💐 Little Flower Novena in Malayalam | Kochuthresiayude Novena 💐

ആറാം ദിനം | 6th Day

പാവനാത്മവേ നീ വരണമേ
മാനസാമണി കോവിലിൽ….
നായകാ ഞങ്ങൾ നാവിനാലങ്ങേ
സ്നേഹസംഗീതം പാടുന്നു…

നിൻ പ്രകാശത്തിൻ രശ്മിയാലെന്റെ
അന്ധകാരമകറ്റണേ…
നിന്റെ ചൈതന്യശോഭയാലുള്ളം
സുന്ദരമാക്കി തീർക്കണേ….
സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ)

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ

എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു.

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു . ഈപുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു, പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,
സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു; അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍

1 സ്വർഗ്ഗ 1 നന്മ 1 ത്രിത്വ

നവനാൾ ആറാംദിന പ്രാർത്ഥന

സ്നേഹപിതാവായ ദൈവമേ, ഞങ്ങളിൽ അങ്ങയിലുള്ള വിശ്വാസവും പ്രത്യാശയും നാൾക്കുനാൾ വർധിപ്പിക്കണമേ.അവിടുത്തെ വിശ്വസ്ത ദാസിയായ വിശുദ്ധ കൊച്ചുത്രേസ്യായിലൂടെ ഞങ്ങളുടെ ജീവിതാവസ്ഥക്ക് അനുയോജ്യമായ സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ ഞങ്ങളെ അങ്ങ് സഹായിക്കണമേ.ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഈ പുണ്യവതിയുടെ യോഗ്യതകളെ പ്രതി അങ്ങേ പുത്രന്റെ വിശ്വസ്ത അനുയായികളും അവന്റെ മൗതിക ശരീരമായ തിരുസഭയുടെ അനുസരണയുള്ള സന്താനങ്ങളുമായി ഞങ്ങളെ രൂപപ്പെടുത്തണമേ. അങ്ങയുടെ വചനം പാലിക്കുകയും കൂദാശകൾ പവിത്രതയോടെ സ്വീകരിക്കുന്നതിനും ഞങ്ങൾക്ക് അനുഗ്രഹം നൽകണമേ.എന്റെ ദൈവവിളി സ്നേഹമാകുന്നു എന്നരുൾ ചെയ്ത വിശുദ്ധ കൊച്ചുത്രേസ്യ സ്നേഹത്താൽ തന്റെ ജീവിതത്തെ ഫലമണിയിച്ചതുപോലെ, ഞങ്ങൾ ഓരോരുത്തരും ആയിരിക്കുന്ന ജീവിതാന്തസുകളിൽ സ്നേഹമാകുന്ന ദൈവവിളി വിശുദ്ധിയോടെ ഈ ലോകത്തിൽ ജീവിക്കുവാനും അങ്ങനെ അങ്ങുമായി ഐക്യപെടുവാനും ഞങ്ങൾക്ക് ഇടവരുത്തണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.  ആമ്മേന്‍

വിശുദ്ധ ഗ്രന്ഥവായന (മർക്കോസ്   4 : 21 – 25)

Mark 4, 21-25

നവനാൾ ജപം

ഉണ്ണീശോയുടെ / വിശുദ്ധ കൊച്ചുത്രേസ്യായെ / അഗാധമായ സ്നേഹത്താലും / നിഷ്കളങ്കതയാലും / സ്വർഗ്ഗീയമായ ആനന്ദത്താലും / അങ്ങയുടെ / ഈ ലോക ജീവിതം / ഉത്‌കൃഷ്ടമായിരുന്നുവല്ലോ. / നിന്റെ നന്മകളിൽ / പ്രസാദിച്ച / ദൈവം / നിന്നെ മഹത്വമണിയിക്കുകയും / നിഷ്കളങ്കതയുടെ / മാതൃകയായി / ഞങ്ങൾക്ക് / നൽകുകയും ചെയ്തു. / എന്റെ സ്വർഗ്ഗ വാസം / ഭൂമിയിൽ / നന്മ ചെയ്യുന്നതിനായി / ഞാൻ ചിലവഴിക്കുമെന്നും / കാലത്തിന്റെ അവസാനം വരെ / ആ ജോലിയിൽ നിന്ന് / ഞാൻ വിരമിക്കുകയില്ലെന്നുമുള്ള / നിന്റെ വാഗ്ദാനം / അനുസ്മരിച്ചു / ഞങ്ങളുടെ / പ്രത്യേകമായ ഈ ആവശ്യം ( നമ്മുടെ നിയോഗങ്ങൾ മൗനമായി സമർപ്പിക്കാം ) നിന്റെ ദിവ്യമണവാളനായ / ഈശോയിൽ നിന്നും / ഞങ്ങൾക്ക് സാധിച്ചു തരേണമേ. / നിന്നെ പോലെ / ദൈവത്തെയും / മനുഷ്യരെയും / സേവിച്ചു / ശുശ്രൂഷിച്ചു / വിശ്വാസ തികവോടെ / ജീവിതം നയിക്കുവാൻ / ഞങ്ങൾക്കുവേണ്ടി / യേശുനാഥനോട് / പ്രാർത്ഥിക്കേണമേ. / ആമ്മേൻ

1 സ്വർഗ്ഗ 1 നന്മ 1 ത്രീത്വ (പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്ക് വേണ്ടി)

വിശുദ്ധ കൊച്ചുത്രേസ്യായെ, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ഇതാ അങ്ങയുടെ പാദാന്തികത്തിൽ ഞങ്ങൾ അർപ്പിക്കുന്നു. സ്നേഹത്താൽ ജ്വലിക്കുന്ന ഒരാത്മാവിന് നിഷ്‌ക്രിയമായി തുടരാൻ കഴിയുകയില്ല എന്നരുൾ ചെയ്ത അങ്ങയിൽ ആശ്രയിച്ചുകൊണ്ടു ഞങ്ങൾ അർപ്പിക്കുന്ന ഈ യാചനകൾ കനിവോടെ കേട്ടരുളണമെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

വിശുദ്ധ കൊച്ചുത്രേസ്യായുടെ ലുത്തിനിയ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ അനുഗ്രഹിക്കണമേ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

(ഞങ്ങളെ അനുഗ്രഹിക്കേണമേ)

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ

പരിശുദ്ധാത്മാവായ ദൈവമേ

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ

(ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ)

പരിശുദ്ധ വിജയമാതാവേ:

നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ:

ദൈവത്തിന്റെ വിശ്വസ്ത ദാസിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

കാരുണ്യം നിറഞ്ഞ സ്നേഹത്തിന് പാത്രമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

മിശിഹായുടെ ദിവ്യമണവാട്ടിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ സമ്മാനമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

അനുസരണത്തിന്റെ മാതൃകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവേഷ്ടങ്ങളെ അത്യധികം സ്നേഹിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

ഉണ്ണിയേശുവിന്റെ സ്വന്തമായ കൊച്ചുറാണി:

സമാധാനത്തിന്റെ സ്നേഹിതയെ:

ക്ഷമയുടെ ദർപ്പണമേ:

ത്യാഗത്തിന്റെ പര്യായമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ക്ഷമിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ വിശുദ്ധ കൊച്ചുത്രേസ്യായെ:

ആശ്രിതരുടെ ആലംബമേ:

യേശുവിന്റെ ദിവ്യപ്രണയിനിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

തിരുമുഖനാഥനെ ഗാഢമായി സ്നേഹിച്ചവളെ:

ദൈവതിരുമുമ്പിൽ ഞങ്ങളുടെ ശക്തയായ അഭിഭാഷികയെ:

പ്രാർത്ഥനയിൽ അഭിവൃദ്ധിപ്രാപിച്ചവളെ:

സ്വർഗ്ഗത്തിൽ നിന്നും നിരന്തരം റോസാപൂക്കൾ വർഷിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയവാസം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി ചിലവഴിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

അപേക്ഷകൾ ഉപേക്ഷിക്കാത്ത വിശുദ്ധ കൊച്ചുത്രേസ്യായെ:

നിർമ്മല കന്യകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവമഹത്വത്താൽ ജ്വലിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്നേഹത്താൽ ജ്വലിക്കുന്ന ചെറുപുഷ്പമേ:

വണക്കത്തിന് യോഗ്യയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ലാളിത്യപൂർണ്ണയായ കന്യകയെ:

അസാധാരണ വിവേകത്തിനുടമയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ വനിയിൽ വിരിഞ്ഞ റോസാപുഷ്പമേ:

ദിവ്യസ്നേഹത്തിന് പാത്രമായ കൊച്ചുറാണി:

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ

പ്രാർത്ഥിക്കാം

ഓ ദൈവമേ അങ്ങയുടെ അനന്ത സ്നേഹത്താൽ വിശുദ്ധ കൊച്ചുത്രേസ്യായെ ഉജ്വലിപ്പിക്കുവാൻ അങ്ങ് തിരുവുള്ളമായല്ലോ. ഈ കന്യകയുടെ മാധ്യസ്ഥ്യം വഴി പൈശാചീകശക്തികളിൽ നിന്നും ഞങ്ങൾ രക്ഷിക്കപ്പെടുവാൻ അങ്ങ് കൃപ ചെയ്യുകയും, അവളെ പോലെ ഗാഢമായി അങ്ങയെ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുത്തുവാനും ഞങ്ങളെ അർഹരാക്കുകയും ചെയ്യണമേ ആമ്മേൻ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ : വിശുദ്ധ കൊച്ചുത്രേസ്യായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

പ്രാർത്ഥിക്കാം

രക്ഷാകരരഹസ്യങ്ങളാൽ ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ, അങ്ങേ പുത്രനെ ഞങ്ങൾക്ക് നല്കിയതിലൂടെ അവിടുത്തെ അളവറ്റ സ്നേഹം ലോകത്തിന് വെളിപ്പെടുത്തുവാൻ അങ്ങ് തിരുവുള്ളമായല്ലോ. ആ പുത്രന്റെ ദിവ്യമണവാട്ടിയായ വിശുദ്ധ ചെറുപുഷ്പത്തെ സകലവിധ ആദ്ധ്യാത്മീക ദാനങ്ങളാലും അങ്ങ് അലങ്കരിക്കുകയും ഞങ്ങളുടെ രക്ഷയ്ക്ക് വേണ്ടി അവളെ ഞങ്ങൾക്ക് സഹായമരുളുന്ന മധ്യസ്ഥയായി അങ്ങ് നൽകുകയും ചെയ്തു. അനുഗ്രഹീതയായ വിശുദ്ധ കൊച്ചുത്രേസ്യായെ, നീ സ്നേഹത്തിന്റെയും വിശുദ്ധിയുടെയും പര്യായമാകുന്നു. ഞങ്ങൾ ഇതാ നിന്നിൽ ശരണപെടുന്നു. നിന്റെ മാതൃകയിലൂടെ ദൈവത്തെ അന്വേഷിക്കാനും അവിടുത്തെ അറിയുവാനും ഞങ്ങളെ സഹായിക്കണമേ. പൂർണ്ണഹൃദയത്തോടെ അവിടുത്തെ സ്നേഹിക്കുന്നതിനായി ഞങ്ങളുടെ ഹൃദയങ്ങൾ സ്നേഹത്താൽ നിറയ്ക്കേണമേ. നിനക്കുണ്ടായിരുന്ന ദീർഘക്ഷമയും സഹനശക്തിയും ഞങ്ങൾക്കും നൽകണമേ അതിലൂടെ പാപത്തിൽ വീഴാതെ എന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ എന്നെ സഹായിക്കണമെന്ന് അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു. ഓ ദൈവമേ, വിശുദ്ധ കൊച്ചുത്രേസ്യാ വഴി ഞങ്ങൾ സമർപ്പിക്കുന്ന ഈ പ്രാർത്ഥന അങ്ങ് കാരുണ്യപൂർവ്വം ശ്രവിക്കേണമേ ആമ്മേൻ.

നല്ല ദൈവമേ അങ്ങയുടെ സ്നേഹഭാജനമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ ഇരുപത്തിനാല് വർഷത്തെ ഭൗമീക വാസത്തിൽ അങ്ങ് വർഷിച്ചിട്ടുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് പ്രതിനന്ദിയായി… ( 24 ത്രീത്വ സ്തുതി )

സമാപന ഗാനം

ഉണ്ണിയീശോതൻ കണ്ണിലുണ്ണിയായി
മിന്നിടും കൊച്ചുത്രേസ്യാ നീ,
വിണ്ണിൽ നിന്നുമീ മന്നിലേക്ക് നിൻ
കണ്ണിണകൾ തിരിക്കേണേ

പ്രാർത്ഥിക്കേണമേ ഞങ്ങൾക്കായി നിത്യം
നന്മ തൻ പൂക്കൾ തൂകണേ
കൽമഷങ്ങൾ അകന്നു വാഴുവാൻ
നൽവരങ്ങളരുളേണേ

യേശുവിൻ സ്നേഹ ദാഹസീമയറിഞ്ഞ
പ്രേഷിത ധീര നീ
സ്നേഹമോടെ നിൻ പാദ ചേർന്നിടാൻ
നൽക ചൈതന്യ ധാരകൾ

(ഉണ്ണിയിശോതൻ)

വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേനയുടെ സമാപനഗാനം MP3 

Fediverse reactions
September 2021
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading