സങ്കീർത്തനങ്ങൾ, അദ്ധ്യായം 75

ദൈവം വിധികര്‍ത്താവ്

1 ദൈവമേ, ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു, ഞങ്ങള്‍ അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കുന്നു; ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയുംഅങ്ങയുടെ അദ്ഭുത പ്രവൃത്തികളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

2 ഞാന്‍ നിര്‍ണയിച്ച സമയമാകുമ്പോള്‍ ഞാന്‍ നീതിയോടെ വിധിക്കും.

3 ഭൂമി സകലനിവാസികളോടുംകൂടെ പ്രകമ്പനം കൊള്ളുമ്പോള്‍, ഞാനാണ് അതിന്റെ തൂണുകളെ ഉറപ്പിച്ചു നിര്‍ത്തുന്നത്.

4 വന്‍പുപറയരുതെന്ന് അഹങ്കാരികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടരോടും ഞാന്‍ പറയുന്നു.

5 ആകാശത്തിനെതിരേ കൊമ്പുയര്‍ത്തരുത്;ഗര്‍വോടെ സംസാരിക്കുകയുമരുത്.

6 കിഴക്കുനിന്നോ പടിഞ്ഞാറു നിന്നോമരുഭൂമിയില്‍ നിന്നോ അല്ല ഉയര്‍ച്ചവരുന്നത്.

7 ഒരുവനെ താഴ്ത്തുകയും അപരനെ ഉയര്‍ത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നതു ദൈവമാണ്.

8 നുരഞ്ഞു പൊന്തുന്ന വീര്യമേറിയവീഞ്ഞുനിറഞ്ഞപാനപാത്രംകര്‍ത്താവിന്റെ കൈയിലുണ്ട്; അവിടുന്ന് അതു പകര്‍ന്നു കൊടുക്കും; ഭൂമിയിലെ സകല ദുഷ്ടരും അതുമട്ടുവരെ ഊറ്റിക്കുടിക്കും.

9 എന്നാല്‍, ഞാന്‍ എന്നേക്കും ആഹ്‌ളാദിക്കും; യാക്കോബിന്റെ ദൈവത്തിനു ഞാന്‍ സ്തുതിഗീതമാലപിക്കും.

10 ദുഷ്ടരുടെ കൊമ്പുകള്‍ അവിടുന്ന്‌വിച്‌ഛേദിക്കും; നീതിമാന്‍മാരുടെ കൊമ്പുകള്‍ ഉയര്‍ത്തപ്പെടും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions
November 2022
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading