The Book of Psalms, Chapter 76 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 76 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 76

ജേതാവായ ദൈവം

1 ദൈവം യൂദായില്‍ പ്രസിദ്ധനാണ്; ഇസ്രായേലില്‍ അവിടുത്തെനാമംമഹനീയവുമാണ്.

2 അവിടുത്തെനിവാസം സാലെമിലും വാസസ്ഥലം സീയോനിലും സ്ഥാപിച്ചിരിക്കുന്നു.

3 അവിടെ വച്ച് അവിടുന്ന്, മിന്നല്‍പോലെ പായുന്ന അസ്ത്രങ്ങളും പരിചയും വാളും എല്ലാ ആയുധങ്ങളും തകര്‍ത്തുകളഞ്ഞു.

4 അങ്ങു മഹത്വപൂര്‍ണനാകുന്നു; ശാശ്വതശൈലങ്ങളെക്കാള്‍ അങ്ങുപ്രതാപവാനാണ്.

5 ധീരരുടെ കൊള്ളമുതല്‍ അവരില്‍നിന്നു കവര്‍ന്നെടുത്തു; അവര്‍ നിദ്രയിലാണ്ടു; യോദ്ധാക്കള്‍ക്കു കൈയുയര്‍ത്താന്‍കഴിയാതെപോയി.

6 യാക്കോബിന്റെ ദൈവമേ, അങ്ങ്ശാസിച്ചപ്പോള്‍ കുതിരയുംകുതിരക്കാരനും നടുങ്ങി നിലംപതിച്ചു.

7 അങ്ങു ഭീതിദനാണ്; അങ്ങയുടെ കോപം ഉജ്ജ്വലിച്ചാല്‍ പിന്നെ ആര്‍ക്ക് അങ്ങയുടെ മുന്‍പില്‍ നില്‍ക്കാന്‍ കഴിയും?

8 ആകാശത്തില്‍ നിന്ന് അങ്ങു വിധി പ്രസ്താവിച്ചു;

9 നീതി സ്ഥാപിക്കാന്‍, ഭൂമിയിലെ എല്ലാപീഡിതരെയും രക്ഷിക്കാന്‍, അവിടുന്ന് എഴുന്നേറ്റപ്പോള്‍ഭൂമി ഭയന്നു സ്തംഭിച്ചുപോയി.

10 മനുഷ്യന്റെ ക്രോധംപോലും അങ്ങേക്കു സ്തുതിയായി പരിണമിക്കും; അതില്‍നിന്നു രക്ഷപെടുന്നവര്‍ അങ്ങയുടെ ചുറ്റും ചേര്‍ന്നു നില്‍ക്കും.

11 നിങ്ങളുടെ ദൈവമായ കര്‍ത്താവിനു നേര്‍ച്ചകള്‍ നേരുകയും അവനിറവേറ്റുകയുംചെയ്യുവിന്‍; ചുറ്റുമുള്ളവര്‍ ഭീതിദനായ അവിടുത്തേക്കു കാഴ്ചകള്‍ കൊണ്ടുവരട്ടെ.

12 അവിടുന്നു പ്രഭുക്കന്‍മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്‍മാര്‍ക്ക് അവിടുന്നു ഭയകാരണമാണ്.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a comment