Daivam Vasikkunna Koodarathil – Lyrics

Deivam Vasikkunna Koodarathil – Lyrics

ദൈവം വസിക്കുന്ന കൂടാരത്തിൽ
പരിശുദ്ധമാകുമി ബലിപിംത്തിൽ
(2)
നന്ദിതൻ ബലിയായ് തെളിയുന്ന
തിരിയായ്
തീർന്നിടാൻ ആശയോട് അണയുന്നിതാ..
(2)
” തിരുസുതനോട് ഒപ്പം ഒരു ബലിയായ് തീരാം
നവജീവൻ നേടാം പുതു മലരായ് വിരിയാം ” (2)

ആരാധനയ്ക്കായ് അണയുന്ന
ദാസരിൽ കാരുണ്യപ്പുമഴ തൂകേണമേ (2)
മാറാത്ത സ്നേഹവും
വറ്റാത്ത നന്മയും നേടിടാൻ
ആശയോട് അണയുന്നിതാ.. (2)
(തിരുസു…)

രക്ഷകരങ്ങളാൽ പുൽകുന്ന
സ്നേഹമേ
ആത്മാവിൽ അഗ്നിയായ് വന്നീടണെ
ജീവന്റെ നാദവും ആത്മീയ മോദവും
നേടിടാൻ ആശയോട് അണയുന്നിതാ… (2)
(ദൈവം…)

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment