⚜️⚜️⚜️⚜️ June 16 ⚜️⚜️⚜️⚜️വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ജോണ്‍ ഫ്രാന്‍സിസ് റെജിസ് ജനിച്ചത്. ബാല്യത്തില്‍ തന്നെ തനിക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്കിയ ഈശോസഭയിലെ സന്യാസിമാരില്‍ അദ്ദേഹം ആകൃഷ്ടനാവുകയും ആ സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. തന്റെ 18-മത്തെ വയസ്സില്‍ ജോണ്‍ സെമിനാരിയില്‍ ചേര്‍ന്നു. വിദ്യാഭ്യാസത്തിന്റേതായ വളരെ കഠിനമായ തിരക്കുകള്‍ക്കിടയിലും, ആരോഗ്യത്തെ ചൊല്ലിയുള്ള സെമിനാരിയിലെ സഹപാഠികളുടെ മുന്നറിയിപ്പിനെ വകവെക്കാതെയും നിരവധി മണിക്കൂറുകള്‍ വിശുദ്ധന് ദേവാലയത്തില്‍ ചിലവഴിക്കുമായിരുന്നു. പുരോഹിത പട്ട സ്വീകരണത്തിന് ശേഷം … Continue reading അനുദിന വിശുദ്ധർ | ജൂൺ 16 | Daily Saints | June 16
Day: June 16, 2021
കുറുക്കുവഴികൾ തേടുന്നതു നീതികേട്
കുറുക്കുവഴികൾ തേടുന്നതു നീതികേട്
Deepika Leader page Article
16 June 2021 Wednesday
By
Adv. Justin Pallivathukal
ന്യൂനപക്ഷ സ്കോളർഷിപ് വിതരണത്തിൽ നിലനിന്നിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടിവിധി നടപ്പാക്കാതെ സ്കോളർഷിപ് വിതരണം വൈകിപിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു പറയാതെവയ്യ. പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കെ കോടതിയുത്തരവിന്റെ പേരിൽ സ്കോളർഷിപ് വിതരണം വൈകിക്കുന്നത് സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്നു പ്രചരിപ്പിച്ചു മുതലെടുപ്പു നടത്താൻ ശ്രമിക്കുന്നവർക്ക് കുടപിടിക്കലാകും. ഒരു ജനക്ഷേമ സർക്കാരിനെ സംബന്ധിച്ച് അനീതിക്കെതിരേ ഉണ്ടായ കോടതിവിധി അംഗീകരിച്ച് അതു നടപ്പിലാക്കുകയാണ് ഏറ്റവും എളുപ്പവഴി. മറിച്ചൊരു നീക്കം പല സംശയങ്ങൾക്കും ഇടനൽകും.
സ്കോളർഷിപ് പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം അനേകം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും. അതിലുമുപരി, ഹൈക്കോടതി വിധിയെ അംഗീകരിക്കാത്ത സർക്കാർ നിലപാട് ജനങ്ങളുടെ മുൻപിൽ ഒരു എതിർസാക്ഷ്യമായും മാറും. കോടതിവിധി മനസിലാക്കി നടപ്പാക്കുന്നതിനു പകരം വിധി മറികടക്കാൻ കുറുക്കുവഴികൾ തേടുന്നത് കോടതിയെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. ഭരണഘടനയ്ക്കും ഫെഡറൽ സംവിധാനത്തിനും നീതിപീഠത്തിനും മുകളിൽ ഒരു സമിതിക്ക് എന്താണ് ചെയ്യാൻ സാധിക്കുക? ഇത് നാളുകളായി വിവേചനത്തിന് ഇരയായിരുന്ന ന്യൂനപക്ഷ സമൂഹങ്ങളെ വീണ്ടും നിന്ദിക്കുന്ന സമീപനമാണ്; നീതികേടാണ്.
മതേതരത്വം പരമപ്രധാനം
1976 -ലെ ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമായ നിമിഷം മുതൽത്തന്നെ ഇന്ത്യ മതേതര രാജ്യം ആയിരുന്നു എങ്കിലും ആ ഭേദഗതി ഇന്ത്യയിലെ ഓരോ പൗരനും മതപരമായ യാതൊരുവിധത്തിലുള്ള വേർതിരിവുമില്ലാതെ ഈ മണ്ണിൽ ജീവിക്കാൻ സാധിക്കുന്നതിനായിരുന്നു. ഭരണഘടന പറയുന്നത്…
View original post 555 more words
കോടതി വിധി എന്തുതന്നെ ആയാലും…
കോടതി വിധി എന്തുതന്നെ ആയാലും, ന്യൂനപക്ഷം എന്ന നിലയിൽ തങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ കുറവു വരരുത് എന്നാണ് ലീഗ് പറയുന്നത്. ലീഗിന്റെ നിലപാടിനെ ശരിവച്ചുകൊണ്ടു ഭരണ പ്രതിപക്ഷ പാർട്ടികളിൽപ്പെട്ട പല നേതാക്കളും രംഗത്ത് വന്നുകൊണ്ടുമിരിക്കുന്നു. ‘കേസും കോടതിയുമായി പോയതിന്റെ ഫലമായി കിട്ടിക്കൊണ്ടിരുന്ന 20% കൂടി ഇല്ലാതാക്കിയവർ’ എന്ന നിലയിലാണ് ‘സമനീതി’ക്കുവേണ്ടി കോടതിയെ സമീപിച്ചവരെ ഇപ്പോൾ, ചില ക്രിസ്തീയ നേതാക്കൾ പോലും ചിത്രീകരിക്കുന്നത്. കിട്ടുന്നതു വാങ്ങി മിണ്ടാതിരുന്നാൽ മതിയായിരുന്നില്ലേ, ഇപ്പോൾ ഇതാ, ന്യൂനപക്ഷ ആനുകൂല്യങ്ങൾ പങ്കുവയ്ക്കാൻ തയ്യാറല്ല എന്ന് ലീഗും ഇതര മുസ്ലീം സംഘടനകളും വാശിപിടിച്ചു തുടങ്ങിയിരിക്കുന്നു! ക്രിസ്ത്യൻ സമുദായത്തിനും, അവർക്കുവേണ്ടി നീതിപീഠത്തെ സമീപിച്ചവർക്കും തെറ്റുപറ്റിയോ? ഇവിടെയിപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്, സച്ചാർ കമ്മിറ്റി റിപ്പോർട്ടും പാലോളി മുഹമ്മദുകുട്ടി കമ്മിറ്റി റിപ്പോർട്ടുമാണ്. ഇതു രണ്ടും ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്റെ സമുദ്ധാരണം ലക്ഷ്യമാക്കി പദ്ധതികൾ വിഭാവന ചെയ്യുന്നതിനും നടപ്പാക്കുന്നതിനുള്ള നിദേശങ്ങൾ സമർപ്പിക്കുന്നതിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമിച്ച കമ്മിറ്റികളാണ് എന്നതാണ് അവരുടെ നിലപാട്. അത്തരം കമ്മിറ്റികളെ നിയമിക്കാൻ സർക്കാരുകൾക്കുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടുമില്ല. സച്ചാർ കമ്മീഷനെ നിയമിച്ച മൻമോഹൻ സിംഗിന്റെ കോൺഗ്രസ്സ് സർക്കാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗം എന്നനിലയിലായിരിക്കണം പ്രാഥമികമായി മുസ്ലിം സമുദായത്തെ പരിഗണിച്ചത്.
അല്ലെങ്കിൽ, അതിനു രാഷ്ട്രീയമായ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം. ഏതായാലും കോൺഗ്രസ് സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങളെക്കാൾ, ഒരു ജനതയുടെ നന്മയിലുള്ള താല്പര്യമാണ് അതിനു പിന്നിലുണ്ടായിരുന്നത് എന്നു ചിന്തിക്കാനാണ് വിവേകമുള്ളവർ പരിശ്രമിക്കേണ്ടത്. എന്നാൽ അത്തരം…
View original post 385 more words
അനുദിന വിശുദ്ധർ (Saint of the Day) June 16th – St. John Francis Regis
https://youtu.be/n9GFnl_zAMs അനുദിന വിശുദ്ധർ (Saint of the Day) June 16th - St. John Francis Regis അനുദിന വിശുദ്ധർ (Saint of the Day) June 16th - St. John Francis Regis St. John Francis Regis Confessor of the Society of Jesus June 16 True virtue, or Christian perfection, consists not in great or shining actions, but resides in the … Continue reading അനുദിന വിശുദ്ധർ (Saint of the Day) June 16th – St. John Francis Regis
വിശുദ്ധ ബെന്നോ: മ്യൂണിക് നഗരത്തിൻ്റെ കാവൽ വിശുദ്ധൻ
വിശുദ്ധ ബെന്നോ മ്യൂണിക് നഗരത്തിൻ്റെ കാവൽ വിശുദ്ധൻ ജൂൺ പതിനാലിനു മ്യൂണിക് നഗരം അവളുടെ 863 ജന്മദിനം ആലോഷിച്ചു. രണ്ടു ദിവസങ്ങൾ കഴിഞ്ഞു ജൂൺ മാസം പതിനാറാം തീയതി അവളുടെ സംരക്ഷകനായ വിശുദ്ധ ബെന്നോയുടെ തിരുനാൾ ആഘോഷിക്കുന്നു. ജർമ്മനിയിലെ മയിസ്സൻ (Meissen) രൂപതയുടെ മെത്രാനായിരുന്നു ബെന്നോ. ജർമ്മനിയിലെ നവോത്ഥാന പ്രസ്ഥാന സമയത്ത് (reformation) ബെന്നോയുടെ കബറിടം സ്ഥിതി ചെയ്തിരുന്ന സ്ഥലം പ്രോട്ടസ്റ്റൻ്റുകാർ ആക്രമിച്ചപ്പോൾ അന്നത്തെ മയിസ്സൻ ബിഷപ്പായിരുന്ന ജോഹാൻ ഒൻപതാമൻ വോൺ ഹൗഗ്വിറ്റ്സ് (Johann … Continue reading വിശുദ്ധ ബെന്നോ: മ്യൂണിക് നഗരത്തിൻ്റെ കാവൽ വിശുദ്ധൻ
എല്ലാ സാഹചര്യത്തിലും ദൈവത്തിൽ ശരണപ്പെട്ടവൻ
ജോസഫ് ചിന്തകൾ 190 ജോസഫ് എല്ലാ സാഹചര്യത്തിലും ദൈവത്തിൽ ശരണപ്പെട്ടവൻ "പ്രകാശമോ ഇരുട്ടോ ആയാലും എല്ലാ സഹചര്യങ്ങളിലും ദൈവത്തിൽ ശരണപ്പെടുക. കാർമേഘങ്ങൾ നിൻ്റെ മുകളിൽ അസ്തമയം വിരിക്കുമ്പോഴും സൂര്യൻ നമ്മെ നോക്കി മൃദുവായി പുഞ്ചിരിക്കുമ്പോഴും എല്ലാം ദൈവകരങ്ങളിൽ ഭരമേല്പിക്കുക." ദൈവവചന സഭയുടെ ( SVD ) സ്ഥാപകനായ വിശുദ്ധ അർനോൾഡ് ജാൻസ്സെൻ (1837-1907) ൻ്റെ വാക്കുകളാണിവ. യൗസേപ്പിതാവിൻ്റെ ജീവിതവുമായി വളരെ ചേർന്നു പോകുന്നതാണ് ഈ വരികൾ. ഏതു സാഹചര്യത്തിലും ദൈവത്തിൽ ശരണം പ്രാപിച്ച വ്യക്തിയായിരുന്നു യൗസേപ്പ്. … Continue reading എല്ലാ സാഹചര്യത്തിലും ദൈവത്തിൽ ശരണപ്പെട്ടവൻ
പിതാവിനെപ്പോലെ പരിപൂർണ്ണനാകാൻ പരിശ്രമിച്ചവന്
ജോസഫ് ചിന്തകൾ 189 ജോസഫ് സ്വർഗ്ഗീയ പിതാവിനെപ്പോലെ പരിപൂർണ്ണനാകാൻ പരിശ്രമിച്ചവന് മത്തായിയുടെ സുവിശേഷത്തിൽ , നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണരായിരിക്കുവിന്. ( മത്തായി 5 : 48) എന്നു ഈശോ പഠിപ്പിക്കുന്നു. ഈ പരിപൂർണ്ണത കാരുണ്യം കാണിക്കലാണ് എന്ന് ലൂക്കാ സുവിശേഷകൻ വിവരിക്കുന്നു. "നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍." (ലൂക്കാ 6 : 36 ) കാരുണ്യത്തിൻ്റെ ജീവിതം നയിച്ചുകൊണ്ടാണ് യൗസേപ്പിതാവ് പരിപൂർണ്ണതയിലേക്ക് വളർന്നത്. കാരുണ്യം ആ വിശുദ്ധ ജീവിതത്തിൻ്റെ മുഖമുദ്രയും … Continue reading പിതാവിനെപ്പോലെ പരിപൂർണ്ണനാകാൻ പരിശ്രമിച്ചവന്
Gurucharanam | നീതിയുടെ പൂക്കൾ | EPS:482 | JUNE-13-21 | Fr. Bobby Jose Kattikad | ShalomTV
https://youtu.be/_9JPol-V6Kc Gurucharanam | നീതിയുടെ പൂക്കൾ | EPS:482 | JUNE-13-21 | Fr. Bobby Jose Kattikad | ShalomTV ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം.
St Gervase and Protase
St. Gervase and Protase June 19 Feast of St Gervase and Protase / വിശുദ്ധരായ ഗർവാസീസ് , പ്രോത്താസീസ് കന്തീശങ്ങളുടെ തിരുനാൾ Important Churches of St Gervase and Protase in India 1. Kothanalloor Forane Church - Palai Diocese 2. Udayamperoor Synod Church - Ernakulam / Angamaly Major Archdiocese
REFLECTION CAPSULE FOR THE DAY – June 16, 2021: Wednesday
✝️ REFLECTION CAPSULE FOR THE DAY – June 16, 2021: Wednesday “Praying for the gift of humility, in order to reach out the Goodness of God to all!” (Based on 2 Cor 9:6-11 and Mt 6:1-6, 16-18 – Wednesday of the 11th Week in Ordinary Time) A legendary story goes is told of a holy … Continue reading REFLECTION CAPSULE FOR THE DAY – June 16, 2021: Wednesday
ദിവ്യബലി വായനകൾ – Wednesday of week 11 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 16/6/2021 Wednesday of week 11 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ, ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ. നശ്വരമായ ബലഹീനതയ്ക്ക് അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍, അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ. അങ്ങേ കല്പനകള് പിഞ്ചെന്ന്, ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍ പ്രസാദിപ്പിക്കുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ … Continue reading ദിവ്യബലി വായനകൾ – Wednesday of week 11 in Ordinary Time
പുലർവെട്ടം 498
{പുലർവെട്ടം 498} വാസ്തവത്തിൽ പള്ളിയിൽ നിന്ന് മുഴങ്ങേണ്ട പദങ്ങളായിരുന്നു അത്. ആ ചരിത്രപരമായ ധർമ്മം കാലഗതിയിൽ അവഗണിക്കുകയോ മറന്നുപോവുകയോ ചെയ്തുകൊണ്ടാണ് തെരുവുകളിൽനിന്നുയർന്ന് കേട്ട ആ വാക്കുകൾ അതിന് ആക്രോശമായും അപമാനമായും അനുഭവപ്പെട്ടതും വല്ലാതെ പരിഭ്രമിച്ചുപോയതും. ഇപ്പോൾ ഒരു ജയിലായി മാറിയിട്ടുള്ള പഴയ ഒരു കോട്ടയിൽ നിന്നാണ് അവയിപ്പോൾ ഇരമ്പിയാർത്ത് നഗരത്തിലേക്ക് എത്തിയിരിക്കുന്നത്. തകർത്ത കോട്ടയിൽ നിന്ന് അടർന്നു വീണ ശിലാപാളികൾ അവർ ഇതിനകം ചന്തയിൽ വില്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. അടർന്നുപോകുന്ന ഒരു പഴയകാലത്തിൻ്റെ സ്മാരകശിലയെന്ന നിലയിൽ അതിനും … Continue reading പുലർവെട്ടം 498