The Book of Psalms, Chapter 84 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 84 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 84

കര്‍ത്താവിന്റെ ഭവനം എത്ര അഭികാമ്യം

1 സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!

2 എന്റെ ആത്മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു; എന്റെ മനസ്‌സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.

3 എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ, കുരികില്‍പ്പക്ഷി ഒരു സങ്കേതവും മീവല്‍പ്പക്ഷി കുഞ്ഞിന് ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെണ്ടത്തുന്നുവല്ലോ.

4 എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട് അങ്ങയുടെ ഭവനത്തില്‍വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.

5 അങ്ങയില്‍ ശക്തി കണ്ടെണ്ടത്തിയവര്‍ഭാഗ്യവാന്‍മാര്‍; അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.

6 ബാക്കാത്താഴ്‌വരയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ അതിനെ നീരുറവകളുടെതാഴ്‌വരയാക്കുന്നു; ശരത്കാലവൃഷ്ടി അതിനെജലാശയങ്ങള്‍കൊണ്ടു നിറയ്ക്കുന്നു.

7 അവര്‍ കൂടുതല്‍ കൂടുതല്‍ശക്തിയാര്‍ജിക്കുന്നു; അവര്‍ ദൈവത്തെ സീയോനില്‍ ദര്‍ശിക്കും.

8 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്റെ പ്രാര്‍ഥന ശ്രവിക്കണമേ! യാക്കോബിന്റെ ദൈവമേ, ചെവികൊള്ളണമേ!

9 ഞങ്ങളുടെ പരിചയായ ദൈവമേ,അങ്ങയുടെ അഭിഷിക്തനെകടാക്ഷിക്കണമേ!

10 അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസംആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്; ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍, എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.

11 എന്തെന്നാല്‍, ദൈവമായ കര്‍ത്താവുസൂര്യനും പരിചയുമാണ്; അവിടുന്നു കൃപയും ബഹുമതിയുംനല്‍കുന്നു; പരമാര്‍ഥതയോടെ വ്യാപരിക്കുന്നവര്‍ക്ക്ഒരു നന്‍മയും അവിടുന്നു നിഷേധിക്കുകയില്ല.

12 സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a comment