The Book of 2 Kings, Chapter 6 | 2 രാജാക്കന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

Advertisements

2 രാജാക്കന്മാർ, അദ്ധ്യായം 6

കോടാലി പൊക്കിയെടുക്കുന്നു

1 പ്രവാചകഗണം എലീഷായോടു പറഞ്ഞു: അങ്ങയുടെ സംരക്ഷണത്തില്‍ ഞങ്ങള്‍ താമസിക്കുന്ന ഈ സ്ഥലം വളരെ പരിമിതമാണ്.2 നമുക്ക് ജോര്‍ദാനരികേചെന്ന് ഓരോ മരംവെട്ടി അവിടെ ഒരു പാര്‍പ്പിടം പണിയാം. അവന്‍ മറുപടി പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍.3 അപ്പോള്‍ അവരില്‍ ഒരുവന്‍ പറഞ്ഞു: ദയവായി അങ്ങും ഈ ദാസന്‍മാരോടുകൂടെ വരണം. വരാം, അവന്‍ സമ്മതിച്ചു.4 അവന്‍ അവരോടുകൂടെ പോയി. അവര്‍ ജോര്‍ദാനിലെത്തി മരം മുറിച്ചു.5 തടി വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഒരാളുടെ കോടാലി ഊരി വെള്ളത്തില്‍ വീണു. അയ്യോയജമാനനേ, അതു കടം വാങ്ങിയതാണ് എന്ന് അവന്‍ നിലവിളിച്ചു:6 എവിടെയാണ് അതു വീണത്? ദൈവപുരുഷന്‍ ചോദിച്ചു. സ്ഥലം കാണിച്ചുകൊടുത്തപ്പോള്‍ അവന്‍ ഒരു കമ്പു വെട്ടിയെടുത്ത് അവിടേക്ക് എറിഞ്ഞു. അപ്പോള്‍ ഇരുമ്പു പൊങ്ങിവന്നു.7 അതെടുക്കുക, എലീഷാ പറഞ്ഞു. അവന്‍ കൈനീട്ടി അതെടുത്തു.

സിറിയായെ തോല്‍പിക്കുന്നു

8 ഒരിക്കല്‍ സിറിയാരാജാവ് ഇസ്രായേലിനെതിരേയുദ്ധം ചെയ്യുകയായിരുന്നു. പാളയമടിക്കേണ്ട സ്ഥലം രാജാവു ഭൃത്യന്‍മാരുമായി ആലോചിച്ചുറച്ചു.9 നീ ഇങ്ങോട്ടു കടക്കരുത്, സിറിയാക്കാര്‍ അവിടം ആക്രമിക്കാനിരിക്കുകയാണ് എന്നു ദൈവപുരുഷന്‍ ഇസ്രായേല്‍രാജാവിനു സന്‌ദേശമയച്ചു.10 ദൈവപുരുഷന്‍ പറഞ്ഞസ്ഥലത്തേക്ക് ഇസ്രായേല്‍രാജാവ് സൈന്യത്തെ അയച്ചു. ഇങ്ങനെ പലപ്പോഴും ദൈവപുരുഷന്‍മുന്നറിയിപ്പു നല്‍കുകയും രാജാവ് രക്ഷപെടുകയും ചെയ്തിട്ടുണ്ട്.11 സിറിയാരാജാവ് തന്‍മൂലം അസ്വസ്ഥനായി. അവന്‍ ഭൃത്യന്‍മാരോടു ചോദിച്ചു: നമ്മുടെ ഇടയില്‍ ഇസ്രായേല്‍രാജാവിനുവേണ്ടി നിലകൊള്ളുന്നവനെ നിങ്ങള്‍ കാണിച്ചുതരുകയില്ലേ?12 ഭൃത്യന്‍മാരിലൊരുവന്‍ പറഞ്ഞു: രാജാവേ, നമ്മുടെ ഇടയില്‍ ആരുമില്ല. കിടപ്പറയില്‍ അങ്ങ് സംസാരിക്കുന്നത് ഇസ്രായേല്‍രാജാവിനെ അറിയിക്കുന്നത് ഇസ്രായേലിലെ പ്രവാചകനായ എലീഷാ ആണ്.13 പോയി, അവനെ കണ്ടുപിടിക്കുക, അവന്‍ ആജ്ഞാപിച്ചു. ഞാന്‍ ആളയച്ച് അവനെ പിടിക്കും. അവന്‍ ദോഥാനിലുണ്ടെന്ന് അവര്‍ അറിയിച്ചു.14 രാജാവ് രഥങ്ങളും കുതിരകളും ഒരു വലിയ സൈന്യവും അവിടേക്ക് അയച്ചു. അവര്‍ രാത്രി നഗരംവളഞ്ഞു.15 ദൈവപുരുഷന്റെ ദാസന്‍ അതിരാവിലെ എഴുന്നേറ്റു പുറത്തുവന്നപ്പോള്‍ രഥങ്ങളും കുതിരകളുമായി സൈന്യം നഗരംവളഞ്ഞിരിക്കുന്നതു കണ്ടു. അവന്‍ വിളിച്ചുപറഞ്ഞു: അയ്യോ,യജമാനനേ, നാം എന്താണു ചെയ്യുക?16 അവന്‍ പറഞ്ഞു: ഭയപ്പെടേണ്ടാ. അവരെക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മുടെകൂടെയുണ്ട്.17 അപ്പോള്‍ എലീഷാ പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഇവന്റെ കണ്ണുകളെ തുറക്കണമേ! ഇവന്‍ കാണട്ടെ! കര്‍ത്താവ് അവന്റെ കണ്ണുകള്‍ തുറന്നു. എലീഷായ്ക്കു ചുറ്റും മല ആഗ്‌നേയരഥങ്ങളും കുതിരകളുംകൊണ്ടു നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു.18 സിറിയാക്കാര്‍ തനിക്കെതിരേ വന്നപ്പോള്‍ എലീഷാ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു: ഇവരുടെ കണ്ണുകളെ അന്ധമാക്കണമേ! എലീഷായുടെ പ്രാര്‍ഥനയനുസരിച്ച് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കി.19 അപ്പോള്‍ എലീഷാ അവരോടു പറഞ്ഞു: വഴി ഇതല്ല; പട്ടണവും ഇതല്ല. എന്നെ അനുഗമിക്കുക. നിങ്ങള്‍ അന്വേഷിക്കുന്നവന്റെ അടുത്തേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുപോകാം. അവന്‍ അവരെ സമരിയായിലേക്കു നയിച്ചു.20 അവര്‍ സമരിയായില്‍ പ്രവേശിച്ച ഉടനെ എലീഷാ പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഇവരുടെ കണ്ണുകള്‍ തുറക്കണമേ! ഇവര്‍ കാണട്ടെ! കര്‍ത്താവ് അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ സമരിയായുടെ മധ്യത്തിലാണെന്ന് അവര്‍ കണ്ടു.21 അവരെ കണ്ടപ്പോള്‍ ഇസ്രായേല്‍രാജാവ് എലീഷായോടു