The Book of 2 Chronicles, Chapter 12 | 2 ദിനവൃത്താന്തം, അദ്ധ്യായം 12 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം12 1 റഹോബോവാമിന്റെ ഭരണം സുസ്ഥിരവും സുശക്തവുമായപ്പോള്‍ അവനും ഇസ്രായേല്‍ജനവും കര്‍ത്താവിന്റെ നിയമം ഉപേക്ഷിച്ചു. 2 അവര്‍ കര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചതിനാല്‍ റഹോബോവാമിന്റെ അഞ്ചാം ഭരണവര്‍ഷം ഈജിപ്തുരാജാവായ ഷീഷാക്ക്3 ആയിരത്തിയിരുനൂറു രഥങ്ങളും അറുപതിനായിരം കുതിരപ്പടയാളികളുമായി ജറുസലെമിനെതിരേ വന്നു. ലിബിയരും സൂക്കിയരും എത്യോപ്യരുമായി അസംഖ്യം ആളുകളും അവനോടൊത്തുണ്ടായിരുന്നു.4 അവര്‍ യൂദായിലെ സുരക്ഷിതനഗരങ്ങള്‍ കീഴടക്കി ജറുസലെംവരെ എത്തി.5 റഹോബോവാമിനോടും ഷീഷാക്കിനെ ഭയന്നു ജറുസലെമില്‍ സമ്മേളിച്ച യൂദാപ്രഭുക്കന്‍മാരോടും പ്രവാചകനായ ഷെമായാ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ ഉപേക്ഷിച്ചതിനാല്‍, ഞാന്‍ … Continue reading The Book of 2 Chronicles, Chapter 12 | 2 ദിനവൃത്താന്തം, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 11 | 2 ദിനവൃത്താന്തം, അദ്ധ്യായം 11 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 11 റഹോബോവാം 1 റഹോബോവാം ജറുസലെമില്‍ എത്തിയതിനുശേഷംയൂദാഭവനത്തെയും ബഞ്ച മിന്‍ ഭവനത്തെയും വിളിച്ചുകൂട്ടി അവരില്‍നിന്ന് ഇസ്രായേലിനോടു യുദ്ധം ചെയ്തു രാജ്യം വീണ്ടെടുക്കാന്‍ ഒരുലക്ഷത്തിയെണ്‍പതിനായിരം യോദ്ധാക്കളെ തിരഞ്ഞെടുത്തു. 2 എന്നാല്‍, ദൈവപുരുഷനായ ഷെമായായോട് കര്‍ത്താവ് അരുളിച്ചെയ്തു:3 സോളമന്റെ മകനും യൂദാരാജാവുമായ റഹോബോവാമിനോടും യൂദായിലും ബഞ്ചമിനിലും ഉള്ള എല്ലാ ഇസ്രായേല്യരോടും പറയുക,4 കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ അങ്ങോട്ടു പോവുകയോ നിന്റെ സഹോദരരോടുയുദ്ധം ചെയ്യുകയോ അരുത്. ആളുകളെ അവരവരുടെ ഭവനങ്ങളിലേക്കു തിരിച്ചയയ്ക്കുക. എന്റെ ഹിതമനുസരിച്ചാണ് ഇതെല്ലാം സംഭവിച്ചത്. അവര്‍ … Continue reading The Book of 2 Chronicles, Chapter 11 | 2 ദിനവൃത്താന്തം, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 10 | 2 ദിനവൃത്താന്തം, അദ്ധ്യായം 10 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 10 രാജ്യം പിളരുന്നു 1 റഹോബോവാമിനെ രാജാവാക്കാന്‍ ഇസ്രായേല്‍ ജനം ഷെക്കെമില്‍ സമ്മേളിച്ചു. അവന്‍ അങ്ങോട്ടു ചെന്നു.2 നെബാത്തിന്റെ മകന്‍ ജറോബോവാം ഇതുകേട്ട് ഈജിപ്തില്‍നിന്നു മടങ്ങിവന്നു. അവന്‍ സോളമന്റെ യടുത്തുനിന്ന് ഈജിപ്തിലേക്കു ഒളിച്ചോടിയതായിരുന്നു.3 അവര്‍ അവനെ ആള യച്ചു വരുത്തി. ജറോബോവാമും ഇസ്രായേല്‍ ജനവും റഹോബോവാമിന്റെ അടുത്തുവന്നു പറഞ്ഞു;4 അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിനു ഭാരംകൂട്ടി. ആ ഭാരിച്ച നുകവും കഠിനവേലയും ലഘൂകരിച്ചു തരുക. എന്നാല്‍, ഞങ്ങള്‍ അങ്ങയെ സേവിക്കാം.5 