കൃതജ്ഞതയും എല്ലാ സൃഷ്ടികളിൽനിന്നു പുകഴ്ചയും അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അങ്ങ് ലോകത്തെയും അതിലുള്ള സകലത്തെയും കനിവോടെ സൃഷിടിക്കുകയും മനുഷ്യവംശത്തോടു അളവറ്റ കൃപ കാണിക്കുകയും ചെയ്തു. സ്വർഗ്ഗവാസികളുടെ ആയിരങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. അന്ഗ്നിമയന്മാരും അരൂപികളുമായ സ്വർഗീയ സൈന്യങ്ങൾ അങ്ങയുടെ നാമം പ്രകീർത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേന്മാരോടും സ്രാപ്പേൻമാരോടും ചേർന്ന് നാഥനായ അങ്ങേയ്ക്ക് അവർ ആരാധന സമർപ്പിക്കുന്നു.

(ബലിപീഠം ചുംബിക്കുന്നു. അനന്തരം കൈകൾ ഉയർത്തി… )

കാർമ്മി: ഒന്നായ് ഉച്ചസ്വരത്തിലവർ
തിരുസന്നിധിയിൽ അനവരതം
സ്തുതിഗീതങ്ങൾ പാടുന്നു.

സമൂഹം:  ദൈവം നിത്യ മഹത്വത്തിൻ
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ.

മണ്ണും വിണ്ണും നിറയുന്നു
മന്നവനുടെ മഹിമകളാൽ
ഉന്നത വീഥിയിലോശാന
ദാവീദിൻ സുതനോശാന

കർത്താവിൻ തിരുനാമത്തിൽ
വന്നവനും യുഗരാജാവായ്
വീണ്ടും വരുവോനും ധന്യൻ
ഉന്നത വീഥിയിലോശാന.

(അല്ലെങ്കിൽ)

കാർമ്മി: ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നുചേർന്ന് ഉഘോഷിക്കുകയും ചെയ്യുന്നു.

സമൂഹം:  ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. അവിടുത്തെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന. ദാവീദിൻറെ പുത്രന് ഓശാന. കർത്താവിന്റെ നാമത്തിൽ വന്നവനും വരാനിരിക്കുന്നവനുമായവൻ അനുഗൃഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന.

മൂന്നാം പ്രണാമജപം

കാർമ്മി: കർത്താവായ ദൈവമേ ഈ സ്വർഗീയഗണങ്ങളോടുകൂടെ അങ്ങേയ്ക്ക് ഞങ്ങൾ കൃതജ്ഞത സമർപ്പിക്കുന്നു. അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളോടു കല്പിച്ചതുപോലെ എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടുത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളെ പഠിപ്പിച്ചതുപോലെ അവിടുത്തെ പീഡാനുഭവത്തിന്റെ സ്മരണ ഞങ്ങൾ ആചരിക്കുന്നു. താൻ ഏൽപ്പിച്ചു കൊടുക്കപ്പെട്ട രാത്രിയിൽ ഈശോ നിർമ്മലമായ തൃക്കരങ്ങളിൽ അപ്പമെടുത്ത്  (പീലാസ എടുക്കുന്നു) സ്വർഗത്തിലേക്ക് ആരാധ്യനായ പിതാവേ അങ്ങയുടെ പക്കലേക്കു കണ്ണുകൾ ഉയർത്തി. (കണ്ണുകൾ ഉയർത്തുന്നു.) വാഴ്ത്തി + വിഭജിച്ചു ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു.
ഇതു പാപമോചനത്തിനായി നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: അപ്രകാരം തന്നെ കാസയുമെടുത്തു കൃതജ്ഞതാ സ്തോത്രം ചെയ്ത് വാഴ്ത്തി + അവർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു: ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടെ, എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.

(എല്ലാവരും കുനിഞ്ഞ് ആചാരം ചെയ്യുന്നു.)

കാർമ്മി: കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്ത വിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു പാപികളായ ഞങ്ങളെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ  ബുദ്ധിക്ക് പ്രകാശം നൽകി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു.

