The Book of Deuteronomy, Chapter 34 | നിയമാവർത്തനം, അദ്ധ്യായം 34 | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, അദ്ധ്യായം 34 മോശയുടെ മരണം 1 അനന്തരം, മോശ മൊവാബുസമതലത്തില്‍ നിന്നു ജറീക്കോയുടെ എതിര്‍വശത്തു സ്ഥിതിചെയ്യുന്ന നെബോമലയിലെ പിസ് ഗായുടെ മുകളില്‍ കയറി. കര്‍ത്താവ് അവന് എല്ലാ പ്രദേശങ്ങളും കാണിച്ചു കൊടുത്തു വേഗിലയാദു മുതല്‍ ദാന്‍വരെയുള്ള പ്രദേശങ്ങളും2 നഫ്താലി മുഴുവനും എഫ്രായിമിന്റെയും മനാസ്‌സെയുടെയും ദേശങ്ങളും പശ്ചിമസമുദ്രംവരെയുള്ള യൂദാദേശവും3 നെഗെബും ഈന്തപ്പനകളുടെ പട്ടണമായ ജറീക്കോ സ്ഥിതിചെയ്യുന്നതാഴ്‌വരയിലെ സോവാര്‍ വരെയുള്ള സമതലവും.4 അനന്തരം, കര്‍ത്താവ് അവനോടു പറഞ്ഞു: നിന്റെ സന്തതികള്‍ക്കു നല്‍കുമെന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാന്‍ … Continue reading The Book of Deuteronomy, Chapter 34 | നിയമാവർത്തനം, അദ്ധ്യായം 34 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 33 | നിയമാവർത്തനം, അദ്ധ്യായം 33 | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, അദ്ധ്യായം 33 മോശയുടെ ആശീര്‍വാദം 1 ദൈവപുരുഷനായ മോശ തന്റെ മരണത്തിനു മുമ്പ ്ഇസ്രായേല്‍ ജനത്തിനു നല്കിയ അനുഗ്രഹമാണിത്.2 അവന്‍ പറഞ്ഞു: കര്‍ത്താവ് സീനായില്‍നിന്നു വന്നു, നമുക്കായി സെയിറില്‍നിന്ന് ഉദിച്ച് പാരാന്‍ പര്‍വതത്തില്‍ നിന്നു പ്രകാശിച്ചു; വിശുദ്ധരുടെ പതിനായിരങ്ങളോടൊത്തുവന്നു. നമുക്കായി അവിടുത്തെ വലത്തു ഭാഗത്തു നിന്നു ജ്വലിക്കുന്ന നിയമം പുറപ്പെട്ടു.3 അവിടുന്നു തന്റെ ജനത്തെ സ്‌നേഹിച്ചു; തന്റെ വിശുദ്ധരെല്ലാവരും അവിടുത്തെ കരങ്ങളിലായിരുന്നു; അവിടുത്തെ പാദാന്തികത്തില്‍ ഇരുന്ന്, അവിടുത്തെ വചനം അവര്‍ ശ്രവിച്ചു.4 മോശ നമുക്കു … Continue reading The Book of Deuteronomy, Chapter 33 | നിയമാവർത്തനം, അദ്ധ്യായം 33 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 32 | നിയമാവർത്തനം, അദ്ധ്യായം 32 | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, അദ്ധ്യായം 32 മോശയുടെ കീര്‍ത്തനം 1 ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എന്റെ വാക്കുകള്‍ ശ്രവിക്കട്ടെ.2 എന്റെ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ; എന്റെ വാക്കുകള്‍ ഹിമകണങ്ങള്‍ പോലെ പൊഴിയട്ടെ; അവ ഇളംപുല്ലിന്‍മേല്‍ മൃദുലമായ മഴപോലെയും സസ്യങ്ങളുടെമേല്‍ വര്‍ഷധാരപോലെയും ആകട്ടെ.3 കര്‍ത്താവിന്റെ നാമം ഞാന്‍ പ്രഘോഷിക്കും; നമ്മുടെ ദൈവത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍.4 കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തിപരിപൂര്‍ണവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാണ്. തിന്‍മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്ന് നീതിമാനും സത്യസന്ധനു മാണ്.5 അവിടുത്തെ മുന്‍പില്‍ … Continue reading The Book of Deuteronomy, Chapter 32 | നിയമാവർത്തനം, അദ്ധ്യായം 32 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 31 | നിയമാവർത്തനം, അദ്ധ്യായം 31 | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, അദ്ധ്യായം 31 ജോഷ്വ മോശയുടെ പിന്‍ഗാമി 1 മോശ ഇസ്രായേല്‍ ജനത്തോടു തുടര്‍ന്നു സംസാരിച്ചു.2 അവന്‍ പറഞ്ഞു: എനിക്കിപ്പോള്‍ നൂറ്റിയിരുപതു വയസ്സായി. നിങ്ങളെ നയിക്കാന്‍ എനിക്കു ശക്തിയില്ലാതായി. നീ ഈ ജോര്‍ദാന്‍ കടക്കുകയില്ല എന്നു കര്‍ത്താവ് എന്നോട് പറഞ്ഞിട്ടുണ്ട്.3 നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെ നിങ്ങള്‍ക്കു മുന്‍പേ പോകും. അവിടുന്നു നിങ്ങളുടെ മുന്‍പില്‍ നിന്ന് ഈ ജനതകളെ നശിപ്പിക്കും; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും. കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ളതു പോലെ ജോഷ്വ നിങ്ങളെ നയിക്കും.4 കര്‍ത്താവ് … Continue reading The Book of Deuteronomy, Chapter 31 | നിയമാവർത്തനം, അദ്ധ്യായം 31 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 30 | നിയമാവർത്തനം, അദ്ധ്യായം 30 | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, അദ്ധ്യായം 30 പശ്ചാത്താപവും പുനരുദ്ധാരണവും 1 ഞാന്‍ നിങ്ങളെ അറിയിച്ച എല്ലാ കാര്യങ്ങളും - അനുഗ്രഹവും ശാപവും - നിങ്ങളുടെമേല്‍ വന്നു ഭവിക്കുമ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ചിതറിച്ച ജനതകളുടെ ഇടയില്‍വച്ചു നിങ്ങള്‍ അവയെപ്പറ്റി ഓര്‍ക്കും.2 അന്നു നിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിഞ്ഞ്, നീയും നിന്റെ മക്കളും ഇന്നു ഞാന്‍ നല്‍കുന്ന കര്‍ത്താവിന്റെ കല്‍പനകളെല്ലാം കേട്ട് പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവ അനുസരിക്കും.3 അപ്പോള്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ അടിമത്തം അവസാനിപ്പിക്കും. … Continue reading The Book of Deuteronomy, Chapter 30 | നിയമാവർത്തനം, അദ്ധ്യായം 30 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 29 | നിയമവാർത്തനം, അദ്ധ്യായം 29 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 29 മൊവാബില്‍വച്ച് ഉടമ്പടി 1 ഹോറെബില്‍വച്ചു ചെയ്ത ഉടമ്പടിക്കു പുറമേ മൊവാബു നാട്ടില്‍വച്ച് ഇസ്രായേല്‍ ജനവുമായിചെയ്യാന്‍ മോശയോടു കര്‍ത്താവു കല്‍പിച്ച ഉടമ്പടിയുടെ വാക്കുകളാണിവ.2 മോശ ഇസ്രായേല്‍ ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞു: കര്‍ത്താവു നിങ്ങളുടെ മുന്‍പാകെ ഈജിപ്തില്‍വച്ച് ഫറവോയോടും അവന്റെ സേവകരോടും രാജ്യത്തോടും ചെയ്തതെല്ലാം നിങ്ങള്‍ കണ്ടുവല്ലോ.3 നിങ്ങള്‍ നേ രില്‍ക്കണ്ട കഠിന പരീക്ഷണങ്ങളായ അടയാളങ്ങളും വലിയ അദ്ഭുതങ്ങളും തന്നെ.4 എങ്കിലും ഗ്രഹിക്കാന്‍ ഹൃദയവും കാണാന്‍ കണ്ണുകളും കേള്‍ക്കാന്‍ കാതുകളും കര്‍ത്താവ് ഇന്നുവരെ നിങ്ങള്‍ക്കു … Continue reading The Book of Deuteronomy, Chapter 29 | നിയമവാർത്തനം, അദ്ധ്യായം 29 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 28 | നിയമവാർത്തനം, അദ്ധ്യായം 28 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 28 അനുഗ്രഹങ്ങള്‍ 1 നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും.2 അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെ മേല്‍ ചൊരിയും.3 നഗരത്തിലും വയലിലും നീ അനുഗൃഹീതനായിരിക്കും.4 നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും.5 നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും.6 സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും.7 നിനക്കെതിരേ വരുന്ന ശത്രുക്കളെ … Continue reading The Book of Deuteronomy, Chapter 28 | നിയമവാർത്തനം, അദ്ധ്യായം 28 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 27 | നിയമവാർത്തനം, അദ്ധ്യായം 27 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 27 നിയമങ്ങള്‍ രേഖപ്പെടുത്തുന്നു 1 മോശ ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരോടു ചേര്‍ന്ന് ജനത്തോട് ഇപ്രകാരം കല്‍പിച്ചു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന സകല കല്‍പനകളും പാലിക്കുവിന്‍.2 ജോര്‍ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു തരുന്ന ദേശത്തു പ്രവേശിക്കുന്ന ദിവസം നിങ്ങള്‍ വലിയ ശിലകള്‍ സ്ഥാപിച്ച് അവയ്ക്കു കുമ്മായം പൂശണം.3 നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന തേനും പാലും ഒഴുകുന്ന ആ ദേശത്ത് എത്തുമ്പോള്‍ ഈ നിയമത്തിലെ ഓരോ … Continue reading The Book of Deuteronomy, Chapter 27 | നിയമവാർത്തനം, അദ്ധ്യായം 27 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 26 | നിയമവാർത്തനം, അദ്ധ്യായം 26 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 26 വിളവുകളുടെ ആദ്യഫലം 1 നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ദേശത്തുചെന്ന് അതു കൈവശമാക്കി അതില്‍ വാസമുറപ്പിക്കുമ്പോള്‍,2 അവിടെ നിന്റെ നിലത്തുണ്ടാകുന്ന എല്ലാ വിളവുകളുടെയും ആദ്യഫലത്തില്‍ നിന്നു കുറെഎടുത്ത്, ഒരു കുട്ടയിലാക്കി, നിന്റെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകണം.3 അന്നു ശുശ്രൂഷചെയ്യുന്ന പുരോഹിതന്റെ അടുത്തുചെന്ന് നീ ഇപ്രകാരം പറയണം: ഞങ്ങള്‍ക്കു തരുമെന്ന് കര്‍ത്താവു ഞങ്ങളുടെ പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തു ഞാന്‍ വന്നിരിക്കുന്നുവെന്ന് നിന്റെ ദൈവമായ … Continue reading The Book of Deuteronomy, Chapter 26 | നിയമവാർത്തനം, അദ്ധ്യായം 26 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 25 | നിയമവാർത്തനം, അദ്ധ്യായം 25 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 25 1 രണ്ടുപേര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ അവര്‍ന്യായാസനത്തെ സമീപിക്കട്ടെ. ന്യായാധിപന്‍മാര്‍ നിരപരാധനെ വെറുതെ വിടുകയും കുറ്റക്കാരനു ശിക്ഷ വിധിക്കുകയും ചെയ്യണം.2 കുറ്റക്കാരന്‍ പ്രഹരത്തിനു വിധിക്കപ്പെട്ടാല്‍ന്യായാധിപന്‍ അവനെ തന്റെ സാന്നിധ്യത്തില്‍ നിലത്തു കിടത്തി അടിപ്പിക്കണം. കുറ്റത്തിന്റെ ഗൗര വമനുസരിച്ചായിരിക്കണം അടിയുടെ എണ്ണം.3 ചാട്ടയടി നാല്‍പതില്‍ കവിയരുത്. ഇതിലേറെആയാല്‍ നീ നിന്റെ സഹോദരനെ പരസ്യമായി നിന്ദിക്കുകയായിരിക്കും ചെയ്യുക.4 മെതിക്കുന്ന കാളയുടെ വായ് കെട്ടരുത്. ഭര്‍ത്തൃസഹോദര ധര്‍മം 5 സഹോദരന്‍മാര്‍ ഒരുമിച്ചു താമസിക്കുമ്പോള്‍, അവരിലൊരാള്‍ പുത്രനില്ലാതെ മരിച്ചുപോയാല്‍ … Continue reading The Book of Deuteronomy, Chapter 25 | നിയമവാർത്തനം, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 24 | നിയമവാർത്തനം, അദ്ധ്യായം 24 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 24 വിവാഹമോചനം 1 ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട് അവന് അവളോട് ഇഷ്ടമില്ലാതായാല്‍, ഉപേക്ഷാപത്രം കൊടുത്ത് അവളെ വീട്ടില്‍ നിന്നു പറഞ്ഞയയ്ക്കട്ടെ. അവന്റെ വീട്ടില്‍നിന്ന് പോയതിനുശേഷം2 അവള്‍ വീണ്ടും വിവാഹിതയാകുന്നെന്നിരിക്കട്ടെ.3 രണ്ടാമത്തെ ഭര്‍ത്താവ് അവളെ വെറുത്ത് ഉപേക്ഷാപത്രം കൊടുത്ത് വീട്ടില്‍നിന്നു പറഞ്ഞയയ്ക്കുകയോ അവന്‍ മരിച്ചുപോവുകയോ ചെയ്താല്‍,4 അവളെ - ആദ്യം ഉപേക്ഷിച്ച ഭര്‍ത്താവിന് അശുദ്ധയായിത്തീര്‍ന്ന അവളെ - വീണ്ടും പരിഗ്രഹിച്ചുകൂടാ; അതു കര്‍ത്താവിനു നിന്ദ്യമാണ്. നിന്റെ ദൈവമായ കര്‍ത്താവു നിനക്ക് അവകാശമായിത്തരുന്നദേശം … Continue reading The Book of Deuteronomy, Chapter 24 | നിയമവാർത്തനം, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 23 | നിയമവാർത്തനം, അദ്ധ്യായം 23 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 23 സഭയില്‍ പ്രവേശനമില്ലാത്തവര്‍ 1 വൃഷണം ഉടയ്ക്കപ്പെട്ടവനോ ലിംഗം ഛേദിക്കപ്പെട്ടവനോ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്.2 വേശ്യാപുത്രന്‍ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്. പത്താമത്തെ തലമുറവരെ അവന്റെ സന്തതികളും കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്.3 അമ്മോന്യരോ മൊവാബ്യരോ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്. അവരുടെ പത്താമത്തെ തലമുറപോലും കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്.4 എന്തെന്നാല്‍, നിങ്ങള്‍ ഈജിപ്തില്‍നിന്നു പോരുന്ന വഴിക്ക് അവര്‍ നിങ്ങള്‍ക്ക് അപ്പവും വെള്ളവും തന്നില്ല; നിങ്ങളെ ശപിക്കാന്‍വേണ്ടി മെസൊപ്പൊട്ടാമിയായിലെ പെത്തോറില്‍നിന്നു ബയോറിന്റെ മകനായ ബാലാമിനെ കൂലിക്കെടുക്കുകയും ചെയ്തു.5 … Continue reading The Book of Deuteronomy, Chapter 23 | നിയമവാർത്തനം, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 22 | നിയമവാർത്തനം, അദ്ധ്യായം 