യൗസേപ്പിതാവ് നമ്മുടെ കാവൽ ആണ്

St Joseph
Advertisements

കടപ്പാട്:

വളരെ അനുഗ്രഹപ്രദമായ ഒരു വർഷത്തിന് സമാപനം കുറിക്കുന്നു. നാളത്തെ ദിവസം ഓരോ ക്രൈസ്തവനെയും സംബന്ധിച്ചു കൃതജ്ഞതയുടെ പൊൻസുദിനമാണ്. തന്റെ ദിവ്യസുതനയെന്നെ പോലെ അവന്റെ മൗതീക ശരീരമായ തിരുസഭയ്ക്ക് കോട്ടയായി സംരക്ഷണമായി ഉയർന്നു നിൽക്കുന്ന നമ്മുടെ പിതാവായ മാർ യൗസേപ്പിതാവിന്റെ വിശുദ്ധ വർഷം നാളെ സമാപിക്കുന്നു. യൗസേപ്പിനോടുള്ള ഭക്തിയിൽ ഊർജ്വസ്വലരല്ലാത്ത ഒരു ക്രിസ്തു ശിഷ്യന്റെ ജീവിതം ഒരിക്കലും പൂർണ്ണമാവുകയില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ നാം ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ ക്രിസ്തുമസ് പോലും ഈ പിതാവ് സഹിച്ച അവർണ്ണനീയമായ പീഡകളുടെ കഷ്ടപ്പാടുകളുടെ ഫലമായിട്ടാണ്. നാം ദൈവത്തിൽ വിശ്വസിക്കുന്നു. നമ്മുടെ ദൈവം തന്റെ സൃഷ്ടികളിൽ ഒന്നിനെ അന്ധമായി വിശ്വസിച്ചു. കണ്ണടച്ചു വിശ്വസിച്ചു എന്നു തന്നെ പറയാം… കേവലം ദൈവത്തിന്റെ തന്നെ സൃഷ്ടിയായ ഈ ഒരു മനുഷ്യനെ ഇത്രയും അന്ധമായി ദൈവം വിശ്വസിച്ചു തന്റെ പുത്രനെ വളർത്തുവാൻ ഭരമേല്പിചതിനെക്കാൾ എങ്ങനെയാണ് ഈ തച്ചന്റെ മഹത്വം നമ്മുക്ക് തിരിച്ചറിയാൻ സാധിക്കുക. എന്നാൽ നമ്മളിൽ പലരും ആത്മാർത്ഥമായി ആ പിതാവിനെ സ്നേഹിക്കുന്നുണ്ടോ…? ഉണ്ണിയേശുവിനെ പോലെ ആ പിതാവിന്റെ മാറിൽ ചാഞ്ഞു സമാശ്വാസം അനുഭവിക്കുവാൻ നാം ശ്രമിച്ചിട്ടുണ്ടോ… ഇല്ലെങ്കിൽ ഇതുവരെയുണ്ടായിരുന്നു കുറവുകൾ പരിഹരിച്ചു യൗസേപ്പിതാവിന്റെ അരുമ സന്താനങ്ങളായി വളരുവാൻ നമുക്കു പരിശീലിക്കാം. പരിശുദ്ധ അമ്മ നമ്മുടെ നമ്മുടെ വഴികാട്ടിയാണ് എങ്കിൽ മാർ യൗസേപ്പിതാവ് നമ്മുടെ കാവൽ ആണ്. “The Guide and Guard”…

മാർ യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു…പുണ്യപിതാവിന്റെ കരങ്ങളിൽ ഉണ്ണിയേശുവിനെ പോലെ നമുക്ക് ഓടിയണയാം….പ്രാർത്ഥിക്കാം എന്റെ പിതാവായ മാർ യൗസേപ്പേ, ഉണ്ണിയേശുവിനെ പോലെ എന്നെയും അങ്ങേ പുത്രനായി സ്വീകരിച്ചു… സ്നേഹിച്ചു ദൈവപരിപാലനയിൽ ആശ്രയിച്ചു ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് തന്നരുളണമേ ആമ്മേൻ

ഡിസംബർ 08 മാർ യൗസേപ്പിതാവിന്റെ വർഷ സമാപനത്തിന്റെയും അമലോത്ഭവ മാതാവിന്റെയും തിരുനാൾ ആശംസകൾ

Advertisements

Leave a comment