കാർമ്മി: നീ ഞങ്ങൾക്കു നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളുടെമേൽ റൂശ്മ ചെയ്യുന്നു) എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

ശുശ്രൂഷി: ഹൃദയംകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

(കാർമ്മികൻ കരങ്ങൾ വിരിച്ചു ചൊല്ലുന്നു)

കാർമ്മി: കർത്താവേ ശക്തനായ ദൈവമേ സാർവത്രിക സഭയുടെ പിതാവും തലവനുമായ മാർ ഫ്രാൻസിസ് പാപ്പയ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനായ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാ അധ്യക്ഷനായ മാർ ……… (പേര് ) മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാർ ……. (പേര്) മെത്രാനും പുരോഹിതന്മാർ, മ്ശംശാനാമാർ – സമർപ്പിതർ അല്മായ പ്രേക്ഷിതർ – ഭരണകർത്താക്കൾ, മേലധികാരികൾ എന്നിവർക്കും വിശുദ്ധ കത്തോലിക്കാസഭ മുഴുവനും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ

കാർമ്മി: എല്ലാ പ്രവാചകന്മാരുടെയും, ശ്ലീഹന്മാരുടെയും, രക്തസാക്ഷികളുടെയും, വന്ദരുടെയും ബഹുമാനത്തിനും അങ്ങയുടെ സന്നിധിയിൽ പ്രീതിജനകമായ വിധം വർത്തിച്ച നീതിമാന്മാരും വിശുദ്ധമായ എല്ലാ പിതാക്കന്മാർക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: ക്ലേശിതരും ദുഃഖിതരും ദരിദ്രരും പീഡിതരും രോഗികളും ആകുലരുമായ എല്ലാവർക്കും ഞങ്ങളുടെ ഇടയിൽ നിന്ന് അങ്ങയുടെ നാമത്തിൽ വേർപിരിഞ്ഞുപോയ എല്ലാ മരിച്ചവർക്കും അങ്ങയുടെ കാരുണ്യത്തെ പ്രത്യാശ പൂർവ്വം കാത്തിരിക്കുന്ന ഈ ജനത്തിനും അയോഗ്യനായ എനിക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

നാലാം പ്രണാമജപം

കാർമ്മി: കർത്താവായ ദൈവമേ, അങ്ങു ഞങ്ങളെ പഠിപ്പിച്ചതുപോലെ നിർമ്മലവും വിശുദ്ധവുമായ ഈ ബലിപീഠത്തിൽ അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങൾ ഞങ്ങൾ അർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ. അങ്ങ് മാത്രമാണ് യഥാർത്ഥ പിതാവായ ദൈവം എന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ. ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്നു ജീവദായകമായ സുവിശേഷം വഴി വിശുദ്ധ മാമോദീസയുടെ സജീവവും ജീവദായകമായ അടയാളത്താൽ മുദ്രിതരും + (ബലിപീഠത്തിന്മേൽ കുരിശടയാളം വരക്കുന്നു.) പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കും വേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചുവെന്നും എല്ലാ മനുഷ്യരും അറിയട്ടെ. കർത്താവേ ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉദ്ധാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യത്തെ സന്തോഷത്തോടെ ഞങ്ങൾ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.

ശുശ്രൂഷി: നിങ്ങൾ നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവേ, നിന്റെ പരിശുദ്ധാത്മാവ് എഴുന്നുള്ളി വരട്ടെ.

(കാര്‍മികന്‍ ദിവ്യരഹസ്യങ്ങള്‍ക്കു മുകളില്‍ കൈകളുയര്‍ത്തി, ഇടത്തുകൈ അടിയിലും വലത്തുകൈ മുകളിലുമായി
കുരിശാകൃതിയില്‍ കമഴ്ത്തിപ്പിടിക്കുന്നു.)

നിന്റെ ദാസരുടെ ഈ കുർബാനയിൽ അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയിർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ.

(തുടരുന്നു)

കർത്താവായ ദൈവമേ, ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ മഹനീയവും വിസ്മയാവഹവുമായ ഈ രക്ഷാ പദ്ധതിയെക്കുറിച്ച് അങ്ങയെ ഞങ്ങൾ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തന്റെ അമൂല്യ രക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടും കൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു.

(ബലിപീഠം ചുംബിക്കുന്നു)

കാർമ്മി: സജീവവും പരിശുദ്ധവും ജീവദായകമായ അമ്മയുടെ നാമത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.) എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: ദൈവമേ അങ്ങയുടെ കൃപക്കൊത്തവിധം എന്നോട് ദയതോന്നണമേ.

സമൂഹം: അങ്ങയുടെ കാരുണ്യാതിരേകത്തിന് അനുസൃതമായി എന്റെ പാപങ്ങൾ മായ്ച്ചു കളയണമേ.

(അല്ലെങ്കിൽ)

കാർമ്മി: സ്വർഗ്ഗത്തിൽ വസിക്കുന്നവനേ അങ്ങയുടെ പക്കലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു.

സമൂഹം: ദാസന്മാരുടെ കണ്ണുകൾ നാഥന്റെ പക്കലേക്കും ദാസിയുടെ കണ്ണുകൾ നാഥയുടെ പക്കലേക്കുമെന്നപോലെ.

കാർമ്മി: കർത്താവേ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കർത്താവായ ദൈവമേ ഞങ്ങൾ അയോഗ്യരാകുന്നു. ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു.

(ബലിപീഠം ചുംബിച്ചു തിരുവോസ്തി കരങ്ങളിൽ എടുത്തുയർത്തി ചൊല്ലുന്നു)

കാർമ്മി: ഞങ്ങളുടെ കർത്താവീശോമിശിഹായേ, നിന്റെ തിരുനാമത്തിന് സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ. സജീവവും ജീവദായകമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവനും ജീവൻ നൽകുന്നതുമാകുന്നു. ഇത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.

ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു.

സമൂഹം: രക്ഷകനീശോ തൻ
ശിഷ്യരെ അറിയിച്ച
ദിവ്യ രഹസ്യമിതാ
സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നൽകിടുമപ്പം ഞാൻ
സ്നേഹമോടെന്നെ കൈക്കൊൾവോൻ
എന്നിൽ നിത്യം ജീവിക്കും
നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്.

ഗായകർ: നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ.

ക്രോവേ, സ്രാപ്പേമാർ
ഉന്നത ദൂതന്മാർ
ബലിപീഠത്തിങ്കൽ
ആദരവോടെ നിൽക്കുന്നു ;
ഭയഭക്തിയൊടെ നോക്കുന്നു;
പാപകടങ്ങൾ പോക്കിടുവാൻ
കർത്താവിൻ മെയ് വിഭജിക്കും
വൈദികനെ വീക്ഷിച്ചീടുന്നു.

ഗായകർ: നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ.

സമൂഹം: തിരുസന്നിധിയിങ്കൽ
പാപികളേവരെയും
മാടിവിളിച്ചവനാം
അനുതാപികളാമേവർക്കും
വാതിൽ തുറന്നുകൊടുത്തവനാം
കരുണാമയനാം കർത്താവേ
നിൻ സവിധേ വന്നനവരതം
നിൻ സ്തുതികൾ ഞങ്ങൾ പാടട്ടെ.

(അല്ലെങ്കിൽ)

ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു.

സമൂഹം: ഉന്നതങ്ങളിൽ നിന്ന് ഇറങ്ങിയ അപ്പം ഞാനാകുന്നു. സ്നേഹപൂർവ്വം സമീപിച്ച് എന്നെ സ്വീകരിക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തുകയും ചെയ്യും എന്ന രഹസ്യം രക്ഷകൻ അറിയിച്ചു.

അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേമാരും സ്രാപ്പേമാരും മുഖ്യദൂതരും ബലിപീഠത്തിനുമുൻപിൽ ഭയഭക്തികളോടെ നിന്ന് മിശിഹായുടെ ശരീരം വിഭജിക്കുന്ന വൈദീകനെ സൂക്ഷിച്ചു വീക്ഷിക്കുന്നു.

നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ. പാപികളെ തന്റെ അടുക്കലേക്കു വിളിക്കുകയും അനുതാപികൾക്കായി വാതിൽ തുറന്നിടുകയും ചെയ്തിരിക്കുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ പ്രവേശിച്ച് രാപകൽ അങ്ങേയ്ക്ക് സ്തുതി പാടട്ടെ.

കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന് സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ

ശുശ്രൂഷി: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്തിയാദരങ്ങളോടെ സമീപിക്കാം.
അനുതാപത്തിൽ നിന്ന് ഉളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞും
പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുംകൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: ഭിന്നത കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: യോജിപ്പോടും ഐക്യത്തോടും കൂടെ ദിവ്യരഹസ്യങ്ങളിൽ പങ്കു കൊള്ളാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയർപ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.

സമൂഹം: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും, ആമ്മേൻ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവ്വം ക്ഷമിക്കണമേ. മഹോന്നത ദൈവവമായ അങ്ങയെ സ്വർഗ്ഗരാജ്യത്തിൽ സകലവിശുദ്ധ രോടുമൊന്നിച്ച് സ്തുതിക്കുവാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ.

കാർമ്മി: കർത്താവായ ദൈവമേ, കാരുണ്യപൂർവ്വം അങ്ങ് ഞങ്ങൾക്കു നൽകിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട്  ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

കാർമ്മി: കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, കൃപാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്‍ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും പ്രാബല്യവും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും.

സമൂഹം: ആമ്മേൻ

കാർമ്മി: സമാധാനം നിങ്ങളോടുകൂടെ. +

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

കാർമ്മി: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.

സമൂഹം: ഏക പിതാവ് പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാകുന്നു. ഏക റൂഹ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി. ആമ്മേൻ.

ശുശ്രൂഷി: ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ.

ദിവ്യകാരുണ്യഗീതം (ഓനീസാ ദ്‌വേമ്മ)

(രീതി : ഹല്ലേലൂയ്യ പാടീടുന്നേന്‍…)

സമൂ: ജനതകളെല്ലാമണയുക വേഗം
ദിവ്യരഹസ്യം കൈക്കൊള്ളാനായ്
മുന്നിലിതാമുറിവേറ്റ ശരീരം,
ചിന്തിയരക്തവുമുള്‍ക്കൊള്ളാം നാം.

പാപവിമോചനമേകും കനലിതു
ജീവിപ്പിച്ചു മര്‍ത്യരെയെല്ലാം.
ഏകസ്വരത്തില്‍ വാഴ്ത്തിാടാം
വാനവരൊം ഹല്ലേലൂയ്യ.

(അല്ലെങ്കില്‍)

സമൂ: നമ്മുടെ മുമ്പില്‍ സജ്ജമാക്കെട്ടിരിക്കുന്ന ഈ ദിവ്യരഹസ്യങ്ങള്‍ വിശ്വാസത്തോടും ഭക്തിയോടുംകൂടി
നമുക്കു സ്വീകരിക്കാം. നമ്മുടെ രക്ഷയ്ക്കായി മുറിക്കട്ടെ ശരീരവും നമുക്കുവേണ്ടി ചിന്തെട്ടതും ഉടമ്പടിയുടേതുമായ രക്തവും കൈക്കൊള്ളാം. ഇതാ, പ്രവാചകനെ സ്പര്‍ശിക്കുകയും എല്ലാ പാപങ്ങളില്‍ നിന്നും വിശുദ്ധീകരിക്കുകയും ചെയ്ത ജീവിപ്പിക്കുന്നതീക്കട്ട. ശ്രദ്ധയോടും വിശുദ്ധിയോടും കൂടി നമുക്കു അതിനെ സമീപിക്കാം.

കാർമ്മി: നമ്മെ ജീവിക്കുന്ന കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും + സമ്പൂർണ്ണമാകട്ടെ.

സമൂഹം: ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.

അനുഗീതം (ഓനീസാ ദ്‌വാത്തേ)

(രീതി : ഹല്ലേലൂയ്യ പാടീടുന്നേന്‍…)

ശുശ്രൂ: ഓശാനകളാല്‍ ബാലകരെല്ലാം
നാഥനെ വാഴ്ത്തിാടുകയായീ.
ദാവീദിന്‍ സുതനുന്നതനെന്നും
മാനവരക്ഷകനവിടുന്നല്ലോ.

ദിവ്യശരീരവുമതുപോല്‍ രക്തവു
മേകിയ നാഥനു നന്ദി നിതാന്തം.

