The Book of Deuteronomy, Chapter 4 | നിയമവാർത്തനം, അദ്ധ്യായം 4 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 4

വിശ്വസ്തത പാലിക്കുക

1 ഇസ്രായേലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്ന് നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തരുന്ന ദേശംകൈവശമാക്കേണ്ടതിനും ഞാനിപ്പോള്‍ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്‍പനകളും അനുസരിക്കുവിന്‍.2 ഞാന്‍ നല്‍കുന്ന കല്‍പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍ നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുവിന്‍.3 കര്‍ത്താവ് ബാല്‍പെയോര്‍ നിമിത്തം ചെയ്തതെന്തെന്ന് നിങ്ങളുടെ കണ്ണുകള്‍ കണ്ടതാണല്ലോ. ബാല്‍പെയോറിനെ പിന്തുടര്‍ന്നവരെയെല്ലൊം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ ഇടയില്‍നിന്നു നശിപ്പിച്ചുകളഞ്ഞു.4 എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിനോട് ദൃഢമായി ചേര്‍ന്നുനിന്ന നിങ്ങള്‍ ഇന്നും ജീവിക്കുന്നു.5 ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ട തിന് എന്റെ ദൈവമായ കര്‍ത്താവ് എന്നോടു കല്‍പിച്ചപ്രകാരം അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു.6 അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്‍പനകളെപ്പറ്റി കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍തന്നെ എന്നുപറയും.7 നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെദൈവം ഇത്ര അടുത്തുള്ള വേറേഏതുശ്രേഷ്ഠജനതയാണുള്ളത്?8 ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജന തയ്ക്കാണുള്ളത്?9 നിങ്ങളുടെ കണ്ണുകള്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും ജീവിതകാലം മുഴുവന്‍ അവ ഹൃദയത്തില്‍ നിന്നു മായാതിരിക്കാനും ശ്രദ്ധിക്കുവിന്‍; ജാഗരൂകരായിരിക്കുവിന്‍. അവയെല്ലാം നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കണം.10 ഹോറെബില്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നിങ്ങള്‍ നിന്ന ദിവസം കര്‍ത്താവ് എന്നോട് ആജ്ഞാപിച്ചു. ജനത്തെ എന്റെ മുന്‍പില്‍ വിളിച്ചുകൂട്ടുക. ഈ ഭൂമുഖത്തു വസിക്കുന്നിടത്തോളം കാലം എന്നെ ഭയപ്പെടാന്‍ പഠിക്കുന്നതിനും, അവര്‍ അതു തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിനും എന്റെ വാക്കുകള്‍ അവര്‍ കേള്‍ക്കട്ടെ.11 നിങ്ങള്‍ അടുത്തുവന്ന് പര്‍വതത്തിന്റെ അടിവാരത്തു നിന്നു. ആകാശത്തോളം ഉയര്‍ന്ന അഗ്‌നിയാല്‍ പര്‍വതം ജ്വലിച്ചുകൊണ്ടിരുന്നു. അന്ധകാരവും കനത്തമേഘവും അതിനെ ആവരണം ചെയ്തിരുന്നു.12 അപ്പോള്‍ അഗ്‌നിയുടെ മദ്ധ്യത്തില്‍ നിന്ന് കര്‍ത്താവു നിങ്ങളോടു സംസാരിച്ചു. നിങ്ങള്‍ ശബ്ദംകേട്ടു – ശബ്ദം മാത്രം; രൂപംകണ്ടില്ല.13 തന്റെ ഉടമ്പടി അവിടുന്നു നിങ്ങളോട് പ്രഖ്യാപിച്ചു. നിങ്ങളോട് അനുഷ്ഠിക്കാന്‍ അവിടുന്ന് ആജ്ഞാപിച്ച പത്തു കല്‍പനകളാണവ. രണ്ടു കല്‍പലകകളില്‍ അവിടുന്നു അവ എഴുതി.14 നിങ്ങള്‍ ചെന്നു കൈവശമാക്കുന്നദേശത്തു നിങ്ങള്‍ അനുഷ്ഠിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും നിങ്ങളെ പഠിപ്പിക്കാന്‍ കര്‍ത്താവ് അന്ന് എന്നോടു കല്‍പിച്ചു.

വിഗ്രഹാരാധനയ്‌ക്കെതിരേ

15 അതിനാല്‍, നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുവിന്‍. ഹോറെബില്‍വച്ച് അഗ്‌നിയുടെ മധ്യത്തില്‍നിന്നു കര്‍ത്താവു നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല.16 അതിനാല്‍, എന്തിന്റെ യെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെ യോ സ്ത്രീയുടെയോ17 ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെ യോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ18 നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെ യോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്‌സ്യത്തിന്റെ യോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍.19 നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും – എല്ലാ ആകാശഗോളങ്ങളെയും – കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍. അവ ആകാശത്തിന്റെ കീഴിലുള്ള എല്ലാ ജനതകള്‍ക്കുംവേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവു നല്‍കിയിരിക്കുന്നവയാണ്.20 ഇന്നത്തെപ്പോലെ നിങ്ങള്‍ തന്റെ സ്വന്തം ജനമായിരിക്കേണ്ടതിന് കര്‍ത്താവു നിങ്ങളെ സ്വീകരിക്കുകയും ഈജിപ്താകുന്ന ഇരുമ്പുചൂളയില്‍നിന്ന് പുറത്തുകൊണ്ടുവരുകയും ചെയ്തിരിക്കുന്നു.21 മാത്രമല്ല, നിങ്ങള്‍മൂലം കര്‍ത്താവ് എന്നോടു കോപിച്ചു. ഞാന്‍ ജോര്‍ദാന്‍ കടക്കുകയോ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്ക് അവകാശമായി നല്‍കുന്ന വിശിഷ്ടദേശത്തു പ്രവേശിക്കുകയോ ചെയ്കയില്ലെന്ന് അവിടുന്ന് എന്നോടു ശപഥം ചെയ്തു.22 ആകയാല്‍, ഞാന്‍ ഈ ദേശത്തുവച്ചു മരിക്കും; ജോര്‍ദാന്‍ കടന്നു പോകില്ല. എന്നാല്‍, നിങ്ങള്‍ കടന്നുചെന്ന് ആ വിശിഷ്ടദേശംകൈവശപ്പെടുത്തും.23 നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടി മറക്കാതിരിക്കാനും അവിടുന്നു വിലക്കിയിട്ടുള്ളതുപോലെ എന്തിന്റെ യെങ്കിലും സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുവിന്‍.24 എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ് ദഹിപ്പിക്കുന്ന അഗ്‌നിയാണ്; അസഹിഷ്ണുവായ ദൈവമാണ്.25 നിങ്ങള്‍ക്കു മക്കളും മക്കളുടെ മക്കളും ജനിക്കുകയും നിങ്ങള്‍ അവിടെ വളരെക്കാലം താമസിക്കുകയും ചെയ്യുമ്പോള്‍ എന്തിന്റെ യെങ്കിലും സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കോപം ജ്വലിക്കുമാറ് അവിടുത്തെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിക്കുകയും ചെയ്താല്‍,26 ഞാനിന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കെതിരേ സാക്ഷികളാക്കി പറയുന്നു: ജോര്‍ദാന്‍ കടന്ന് നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശത്തുനിന്നു നിങ്ങള്‍ അറ്റുപോകും;27 അവിടെ നിങ്ങള്‍ ദീര്‍ഘ കാലം വസിക്കുകയില്ല; നിങ്ങള്‍ നശിപ്പിക്കപ്പെടും. കര്‍ത്താവു നിങ്ങളെ ജനതകളുടെയിടയില്‍ ചിതറിക്കും. നിങ്ങളില്‍ ചുരുക്കംപേര്‍ മാത്രം അവശേഷിക്കും.28 അവിടെ മനുഷ്യനിര്‍മിതമായ ദൈവങ്ങളെ- കാണുകയോ കേള്‍ക്കുകയോ ഭക്ഷിക്കുകയോ ഘ്രാണിക്കുകയോ ചെയ്യാത്ത കല്ലിനെയും തടിയെയും – നിങ്ങള്‍ സേവിക്കും.29 എന്നാല്‍, അവിടെവച്ച് നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അന്വേഷിച്ചാല്‍ നിങ്ങള്‍ അവിടുത്തെ കണ്ടെണ്ടത്തും.30 നിങ്ങള്‍ക്കു ക്ലേശമുണ്ടാവുകയും അവസാനനാളുകളില്‍ ഇവയൊക്കെയും നിങ്ങള്‍ക്കു സംഭവിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും.31 നിങ്ങളുടെ ദൈവമായ കര്‍ത്താവു കരുണയുള്ള ദൈവമാണ്. അവിടുന്നു നിങ്ങളെ കൈവിടുകയോ നശിപ്പിക്കുകയോ നിങ്ങളുടെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ഉടമ്പടി വിസ്മരിക്കുകയോ ഇല്ല.32 കഴിഞ്ഞകാലത്തെപ്പറ്റി, ദൈവം മനുഷ്യനെ ഭൂമുഖത്തു സൃഷ്ടിച്ചതു മുതലുള്ള കാലത്തെപ്പറ്റി, ആകാശത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ ചോദിക്കുക; ഇതുപോലൊരു മഹാസംഭവം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇതുപോലൊന്നു കേട്ടിട്ടുണ്ടോ?33 ഏതെങ്കിലും ജനത എന്നെങ്കിലും അഗ്‌നിയുടെ മധ്യത്തില്‍നിന്നു സംസാരിക്കുന്നദൈവത്തിന്റെ ശബ്ദം നിങ്ങള്‍ കേട്ടതുപോലെ കേള്‍ക്കുകയും പിന്നെ ജീവിച്ചിരിക്കുകയും ചെയ്തിട്ടുണ്ടോ?34 നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈജിപ്തില്‍ വച്ച് നിങ്ങള്‍ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതുപോലെ മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധങ്ങള്‍, കരബലം, ശക്തിപ്രക ടനം, ഭയാനകപ്രവൃത്തികള്‍ എന്നിവയാല്‍ തനിക്കായി ഒരു ജനതയെ മറ്റൊരു ജനതയുടെ മധ്യത്തില്‍ നിന്നു തിരഞ്ഞെടുക്കാന്‍ ഏതെങ്കിലും ദൈവം എന്നെങ്കിലും ഉദ്യമിച്ചിട്ടുണ്ടോ?35 കര്‍ത്താവാണു ദൈവമെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അറിയാന്‍വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുന്‍പില്‍ കാണിച്ചത്.36 നിങ്ങളെ പഠിപ്പിക്കാന്‍ ആകാശത്തുനിന്ന് തന്റെ സ്വരം നിങ്ങളെ കേള്‍പ്പിച്ചു. ഭൂമിയില്‍ തന്റെ മഹത്തായ അഗ്‌നി കാണിച്ചു. അഗ്‌നിയുടെ മധ്യത്തില്‍ നിന്ന് അവിടുത്തെ വാക്കുകള്‍ നിങ്ങള്‍ കേട്ടു.37 അവിടുന്നു നിങ്ങളുടെ പിതാക്കന്‍മാരെ സ്‌നേഹിച്ചതുകൊണ്ട് അവര്‍ക്കുശേഷം അവരുടെ സന്താനങ്ങളെ തിരഞ്ഞെടുത്തു; അവിടുന്നു തന്റെ മഹാശക്തിയും സാന്നിധ്യവും പ്രകടമാക്കിക്കൊണ്ട് നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവരുകയുംചെയ്തു.38 നിങ്ങളെക്കാള്‍ വലിയവരും ശക്തരുമായ ജനതകളെ നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കിക്കളയാനും നിങ്ങളെ കൊണ്ടുവന്ന് ഇന്നത്തേതുപോലെ അവരുടെ ദേശം നിങ്ങള്‍ക്ക് അവകാശമായിത്തരാനും വേണ്ടിയായിരുന്നു അത്.39 മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഗ്രഹിച്ച് അതു ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍.40 ആകയാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ സന്തതികള്‍ക്കും നന്‍മയുണ്ടാകാനും ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു ശാശ്വതമായിത്തരുന്ന ദേശത്തു ദീര്‍ഘകാലം വസിക്കാനും വേണ്ടി കര്‍ത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും പാലിക്കുവിന്‍ എന്നു ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു.