മൂന്നു ദിവസം കഴിഞ്ഞു … Continue reading The Book of 2 Chronicles, Chapter 10 | 2 ദിനവൃത്താന്തം, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 9 | 2 ദിനവൃത്താന്തം, അദ്ധ്യായം 9 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 9 ഷേബാരാജ്ഞിയുടെ സന്ദര്‍ശനം 1 ഷേബാരാജ്ഞി സോളമന്റെ പ്രശസ്തിയെക്കുറിച്ചു കേട്ടു കുടുക്കുചോദ്യങ്ങളാല്‍ അവനെ പരീക്ഷിക്കാന്‍ ജറുസലെമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങള്‍, ഏറെസ്വര്‍ണം, രത്‌നങ്ങള്‍ എന്നിവയുമായി, അനേകം ഒട്ടകങ്ങളും ഒരു വലിയ പരിവാരവുമായാണ് വന്നത്. സോളമനെ കണ്ടപ്പോള്‍ മനസ്‌സില്‍ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു.2 സോളമന്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. ഉത്തരം നല്‍കാന്‍ ആവാത്തവിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല.3 സോളമന്റെ ജ്ഞാനവും അവന്‍ പണിത കൊട്ടാര വും4 അവന്റെ മേശയിലെ വിഭവങ്ങളും സേവകന്‍മാരുടെ പീഠങ്ങളും ഭ്യത്യന്‍മാരുടെ പരിചരണവും വേഷവിധാനങ്ങളും … Continue reading The Book of 2 Chronicles, Chapter 9 | 2 ദിനവൃത്താന്തം, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 8 | 2 ദിനവൃത്താന്തം, അദ്ധ്യായം 8 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 8 സോളമന്റെ നേട്ടങ്ങള്‍ 1 ദേവാലയവും കൊട്ടാരവും പണിയുവാന്‍ സോളമന് ഇരുപതു വര്‍ഷത്തോളം വേണ്ടി വന്നു. 2 പിന്നീടു സോളമന്‍ ഹീരാമില്‍ നിന്നു ലഭിച്ച പട്ടണങ്ങള്‍ പുതുക്കിപ്പണിത്, ഇസ്രായേല്യരെ അവിടെ വസിപ്പിച്ചു. 3 അതിനുശേഷം സോളമന്‍ ഹമാത്ത്‌സോബാ പിടിച്ചടക്കി. 4 മരുഭൂമിയില്‍ തദ്‌മോറും ഹമാത്തില്‍ സംഭരണനഗരങ്ങളും പണികഴിപ്പിച്ചു. 5 കൂടാതെ മതിലും കവാടങ്ങളും ഓടാമ്പലുകളും കൊണ്ടു സുരക്ഷിതമായ ഉത്തര-ദക്ഷിണ ബേത്ത്‌ഹോറോണ്‍ നഗരങ്ങള്‍, 6 ബാലാത്ത്, സോളമനുണ്ടായിരുന്ന സംഭരണ നഗരങ്ങള്‍, രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കുമുള്ള നഗരങ്ങള്‍ ഇങ്ങനെ … Continue reading The Book of 2 Chronicles, Chapter 8 | 2 ദിനവൃത്താന്തം, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 7 | 2 ദിനവൃത്താന്തം, അദ്ധ്യായം 7 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 7 ദേവാലയപ്രതിഷ്ഠ 1 സോളമന്‍ പ്രാര്‍ഥിച്ചുകഴിഞ്ഞപ്പോള്‍, സ്വര്‍ഗത്തില്‍നിന്ന് അഗ്‌നിയിറങ്ങി ദഹനബലിവസ്തുവും മറ്റു വസ്തുക്കളും ദഹിപ്പിച്ചു. 2 കര്‍ത്താവിന്റെ മഹത്വം ദേവാലയത്തില്‍ നിറഞ്ഞു. കര്‍ത്താവിന്റെ തേജസ്‌സ് ദേവാലയത്തില്‍ നിറഞ്ഞുനിന്നതിനാല്‍ പുരോഹിതന്‍മാര്‍ക്ക് അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. 3 അഗ്‌നി താഴേക്കു വരുന്നതും ആല യത്തില്‍ കര്‍ത്താവിന്റെ മഹത്വം നിറയുന്നതും കണ്ട് ഇസ്രായേല്‍ ജനം സാഷ്ടാംഗം പ്രണമിച്ച്, അവിടുന്ന് നല്ലവനാണ്, അവിടുത്തെ സ്‌നേഹം ശാശ്വതമാണ് എന്നു പറഞ്ഞ് കര്‍ത്താവിനെ സ്തുതിച്ചു.4 തുടര്‍ന്നു രാജാവും ജനവും ചേര്‍ന്നു കര്‍ത്താവിനു ബലിയര്‍പ്പിച്ചു.5 … Continue reading The Book of 2 Chronicles, Chapter 7 | 2 ദിനവൃത്താന്തം, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 6 | 2 ദിനവൃത്താന്തം, അദ്ധ്യായം 6 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 6 സോളമന്റെ പ്രാര്‍ഥന 1 സോളമന്‍ പറഞ്ഞു: താന്‍ കൂരിരുട്ടില്‍ വസിക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടെങ്കിലും2 ഞാനിതാ അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ അതിമഹത്തായ ഒരു ആലയം പണിതിരിക്കുന്നു.3 ഇസ്രായേല്‍ജനമൊക്കെയും അവിടെ കൂടിനിന്നിരുന്നു. രാജാവ് സഭയെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു:4 എന്റെ പിതാവായ ദാവീദിനു നല്‍കിയ വാഗ്ദാനം നിറവേറ്റിയ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ട വന്‍! അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടായിരുന്നു;5 ഈജിപ്തില്‍നിന്ന് എന്റെ ജനത്തെ കൊണ്ടുവന്ന നാള്‍മുതല്‍ ഇസ്രായേല്‍ ഗോത്രങ്ങളിലെ ഒരു പട്ടണവും എന്റെ നാമത്തില്‍ ഒരാലയം പണിയുവാന്‍ ഞാന്‍ … Continue reading The Book of 2 Chronicles, Chapter 6 | 2 ദിനവൃത്താന്തം, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 5 | 2 ദിനവൃത്താന്തം, അദ്ധ്യായം 5 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 5 1 ദേവാലയത്തിന്റെ പണികളെല്ലാം സമാപിച്ചപ്പോള്‍ സോളമന്‍ തന്റെ പിതാവായ ദാവീദ് പ്രതിഷ്ഠിച്ചിരുന്ന വെള്ളിയും പൊന്നും മറ്റെല്ലാ ഉപകരണങ്ങളും ആലയത്തിന്റെ ഭണ്‍ഡാരങ്ങളില്‍ നിക്‌ഷേപിച്ചു. പേടകം ദേവാലയത്തില്‍ 2 കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം, ദാവീദിന്റെ നഗരമായ സീയോനില്‍നിന്നുകൊണ്ടുവരുവാന്‍ ഇസ്രായേല്‍ഗോത്രങ്ങളുടെയും കുലങ്ങളുടെയും കുടുംബങ്ങളുടെയും തലവന്‍മാരായ നേതാക്കളെയെല്ലാം സോളമന്‍ ജറുസലെമിലേക്കു വിളിപ്പിച്ചു.3 ഏഴാം മാസത്തിലെ ഉത്‌സവ സമയത്ത് ഇസ്രായേല്‍ജനം രാജാവിന്റെ മുന്‍പില്‍ സമ്മേളിച്ചു.4 ഇസ്രായേല്‍ നേതാക്കളെല്ലാവരും വന്നുകൂടിയപ്പോള്‍ ലേവ്യര്‍ പേടകം എടുത്തു.5 പുരോഹിതന്‍മാരും ലേവ്യരും ചേര്‍ന്നു പേട കവും … Continue reading The Book of 2 Chronicles, Chapter 5 | 2 ദിനവൃത്താന്തം, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 4 | 2 ദിനവൃത്താന്തം, അദ്ധ്യായം 4 | Malayalam Bible | POC Translation

1 ദിനവൃത്താന്തം, അദ്ധ്യായം 4 ദേവാലയോപകരണങ്ങള്‍ 1 സോളമന്‍രാജാവ് ഓടുകൊണ്ടു ബലിപീഠം പണിതു. അതിന്റെ നീളം ഇരുപതുമുഴം, വീതി ഇരുപതു മുഴം, ഉയരം പത്തു മുഴം. 2 ഉരുക്കിയ ലോഹംകൊണ്ട് അവന്‍ വൃത്താകൃതിയിലുള്ള ഒരു ജലസംഭരണിയും ഉണ്ടാക്കി. അതിന്റെ വ്യാസം പത്തു മുഴം, ആഴം അഞ്ചുമുഴം, ചുറ്റളവു മുപ്പതുമുഴം. 3 അതിന്റെ വക്കിനുതാഴെ ചുറ്റും മുപ്പതുമുഴം നീളത്തില്‍ കായ്കള്‍ കൊത്തിയിട്ടുണ്ടായിരുന്നു. കായ്കള്‍ രണ്ടു നിരയായി ജലസംഭ രണിയോടൊപ്പമാണ് വാര്‍ത്തെടുത്തത്.4 പന്ത്രണ്ടു കാളകളുടെ പുറത്തു ജലസംഭരണി ഉറപ്പിച്ചു. കാളകള്‍ മൂന്നുവീതം … Continue reading The Book of 2 Chronicles, Chapter 4 | 2 ദിനവൃത്താന്തം, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 3 | 2 ദിനവൃത്താന്തം, അദ്ധ്യായം 3 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 3 ദേവാലയ നിര്‍മാണം 1 ജറുസലെമില്‍ തന്റെ പിതാവായ ദാ വീദിനു കര്‍ത്താവ് പ്രത്യക്ഷനായ സ്ഥലത്ത് ആലയം പണിയുവാന്‍ സോളമന്‍ ആരംഭിച്ചു. മോറിയാപര്‍വതത്തില്‍, ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തില്‍, ദാവീദ് കണ്ടുവച്ച സ്ഥാനത്തു തന്നെയാണ് പണിതത്.2 ഭരണത്തിന്റെ നാലാം വര്‍ഷം രണ്ടാംമാസം സോളമന്‍ പണിതുടങ്ങി.3 ദേവാലയത്തിന് അവന്‍ നിശ്ചയിച്ച അളവിന്‍പ്രകാരം, നീളം പഴയ കണക്കനുസരിച്ച് അറുപതു മുഴവും വീതി ഇരുപതുമുഴവും ആയിരുന്നു.4 മുഖ മണ്‍ഡപത്തിന് ആലയത്തിന്റെ വീതിക്കൊത്ത് ഇരുപതു മുഴം നീളവുമുണ്ടായിരുന്നു. ഉയരം നൂറ്റിയിരുപത് മുഴവും. … Continue reading The Book of 2 Chronicles, Chapter 3 | 2 ദിനവൃത്താന്തം, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 2 | 2 ദിനവൃത്താന്തം, അദ്ധ്യായം 2 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 2 ദവാലയ നിര്‍മാണത്തിന് ഒരുക്കം 1 കര്‍ത്താവിന്റെ നാമത്തിന് ആലയവും തനിക്കുവേണ്ടി കൊട്ടാരവും പണിയാന്‍ സോളമന്‍ തീരുമാനിച്ചു.2 എഴുപതിനായിരം ചുമട്ടുകാരെയും എണ്‍പതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേല്‍നോട്ടം വഹിക്കാന്‍മൂവായിരത്തിയറുനൂറു പേരെയും സോളമന്‍ നിയമിച്ചു.3 ടയിര്‍രാജാവായ ഹീരാമിനു സോളമന്‍ സന്‌ദേശം കൊടുത്തയച്ചു: എന്റെ പിതാവായ ദാവീദുരാജാവ് കൊട്ടാരം പണിതപ്പോള്‍ അങ്ങാണല്ലോ ദേവദാരു നല്‍കിയത്. അതുപോലെ എനിക്കും തരുക.4 സുഗന്ധദ്രവ്യങ്ങള്‍ കത്തിക്കുകയും നിരന്തരമായി തിരുസ്‌സാന്നിധ്യയപ്പം കാഴ്ച വയ്ക്കുകയും, ഇസ്രായേലിന് എന്നേക്കുമായി നിശ്ചയിച്ചിരിക്കുന്ന സാബത്തിലും അമാവാസിയിലും ദൈവമായ കര്‍ത്താവിന്റെ ഉത്‌സവ … Continue reading The Book of 2 Chronicles, Chapter 2 | 2 ദിനവൃത്താന്തം, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 1 | 2 ദിനവൃത്താന്തം, അദ്ധ്യായം 1 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 1 സോളമന്റെ ജ്ഞാനം 1 ദാവീദിന്റെ മകന്‍ സോളമന്‍ തന്റെ ആധിപത്യം ഉറപ്പിച്ചു. ദൈവമായ കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു. അവിടുന്ന് അവനു പ്രതാപം നല്‍കി.2 