എളിമ ഉടയാടയാക്കിയവൻ

ജോസഫ് ചിന്തകൾ 243 ജോസഫ് എളിമ ഉടയാടയാക്കിയവൻ   ആഗസ്റ്റു മാസം എട്ടാം തീയതി വിശുദ്ധ ഡോമിനിക്കിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തും പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലുമായി ജീവിച്ചിരുന്ന വിശുദ്ധ ഡോമിനിക് (1170- 1221) അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ ക്രൈസ്തവ ലോകത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയായിരുന്നു.   ഇരുപത്തിയഞ്ചാം വയസ്സിൽ പുരോഹിതനായ ഡോമിനിക് സ്വയം പരിത്യാഗം, പരിശുദ്ധി, ദൈവഭക്തി, പ്രേഷിത തീക്ഷ്ണത എന്നിവയിൽ ആ കാലഘട്ടത്തിലെ മറ്റു പലരേയും പിന്നിലാക്കി. മാംസം ഭക്ഷിക്കുവാനോ കിടക്കയിൽ … Continue reading എളിമ ഉടയാടയാക്കിയവൻ

ദൈവത്തിൻ്റെ വഴി സ്വന്തം വഴിയാക്കിയവൻ

ജോസഫ് ചിന്തകൾ 242 ജോസഫ് ദൈവത്തിൻ്റെ വഴി സ്വന്തം വഴിയാക്കിയവൻ   "ആത്മാക്കളുടെ വേട്ടക്കാരന്‍” എന്നു അറിയപ്പെട്ടിരുന്ന വിശുദ്ധ കജേറ്റൻ്റെ (1480-1547) തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം ഏഴാം തീയതി. വിശുദ്ധൻ്റേതായി രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് ഉദ്ധരണികളാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. തീയാറ്റിൻസ് (The Congregation of Clerics Regular) എന്ന സമർപ്പിത സമൂഹത്തിൻ്റെ സഹസ്ഥാപകനായിരുന്ന കജേറ്റൻ "എൻ്റെ ആഗ്രഹം എൻ്റെ വഴികൾ പിൻതുടരുകയല്ല മറിച്ച് നിൻ്റെ വഴികളിലൂടെ നീങ്ങുകയാണ് " എന്നു ഇടയ്ക്കിടെ പറയുമായിരുന്നു.   … Continue reading ദൈവത്തിൻ്റെ വഴി സ്വന്തം വഴിയാക്കിയവൻ

പറുദീസായിൽ സ്വാധീനമുള്ള വിശുദ്ധൻ

ജോസഫ് ചിന്തകൾ 241 ജോസഫ്: പറുദീസായിൽ സ്വാധീനമുള്ള വിശുദ്ധൻ   2020 നവംബർ ഇരുപത്തിയെട്ടാം തീയതിയിലെ ഫ്രാൻസീസ് പാപ്പായുടെ ട്വീറ്റ് പറുദീസായെ കുറിച്ചായിരുന്നു : “ലക്ഷ്യവും ലക്ഷ്യസ്ഥാനവും ഇല്ലാത്തൊരു ജീവിതമല്ല നാം നയിക്കുന്നത്. നാം വിലപ്പെട്ടവരാണ്. ദൈവം നമുക്കായി ഏറ്റം യോഗ്യവും സുന്ദരവുമായ സ്ഥലം, പറുദീസാ ഒരുക്കിയിരിക്കുന്നു” ഈ പറുദീസയിൽ വിശുദ്ധ യൗസേപ്പിതാവിനുള്ള സ്വാധീനം തെളിയിക്കാൻ, സിയാന്നായിലെ വിശുദ്ധ ബെർണാഡിൻ്റെ ചിന്ത ഇന്നേ ദിനം സഹായകരമാണ് .   ഭൂമിയിൽ ഈശോ യൗസേപ്പിതാവിനു നൽകിയ പുർണ്ണമായ ബഹുമാനത്തെക്കാളും … Continue reading പറുദീസായിൽ സ്വാധീനമുള്ള വിശുദ്ധൻ