(അല്ലെങ്കില്‍)

ശുശ്രൂ: ഒലിവുശാഖകളേന്തിയ ബാലകര്‍ ഈ ദിവസം മിശിഹായെ എതിരേറ്റു. ഓശാനഗീതികളാല്‍ അവര്‍ അവനെ മഹത്ത്വപ്പെടുത്തി. അവനെ അയച്ച പിതാവിന് അവര്‍ സ്തുതികള്‍ ആലപിച്ചു. ദാവീദിന്റെ ഭവനത്തില്‍നിന്ന് കൃപാപൂര്‍വ്വം വന്നവനും ഞങ്ങളുടെ വംശത്തെ രക്ഷിച്ചവനുമായ മിശിഹാ വാഴ്ത്തെ പ്പെട്ടവനാകട്ടെ. സഹോദരരേ, തിരുശരീരരക്തങ്ങള്‍
സ്വീകരിച്ച് അവിടുത്തെ തിരുനാമത്തിനു നിങ്ങള്‍ നന്ദി പറയുവിന്‍.

വിശുദ്ധ കുർബാന സ്വീകരണം

(വിശുദ്ധ കുര്‍ബാന നല്കുമ്പോള്‍ ചൊല്ലുന്നു.)

കാർമ്മി: മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.

(ജനങ്ങള്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചുകഴിയുമ്പോള്‍)

കാർമ്മി: മനുഷ്യ വർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്ക് ശിക്ഷാവിധിക്ക് കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും നിന്റെ സന്നിധിയിൽ സന്തുഷ്ടിക്കും നിദാനമാകട്ടെ സകലത്തിന്റെയും നാഥാ, എന്നേക്കും. ആമ്മേൻ.

സമൂഹം: ഞങ്ങളുടെ കർത്താവായ ഈശോയെ, പീഡാസഹനം വഴി മരണത്തെ കീഴടക്കിയ ആരാധ്യനായ രാജാവേ, സ്വർഗരാജ്യത്തിൽ ഞങ്ങൾക്ക് നവജീവൻ വാഗ്ദാനംചെയ്ത ദൈവപുത്രാ, എല്ലാ ഉപദ്രവങ്ങളും ഞങ്ങളിൽനിന്ന് അകറ്റേണമേ. ഞങ്ങളുടെ ദേശത്ത് സമാധാനവും കൃപയും വർദ്ധിപ്പിക്കണമേ. നീ മഹത്വത്തോടെ പ്രത്യക്ഷപ്പെടുന്ന ദിവസം നിന്റെ സന്നിധിയിൽ ഞങ്ങൾ ജീവൻ കണ്ടെത്തട്ടെ. നിൻറെ അഭീഷ്ടം അനുസരിച്ച് ഞങ്ങൾ നിന്നെ എതിരേൽക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ വശത്തിനു നൽകിയ കൃപയെക്കുറിച്ചു ഓശാന പാടിയ ഞങ്ങൾ നിൻറെ നാമത്തെ സ്തുതിക്കട്ടെ. എന്തുകൊണ്ടെന്നാൽ നീ ഞങ്ങളോട് കാണിച്ച കാരുണ്യം വലുതാകുന്നു. മർത്യരായ ഞങ്ങളിൽ നിൻറെ സ്നേഹം ഉദയം ചെയ്തു. നീ ഞങ്ങളുടെ പാപങ്ങൾ കനിവോടെ ഉന്മൂലനം ചെയ്തു. നിന്റെ ദാനത്തെക്കുറിച്ച് നിനക്ക് സ്തുതി. കനിവോടെ കടങ്ങൾ പൊറുക്കുന്നവനേ, ഉന്നതങ്ങളിൽ നിന്നുള്ള ഈ ദാനം വാഴ്ത്തപ്പെട്ടതാകട്ടേ. ദൈവമായ നിനക്ക് കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ നിന്റെ കരുണയാൽ ഞങ്ങളെല്ലാവരും യോഗ്യരാകട്ടെ. നാഥനായ നിന്നെ എല്ലാ സമയവും ഞങ്ങൾ പ്രകീർത്തിക്കുകയും ചെയ്യട്ടെ. ആമ്മേൻ.

ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം.

സമൂഹം: അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

കൃതജ്ഞതാ പ്രാര്‍ത്ഥനകള്‍

കാർമ്മി: കര്‍ത്താവായ ദൈവമേ, മിശിഹായുടെ മരണവും ഉത്ഥാനവും അനുസ്മരിക്കുന്ന ഈ പരിഹാരലിയില്‍ പങ്കുചേരുവാനും ദിവ്യരഹസ്യങ്ങള്‍ സ്വീകരിക്കുവാനും ഇടയാക്കിയതിന് ഞങ്ങള്‍ അങ്ങയോടു നന്ദി പറയുന്നു. ഞങ്ങളുടെ ജീവിതസമര്‍ണം വഴി നിന്നെ മഹത്ത്വപ്പെടുത്തുവാന്‍ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ
സര്‍വേശ്വരാ, എന്നേക്കും.

സമൂഹം: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: ഓശാനഗീതങ്ങളുടെ മധ്യേ ജറുസലെമില്‍ പ്രവേശിച്ച കര്‍ത്താവേ, ഓശാനപാടി നിന്നെ സ്തുതിക്കുവാന്‍ ഞങ്ങളെയും യോഗ്യരാക്കിയതിന് ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു. നിന്റെ പെസഹാരഹസ്യത്തില്‍ പങ്കുചേര്‍ന്നവരായ ഞങ്ങള്‍ സ്വര്‍ഗീയ ജെറുസലെമില്‍ എത്തിച്ചേര്‍ന്ന് അവിരാമം നിന്നെ മഹത്ത്വപ്പെടുത്തുവാന്‍ ഇടയാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ.

സമാപനാശീർവാദം

കാർമ്മി

നരരക്ഷകനും നാഥനുമായ്
ധരയിലണഞ്ഞൊരു മിശിഹായെ
നല്കിയ താതനു വന്ദനവും
സ്തുതിയുമണയ്ക്കാം സാമോദം.

എളിയൊരു കഴുതപ്പുറമേറി
വന്നൊരു രാജനെ വന്ദിക്കാന്‍
ഓശാനകളാല്‍ വാഴ്ത്തിടുവാന്‍
ഇടയാക്കണമേ റൂഹായേ.

പീഡ സഹിക്കാന്‍, കുരിശേറാന്‍
ഓര്‍ശ്ലേം പൂകിയ തിരുനാഥന്‍
ത്യാഗമോടെന്നും ജീവിക്കാന്‍
നിത്യമനുഗ്രഹമരുളട്ടെ.

മന്നിതില്‍ നിങ്ങള്‍ സ്തുതിപാടി
വിണ്ണിലുമവനെ വാഴ്ത്തിടുവാന്‍
ദൈവം വരനിരചൊരിയട്ടെ   +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.

സമൂഹം: ആമ്മേൻ.

(അല്ലെങ്കിൽ)

കാർമ്മി: രക്ഷകനും നാഥനുമായി തന്റെ പ്രിയപുത്രനെ ലോകത്തിലേക്കയച്ച പിതാവായ ദൈവത്തെ നമുക്കു സ്തുതിക്കാം. കഴുതപ്പുറത്ത് എഴുന്നള്ളി വിനയത്തിന്റെ മാതൃക നല്കിയ മിശിഹായെ നമുക്ക്  ആരാധിക്കാം. കര്‍ത്താവിന്റെ സ്തുതികള്‍ ആലപിക്കുവാന്‍ നമ്മെ ശക്തരാക്കുന്ന പരിശുദ്ധാത്മാവിനെ നമുക്കു മഹത്ത്വെടുത്താം. പീഡകള്‍ സഹിക്കുവാനും, കുരിശില്‍ മരിക്കുവാനും ജറുസലേമില്‍ പ്രവേശിച്ച കര്‍ത്താവ്, ത്യാഗങ്ങള്‍ സഹിച്ച് ദൈവഹിതം നിറവേറ്റുവാന്‍ നമ്മെ ശക്തരാക്കട്ടെ.
സകലരും മിശിഹായെ രക്ഷകനും രാജാവുമായി ഏറ്റുപറയുവാന്‍ ഇടയാകട്ടെ. ദൈവത്തിന്റെ ജനമേ, ഭൂമിയില്‍ അവിടുത്തേക്ക് ഓശാനപാടി സ്തുതിക്കുന്ന നിങ്ങള്‍ സ്വര്‍ഗത്തില്‍ അനവരതം അവിടുത്തെ മഹത്ത്വപ്പെടുത്തുവാന്‍ യോഗ്യരാകട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

(അല്ലെങ്കിൽ )

കാർമ്മി: കർത്താവാം മിശിഹാവഴിയായ്
ദിവ്യാത്മാവിൻ ദാനങ്ങൾ
സ്നേഹപിതാവാം സകലേശൻ
വിരവൊടു നമ്മിൽ വർഷിച്ചു.

സ്വർലോകത്തിൻ മഹിമയ്ക്കായ്
ദൈവം നമ്മെ വിളിച്ചല്ലോ
അക്ഷയസൗഭാഗമാർന്നീടാൻ
ദൈവം നമ്മെ നയിച്ചല്ലോ.

എന്റെ ശരീരം ഭക്ഷിക്കും
എൻ രക്തം പാനം ചെയ്യും
മാനവനെന്നിൽ നിവസിക്കും
അവനിൽ ഞാനും നിശ്ചയമായ്‌.

വിധിയിൽ വീഴാതവനെ ഞാൻ
അന്തിമദിവസമുയർപ്പിക്കും
നിത്യയുസ്സവനേകും ഞാൻ
ഏവം നാഥനരുൾ ചെയ്തു.

അരുളിയപോലിന്നീ ബലിയിൽ
പങ്കാളികളാം അഖിലർക്കും
ദൈവം കനിവാർന്നരുളട്ടെ
ദിവ്യാനുഗ്രഹമെന്നെന്നും.

നമ്മുടെ ജീവിതപാതകളിൽ
ആവശ്യകമാം ദാനങ്ങൾ
നല്കിയനുഗ്രഹമരുളട്ടെ
ദൈവം കരുണയോടെന്നെന്നും.

ജീവൻ നൽകും ദൈവികമാം
ശുദ്ധിയെഴുന്ന രഹസ്യങ്ങൾ
കൈക്കൊണ്ടവരാം അഖിലരിലും
ദൈവം വരനിര ചൊരിയട്ടെ

കുരിശടയാളം വഴിയായ്‌ നാം
സംരക്ഷിതരായ് തീരട്ടേ
മുദ്രിതരായി ഭവിക്കട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.

സമൂഹം: ആമ്മേൻ

(അല്ലെങ്കിൽ)

കാർമ്മി: പിതാവായ ദൈവം, നമ്മുടെ കർത്താവീശോമിശിഹാ വഴി എല്ലാ ആധ്യാത്മിക ദാനങ്ങളും നൽകി നമ്മെ അനുഗ്രഹിച്ചു. നമ്മുടെ കർത്താവ് തൻറെ രാജ്യത്തിലേക്ക് നമ്മെ ക്ഷണിക്കുകയും അക്ഷയവും അനശ്വരവുമായ സൗഭാഗ്യത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്തു. അവിടുന്ന് തന്റെ ജീവദായകമായ സുവിശേഷം വഴി ശിഷ്യഗണത്തോട് ഇപ്രകാരം അരുൾ ചെയ്തു: “സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും. അവനു ശിക്ഷാവിധി ഉണ്ടാകുകയില്ല. പ്രത്യുത, അവൻ മരണത്തിൽ നിന്ന് നിത്യായുസിലേക്കു പ്രവേശിക്കും.” ഈ കുർബാനയിൽ പങ്കുകൊണ്ട നമ്മുടെ സമൂഹത്തെ തൻറെ വാഗ്ദാനമനുസരിച്ച് മിശിഹാ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങളിൽ പങ്കുകൊണ്ട് സന്തുഷ്ടരായ നമ്മെ അവിടുന്ന് മഹത്വമണിയിക്കട്ടെ. കർത്താവിൻറെ കുരിശിൻറെ സജീവമായ അടയാളത്താൽ നിങ്ങളെല്ലാവരും മുദ്രിതരാകട്ടെ. രഹസ്യവും പരസ്യവുമായ എല്ലാ വിപത്തുകളിലും നിന്ന് സംരക്ഷിതരുമാകട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

വിടവാങ്ങൽ പ്രാർത്ഥന

കാർമ്മി: വിശുദ്ധീകരണത്തിന്റെ ബലിപീഠമേ, സ്വസ്തി! ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി! നിന്നിൽ നിന്ന് ഞാൻ സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.

**************************************************************

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment