The Book of Deuteronomy, Chapter 10 | നിയമാവർത്തനം, അദ്ധ്യായം 10 | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, അദ്ധ്യായം 10 വീണ്ടും ഉടമ്പടിപ്പത്രിക 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലെ രണ്ട് കല്‍പലകകള്‍ വെട്ടിയെടുത്തുകൊണ്ട് മലയുടെ മുകളില്‍ എന്റെ യടുത്തു വരുക. മരംകൊണ്ട് ഒരു പേടകവും ഉണ്ടാക്കുക.2 നീ ഉടച്ചുകളഞ്ഞആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ ഞാന്‍ അവയില്‍ എഴതും; നീ അവ ആ പേടകത്തില്‍ വയ്ക്കണം.3 അതനുസരിച്ച് കരുവേലമരംകൊണ്ടു ഞാന്‍ ഒരു പേടകം ഉണ്ടാക്കി, മുന്‍പിലത്തേതുപോലെയുള്ള രണ്ടു കല്‍പലകകളും വെട്ടിയെടുത്തുകൊണ്ട് മലമുകളിലേക്കു പോയി.4 ജനത്തിന്റെ സമ്മേളനദിവസം നിങ്ങളുടെ ദൈവമായ കര്‍ത്താവ് മലയില്‍വച്ച് അഗ്‌നിയുടെ മധ്യത്തില്‍നിന്നു … Continue reading The Book of Deuteronomy, Chapter 10 | നിയമാവർത്തനം, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 9 | നിയമവാർത്തനം, അദ്ധ്യായം 9 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 9 വിജയം കര്‍ത്താവിന്റെ ദാനം 1 ഇസ്രായേലേ, കേട്ടാലും: നിങ്ങള്‍ ഇന്നു ജോര്‍ദാന്‍ കടന്ന് നിങ്ങളെക്കാള്‍ വലുതും ശക്തവുമായ ജനതകളെയും ആകാശത്തോളം ഉയര്‍ന്ന കോട്ടകളാല്‍ വലയം ചെയ്യപ്പെട്ട വിശാലമായ പട്ടണങ്ങളെയും കൈവശപ്പെടുത്താന്‍ പോവുകയാണ്.2 ഉയരമേറിയവരും വലിയവരുമായ ആ ജനതകള്‍ നിങ്ങള്‍ അറിയുന്ന അനാക്കിമുകളാണ്. അനാക്കിമിന്റെ മക്കളുടെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും എന്ന് ആരെപ്പറ്റി നിങ്ങള്‍ പറഞ്ഞു കേട്ടിരുന്നുവോ അവരാണിത്.3 നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദഹിപ്പിക്കുന്ന അഗ്‌നിയായി നിങ്ങളുടെ മുന്‍പില്‍ പോകുന്നതെന്ന് ഇന്നു … Continue reading The Book of Deuteronomy, Chapter 9 | നിയമവാർത്തനം, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 8 | നിയമാവർത്തനം, അദ്ധ്യായം 8 | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, അദ്ധ്യായം 8 പ്രലോഭനങ്ങള്‍ 1 നിങ്ങള്‍ ജീവിച്ചിരിക്കുന്നതിനും എണ്ണത്തില്‍ വര്‍ധിക്കുന്നതിനും കര്‍ത്താവു നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു നല്‍കുമെന്നു ശപഥം ചെയ്തിട്ടുള്ള ദേശത്തു പ്രവേശിച്ച് അത് അവകാശപ്പെടുത്തുന്നതിനും ഞാനിന്നു നിങ്ങളോടു കല്‍പിക്കുന്ന പ്രമാണങ്ങളെല്ലാം അനുസരിക്കാന്‍ ശ്രദ്ധാലുക്കളായിരിക്കണം.2 നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ എളിമപ്പെടുത്താനും തന്റെ കല്‍പനകള്‍ അനുസരിക്കുമോ ഇല്ലയോ എന്നറിയാന്‍ നിങ്ങളെ പരീക്ഷിച്ച് നിങ്ങളുടെ ഹൃദയവിചാരങ്ങള്‍ മനസ്‌സിലാക്കാനും വേണ്ടി ഈ നാല്‍പതു സംവത്‌സരം മരുഭൂമിയിലൂടെ നിങ്ങളെ നയിച്ചവഴിയെല്ലാം നിങ്ങള്‍ഓര്‍ക്കണം.3 അവിടുന്നു നിങ്ങളെ എളിമപ്പെടുത്തുകയും വിശപ്പറിയാന്‍ വിടുകയും നിങ്ങള്‍ക്കും … Continue reading The Book of Deuteronomy, Chapter 8 | നിയമാവർത്തനം, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 7 | നിയമവാർത്തനം, അദ്ധ്യായം 7 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 7 ഇസ്രായേലും മററു ജനതകളും 1 നിങ്ങള്‍ ചെന്ന് കൈവശമാക്കാന്‍ പോകുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ കൊണ്ടുപോകുകയും അനേകം ജനതകളെ - നിങ്ങളെക്കാള്‍ സംഖ്യാബലവും ശക്തിയുമുള്ള ഹിത്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നീ ഏഴു ജനതകളെ -2 നിങ്ങളുടെ മുന്‍പില്‍നിന്ന് ഓടിക്കുകയും, അവരെ നിങ്ങള്‍ക്കേല്‍പിച്ചു തരുകയുംചെയ്യുമ്പോള്‍, അവരെ പരാജയപ്പെടുത്തുകയും നിശ്‌ശേഷം നശിപ്പിക്കുകയും ചെയ്യണം. അവരുമായി ഉടമ്പടി ഉണ്ടാക്കുകയോ അവരോടു കരുണ കാണിക്കുകയോ അരുത്.3 അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. … Continue reading The Book of Deuteronomy, Chapter 7 | നിയമവാർത്തനം, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 6 | നിയമാവർത്തനം, അദ്ധ്യായം 6 | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, അദ്ധ്യായം 6 സുപ്രധാനമായ കല്‍പന 1 നിങ്ങള്‍ അവകാശമാക്കാന്‍ പോകുന്ന ദേശത്ത് അനുഷ്ഠിക്കേണ്ടതിനു നിങ്ങളെ പഠിപ്പിക്കാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നോടാജ്ഞാപിച്ച കല്‍പനകളും ചട്ടങ്ങളും നിയമങ്ങളും ഇവയാണ്.2 നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും ഞാനിന്നു നല്‍കുന്ന ദൈവമായ കര്‍ത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ച് ജീവിതകാലം മുഴുവന്‍ അവിടുത്തെ ഭയപ്പെടുന്നതിനും നിങ്ങള്‍ക്ക് ദീര്‍ഘായുസ്‌സുണ്ടാകുന്നതിനും വേണ്ടിയാണ് ഇവ.3 ആകയാല്‍, ഇസ്രായേലേ കേള്‍ക്കുക: നിങ്ങള്‍ക്കു നന്‍മയുണ്ടാകാനും നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു വാഗ്ദാനം ചെയ്തതുപോലെ തേനും പാലും … Continue reading The Book of Deuteronomy, Chapter 6 | നിയമാവർത്തനം, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 5 | നിയമവാർത്തനം, അദ്ധ്യായം 5 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 5 ഹോറെബിലെ ഉടമ്പടി 1 മോശ ഇസ്രായേല്‍ക്കാരെയെല്ലാം വിളിച്ചു കൂട്ടി പറഞ്ഞു: ഇസ്രായേലേ, കേട്ടാലും. നിങ്ങളോടു ഞാനിന്നു പറയുന്ന ചട്ടങ്ങളും നിയമങ്ങളും പഠിക്കുകയും അനുഷ്ഠിക്കുവാന്‍ ശ്രദ്ധിക്കുകയും ചെയ്യുവിന്‍.2 നമ്മുടെ ദൈവമായ കര്‍ത്താവ് ഹോറെബില്‍വച്ചു നമ്മോട് ഒരു ഉടമ്പടി ചെയ്തു.3 നമ്മുടെ പിതാക്കന്‍മാരോടല്ല നമ്മോടാണ് കര്‍ത്താവ് ഉടമ്പടി ചെയ്തത് - ഇന്ന് ഇവിടെ ജീവനോടെയിരിക്കുന്ന നമ്മോട്.4 മലയില്‍ വച്ച് അഗ്‌നിയുടെ മധ്യത്തില്‍ നിന്നുകൊണ്ട് അവിടുന്നു നിങ്ങള്‍ക്ക് അഭിമുഖമായി