അഭയനഗരങ്ങള്‍

41 പിന്നീട്, ജോര്‍ദാനക്കരെ കിഴക്കു ഭാഗത്ത് മൂന്നു പട്ടണങ്ങള്‍ മോശ വേര്‍തിരിച്ചു.42 പൂര്‍വവിരോധം കൂടാതെ അബദ്ധവശാല്‍ തന്റെ അയല്‍ക്കാരനെ വധിക്കാനിടയായവന് ആ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിയെത്തി ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണത്.43 മരുഭൂമിയിലെ സമതലപ്രദേശത്തു സ്ഥിതിചെയ്യുന്ന ബേസര്‍, റൂബന്‍ വംശജര്‍ക്കും ഗിലയാദിലുള്ള റാമോത്ത്, ഗാദ്‌വംശജര്‍ക്കും ബാഷാനിലുള്ള ഗോലാന്‍, മനാസ്‌സെ വംശജര്‍ക്കും വേണ്ടിയാണ്.44 മോശ ഇസ്രായേല്‍ മക്കള്‍ക്കു കൊ ടുത്തനിയമമാണിത്:45 ഈജിപ്തില്‍നിന്നു പുറത്തുകടന്നതിനുശേഷം കല്‍പിച്ച അനുശാസനങ്ങളും ചട്ടങ്ങളും നിയമങ്ങളും.46 ജോര്‍ദാന്റെ മറുകരെ ബേത്‌പെയോറിനെതിരേയുള്ള താഴ്‌വരയില്‍ വച്ചാണ് മോശ ഈ കല്‍പനകള്‍ നല്‍കിയത്. ഈജിപ്തില്‍ നിന്നു പുറത്തുകടന്നതിനുശേഷം മോശയും ഇസ്രായേല്‍ജനവും തോല്‍പിച്ച ഹെഷ്‌ബോണില്‍ വസിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യത്തിലായിരുന്നു ബേത്‌പെയോര്‍.47 അവര്‍ സീഹോന്റെ രാജ്യവും ബാഷാനിലെ രാജാവായ ഓഗിന്റെ രാജ്യവും കൈവശമാക്കി. ജോര്‍ദാനക്കരെ കിഴക്കുഭാഗത്തു വസിച്ചിരുന്ന അമോര്യരാജാക്കന്‍മാരായിരുന്നു അവര്‍.48 അര്‍നോണ്‍നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന അരോവേര്‍മുതല്‍ സീയോന്‍മല, അതായത് ഹെര്‍മോണ്‍ വരെയും49 ജോര്‍ദാന്റെ മറുകരെ കിഴക്കു ഭാഗത്തുള്ള അരാബാ മുഴുവനും പിസ്ഗായുടെ ചെരിവിനു താഴെയുള്ള അരാബാക്കടല്‍വരെയുമാണ് അവര്‍ കൈവശപ്പെടുത്തിയത്.

The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses
Advertisements
Deuteronomy Chapter 32, 4
Advertisements
Advertisements

Leave a comment