പറഞ്ഞു: എന്റെ പിതാവേ, ഞാന്‍ ഇവരെ കൊന്നുകളയട്ടെ.22 അവന്‍ പറഞ്ഞു: അവരെ കൊല്ലരുത്. നിങ്ങള്‍ വാളും വില്ലുംകൊണ്ടു പിടിച്ചടക്കിയവരെ കൊല്ലുമോ? അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ കൊടുക്കുക. അവര്‍ ഭക്ഷിച്ചു സ്വന്തംയജമാനന്റെ അടുത്തേക്കു പോകട്ടെ.23 രാജാവ് അവര്‍ക്കു വലിയ വിരുന്നൊരുക്കി. ഭക്ഷിച്ചു തൃപ്തരായ അവരെ അവന്‍ വിട്ടയച്ചു. അവര്‍ തങ്ങളുടെയജമാനന്റെ അടുത്തേക്കു പോയി. സിറിയാക്കാര്‍ പിന്നീട് ഇസ്രായേല്‍ദേശം ആക്രമിക്കാന്‍ വന്നിട്ടില്ല.24 കുറെക്കാലം കഴിഞ്ഞ്, സിറിയാരാജാവായ ബന്‍ഹദാദ് സൈന്യം ശേഖരിച്ചു സമ രിയാ വളഞ്ഞു.25 അപ്പോള്‍ സമരിയായില്‍ രൂക്ഷമായ ക്ഷാമം ഉണ്ടായി. ഒരു കഴുതത്തലയ്ക്ക് എട്ടുഷെക്കല്‍ വെള്ളിയും കാല്‍ കാബ് കാട്ടുള്ളിക്ക് അഞ്ചുഷെക്കല്‍ വെള്ളിയും വിലയായിരുന്നു.26 ഇസ്രായേല്‍ രാജാവു കോട്ടമേല്‍ നടക്കുമ്പോള്‍ ഒരുവള്‍ വിളിച്ചുപറഞ്ഞു: പ്രഭോ, രാജാവേ, സഹായിക്കണേ!27 അവന്‍ പറഞ്ഞു: കര്‍ത്താവ് സഹായിക്കുന്നില്ലെങ്കില്‍, എനിക്കെങ്ങനെ കഴിയും? എന്റെ കൈയില്‍ ധാന്യമോ മുന്തിരിയോ ഉണ്ടോ?28 രാജാവ് ചോദിച്ചു: എന്താണ് നിന്റെ പ്രശ്‌നം? അവള്‍ ഉണര്‍ത്തിച്ചു: ഇവള്‍ എന്നോടു പറഞ്ഞു: നിന്റെ മകനെ കൊണ്ടുവരുക, ഇന്നു നമുക്കവനെ ഭക്ഷിക്കാം; നാളെ എന്റെ മകനെ ഭക്ഷിക്കാം.29 അങ്ങനെ ഞങ്ങള്‍ എന്റെ മകനെ വേവിച്ചുതിന്നു. അടുത്ത ദിവസം ഞാന്‍ അവളോടു നിന്റെ മകനെ കൊണ്ടുവരുക, നമുക്ക് അവനെ തിന്നാം എന്നുപറഞ്ഞു. എന്നാല്‍, അവള്‍ അവനെ ഒളിപ്പിച്ചുകളഞ്ഞു.30 അവള്‍ ഇതു പറഞ്ഞപ്പോള്‍ രാജാവ് വസ്ത്രം കീറി – അവന്‍ കോട്ടമേല്‍ നടക്കുകയായിരുന്നു – ജനം നോക്കിയപ്പോള്‍, രാജാവ് അടിയില്‍ചാക്കുവസ്ത്രം ധരിച്ചിരിക്കുന്നു.31 രാജാവ് പറഞ്ഞു: ഷാഫാത്തിന്റെ പുത്രന്‍ എലീഷായുടെ തല ഇന്നുമുതല്‍ കഴുത്തില്‍ ശേഷിച്ചാല്‍ കര്‍ത്താവ് എന്നെ ശിക്ഷിക്കട്ടെ.32 എലീഷാ ശ്രേഷ്ഠന്‍മാരോടൊപ്പം വീട്ടില്‍ ഇരിക്കുകയായിരുന്നു. രാജാവ് ഒരുവനെ പറഞ്ഞയച്ചു. അവന്‍ വന്നെത്തുന്നതിനുമുമ്പ് എലീഷാ ശ്രേഷ്ഠന്‍മാരോടു പറഞ്ഞു: ആ കൊലയാളി എന്റെ തല ഛേദിക്കാന്‍ ആളയച്ചിരിക്കുന്നതു കണ്ടോ? ദൂതന്‍ വരുമ്പോള്‍ വാതിലടച്ച് അവനെ തടഞ്ഞുനിര്‍ത്തുവിന്‍. അവന്റെ യജമാനന്റെ കാലടി ശബ്ദമല്ലേ പിന്നില്‍ കേള്‍ക്കുന്നത്?33 അവന്‍ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ രാജാവ് വന്ന് അവനോടു പറഞ്ഞു: ഈ ദുരിതം കര്‍ത്താവു വരുത്തിയതാണ്. ഞാന്‍ ഇനി എന്തിനു കര്‍ത്താവിന്റെ സഹായം കാത്തിരിക്കണം?

Advertisements

The Book of 2 Kings | 2 രാജാക്കന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Prophet Elijah and Elisha
Advertisements
The prophet Elisha and the Shulamite
Advertisements
Advertisements

Leave a comment