22 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 22 വിവിധ നിയമങ്ങള്‍ 1 നിന്റെ സഹോദരന്റെ കാളയോ ആടോ വഴിതെറ്റി അലയുന്നതു കണ്ടാല്‍ കണ്ടില്ലെന്നു നടിച്ച് കടന്നുപോകരുത്. അതിനെ നിന്റെ സഹോദരന്റെ അടുക്കല്‍ തിരിച്ചെത്തിക്കണം.2 അവന്‍ സമീപസ്ഥനല്ലെങ്കില്‍, അഥവാ നീ അവനെ അറിയുകയില്ലെങ്കില്‍, അതിനെ വീട്ടിലേക്കു കൊണ്ടുപോയി, അവന്‍ അന്വേഷിച്ചു വരുന്നതുവരെ സൂക്ഷിക്കണം; അന്വേഷിച്ചു വരുമ്പോള്‍ തിരിച്ചു കൊടുക്കുകയും വേണം.3 അവനു നഷ്ടപ്പെട്ട കഴുത, വസ്ത്രം, മറ്റു സാധനങ്ങള്‍ ഇവയെ സംബന്ധിച്ചും നീ ഇപ്രകാരം ചെയ്യണം; ഒരിക്കലും സഹായം നിരസിക്കരുത്.4 നിന്റെ … Continue reading The Book of Deuteronomy, Chapter 22 | നിയമവാർത്തനം, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 21 | നിയമവാർത്തനം, അദ്ധ്യായം 21 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 21 ഘാതകനെക്കുറിച്ച് അറിവില്ലാത്തപ്പോള്‍ 1 നിന്റെ ദൈവമായ കര്‍ത്താവു നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് വധിക്കപ്പെട്ട ഒരുവന്റെ ശരീരം തുറസ്‌സായ സ്ഥലത്തു കാണപ്പെടുകയും ഘാതകന്‍ ആരെന്ന് അറിയാതിരിക്കുകയും ചെയ്താല്‍,2 നിന്റെ ശ്രേഷ്ഠന്‍മാരുംന്യായാധിപന്‍മാരുംവന്ന് മൃതശരീരം കിടക്കുന്ന സ്ഥലത്തുനിന്നു ചുറ്റുമുള്ള ഓരോ പട്ടണത്തിലേക്കുമുള്ള ദൂരംഅളക്കണം.3 മൃതദേഹം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്ത പട്ടണത്തില്‍ നിന്ന്, ഒരിക്കലും പണിയെടുപ്പിക്കുകയോ നുകം വയ്ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു പശുക്കുട്ടിയെ പിടിച്ചു കൊണ്ടുവരണം.4 നീരൊഴുക്കുള്ള ഒരു അരുവിയുടെ തീരത്ത് ഒരിക്കലും ഉഴുകയോ വിതയ്ക്കുകയോ … Continue reading The Book of Deuteronomy, Chapter 21 | നിയമവാർത്തനം, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 20 | നിയമവാർത്തനം, അദ്ധ്യായം 20 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 20 ധീരമായിയുദ്ധം ചെയ്യുക 1 നീയുദ്ധത്തിനു പുറപ്പെടുമ്പോള്‍ ശത്രുവിനു നിന്നെക്കാള്‍ കൂടുതല്‍ കുതിരകളും രഥങ്ങളും സൈന്യങ്ങളും ഉണ്ടെന്നു കണ്ടാലും ഭയപ്പെടരുത്. എന്തെന്നാല്‍, നിന്നെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന നിന്റെ ദൈവമായ കര്‍ത്താവ് നിന്നോടുകൂടെയുണ്ട്.2 യുദ്ധം തുടങ്ങാറാകുമ്പോള്‍ പുരോഹിതന്‍മുന്നോട്ടു വന്നു ജനത്തോടു സംസാരിക്കണം.3 അവന്‍ ഇപ്രകാരം പറയട്ടെ: ഇസ്രായേലേ, കേള്‍ക്കുക, ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍യുദ്ധത്തിനിറങ്ങുകയാണ്. ദുര്‍ബല ഹൃദയരാകരുത്; അവരുടെ മുന്‍പില്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ അരുത്.4 നിങ്ങളുടെ ദൈവമായ കര്‍ത്താവാണു നിങ്ങളുടെ കൂടെ വന്ന് ശത്രുക്കള്‍ക്കെതിരായിയുദ്ധംചെയ്തു വിജയം … Continue reading The Book of Deuteronomy, Chapter 20 | നിയമവാർത്തനം, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 19 | നിയമവാർത്തനം, അദ്ധ്യായം 19 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 19 അഭയനഗരങ്ങള്‍ 1 നിന്റെ ദൈവമായ കര്‍ത്താവു ജനതകളെ നശിപ്പിച്ച് അവരുടെ സ്ഥലം നിനക്കുതരുകയും നീ അതു കൈവശമാക്കി അവരുടെ പട്ടണങ്ങളിലും ഭവനങ്ങളിലും വാസ മുറപ്പിക്കുകയും ചെയ്യുമ്പോള്‍,2 അവിടുന്നു നിനക്ക് അവകാശമായിത്തരുന്ന ദേശത്തു മൂന്നു പട്ടണങ്ങള്‍ വേര്‍തിരിക്കണം.3 ആ ദേശത്തെ, മൂന്നായി വിഭജിക്കുകയും ഏതു കൊലപാതകിക്കും ഓടിയൊളിക്കാന്‍വേണ്ടി അവിടെയുള്ള മൂന്നു പട്ടണങ്ങളിലേക്കും വഴി നിര്‍മിക്കുകയും വേണം.4 കൊലപാതകിക്ക് അവിടെ അഭയംതേടി ജീവന്‍ രക്ഷിക്കാവുന്ന സാഹചര്യം ഇതാണ്: പൂര്‍വവിദ്വേഷം കൂടാതെ അബദ്ധവശാല്‍ തന്റെ അയല്‍ക്കാരനെ … Continue reading The Book of Deuteronomy, Chapter 19 | നിയമവാർത്തനം, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 18 | നിയമവാർത്തനം, അദ്ധ്യായം 18 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 18 പുരോഹിതരുടെയും ലേവ്യരുടെയും ഓഹരി 1 പുരോഹിതഗോത്രമായ ലേവിക്ക് ഇസ്രായേലിന്റെ മറ്റു ഗോത്രങ്ങളെപ്പോലെ ഓഹരിയും അവകാശവും ഉണ്ടായിരിക്കുകയില്ല. കര്‍ത്താവിന്റെ ദഹനബലികളും അവിടുത്തെ അവകാശങ്ങളുമായിരിക്കും അവരുടെ ഓഹരി.2 സഹോദരന്‍മാര്‍ക്കിടയില്‍ അവര്‍ക്ക് ഓഹരി ഉണ്ടായിരിക്കുകയില്ല. കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ളതുപോലെ അവിടുന്നായിരിക്കും അവരുടെ ഓഹരി.3 ബലിയര്‍പ്പിക്കുന്ന ജനത്തില്‍ നിന്നു പുരോഹിതന്‍മാര്‍ക്കുള്ള വിഹിതം ഇതായിരിക്കും: ബലികഴിക്കുന്ന കാളയുടെയും ആടിന്റെയും കൈക്കുറകുകള്‍, കവിള്‍ത്തടങ്ങള്‍, ഉദരഭാഗം ഇവ പുരോഹിതനു നല്‍കണം.4 ധാന്യം, വീഞ്ഞ്, എണ്ണ ഇവയുടെ ആദ്യഫലവും ആടുകളില്‍നിന്ന് ആദ്യം കത്രിച്ചെടുക്കുന്ന രോമവും … Continue reading The Book of Deuteronomy, Chapter 18 | നിയമവാർത്തനം, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 17 | നിയമവാർത്തനം, അദ്ധ്യായം 17 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 17 1 ന്യൂനതയോ എന്തെങ്കിലും വൈകല്യമോ ഉള്ള കാളയെയോ ആടിനെയോ നിന്റെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കരുത്; എന്തെന്നാല്‍, അത് അവിടുത്തേക്കു നിന്ദ്യമാണ്.2 നിന്റെ ദൈവമായ കര്‍ത്താവു നിനക്കു തരുന്ന ഏതെങ്കിലും പട്ടണത്തില്‍, സ്ത്രീയോ പുരുഷനോ ആരായാലും, അവിടുത്തെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ച് അവിടുത്തെ ഉടമ്പടി ലംഘിക്കുകയും3 ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്‍മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന്4 ആരെങ്കിലും പറഞ്ഞ് നീ കേട്ടാല്‍, ഉടനെ അതിനെപ്പറ്റി സൂക്ഷമമായി അന്വേഷിക്കണം. ഇസ്രായേ … Continue reading The Book of Deuteronomy, Chapter 17 | നിയമവാർത്തനം, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 16 | നിയമവാർത്തനം, അദ്ധ്യായം 16 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 16 പെസഹാത്തിരുനാള്‍ 1 അബീബുമാസം ആചരിക്കുകയും നിന്റെ ദൈവമായ കര്‍ത്താവിന്റെ പെസഹാ ആഘോഷിക്കുകയും ചെയ്യുക; അബീബു മാസത്തിലാണ് നിന്റെ ദൈവമായ കര്‍ത്താവു രാത്രിയില്‍ നിന്നെ ഈജിപ്തില്‍നിന്നു പുറത്തേക്കു നയിച്ചത്.2 നിന്റെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്ഥാപിക്കാന്‍വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ആടുമാടുകളില്‍നിന്ന് അവിടുത്തേക്ക് പെസഹാബലി അര്‍പ്പിക്കണം.3 അവയോടുകൂടെ പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്. ഏഴു ദിവസംയാതനയുടെ അപ്പമായ പുളിപ്പില്ലാത്ത അപ്പം നീ ഭക്ഷിക്കണം. നീ ഈജിപ്തില്‍നിന്നു പുറത്തുകടന്ന ദിവസത്തെപ്പറ്റി ജീവിതകാലം മുഴുവന്‍ ഓര്‍മിക്കുന്നതിനു വേണ്ടിയാണിത്. … Continue reading The Book of Deuteronomy, Chapter 16 | നിയമവാർത്തനം, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 15 | നിയമാവർത്തനം, അദ്ധ്യായം 15 | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, അദ്ധ്യായം 15 സാബത്തുവര്‍ഷം 1 ഓരോ ഏഴുവര്‍ഷം തികയുമ്പോഴും ഋണമോചനം നല്‍കണം.2 മോചനത്തിന്റെ രീതി ഇതാണ്: ആരെങ്കിലും അയല്‍ക്കാരനു കടം കൊടുത്തിട്ടുണ്ടെങ്കില്‍, അത് ഇളവുചെയ്യണം. അയല്‍ക്കാരനില്‍ നിന്നോ സഹോദരനില്‍നിന്നോ അത് ഈടാക്കരുത്. എന്തെന്നാല്‍, കര്‍ത്താവിന്റെ മോചനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.3 വിദേശീയരില്‍നിന്ന് കടം ഈടാക്കിക്കൊള്ളുക. എന്നാല്‍, നിന്‍േറ ത് എന്തെങ്കിലും നിന്റെ സഹോദരന്റെ കൈവശമുണ്ടെങ്കില്‍ അത് ഇളവുചെയ്യണം.4 നിങ്ങളുടെയിടയില്‍ ദരിദ്രര്‍ ഉണ്ടായിരിക്കുകയില്ല.5 എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്ക് അവകാശമായിത്തരുന്ന ദേശത്ത് നിങ്ങള്‍ അവിടുത്തെ വാക്കു കേള്‍ക്കുകയും … Continue reading The Book of Deuteronomy, Chapter 15 | നിയമാവർത്തനം, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 14 | നിയമവാർത്തനം, അദ്ധ്യായം 14 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 14 വിലാപരീതി 1 നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മക്കളാണു നിങ്ങള്‍. മരിച്ചവരെപ്രതി നിങ്ങളുടെ ശരീരം മുറിപ്പെടുത്തുകയോ ശിരസ്‌സിന്റെ മുന്‍ഭാഗം മുണ്‍ഡനം ചെയ്യുകയോ അരുത്.2 എന്തെന്നാല്‍, നിങ്ങളുടെ കര്‍ത്താവിന് പരിശുദ്ധമായൊരു ജനമാണു നിങ്ങള്‍. തന്റെ സ്വന്തം ജനമായിരിക്കാന്‍വേണ്ടിയാണ് അവിടുന്നു ഭൂമുഖത്തുള്ള മറ്റെല്ലാ ജനതകളിലുംനിന്നു നിങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തത്. ശുദ്ധവും അശുദ്ധവുമായ മൃഗങ്ങള്‍ 3 അശുദ്ധമായതൊന്നും ഭക്ഷിക്കരുത്.4 നിങ്ങള്‍ക്കു ഭക്ഷിക്കാവുന്ന മൃഗങ്ങള്‍ ഇ വയാണ്: കാള, ചെമ്മരിയാട്, കോലാട്,5 