യൗസേപ്പിതാ വിനുണ്ടായിരുന്ന മൂന്നു വിശേഷഭാഗ്യങ്ങൾ

ജോസഫ് ചിന്തകൾ 240 യൗസേപ്പിതാവിനുണ്ടായിരുന്ന മൂന്നു വിശേഷഭാഗ്യങ്ങൾ   ദൈവം, ഒരു വ്യക്തിയെ ഒരു പ്രത്യേക നിയോഗത്തിനായി നിയോഗിക്കുമ്പോൾ അതിനു അനുയോജ്യമായ കൃപകളും ദൈവം അവനു നൽകുന്നു. അതുകൊണ്ടുതന്നെ, ദൈവം വിശുദ്ധ യൗസേപ്പു പിതാവിനെ അവതരിച്ച വചനത്തിൻ്റെ വളർത്തുപിതാവാകാൻ തിരഞ്ഞെടുത്തപ്പോൾ, ആ നിയോഗം നിറവേറ്റുന്നതിനാവശ്യമായ എല്ലാ പവിത്രതയും കൃപകളും ദൈവം യൗസേപ്പിതാവിനു നൽകിയെന്ന് നാം തീർച്ചയായും വിശ്വസിക്കണം എന്നു വിശുദ്ധ അൽഫോൻസ് ലിഗോരി പഠിപ്പിക്കുന്നു.   വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ദൈവശാസ്ത്ര ശാഖയായ ജോസഫോളജിയിൽ പ്രഗത്ഭനായ ഫ്രഞ്ചു ദൈവശാസ്ത്രജ്ഞൻ … Continue reading യൗസേപ്പിതാ വിനുണ്ടായിരുന്ന മൂന്നു വിശേഷഭാഗ്യങ്ങൾ

നസറത്തിലെ യൗസേപ്പും ആർസിലെ വികാരിയും

ജോസഫ് ചിന്തകൾ 239 നസറത്തിലെ യൗസേപ്പും ആർസിലെ വികാരിയും   ആഗസ്റ്റ് മാസം നാലാം തീയതി കത്തോലിക്കാസഭ ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വി.ജോൺ മരിയാ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്നു. യൗസേപ്പു വർഷത്തിലെ വൈദീകരുടെ തിരുനാൾ ദിനത്തിൽ നസറത്തിലെ യൗസേപ്പും ആർസിലെ വികാരിയും നമ്മുടെ ജീവിതത്തെ വഴി നടത്തട്ടെ.   നസറത്തിലെ യൗസേപ്പിനും ആർസിലെ വികാരിക്കും ഒരേ ഒരു ജീവിത ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയെ ലോകത്തിനു കാണിച്ചു കൊടുക്കുക ഈശോയായിരുന്നു അവരുടെ വിശ്വാസ പ്രമാണവും ജീവിത … Continue reading നസറത്തിലെ യൗസേപ്പും ആർസിലെ വികാരിയും

യൗസേപ്പിതാവിനെ ആത്മീയ പിതാവായി സ്വീകരിച്ച വിശുദ്ധൻ

ജോസഫ് ചിന്തകൾ 238 യൗസേപ്പിതാവിനെ ആത്മീയ പിതാവായി സ്വീകരിച്ച വിശുദ്ധൻ   ആഗസ്റ്റു മാസം മൂന്നാം തീയതി തിരുസഭ ദിവ്യകാരുണ്യ ഭക്തിയുടെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡിൻ്റെ (1811-1868) തിരുനാൾ ആഘോഷിക്കുന്നു. വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും വിശ്വസ്തനായ ഭക്തരിൽ ഒരാളായി അറിയപ്പെട്ടിരുന്ന പീറ്റർ യൗസേപ്പിതാവിനോടുള്ള ഭക്തി നിലനിർത്തേണ്ട ആവശ്യകതയെപ്പറ്റി അടിവരയിട്ടു പറയുവാനായി വിശുദ്ധ യൗസേപ്പിതാവിൻ്റെ മാസം The Month of St Joseph എന്ന പേരിൽ ഒരു പുസ്തകം രചിക്കുകയുണ്ടായി രചിച്ചട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതവും … Continue reading യൗസേപ്പിതാവിനെ ആത്മീയ പിതാവായി സ്വീകരിച്ച വിശുദ്ധൻ

പ്രത്യാശയുടെ സരണി തുറക്കുന്നവൻ

ജോസഫ് ചിന്തകൾ 237 ജോസഫ് പ്രത്യാശയുടെ സരണി തുറക്കുന്നവൻ   ആഗസ്റ്റു മാസം രണ്ടാം തീയതിയും വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ വചന വ്യാഖ്യാനത്തിലെ ഒരു നിരീക്ഷമാണ് ജോസഫ് ചിന്തയുടെ ഇതിവൃത്തം. എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാരെക്കുറിച്ചുള്ള വചന വ്യാഖ്യാനത്തിലാണ് ഈ നിരീക്ഷണം.   തങ്ങളുടെ ഹൃദയനാഥനായ ഗുരുവിൻ്റെ ജീവിതം പരാജയത്തില്‍ കലാശിച്ചല്ലോ എന്ന സംശയവുമായി, നിരാശയുടെ കയ്പ്പുമായി ജറുസലേമിൽ നിന്നു അറുപതു സ്താദിയോൺ അകലുള്ള എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാർ , (Lk. 24: 13-31) വഴിമദ്ധ്യേ … Continue reading പ്രത്യാശയുടെ സരണി തുറക്കുന്നവൻ

പിതാവിൻ്റെ സന്നിധിയിലെ ശക്തനായ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 236 ജോസഫ് : സ്വർഗ്ഗീയ പിതാവിൻ്റെ സന്നിധിയിലെ ശക്തനായ മദ്ധ്യസ്ഥൻ   ദിവ്യരക്ഷകാ സന്യാസസഭയുടെ സ്ഥാപകനും വേദപാരംഗതനുമായ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ഓർമ്മദിനമാണ് ആഗസ്റ്റ് ഒന്നാം തീയതി.   ദൈവം ബൈലോക്കേഷൻ (ഒരേ സമയം രണ്ടു സ്ഥലത്തു പ്രത്യക്ഷപ്പെടാനുള്ള സിദ്ധി) എന്ന വലിയ കൃപ നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവിൻ്റെ വലിയ ഭക്തനായിരുന്ന വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു നിരീക്ഷണമായിരിക്കട്ടെ ഇന്നത്തെ നമ്മുടെ ജോസഫ് ചിന്ത.   "ദൈവം, അവൻ നമ്മോടു … Continue reading പിതാവിൻ്റെ സന്നിധിയിലെ ശക്തനായ മദ്ധ്യസ്ഥൻ

ഈശോസഭയും വിശുദ്ധ യൗസേപ്പിതാവും

ജോസഫ് ചിന്തകൾ 235 ഈശോസഭയും വിശുദ്ധ യൗസേപ്പിതാവും   ഈശോസഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ തിരുനാൾ ദിനമാണ് ജൂലൈ 31. ഈശോസഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യം വ്യക്തികളെയും സമൂഹങ്ങളെയും ഈശോയിലേക്ക് അടുപ്പിക്കുക എന്നതാണ്. വിശുദ്ധ ഇഗ്നേഷ്യസിൻ്റെ Spiritual Exercises ൽ പരിശുദ്ധ മറിയം കഴിഞ്ഞാൽ ഈശോയുടെ ശൈശവകാലത്തും രഹസ്യ ജീവിതത്തിലും അവനുമായി ഏറ്റവും അടുപ്പത്തിൽ ജീവിച്ച വ്യക്തി യസേപ്പിതാവാകയാൽ, ഈശോയോടു ഏറ്റവും ചേർന്നു ജീവിക്കാനുള്ള ഒരു മാർഗ്ഗമായി യൗസേപ്പിതാവിനോടുള്ള ഭക്തിയെ മനസ്സിലാക്കുന്നു. ആധുനിക കാലഘട്ടത്തിൻ്റെ തുടക്കത്തിൽ … Continue reading ഈശോസഭയും വിശുദ്ധ യൗസേപ്പിതാവും

