തല്ലും തലോടലും ഒരുമിച്ച് പോകില്ല

തല്ലും തലോടലും ഒരുമിച്ച് പോകില്ല ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, കെസിബിസി രാജ്യാന്തര സംഘടനയായ ഓപ്പൺ ഡോർസ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് തുടങ്ങിയവയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ശരാശരി രണ്ട് അതിക്രമങ്ങൾ പ്രതിദിനം ക്രൈസ്തവർക്കെതിരെ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ, ക്രൈസ്തവർക്ക് എതിരായുള്ള ആക്രമണങ്ങൾ വർഷം തോറും വർധിച്ചുവരുന്നു. പത്തുവർഷം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അഞ്ചിരട്ടി, അതായത് 687 അക്രമസംഭവങ്ങൾ 2023 ജനുവരി മുതൽ നവംബർ വരെ ഉണ്ടായതായി … Continue reading തല്ലും തലോടലും ഒരുമിച്ച് പോകില്ല

മതസ്വാതന്ത്ര്യവും മതേതരത്വവും

മതസ്വാതന്ത്ര്യവും മതേതരത്വവും: ഭരണഘടന വിഭാവനം ചെയ്യുന്നതും ആനുകാലിക യാഥാർഥ്യങ്ങളും ഫാ. ഡോ. മൈക്കിൾ പുളിക്കൽ സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ഉള്ളടക്കത്തെയും ലക്ഷ്യങ്ങളെയും ഒറ്റ വാക്യത്തിൽ വെളിപ്പെടുത്തുന്ന മുഖവുര ഇന്ത്യൻ ഭരണഘടനയെ മഹത്തരവും ആകർഷകവുമാക്കുന്നു. അത് ഇപ്രകാരമാണ്: "നാം ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി സംവിധാനം ചെയ്യാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും ആചാരങ്ങൾക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും … Continue reading മതസ്വാതന്ത്ര്യവും മതേതരത്വവും

ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും

കേരള ക്രൈസ്തവ സമൂഹം: ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും ഡിസംബർ 18 ആഗോള ന്യൂപക്ഷാവകാശ ദിനം. ഭൂരിപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ വിവിധ വെല്ലുവിളികൾ നേരിടുന്ന മത, ജാതി, ഭാഷ, പ്രാദേശിക ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളുമായാണ് അത്തരം വിഭാഗങ്ങൾക്ക് സവിശേഷമായ പരിഗണനയും പിന്തുണയും നൽകാൻ വിവിധ ലോകരാജ്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുവരുന്നത്. ആ പരിഗണനയും പരിരക്ഷയും ദുർബ്ബലവിഭാഗങ്ങൾക്കുള്ള അവകാശമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണം സംബന്ധിച്ച ലക്ഷ്യങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട വിചിന്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1992 മുതൽ എല്ലാവർഷവും … Continue reading ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും

ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട്

ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട് 1. കേന്ദ്ര നിയമമന്ത്രാലയം യൂണിഫോം സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാൽ തന്നെ, ഇപ്പോൾ ലക്‌ഷ്യം വയ്ക്കുന്ന പുതിയ സിവിൽ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. യൂണിഫോം സിവിൽകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും ആശയങ്ങളും ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ജൂൺ 14 ന് ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ നോട്ടീസ് പ്രസിദ്ധീകരിച്ച നടപടി, എന്ത് നിർദ്ദേശങ്ങൾ നൽകും എന്നുള്ളതിനെക്കുറിച്ച് ആശയക്കുഴപ്പം ഉളവാക്കുന്നതും അവ്യക്തവുമാണ്. ഏകീകൃത സിവിൽ … Continue reading ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട്

കേരള സഭാനവീകരണം 2022-2025

കേരള സഭാനവീകരണം 2022-2025കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ ആഗോള കത്തോലിക്കാസഭയില്‍ 2021 ആഗസ്റ്റ് മുതല്‍ 2023 ഒക്‌ടോബര്‍ വരെയുള്ള കാലഘട്ടം സിനഡാത്മകതയ്ക്കുവേണ്ടിയുള്ള സിനഡിന്റെ ഒരുക്കത്തിന്റെ നാളുകളാണല്ലോ. 2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള സിനഡ് തീര്‍ത്ഥാടകസഭയില്‍ കൂട്ടായ്മയുടെയും സമവായത്തിന്റെയും പുതിയനാളുകള്‍ സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം. അതിനായി നമുക്ക് ഏകമനസ്സോടെ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം. 2021 ഡിസംബറില്‍ നടന്ന കേരള കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനം ആഗോള സിനഡിന്റെ പശ്ചാത്തലത്തില്‍ കേരളസഭയിലാകമാനം സ്ഥായിയായ ഒരു നവീകരണം ആവശ്യമുണ്ട് എന്ന ബോധ്യത്തിലെത്തിച്ചേര്‍ന്നു. കോവിഡുകാലം മനുഷ്യജീവിതത്തിന്റെ … Continue reading കേരള സഭാനവീകരണം 2022-2025