സംസാരിച്ചു.5 ഞാനപ്പോള്‍ കര്‍ത്താവിന്റെയും നിങ്ങളുടെയും മധ്യേ … Continue reading The Book of Deuteronomy, Chapter 5 | നിയമവാർത്തനം, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 4 | നിയമവാർത്തനം, അദ്ധ്യായം 4 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 4 വിശ്വസ്തത പാലിക്കുക 1 ഇസ്രായേലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്ന് നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തരുന്ന ദേശംകൈവശമാക്കേണ്ടതിനും ഞാനിപ്പോള്‍ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്‍പനകളും അനുസരിക്കുവിന്‍.2 ഞാന്‍ നല്‍കുന്ന കല്‍പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍ നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുവിന്‍.3 കര്‍ത്താവ് ബാല്‍പെയോര്‍ നിമിത്തം ചെയ്തതെന്തെന്ന് നിങ്ങളുടെ കണ്ണുകള്‍ കണ്ടതാണല്ലോ. ബാല്‍പെയോറിനെ പിന്തുടര്‍ന്നവരെയെല്ലൊം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ ഇടയില്‍നിന്നു … Continue reading The Book of Deuteronomy, Chapter 4 | നിയമവാർത്തനം, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 3 | നിയമവാർത്തനം, അദ്ധ്യായം 3 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 3 ഓഗിനെ കീഴടക്കുന്നു 1 നമ്മള്‍തിരിഞ്ഞ് ബാഷാനിലേക്കുള്ള വ ഴിയിലൂടെ കയറിപ്പോയി; അപ്പോള്‍ ബാഷാന്‍ രാജാവായ ഓഗും അയാളുടെ സകലജനവും എദ്‌റേയില്‍വച്ച് നമുക്കെതിരേയുദ്ധം ചെയ്യാന്‍ വന്നു.2 എന്നാല്‍, കര്‍ത്താവ് എന്നോടു പറഞ്ഞു: അവനെ ഭയപ്പെടേണ്ടാ. എന്തെന്നാല്‍ അവനെയും അവന്റെ ജനത്തെയും രാജ്യത്തെയും ഞാന്‍ നിന്റെ കരങ്ങളിലേല്‍പിച്ചിരിക്കുന്നു; ഹെഷ്‌ബോണില്‍ താമസിച്ചിരുന്ന അമോര്യ രാജാവായ സീഹോനോടു നിങ്ങള്‍ ചെയ്തതുപോലെ ഇവനോടും ചെയ്യണം.3 അപ്രകാരം നമ്മുടെ ദൈവമായ കര്‍ത്താവ് ബാഷാന്‍ രാജാവായ ഓഗിനെയും അവന്റെ ജനത്തെയും നമ്മുടെ … Continue reading The Book of Deuteronomy, Chapter 3 | നിയമവാർത്തനം, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 2 | നിയമവാർത്തനം, അദ്ധ്യായം 2 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 2 കാദെഷില്‍ നിന്നുള്ളയാത്ര 1 കര്‍ത്താവ് എന്നോടു കല്‍പിച്ച പ്രകാരം നമ്മള്‍ തിരിച്ച് ചെങ്കടലിലേക്കുള്ള വഴിയിലൂടെ മരുഭൂമിയിലേക്കുയാത്ര ചെയ്തു. അനേകം ദിവസം നമ്മള്‍ സെയിര്‍മലയ്ക്കു ചുറ്റും നടന്നു.2 അപ്പോള്‍ കര്‍ത്താവ് എന്നോടാജ്ഞാപിച്ചു:3 നിങ്ങള്‍ ഈ മലയ്ക്കുചുറ്റും നടന്നതുമതി; വടക്കോട്ടു തിരിയുവിന്‍.4 ജനത്തോടു കല്‍പിക്കുക: സെയിറില്‍ താമസിക്കുന്ന ഏസാവിന്റെ മക്കളായ നിങ്ങളുടെ സഹോദരരുടെ അതിര്‍ത്തിയിലൂടെ നിങ്ങള്‍ കടന്നുപോകാന്‍ തുടങ്ങുകയാണ്. അവര്‍ക്കു നിങ്ങളെ ഭയമായിരിക്കും. എങ്കിലും നിങ്ങള്‍ വളരെ ജാഗരൂകരായിരിക്കണം. അവരുമായി കലഹിക്കരുത്.5 ഏസാവിനുസെയിര്‍മല ഞാന്‍ … Continue reading The Book of Deuteronomy, Chapter 2 | നിയമവാർത്തനം, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of Deuteronomy, Chapter 1 | നിയമവാർത്തനം, അദ്ധ്യായം 1 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 1 നിയമം വിശദീകരിക്കുന്നു 1 മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞവാക്കുകളാണിവ: ജോര്‍ദാന്റെ അക്കരെ മരുഭൂമിയില്‍, സുഫിന് എതിര്‍വശത്ത് പാറാന്‍, തോഫാല്‍, ലാബാന്‍, ഹസേറോത്ത്, ദിസ ഹാബ് എന്നിവയ്ക്കു മധ്യേ അരാബായില്‍വച്ചാണ് മോശ സംസാരിച്ചത്.2 ഹോറെബില്‍ നിന്നു സെയിര്‍മലവഴി കാദെഷ്ബര്‍ണയാ വരെ പതിനൊന്നു ദിവസത്തെയാത്രാദൂര മുണ്ട്.3 ഇസ്രായേല്‍ ജനത്തിനുവേണ്ടി കര്‍ത്താവു മോശയ്ക്കു നല്‍കിയ കല്‍പനകളെല്ലാം നാല്‍പതാംവര്‍ഷം പതിനൊന്നാം മാസം ഒന്നാം ദിവസം അവന്‍ അവരോടു വീണ്ടും പറഞ്ഞു.4 ഹെഷ്‌ബോണില്‍ വസിച്ചിരുന്ന അമോര്യരുടെ രാജാവായ സീഹോനെയും എദ്‌റേയില്‍ … Continue reading The Book of Deuteronomy, Chapter 1 | നിയമവാർത്തനം, അദ്ധ്യായം 1 | Malayalam Bible | POC Translation

The Book of Deuteronomy, Introduction | നിയമാവർത്തനം, ആമുഖം | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, ആമുഖം നിയമാവര്‍ത്തനം എന്ന പേരും ഗ്രന്ഥത്തിന്റെ ഉള്ളടക്കവും തമ്മില്‍ കാര്യമായ ബന്ധമില്ല. പരമ്പരാഗതമായി നല്‍കിപ്പോന്നിട്ടുള്ള ഈ പേരു തെറ്റായ ഒരു വിവര്‍ത്തനത്തില്‍ നിന്നുദ്ഭവിച്ചതാകാനാണ് സാധ്യത. ഇസ്രായേലില്‍ ഒരു രാജാവുണ്ടാകുന്ന അവസരത്തില്‍ അദ്‌ദേഹം ലേവ്യരുടെ അധീനതയിലുള്ള ദൈവിക നിയമപുസ്തകത്തിന്റെ ഒരു പകര്‍പ്പ് ഉണ്ടാക്കി സൂക്ഷിച്ച് തദനുസരണം ജീവിക്കാനും ഭരിക്കാനും പരിശ്രമിക്കണം എന്ന് നിയമാവര്‍ത്തനം 17, 18-ല്‍ നിര്‍ദേശിച്ചിരിക്കുന്നു. ഈ നിര്‍ദേശത്തിലെ പകര്‍പ്പ് എന്ന അര്‍ഥമുള്ള ഹീബ്രുപദം നിയമാവര്‍ത്തനം എന്നാണ് ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തത്. അതില്‍നിന്നാണ് നിയമാവര്‍ത്തനം … Continue reading The Book of Deuteronomy, Introduction | നിയമാവർത്തനം, ആമുഖം | Malayalam Bible | POC Translation

The Book of Deuteronomy | നിയമാവർത്തനം | Malayalam Bible | POC Translation

ആമുഖം അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7 അദ്ധ്യായം 8 അദ്ധ്യായം 9 അദ്ധ്യായം 10 അദ്ധ്യായം 11 അദ്ധ്യായം 12 അദ്ധ്യായം 13 അദ്ധ്യായം 14 അദ്ധ്യായം 15 അദ്ധ്യായം 16 അദ്ധ്യായം 17 അദ്ധ്യായം 18 അദ്ധ്യായം 19 അദ്ധ്യായം 20 അദ്ധ്യായം 21 അദ്ധ്യായം 22 അദ്ധ്യായം 23 അദ്ധ്യായം 24 അദ്ധ്യായം 25 അദ്ധ്യായം 26 അദ്ധ്യായം 27 … Continue reading The Book of Deuteronomy | നിയമാവർത്തനം | Malayalam Bible | POC Translation