ഹൃദയം ബലിപീഠമാക്കിയവൻ

ജോസഫ് ചിന്തകൾ 234 ജോസഫ് ഹൃദയം ബലിപീഠമാക്കിയവൻ   കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഒരുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വേദപാരംഗതനായ വിശുദ്ധ പീറ്റർ ക്രിസോ ലോഗസിൻ്റെ (380- 450) ഓർമ്മ ദിനമാണ് ജൂലൈ 30. നല്ലൊരു വചന പ്രഘോഷകനായിരുന്ന വിശുദ്ധൻ സുവർണ്ണവാക്കുള്ള പീറ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അദേഹത്തിൻ്റെ ഒരു പ്രസംഗത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.   “നാം ഓരോരുത്തരും ദൈവത്തിനും അവന്റെ പുരോഹിതനുമുള്ള (ക്രിസ്തു ) യാഗമാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. ദൈവീക അധികാരം നിങ്ങൾക്ക് നൽകുന്നതെന്തും നഷ്ടപ്പെടുത്തരുത്. … Continue reading ഹൃദയം ബലിപീഠമാക്കിയവൻ

ജോസഫ് ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ

ജോസഫ് ചിന്തകൾ 233 ജോസഫ് ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ   എല്ലാ വർഷവും ജൂലൈ 29 ന് വിശുദ്ധ മർത്തായെ തിരുസഭ അനുസ്മരിക്കുന്നു. സുവിശേഷത്തിൽ ഈശോ സ്നേഹിച്ചിരുന്നു എന്നു പേരെടുത്തു പറഞ്ഞിരിക്കുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് മർത്താ. "യേശു മര്‍ത്തായെയും അവ ളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു." (യോഹ 11 : 5) .ശുശ്രൂഷിക്കുന്നതിൽ വ്യഗ്രചിത്തയായിരുന്നു അവൾ, തൻ്റെ സഹോദരി തന്നെ സഹായിക്കാത്തതിനെപ്പറ്റി ഈശോയോട് പരാതിപ്പെടുന്നുണ്ട് "മര്‍ത്തായാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്റെ അടുത്തുചെന്നു … Continue reading ജോസഫ് ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ

ജോസഫ് ദൈവസ്നേഹാഗ്നിയിലെ ഒരു ജ്വാല

ജോസഫ് ചിന്തകൾ 232 ജോസഫ് ദൈവസ്നേഹാഗ്നിയിലെ ഒരു ജ്വാല   ഭാരതത്തിൻ്റെ പ്രിയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമാണ് ജൂലൈ 28, വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ എന്നും ഒരു വഴിവിളക്കാണ് മുട്ടത്തുപാടത്തു തറവാട്ടിലെ അന്നക്കുട്ടി നമ്മുടെ പ്രിയപ്പെട്ട അൽഫോൻസാമ്മ. അൽഫോൻസാമ്മയുടെ ചില ജീവിത സൂക്തങ്ങൾ വിശുദ്ധ യൗസേപ്പിതാവിൻ്റെ ചൈതന്യം വിളിച്ചോതുന്നവയാണ്. അൽഫോൻസാമ്മ ഒരിക്കൽ ഇപ്രകാരം കുറിച്ചു :" എനിക്കുള്ളത് ഒരു സ്നേഹപ്രകൃതമാണ്, എൻ്റെ ഹൃദയം മുഴുവനും സ്നേഹമാണ്, ആരെയും വെറുക്കാൻ എനിക്ക് കഴിയുകയില്ല." മറ്റൊരിക്കൽ അവൾ എഴുതി: " … Continue reading ജോസഫ് ദൈവസ്നേഹാഗ്നിയിലെ ഒരു ജ്വാല

ജോസഫിൻ്റെ സുവിശേഷം

ജോസഫ് ചിന്തകൾ 231 ജോസഫിൻ്റെ സുവിശേഷം   ദൈവം തിരഞ്ഞെടുത്തവൻ ദൈവത്തെ സ്വന്തമാക്കിയ സദ് വാർത്തയാണ് യൗസേപ്പിതാവിൻ്റെ സുവിശേഷത്തിൻ്റെ ഉള്ളടക്കം. ശബ്ദ കോലാഹലങ്ങളില്ലാതെ നിശ്ബ്ദമായി അവൻ ആ സുവിശേഷം ജീവിച്ചു തീർത്തു. പരാതികളോ പരിഭവങ്ങളോ ആ സുവിശേഷത്തിൻ്റെ ഉള്ളടക്കമായിരുന്നില്ല. സദാ സർവ്വേശ്വരൻ്റെ ഹിതം അറിഞ്ഞു കൊണ്ടുള്ള ഒരു എളിയ യാത്രയായിരുന്നു അത്. മറ്റുള്ളവർക്ക് സൗഖ്യം നൽകുന്ന പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നസറത്തിൻ്റെ ഇടവഴികളിൽ പ്രകാശം പരത്തി ജീവിച്ച ഒരു നല്ല കുടുംബനാഥനായിരുന്നു ഈശോയുടെ വളർത്തപ്പൻ. നസറത്തുകാർ കണ്ടറിഞ്ഞ എഴുതപ്പെടാത്ത … Continue reading ജോസഫിൻ്റെ സുവിശേഷം

അന്നായും ജോവാക്കിമും പിന്നെ യൗസേപ്പിതാവും

ജോസഫ് ചിന്തകൾ 230 അന്നായും ജോവാക്കിമും പിന്നെ യൗസേപ്പിതാവും.   ബൈബളിൽ പരാമർശിക്കുന്നില്ലങ്കിലും ക്രിസ്തീയ പാരമ്പര്യമനുസരിച്ചു പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളും ഈശോയുടെ വല്യപ്പനും വല്യമ്മയുമാണ് വിശുദ്ധ ജോവാക്കിമും വിശുദ്ധ അന്നയും. അവരുടെ തിരുനാളാണ് ജൂലൈ ഇരുപത്തിയാറാം തിയതി.   എഡി രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷം എന്ന അപ്രമാണിക ഗ്രന്ഥത്തിൽ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്കു ലഭിക്കുന്നത്. രണ്ടു പേരും ദാവീദിന്‍റെ ഗോത്രത്തില്‍ ജനിച്ചവരാണ്. യൗസേപ്പിതാവും ദാവീദിൻ്റെ വംശത്തിൽ പ്പെട്ടവനായിരുന്നു. "ജോസഫ്‌ ദാവീദിന്റെ … Continue reading അന്നായും ജോവാക്കിമും പിന്നെ യൗസേപ്പിതാവും

ശുശ്രൂഷകനും ദാസനുമായതിൽ അഭിമാനിച്ചവൻ

ജോസഫ് ചിന്തകൾ 229 ജോസഫ് : ശുശ്രൂഷകനും ദാസനുമായതിൽ അഭിമാനിച്ചവൻ   ഈശോയ്ക്കു വേണ്ടി ആദ്യം രക്തം ചിന്താൻ ഭാഗ്യം ലഭിച്ച ശിഷ്യനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ ദിനമാണ് ജൂലൈ 25. സെബദിയുടെ പുത്രന്മാരിൽ ഒരുവനായിരുന്നു യാക്കോബ് . ഈശോയുടെ രാജ്യത്തില്‍ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ! എന്ന ആഹ്വാനവുമായി അവരുടെ അമ്മ സമീപിക്കമ്പോൾ നിങ്ങളുടെ ഇടയിൽ അങ്ങനെയാകരുത് എന്നു ഈശോ പറയുന്നു: " നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ … Continue reading ശുശ്രൂഷകനും ദാസനുമായതിൽ അഭിമാനിച്ചവൻ

ഈശോയെ കരങ്ങളിൽ വഹിച്ച യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 228 ഈശോയെ കരങ്ങളിൽ വഹിച്ച യൗസേപ്പിതാവ്.   ജൂലൈ 24-ാം തീയതി ജർമ്മൻ ഭാഷ സംസാരിക്കുന്ന രൂപതകളിൽ വിശുദ്ധ ക്രിസ്റ്റഫറിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ലത്തീൽ സഭയിൽ ജൂലൈ 25 നാണ് ക്രിസ്റ്റഫറിൻ്റെ തിരുനാൾ. ഓർത്തഡോക്സ് സഭയിൽ മെയ് മാസം ഒൻപതിനാണ് വിശുദ്ധൻ്റെ ഓർമ്മദിനം.   ക്രിസ്റ്റഫർ എന്ന വാക്കിൻ്റെ അർത്ഥം ക്രിസ്തുവിനെ വഹിക്കുന്നവൻ എന്നാണ്. പാരമ്പര്യമനുസരിച്ച് ഒരു നദി മുറിച്ചു കടക്കുവാൻ ക്രിസ്റ്റഫർ ഒരു ശിശുവിനെ സഹായിച്ചു. അവനെ തോളിൽ വഹിച്ചുകൊണ്ട് നദിയുടെ മറുകരയെത്തിയപ്പോൾ … Continue reading ഈശോയെ കരങ്ങളിൽ വഹിച്ച യൗസേപ്പിതാവ്

ദൈവസ്നേഹത്തിൽ നീതിയുടെ ഉറവിടം കണ്ടെത്തിയവൻ

ജോസഫ് ചിന്തകൾ 227 ജോസഫ്: ദൈവസ്നേഹത്തിൽ നീതിയുടെ ഉറവിടം കണ്ടെത്തിയവൻ   യുറോപ്പിൻ്റെ ആറു സ്വർഗ്ഗീയ മധ്യസ്ഥരിൽ ഒരാളായ സ്വീഡനിലെ വിശുദ്ധ ബ്രജിറ്റിൻ്റെ ( 1303-1373) ഓർമ്മ ദിനമാണ് ജൂലൈ 23. അവളുടെ ജീവിതത്തിൻ്റെ ആപ്തവാക്യം “ക്രൂശിതനോട് ചേര്‍ന്ന് എന്‍റെ സ്നേഹം ക്രൂശിക്കപ്പെട്ടു” എന്നതായിരുന്നു. ക്രൂശിതനായ ഈശോയോടുള്ള സ്നേഹം കൊണ്ട് ഹൃദയം നിറഞ്ഞുകവിഞ്ഞിരുന്ന ബ്രിജിറ്റ് ആത്മാക്കളെ നേടാനായി തൻ്റെ ജീവിതം മാറ്റിവച്ചു. ഈശോയോടുള്ള സ്നേഹമായിരുന്നു എല്ലാറ്റിൻ്റെയും അടിസ്ഥാനം.   ബ്രിജിറ്റിൻ്റെ "നിതിയുടെ ഉറവിടം പകവീട്ടലല്ല മറിച്ച് ഉപവിയാണ്." … Continue reading ദൈവസ്നേഹത്തിൽ നീതിയുടെ ഉറവിടം കണ്ടെത്തിയവൻ

മഗ്ദലനമറിയം ഉണർത്തുന്ന ജോസഫ് വിചാരങ്ങൾ

ജോസഫ് ചിന്തകൾ 226 മഗ്ദലനമറിയം ഉണർത്തുന്ന ജോസഫ് വിചാരങ്ങൾ   ജൂലൈ 22 നു സഭ വിശുദ്ധ മഗ്ദലന മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. 2016 ജൂൺ മാസം പത്താം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പ "അപ്പസ്തോലന്മാരുടെ അപ്പസ്തോല" എന്നറിയപ്പെടുന്ന മഗ്ദലന മറിയത്തിൻ്റെ ഓർമ്മ ദിനം തിരുനാൾ പദവിയിലേക്ക് ഉയർത്തിയത്.   ഈശോയുടെ പുനരുത്ഥാനത്തിന് ശേഷം അവിടുത്തെ ദര്‍ശനം ലഭിച്ച ആദ്യ വ്യക്തിയാണ് മഗ്ദലന മറിയം. തുടർന്ന് അവൻ ഉയർത്തെഴുന്നേറ്റു എന്ന കാര്യം അപ്പസ്തോലന്‍മാരെ അറിയിച്ചത് മഗ്ദലന മറിയമാണ്. വിശുദ്ധ … Continue reading മഗ്ദലനമറിയം ഉണർത്തുന്ന ജോസഫ് വിചാരങ്ങൾ

വചനം കേട്ടു ഗ്രഹിച്ചവൻ

ജോസഫ് ചിന്തകൾ 225 ജോസഫ് വചനം കേട്ടു ഗ്രഹിച്ചവൻ   മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിൽ ഈശോയ്ക്ക് പ്രിയങ്കരമായിരുന്ന വിതക്കാരൻ്റെ ഉപമ ജനക്കൂട്ടത്തോടു പറയുന്നു (മത്താ 13, 1-9). ദൈവരാജ്യത്തിന്‍റെ പ്രതിരൂപവും പൊരുളും ഈ ഉപമയിലൂടെ ഈശോ വെളിപ്പെടുത്തു. പിന്നീട് ഈ ഉപമ വിശദീകരിക്കുമ്പോൾ വചനം കേട്ടു ഗ്രഹിക്കുന്നതിൻ്റെ ആവശ്യകത ഈശോ പഠിപ്പിക്കുന്നു: "വചനംകേട്ടു ഗ്രഹിക്കുന്നവനാണ്‌, നല്ല നിലത്തു വീണ വിത്ത്‌. അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു. (മത്താ 13 … Continue reading വചനം കേട്ടു ഗ്രഹിച്ചവൻ

അപരർക്കുവേണ്ടി ജീവിച്ചവൻ

ജോസഫ് ചിന്തകൾ 224 ജോസഫ് അപരർക്കുവേണ്ടി ജീവിച്ചവൻ   ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനാണ് ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ്റെതായി അമേരിക്കയിലെ ദ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ 1932 ജൂൺ 20 ന് വന്ന ഒരു കുറിപ്പിലെ ഭാഗമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. "മറ്റുള്ളവർക്കു വേണ്ടി ജീവിച്ച ജീവിതം മാത്രമാണ് ശ്രേഷ്ഠമായിട്ടുള്ളത്." തനിക്കു വേണ്ടി ജീവിക്കാതെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുക എന്നത് ഒരു ജീവിതകലയാണ്. ദൈവത്തിൻ്റെ കൈയോപ്പു പതിഞ്ഞ ജീവിത കല. അനേകർക്കു സാന്ത്വനവും സമാശ്വാസവും … Continue reading അപരർക്കുവേണ്ടി ജീവിച്ചവൻ

കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ചൈതന്യം

ജോസഫ് ചിന്തകൾ 223 നമ്മുടെ കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ജോസഫ് ചൈതന്യം   വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ ( 1805- 1871) തന്റെ മരണപത്രത്തിൽ കുടുംബങ്ങൾക്കായി നൽകിയ അനർഘ ഉപദേശങ്ങളിലെ ഒരു ചാവരുളാണ് ഇന്നത്തെ ജോസഫ് ചിന്ത. യൗസേപ്പിതാവിൻ്റെ ചൈതന്യം സ്വീകരിക്കുന്ന കുടുംബങ്ങൾ നിർബദ്ധമായും പാലിക്കേണ്ട ഒരു ആത്മീയ നിഷ്ഠയിലേക്കാണ് ചാവറയച്ചൻ വിരൽ ചൂണ്ടുന്നത്. അതിപ്രകാരമാണ്: "കുടുംബത്തിൻ എത്ര വലിയ വിശിഷ്ടാതിഥികൾ ഉണ്ടായിരുന്നാൽ തന്നെയും കുടുംബ പ്രാർത്ഥന മുടക്കരുത്. അത് നിശ്ചിത സമയത്ത് തന്നെ നടത്തണം … Continue reading കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ചൈതന്യം

ദൈവത്തോടൊപ്പം വിശ്രമിച്ചവൻ

ജോസഫ് ചിന്തകൾ 222 ജോസഫ് ദൈവത്തോടൊപ്പം വിശ്രമിച്ചവൻ   കർത്താവിൻ്റെ ദിനമായ ഞായറാഴ്ചയിൽ ദൈവത്തോടൊപ്പമുള്ള വിശ്രമമായിരിക്കട്ടെ ജോസഫ് ചിന്തയുടെ ഇതി വൃത്തം . "നിങ്ങള്‍ ഒരു വിജനസ്‌ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം."(മര്‍ക്കോസ്‌ 6 : 31) . ഈശോ അയച്ച അപ്പസ്തോലന്മാർ തിരികെ എത്തി തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അവനെ അറിയിക്കുമ്പോൾ അവനോടൊപ്പം അൽപം വിശ്രമിക്കാൻ ഈശോ അവരെ ക്ഷണിക്കുന്നു. ദൈവത്തിനു വേണ്ടി അധ്വാനിച്ചവർക്ക് അവൻ്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവനോടൊപ്പം വിശ്രമിക്കാൻ അവകാശം ലഭിക്കുക. ഈ അർത്ഥത്തിൽ … Continue reading ദൈവത്തോടൊപ്പം വിശ്രമിച്ചവൻ

ദൈവം സൃഷ്ടിച്ച തനിമയിൽ ജീവിച്ചവൻ

ജോസഫ് ചിന്തകൾ 221 ജോസഫ് ദൈവം സൃഷ്ടിച്ച തനിമയിൽ ജീവിച്ചവൻ   ദിവ്യകാരുണ്യത്തിൻ്റെ സൈബർ അപ്പസ്തോലൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ കാർലോ അക്യുറ്റിസിൻ്റെ ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. " എല്ലാ മനുഷ്യരും ഒറിജിനലായി ജനിച്ചവരാണ്, പക്ഷേ പലരും ഫോട്ടോ കോപ്പികളായി മരിക്കുന്നു." പതിനഞ്ചാം വയസ്സിൽ ലൂക്കേമിയ ബാധിച്ചു മരിച്ച ഒരു കൗമാരക്കാരൻ്റെ വാക്കുകളാണിവ. കാർലോയുടെ കൊച്ചു ജീവിതത്തിനിടയിൽ ആയിരക്കണക്കിനു മനുഷ്യരെയാണ് തൻ്റെ വിശ്വാസ സാക്ഷ്യത്താലും ദിവ്യകാരുണ്യത്തോടുള്ള അതിരറ്റ ഭക്തിയാലും അടുപ്പിച്ചത്.   വിശുദ്ധ … Continue reading ദൈവം സൃഷ്ടിച്ച തനിമയിൽ ജീവിച്ചവൻ

യൗസേപ്പിതാവിൻ്റെ SJC

ജോസഫ് ചിന്തകൾ 220 യൗസേപ്പിതാവിൻ്റെ SJC കോട്ടയം അതിരൂപതയിലെ കൈപ്പുഴയിൽ 1928 ജൂലൈ മൂന്നാം തീയതി പൂതത്തിൽ തൊമ്മിയച്ചനാൽ സ്ഥാപിതമായ ഒരു സന്യാസിനി സമൂഹമാണ്  Sisters of St. Joseph's Congregation (SJC). അവൻ്റെ മഹത്വത്തിൻ്റെയും കരുണയുടെയും ശുശ്രൂഷയിൽ ജീവിക്കുക എന്നതാണ് വിശുദ്ധ യൗസേപ്പിതാവിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥതയിൽ സ്ഥാപിതമായിരിക്കുന്ന ഈ സമർപ്പിത സമൂഹത്തിൻ്റെ ആപ്തവാക്യം.   യൗസേപ്പിതാവിൻ്റെ മൂന്നു സ്വഭാവ സവിശേഷതകൾ ഈ സന്യാസ സമൂഹത്തിൻ്റെ പേരിൽത്തന്നെയുണ്ട്. Solitude ( ഏകാന്തത ) Justice (നീതി) Compassionate … Continue reading യൗസേപ്പിതാവിൻ്റെ SJC