പുള്ളിമാന്‍, കലമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, … Continue reading The Book of Deuteronomy, Chapter 14 | നിയമവാർത്തനം, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 13 | നിയമവാർത്തനം, അദ്ധ്യായം 13 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 13 വിഗ്രഹാരാധനയ്ക്കു ശിക്ഷ 1 നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും2 അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍3 നിങ്ങള്‍ ആപ്രവാചകന്റെ യോ വിശകലനക്കാരന്റെ യോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ പരീക്ഷിക്കുകയാണ്.4 നിങ്ങളുടെ ദൈവമായ … Continue reading The Book of Deuteronomy, Chapter 13 | നിയമവാർത്തനം, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 12 | നിയമവാർത്തനം, അദ്ധ്യായം 12 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 12 ആരാധന സ്ഥലം 1 നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്ക് അവകാശമായി നല്‍കുന്ന ദേശത്ത് ജീവിതകാലമത്രയും അനുവര്‍ത്തിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ഇവയാണ്:2 നിങ്ങള്‍ കീഴടക്കുന്ന ജനതകള്‍ ഉയര്‍ന്ന മലകളിലും കുന്നുകളിലും മരച്ചുവട്ടിലും തങ്ങളുടെ ദേവന്‍മാരെ ആരാധിച്ചിരുന്ന എല്ലാ സ്ഥലങ്ങളും നിശ്‌ശേഷം നശിപ്പിക്കണം.3 അവരുടെ ബലിപീഠങ്ങള്‍ തട്ടിമറിക്കണം; സ്തംഭങ്ങള്‍ തകര്‍ത്തുപൊടിയാക്കണം; അഷേരാദേവതയുടെ ചിഹ്‌നങ്ങള്‍ ദഹിപ്പിക്കണം. അവരുടെ ദേവന്‍മാരുടെ കൊത്തുവിഗ്രഹങ്ങള്‍ വെട്ടിമുറിച്ച് ആ സ്ഥ ലങ്ങളില്‍നിന്ന് അവരുടെ നാമം നിര്‍മാര്‍ജനം ചെയ്യണം.4 നിങ്ങളുടെ ദൈവമായ … Continue reading The Book of Deuteronomy, Chapter 12 | നിയമവാർത്തനം, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 11 | നിയമാവർത്തനം, അദ്ധ്യായം 11 | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, അദ്ധ്യായം 11 കര്‍ത്താവിന്റെ ശക്തി 1 നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ എന്നും സ്‌നേഹിക്കുകയും അവിടുത്തെ അനുശാസനങ്ങളും ചട്ടങ്ങളും നിയമങ്ങളും കല്‍പനകളും അനുസരിക്കുകയും ചെയ്യുവിന്‍.2 ഇന്നു നിങ്ങള്‍ ഓര്‍ക്കുവിന്‍: ഇവയൊന്നും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്തനിങ്ങളുടെ മക്കളോടല്ലല്ലോ ഞാന്‍ സംസാരിക്കുന്നത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ശിക്ഷണനടപടികള്‍, അവിടുത്തെ മഹത്ത്വം, ശക്തമായ കരംനീട്ടി3 ഈജിപ്തില്‍വച്ച് അവിടത്തെ രാജാവായ ഫറവോയ്ക്കും അവന്റെ രാജ്യത്തിനുമെതിരായി അവിടുന്നു പ്രവര്‍ത്തിച്ച അടയാളങ്ങളും അദ്ഭുതങ്ങളും,4 ഈജിപ്തുകാരുടെ സൈന്യത്തോടും അവരുടെ കുതിരകളോടും രഥങ്ങളോടും പ്രവര്‍ത്തിച്ചത്, അവര്‍ നിങ്ങളെ … Continue reading The Book of Deuteronomy, Chapter 11 | നിയമാവർത്തനം, അദ്ധ്യായം 11 | Malayalam Bible | POC Translation