തപസ്സു ചിന്തകൾ 8

തപസ്സു ചിന്തകൾ 8

വെറുപ്പിൻ്റെ പാതയിൽ നിന്നു സ്നേഹത്തിൻ്റെ പാതയിലേക്കു ചരിക്കാം

‘സ്നേഹത്തിൽ നിന്നു വെറുപ്പിലേക്കുള്ള പാത എളുപ്പമാണ്. വെറുപ്പിൽ നിന്നു സ്നേഹത്തിലേക്കുള്ള പാത വളരെ ബുദ്ധിമുട്ടുള്ളതും എന്നാൽ അവ സമാധാനം കൊണ്ടുവരുന്നു.’ ഫ്രാൻസീസ് പാപ്പ

വെറുപ്പിൻ്റെ പാതയിൽ നിന്നു സ്നേഹത്തിൻ്റെ പാതയിലേക്കു നമ്മുടെ ചുവടുകൾ മാറ്റി പതിപ്പിക്കേണ്ട സമയമാണ് നോമ്പുകാലം.

ഇതു വെല്ലുവിളികളും ക്ലേശം നിറഞ്ഞതുമായ പാതയാണങ്കിലും അവ സമാധാനം കൊണ്ടുവരും.

പരസ്പരം സ്നേഹിക്കുവാനും വിശ്വസിക്കുവാനും ബഹുമാനിക്കുവാനും തുടങ്ങുമ്പോഴേ വെറുപ്പിൻ്റെ പാതകൾ ഇല്ലാതാക്കാൻ നമുക്കു കഴിയു. വെറുപ്പ് സ്നേഹത്തെയും വിദ്വേഷം കാരുണ്യത്തെയും തകർക്കുന്നു എന്ന സത്യം നമുക്കു മറക്കാതിരിക്കാം.

“മനസ്‌സില്‍ വിദ്വേഷമുള്ളവന്‍ വാക്കുകൊണ്ടു സ്‌നേഹം നടിക്കുകയും ഹൃദയത്തില്‍ വഞ്ചന പുലര്‍ത്തുകയുംചെയ്യുന്നു” (സുഭാ: 26 : 24). എന്ന സുഭാഷിത ലിഖിതവും പൗലോസ് ശ്ലീഹായുടെ ”നിങ്ങളുടെ സ്‌നേഹം നിഷ്‌കളങ്കമായിരിക്കട്ടെ. തിന്‍മയെ ദ്വേഷിക്കുവിന്‍; നന്‍മയെ മുറുകെപ്പിടിക്കുവിന്‍.1′(റോമാ 12 : 9) എന്ന ഉപദേശം നമ്മുടെ നോമ്പു ദിനങ്ങളിൽ പുണ്യം വിതറട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment