ശ്ളീഹാക്കാലം മൂന്നാം ഞായർ
ലൂക്ക 10, 23-42
1 കോറി 7, 1 -7
സന്ദേശം

വല്ലാത്തൊരു പ്രതിസന്ധിയിലാണ് ലോകവും മനുഷ്യരും. മഹാമാരിയുടെ ആക്രമണം നമ്മുടെ ജീവിത സന്തോഷം കെടുത്തിക്കളഞ്ഞിരിക്കുകയാണ്. എന്നാൽ, പരസ്പരം നല്ല അയൽക്കാരായിക്കൊണ്ട് ആ സന്തോഷം അല്പമായിട്ടെങ്കിലും തിരിച്ചു പിടിക്കാൻ നാം ശ്രമിക്കുന്നുണ്ട് എന്നുള്ളത് ആശാവഹമാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ തിളക്കം നമ്മുടെ സഹായ സംരംഭങ്ങളിൽ തെളിഞ്ഞുകാണുന്നുണ്ട്. ആ ക്രൈസ്തവ ചൈതന്യത്തെ ആളിക്കത്തിക്കാൻ ഉതകുന്ന ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്.
വ്യാഖ്യാനം
ബൈബിൾ പണ്ഡിതന്മാർ, നല്ല സമരയക്കാരന്റെ ഉപമ ആധ്യാത്മിക, സാമൂഹ്യ ഭൂമികയിൽ നിന്നുകൊണ്ട് നോക്കിക്കാണുകയും അതനുസരിച്ചു ഈ സുവിശേഷഭാഗത്തെ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മനുഷ്യന്റെ വൈകാരിക തലത്തിൽ നിന്നുകൊണ്ട് ഈ സുവിശേഷഭാഗത്തെ കാണുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ വൈകാരിക തലത്തിലെ പാകത വലിയ ഒരു അളവ് വരെ നമ്മുടെ ആത്മീയജീവിതത്തെ പരിപുഷ്ടമാക്കാൻ ഉപകരിക്കും.
അടിസ്ഥാനപരമായി ആരാണ് നല്ല അയൽക്കാരനെന്ന ചോദ്യത്തിന് ഈശോ നൽകുന്ന ഉത്തരമാണ് ഈ സംഭവം. “നീയും പോയി ഇതുപോലെ ചെയ്യുക” എന്ന ഈശോയുടെ വചനം പലപ്രാവശ്യം നാം കേട്ടിട്ടുണ്ടെങ്കിലും, എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന,നല്ലൊരു അയൽക്കാരനാകുമ്പോഴുണ്ടാകുന്ന പരിണിതഫലത്തെക്കുറിച്ചു അധികമായി നാം ചിന്തിച്ചിട്ടില്ലായെന്ന് എനിക്ക് തോന്നുന്നു. നാം നമ്മുടെ സഹോദരങ്ങൾക്ക്, നാം കണ്ടുമുട്ടുന്നവർക്ക് നല്ലൊരു അയൽക്കാരനാകുമ്പോൾ അവരുടെ ജീവിതത്തിൽ സന്തോഷം, ആശ്വാസം, പ്രതീക്ഷ എന്നിവ നിറയുകയാണ്. നമ്മുടെ ജീവിതത്തിലും സന്തോഷം നിറയുകയാണ്. മനുഷ്യന്റെ വൈകാരിക ജീവിതത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ട് ഈ സുവിശേഷ ഭാഗത്തെ നോക്കുമ്പോൾ…
View original post 894 more words