The Book of 2 Chronicles, Chapter 10 | 2 ദിനവൃത്താന്തം, അദ്ധ്യായം 10 | Malayalam Bible | POC Translation

Advertisements

രാജ്യം പിളരുന്നു

1 റഹോബോവാമിനെ രാജാവാക്കാന്‍ ഇസ്രായേല്‍ ജനം ഷെക്കെമില്‍ സമ്മേളിച്ചു. അവന്‍ അങ്ങോട്ടു ചെന്നു.2 നെബാത്തിന്റെ മകന്‍ ജറോബോവാം ഇതുകേട്ട് ഈജിപ്തില്‍നിന്നു മടങ്ങിവന്നു. അവന്‍ സോളമന്റെ യടുത്തുനിന്ന് ഈജിപ്തിലേക്കു ഒളിച്ചോടിയതായിരുന്നു.3 അവര്‍ അവനെ ആള യച്ചു വരുത്തി. ജറോബോവാമും ഇസ്രായേല്‍ ജനവും റഹോബോവാമിന്റെ അടുത്തുവന്നു പറഞ്ഞു;4 അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിനു ഭാരംകൂട്ടി. ആ ഭാരിച്ച നുകവും കഠിനവേലയും ലഘൂകരിച്ചു തരുക. എന്നാല്‍, ഞങ്ങള്‍ അങ്ങയെ സേവിക്കാം.5 മൂന്നു ദിവസം കഴിഞ്ഞു വീണ്ടും വരുവിന്‍, റഹോബോവാം അവരോടു പറഞ്ഞു. ജനം പരിഞ്ഞുപോയി.6 അപ്പോള്‍ റഹോബോവാം രാജാവ് തന്റെ പിതാവായ സോളമന്റെ വൃദ്ധരായ ഉപദേശകന്‍മാരോട് ആലോചിച്ചു: ഈ ജനത്തിന് എന്തുത്തരം നല്‍കണമെന്നാണു നിങ്ങളുടെ അഭിപ്രായം?7 അവര്‍ പറഞ്ഞു: അങ്ങ് ഈ ജനത്തോട് നല്ലവാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും അവരോടു ദയ കാണിക്കുകയും ചെയ്താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്‍മാരായിരിക്കും.8 എന്നാല്‍, പക്വമതികളായ അവരുടെ ഉപദേശം നിരസിച്ച് തന്നോടൊത്തു വളര്‍ന്ന പാര്‍ശ്വവര്‍ത്തികളായ ചെറുപ്പക്കാരോട് അവന്‍ ആലോചിച്ചു:9 അങ്ങയുടെ പിതാവ് ഞങ്ങളുടെമേല്‍ വച്ച നുകം ലഘൂകരിക്കുക എന്നു പറയുന്ന ഈ ജനത്തിന് എന്തു മറുപടി നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?10 അവനോടൊത്തു വളര്‍ന്ന ആ ചെറുപ്പക്കാര്‍ പറഞ്ഞു: അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിനു ഭാരംകൂട്ടി; അങ്ങ് അതു കുറച്ചുതരണമെന്നു പറഞ്ഞഈ ജനത്തോടു പറയുക. എന്റെ ചെറുവിരല്‍ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാള്‍ വലുതാണ്.11 അവന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു; ഞാന്‍ അതിന്റെ ഭാരം കൂട്ടും; അവന്‍ നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.12 മൂന്നാം ദിവസം വീണ്ടും വരുവിന്‍ എന്നു രാജാവ് പറഞ്ഞതനുസരിച്ചു ജറോബോവാമും ജനവും റഹോബോവാമിന്റെ അടുത്തുവന്നു.13 രാജാവ് അവരോട് പരുഷമായി സംസാരിച്ചു.14 പ്രായമായവരുടെ ഉപദേശം ത്യജിച്ച്, ചെറുപ്പക്കാരുടെ വാക്കു കേട്ടു റഹോബോവാം രാജാവ് അവരോട് പറഞ്ഞു: എന്റെ പിതാവ് നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വച്ചു. ഞാന്‍ അതിന്റെ ഭാരം കൂട്ടും; എന്റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ടടിച്ചു, ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.15 രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല. നെബാത്തിന്റെ മകനായ ജറോബോവാമിനോട് ഷീലോന്യ നായ അഹിയാ മുഖേന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തത് നിറവേറ്റുന്നതിനാണ് ഇപ്രകാരം സംഭവിക്കാന്‍ അവിടുന്ന് ഇടയാക്കിയത്.16 രാജാവ് തങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല എന്നുകണ്ടു ജനം പറഞ്ഞു: ദാവീദുമായി ഞങ്ങള്‍ക്കെന്തു ബന്ധം? ജസ്‌സെയുടെ പുത്രനില്‍ ഞങ്ങള്‍ക്കെന്തവകാശം? ഇസ്രായേലേ, കൂടാരങ്ങളിലേക്കു മടങ്ങുക. ദാവീദേ, നിന്റെ കാര്യം നോക്കിക്കൊള്ളുക. ഇസ്രായേല്യര്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.17 റഹോബോവാം യൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരെ ഭരിച്ചു.18 പിന്നീട് റഹോബോവാം അടിമകളുടെ മേല്‍നോട്ടക്കാരനായ ഹദോറാമിനെ ഇസ്രായേല്യരുടെ അടുക്കലേക്ക് അയച്ചു. എന്നാല്‍, അവര്‍ അവനെ കല്ലെറിഞ്ഞു കൊന്നു. റഹോബോവാം രാജാവ് തിടുക്കത്തില്‍ തേരില്‍ ജറുസലെമിലേക്കു പോയി.19 ഇസ്രായേല്യര്‍ ഇന്നും ദാവീദിന്റെ ഭവനത്തോടു മത്‌സരത്തിലാണ്.

Advertisements

The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Chronicles 3-5 King Solomon’s Temple Is All About God’s Glory
Advertisements
Solomon’s Prayer of Dedication – 2 Chronicles 6, 12-42
Advertisements
Advertisements

Leave a comment