{പുലർവെട്ടം 525}

 
സ്നേഹം സർവ്വഭയങ്ങളെയും മായ്ച്ചുകളയുമെന്ന് യോഹന്നാന്റെ ഒരു ക്ലാസ്സിക് വചനമുണ്ട്. അതേ സ്നേഹം തന്നെയാണ് ഏതൊരു അസുരവിത്തിൻ്റെയും വളക്കൂറുള്ള മണ്ണ്. മാലാഖ പരിണമിച്ചാണ് സാത്താനുണ്ടായതെന്ന ക്രിസ്റ്റ്യൻ മിത്തോളജിയെ ശരിവയ്ക്കുന്ന വിചാരമാണിത്. പേര് പോലും മാറുന്നില്ല, വെളിച്ചവാഹകൻ – ലൂസിഫർ.
 
എന്തിനാണ് ഇത്രയും ആശങ്കകളുടെയും ഭയത്തിന്റെയും കരുവായി സ്നേഹഭിക്ഷുക്കൾ ഇടറി വീഴുന്നതെന്നതിന് പല കാരണങ്ങളിൽ ഒരെണ്ണം അത് സുലഭമല്ല എന്നത് തന്നെയാണ്. അലുമിനിയത്തിൻ്റെ കഥ പോലെയാണ്. Petronious (54-68 AD) എഴുതിവയ്ക്കുന്ന കഥപോലെ തീരെ അപരിചിതമായ ഒരു പാത്രവുമായി ഒരു കരുവാൻ ചക്രവർത്തിയുടെ മുൻപിൽ എത്തുന്നു. നിലത്തേക്ക് വലിച്ചെറിയുമ്പോൾ അത് ഉടയുന്നില്ല. ചളുങ്ങുന്നേയുള്ളൂ. ഒരു ചുറ്റിക കൊണ്ട് അതിനെ പൂർവ്വാവസ്ഥയിലാക്കി. അലൂമിനിയത്തിൻ്റെ കണ്ടെത്തലായിരുന്നു അത്. ചിലവ് കൂടിയതും അതിസങ്കീർണ്ണവുമായ ഒരു പ്രക്രിയയിലൂടെയാണത് രൂപപ്പെടുന്നത്. ഈ പുതിയ ലോഹം അതിന്റെ ദൗർലഭ്യം കൊണ്ട് സ്വർണ്ണത്തെപ്പോലും പിന്തള്ളുമെന്ന് തോന്നിയ ചക്രവർത്തി അയാളെ കൊന്നുകളയുകയാണ്. The Satyricon എന്ന സറ്റയർ നോവലിലാണ് ഈ കഥ. പ്ലീനി ദ എൽഡർ തന്റെ ചരിത്രപുസ്തകത്തിലും ഇത് ആവർത്തിക്കുന്നുണ്ട്.
 
അത്രയും ഭയമാണ് മനുഷ്യർക്ക്. അപൂർവ്വമായിമാത്രം തങ്ങളെത്തേടിയെത്തുന്ന സ്നേഹം കവർച്ച ചെയ്യുകയോ കളഞ്ഞുപോവുകയോ ചെയ്യുമെന്ന ഭീതിയിൽ ശ്വാസംമുട്ടുമ്പോൾ അസുരരാകാതെ തരമില്ലെന്ന മട്ടിലുള്ള തീർപ്പുകളിലെത്തുന്നു. സ്നേഹം സമൃദ്ധമാകുന്ന കാലം മാത്രമാണ് മനുഷ്യൻ്റെ മോക്ഷകവാടം. ആ അലുമിനിയത്തിൻ്റെ കഥ, പതിനെട്ടാം നൂറ്റാണ്ടുവരെ ഏതാണ്ട് കാര്യങ്ങൾ അങ്ങനെയൊക്കെയായിരുന്നു. അതിനുശേഷമാണ് വിപുലമായ അതിന്റെ ഉല്പാദനം ഉണ്ടായത്.
 
– ബോബി ജോസ് കട്ടികാട്
 
Advertisements

പുലർവെട്ടം / Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap. Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements
Advertisements
Fediverse reactions
September 2021
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 525”

  1. Reblogged this on Nelsapy.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading