ഡിസംബർ 7
പ്രാർത്ഥന
എൻ്റെ ഈശോയെ, നിന്നോട് ചേർന്ന് കൊണ്ട് ഒരു ജീവിതം നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദൈവവിളിയിലെ ഒരു പ്രധാന വിളിയാണല്ലോ സമർപ്പിത ജീവിതം. ധനികനായ യുവാവ് നിന്നെ അനുഗമിക്കാൻ ആഗ്രഹിച്ചു വന്നു പക്ഷെ നിൻറെ ഹിതം മറ്റൊന്നു ആയിരുന്നു. കടൽ തീരത്തു വല വീശിക്കൊണ്ടിരുന്ന ശിമയോൻ എന്ന് യുവാവിനോട് യേശു പറഞ്ഞു “എന്നെ അനുഗമികുക” . തൽക്ഷണം ശിമയോൻ അവനെ അനുഗമിച്ചു. ശിമയോനിൽ നിന്ന് പത്രോസിലേക്കുള്ള ദൂരമാണ് ഓരോ സമർപ്പിതരുടെയും ജീവിതം. ഓ ഈശോയെ, നിൻറെ വിളി കേട്ട് ഇറങ്ങി വന്ന സമർപ്പിതരുടെ ജീവിതത്തെയും കുടുബത്തെയും നീ അനുഗ്രാഹിക്കണമേ.
അനുദിന വചനം
മത്താ 4: 18-22 അവിടുത്തെ വിളിക്കുള്ള പ്രേത്യുത്തരമാണ് ഓരോ ക്രിസ്തിയാനിയുടെയും ജീവിത ലക്ഷ്യം.
സുകൃതജപം
എൻ്റെ ഈശോയെ, നിന്നോട് ചേർന്നിരിക്കാൻ എന്നെ സഹായിക്കണമേ.
നിയോഗം
സമർപ്പിതർ
സൽപ്രവർത്തി
എല്ലാ സമർപ്പിതരുടെയും കുടുംബങ്ങൾക്കു വേണ്ടി 10 നന്മ നിറഞ്ഞ മറിയമേ ചൊല്ലി നമുക്ക് പ്രാർത്ഥിക്കാം.⁵
