The Book of 2 Chronicles, Chapter 27 | 2 ദിനവൃത്താന്തം, അദ്ധ്യായം 27 | Malayalam Bible | POC Translation

Advertisements

യോഥാം

1 രാജാവാകുമ്പോള്‍ യോഥാമിന് ഇരുപത്തഞ്ചുവയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. സാദോക്കിന്റെ മകളായയരൂഷാ ആയിരുന്നു അവന്റെ അമ്മ.2 പിതാവായ ഉസിയായെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു. പിതാവു ചെയ്തതുപോലെ അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ അനധികൃതമായി പ്രവേശിച്ചില്ല. ജനം ദുരാചാരങ്ങള്‍ തുടര്‍ന്നുപോന്നു.3 അവന്‍ ദേവാലയത്തിന്റെ ഉപരികവാടം പണികഴിപ്പിച്ചു. ഓഫേലിന്റെ മതിലിന്റെ പണി കുറെനടത്തി.4 യൂദാമലമ്പ്രദേശത്ത് പട്ടണങ്ങളും വൃക്ഷനിബിഡമായ മലകളില്‍ കോട്ടകളും ഗോപുരങ്ങളും പണിതു.5 അവന്‍ അമ്മോന്യരാജാവിനെയുദ്ധം ചെയ്തു തോല്‍പിച്ചു. അമ്മോന്യര്‍ അവന് ആ വര്‍ഷം നൂറു താലന്തു വെള്ളിയും പതിനായിരം കോര്‍ ഗോതമ്പും, അത്രയും ബാര്‍ലിയും കപ്പംകൊടുത്തു. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും അവര്‍ അങ്ങനെതന്നെ ചെയ്തു.6 കര്‍ത്താവിന്റെ ഇഷ്ടമനുസരിച്ച് തന്റെ ജീവിതംക്രമപ്പെടുത്തിയതിനാല്‍, യോഥാം പ്രബലനായി.7 അവന്റെ മറ്റു പ്രവര്‍ത്തനങ്ങളുംയുദ്ധങ്ങളും രീതികളും ഇസ്രായേലിലെയും യൂദായിലെയും രാജാക്കന്‍മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.8 ഇരുപത്തിയഞ്ചാംവയസ്‌സില്‍ ഭരണം ആരംഭിച്ച യോഥാം ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു.9 അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു. ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ ആഹാസ് രാജാവായി.

Advertisements

The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Chronicles 3-5 King Solomon’s Temple Is All About God’s Glory
Advertisements
Solomon’s Prayer of Dedication – 2 Chronicles 6, 12-42
Advertisements
Advertisements

Leave a comment