സഹസ്രാധിപന്‍മാര്‍, ശതാധിപന്‍മാര്‍,ന്യായാധിപന്‍മാര്‍, കുടുംബത്തലവന്‍മാരായ നേതാക്കന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇസ്രായേല്‍ ജനത്തോട് അവന്‍ സംസാരിച്ചു.3 അതിനുശേഷം അവന്‍ ജനത്തോടുകൂടെ ഗിബയോനിലെ ആരാധനാസ്ഥലത്തേക്കു പോയി. കര്‍ത്താവിന്റെ ദാസനായ മോശ മരുഭൂമിയില്‍ വച്ചു നിര്‍മിച്ച ദൈവത്തിന്റെ സമാഗമകൂടാരം അവിടെയായിരുന്നു.4 ദൈവത്തിന്റെ പേടകം ദാവീദ് കിരിയാത്ത്‌യയാറിമില്‍നിന്നു ജറുസലെമില്‍ സജ്ജമാക്കിയിരുന്ന കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു.5 ഹൂറിന്റെ പുത്രനായ … Continue reading The Book of 2 Chronicles, Chapter 1 | 2 ദിനവൃത്താന്തം, അദ്ധ്യായം 1 | Malayalam Bible | POC Translation

The Book of 2 Chronicles, Introduction | 2 ദിനവൃത്താന്തം, ആമുഖം | Malayalam Bible | POC Translation

സാമുവല്‍, രാജാക്കന്‍മാര്‍ എന്നീ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന കാലത്തിന്റെയും വ്യക്തികളുടെയും ചരിത്രമാണ് 1 - 2 ദിനവൃത്താന്തങ്ങളിലും പ്രതിപാദിക്കുന്നത് - സാവൂളിന്റെ കാലംമുതല്‍ ജറുസലെമിന്റെ നാശംവരെയുള്ള ചരിത്രം. ഗ്രീക്ക് - ലത്തീന്‍ പരിഭാഷകളില്‍ പാരലിപോമെന - വിട്ടുപോയ കാര്യങ്ങള്‍ - എന്നാണ് ഗ്രന്ഥങ്ങള്‍ക്കു പേരു നല്‍കിയിരിക്കുന്നത്. എന്നാല്‍ സാമുവലിലും രാജാക്കന്‍മാരിലും വിട്ടുപോയ കാര്യങ്ങളോ അവയുടെ വസ്തുനിഷ്ഠമായ ആവര്‍ത്തനമോ അല്ല ദിനവൃത്താന്തം. പ്രവാസത്തില്‍നിന്നു തിരിച്ചെത്തിയതിനുശേഷം ഇസ്രായേല്‍ജനം മുന്‍കാലചരിത്രത്തിനു നല്‍കുന്ന വ്യാഖ്യാനമാണ് അത് എന്നു പറയുന്നതില്‍ തെറ്റില്ല. വളരെയേറെ വിപത്തുകള്‍ ഇസ്രായേല്‍ ജനത്തിനു വന്നുഭവിച്ചു. ജനത്തിന്റെ അവിശ്വസ്തതയാണ് അതിനെല്ലാം കാരണം. എന്നാല്‍ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം രക്ഷാകര ചരിത്രത്തെ മുന്‍പോട്ടു നയിക്കുന്നു. ദാവീദ്, സോളമന്‍,യഹോഷാഫാത്ത്, ഹെസക്കിയാ, ജോസിയ എന്നിങ്ങനെ ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയിട്ടുള്ള വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.

The Book of 2 Chronicles | ദിനവൃത്താന്തം രണ്ടാം പുസ്തകം | Malayalam Bible | POC Translation

2 ദിനവൃത്താന്തം, ആമുഖം 2 ദിനവൃത്താന്തം, അദ്ധ്യായം 1 2 ദിനവൃത്താന്തം, അദ്ധ്യായം 2 2 ദിനവൃത്താന്തം, അദ്ധ്യായം 3 2 ദിനവൃത്താന്തം, അദ്ധ്യായം 4 2 ദിനവൃത്താന്തം, അദ്ധ്യായം 5 2 ദിനവൃത്താന്തം, അദ്ധ്യായം 6 2 ദിനവൃത്താന്തം, അദ്ധ്യായം 7 2 ദിനവൃത്താന്തം, അദ്ധ്യായം 8 2 ദിനവൃത്താന്തം, അദ്ധ്യായം 9 2 ദിനവൃത്താന്തം, അദ്ധ്യായം 10 2 ദിനവൃത്താന്തം, അദ്ധ്യായം 11 2 ദിനവൃത്താന്തം, അദ്ധ്യായം 12 2 ദിനവൃത്താന്തം, അദ്ധ്യായം 13 … Continue reading The Book of 2 Chronicles | ദിനവൃത്താന്തം രണ്ടാം പുസ്തകം | Malayalam Bible | POC Translation