ആദ്യ ആഫ്രോ- അമേരിക്കൻ കർദിനാൾ വിൽട്ടൻ ദാനിയേൽ ഗ്രിഗറിഅമേരിക്കയിലെ വാഷിംഗടണ്‍ ഡിസിയിലെ അതിരൂപതാധ്യക്ഷൻ വിൽട്ടൺ ദാനിയേൽ ഗ്രിഗറിയെ ഫ്രാൻസീസ് പാപ്പ കർദിനാളായി നിയമിച്ചു. എഴുപത്തിരണ്ടുകാരനായ ആർച്ചു ബിഷപ്പ് വിൽട്ടൺ ഗ്രിഗറി കർദ്ദിനാൾ പദവിയിലെത്തുന്ന ആദ്യ ആഫ്രോ- അമേരിക്കൻ വംശജനാണ്. 1947 ഡിസംബർ 7 ന് ഇല്ലിനോയിസിലെ ചിക്കാഗോയിൽ അതിരൂപതയിലെ ജനിച്ച വിൽട്ടൺ ദാനിയേൽ ഗ്രിഗറി 1973 മെയ് 9 ന് ചിക്കാഗോ അതിരൂപതയ്ക്കായി പുരോഹിതനായി അഭിഷിക്തനായി. നൈൽസ് കോളേജിൽ തത്ത്വശാസ്ത്രവും ഇല്ലിനോയിസിലെ മുണ്ടലീനിലെ സെൻറ് മേരി ഓഫ് ലേക് സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ച നിയുക്ത കർദ്ദിനാൾ റോമിലെ പൊന്തിഫിക്കൽ അത്തേനിയം ഓഫ് സെന്റ് അൻസെൽമിൽ (Pontifical Athenaeum of Saint Anselm) നിന്ന് ആരാധനക്രമ പഠനത്തിൽ 1980 ൽ ഡോക്ടറേറ്റ് നേടി. 1983 ഒലീവിയ രൂപതയുടെ സ്ഥാനിക മെത്രാനും ചിക്കാഗോ രൂപതയുടെ സഹായമെത്രാനുമായി നിയമിതനായി. 1993 ൽ ഇല്ലിനോയിസിലെ ബെല്ലിവില്ലിലേ മെത്രാനായി നിയമിതനായി. 2004 ൽ ജോർജിയ സംസ്ഥാനത്തിലെ അറ്റ്ലാൻ്റിയ അതിരൂപതയുടെ അധ്യക്ഷനായി നിയമിതനായി. 2005 ജനുവരി 17നു ഔദ്യോഗികമായി ചുമതലയേറ്റെടുത്തു.2019 ഏപ്രിൽ 4 ലിനു വിൽട്ടൺ ഗ്രിഗറിയെ വാഷിംഗടൺ ഡിസിയുടെ മെത്രാപ്പോലീത്തിയായി ഫ്രാൻസീസ് പാപ്പ നിയമിച്ചു.

ഫാ. ജയ്സൺ കുന്നേൻ mcbs

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading