The Book of Ruth, Chapter 4 | റൂത്ത്, അദ്ധ്യായം 4 | Malayalam Bible | POC Translation

റൂത്ത്, അദ്ധ്യായം 4 റൂത്തിന്റെ വിവാഹം 1 ബോവാസ് നഗരവാതില്‍ക്കല്‍ ചെന്നു. അപ്പോള്‍ മുന്‍പു പറഞ്ഞബന്ധു അവിടെ വന്നു. ബോവാസ് അവനോടു പറഞ്ഞു: സ്‌നേഹിതാ, ഇവിടെവന്ന് അല്‍പനേരം ഇരിക്കൂ. അവന്‍ അങ്ങനെ ചെയ്തു.2 നഗരത്തില്‍നിന്നു ശ്രേഷ്ഠന്‍മാരായ പത്തുപേരെക്കൂടി ബോവാസ് വിളിച്ചുകൊണ്ടുവന്നു. ഇവിടെ ഇരിക്കുവിന്‍ എന്ന് അവരോടും പറഞ്ഞു; അവരും ഇരുന്നു.3 ബോവാസ് തന്റെ ബന്ധുവിനോടു പറഞ്ഞു: മോവാബു ദേശത്തു നിന്നു തിരിച്ചു വന്ന നവോമി നമ്മുടെ ബന്ധുവായ എലിമെലെക്കിന്റെ നിലത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ പോകുന്നു. അതു … Continue reading The Book of Ruth, Chapter 4 | റൂത്ത്, അദ്ധ്യായം 4 | Malayalam Bible | POC Translation

Advertisement

The Book of Ruth, Chapter 3 | റൂത്ത്, അദ്ധ്യായം 3 | Malayalam Bible | POC Translation

റൂത്ത്, അദ്ധ്യായം 3 ബോവാസിന്റെ മെതിക്കളത്തില്‍ 1 നവോമി റൂത്തിനോടു പറഞ്ഞു: മകളേ, സന്തുഷ്ടമായ കുടുംബജീവിതത്തില്‍ നിന്നെ പ്രവേശിപ്പിക്കുക എന്റെ കടമയല്ലേ?2 നീ ആരുടെ ദാസികളുമൊത്ത് ജോലിചെയ്യുന്നുവോ ആ ബോവാസ് നമ്മുടെ ബന്ധുവാണല്ലോ.3 മെതിക്കളത്തില്‍ ബാര്‍ലി പാറ്റുന്നതിന് അവന്‍ ഇന്നു രാത്രി വരുന്നുണ്ട്. നീ കുളിച്ചു തൈലം പൂശി ഏറ്റവും നല്ല വസ്ത്രവും ധരിച്ചു മെതിക്കളത്തിലേക്കു ചെല്ലുക. എന്നാല്‍, അവന്റെ അത്താഴം കഴിയുന്നതുവരെ അവന്‍ നിന്നെതിരിച്ചറിയാന്‍ ഇടയാകരുത്.4 അവന്‍ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം നോക്കിവയ്ക്കുക, പിന്നീടു നീ … Continue reading The Book of Ruth, Chapter 3 | റൂത്ത്, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of Ruth, Chapter 2 | റൂത്ത്, അദ്ധ്യായം 2 | Malayalam Bible | POC Translation

റൂത്ത്, അദ്ധ്യായം 2 റൂത്ത് ബോവാസിന്റെ വയലില്‍ 1 നവോമിയുടെ ഭര്‍ത്തൃകുടുംബത്തില്‍ബോവാസ് എന്നു പേരായ ഒരു ധനികന്‍ ഉണ്ടായിരുന്നു.2 ഞാന്‍ പോയി എന്നെ അനുവദിക്കുന്നവരുടെ വയലില്‍ കാലാപെറുക്കട്ടെ എന്ന് മൊവാബ്യയായ റൂത്ത് നവോമിയോടു ചോദിച്ചു.3 അവള്‍ പറഞ്ഞു: പോയ്‌ക്കൊള്ളുക. റൂത്ത് വയലില്‍ച്ചെന്ന് കൊയ്ത്തുകാരുടെ പിറകേ കാലാപെറുക്കി. എലിമെലെക്കിന്റെ കുടുംബത്തില്‍പ്പെട്ട ബോവാസിന്റെ വയലിലാണ് അവള്‍ എത്തിച്ചേര്‍ന്നത്.4 ബോവാസ് ബേത്‌ലെഹെമില്‍നിന്നു വന്നു. കര്‍ത്താവ് നിങ്ങളോടുകൂടെ എന്നുപറഞ്ഞ് അവന്‍ കൊയ്ത്തുകാരെ അഭിവാദനം ചെയ്തു. കര്‍ത്താവ് അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് അവര്‍ പ്രത്യഭിവാദനം … Continue reading The Book of Ruth, Chapter 2 | റൂത്ത്, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of Ruth, Introduction | റൂത്ത്, ആമുഖം | Malayalam Bible | POC Translation

റൂത്ത്, ആമുഖം യഹൂദവംശജയല്ലാത്തവളും മൊവാബ്യയുമായ റൂത്തിന്റെ പേരില്‍ പഴയനിയമത്തിലെ ഒരു പുസ്തകം അറിയപ്പെടുക അസാധാരണമാണ്. സുകൃതിനിയും വിശ്വസ്തയുമായ റൂത്തിനെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് സമൃദ്ധമായി അനുഗ്രഹിച്ചു. റൂത്തിന്റെ ഭര്‍ത്താവ് ഒരു ഇസ്രായേല്‍ക്കാരനായിരുന്നു. റൂത്ത്, തന്റെ ഭര്‍ത്താവും, വിധവയായ അമ്മായിയമ്മ നവോമിയും ഒരുമിച്ചു മൊവാബില്‍ വസിക്കുമ്പോള്‍ ഭര്‍ത്താവ് മരിച്ചു. നവോമി ജറുസലെമിലേക്കു തിരിച്ചുപോന്നപ്പോള്‍ റൂത്ത് തന്റെ ഭര്‍ത്താവിന്റെ ദൈവത്തോടും അമ്മായിയമ്മയോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അവളോടൊപ്പം ജറുസലെത്തേക്കു പോന്നു. ദൈവം അവളെ അനുഗ്രഹിച്ചു. വിശ്വസ്തതയ്ക്ക് അവള്‍ ഒരു മാതൃകയായിത്തീര്‍ന്നു. അവിടെ … Continue reading The Book of Ruth, Introduction | റൂത്ത്, ആമുഖം | Malayalam Bible | POC Translation

The Book of Ruth, Chapter 1 | റൂത്ത്, അദ്ധ്യായം 1 | Malayalam Bible | POC Translation

റൂത്ത്, അദ്ധ്യായം 1 എലിമെലെക്കും കുടുംബവും മൊവാബില്‍ 1 ന്യായാധിപന്‍മാരുടെ ഭരണകാലത്ത് നാട്ടില്‍ ക്ഷാമമുണ്ടായി. അന്ന് യൂദായിലെ ഒരു ബേത്‌ലെഹംകാരന്‍ ഭാര്യയും പുത്രന്‍മാര്‍ ഇരുവരുമൊത്ത് മൊവാബ് ദേശത്ത് കുടിയേറിപ്പാര്‍ത്തു.2 അവന്റെ പേര് എലിമെലെക്ക്, ഭാര്യ നവോമി, പുത്രന്‍മാര്‍ മഹ്‌ലോനും കിലിയോനും; അവര്‍ യൂദായിലെ ബേത്‌ലെഹെമില്‍ നിന്നുള്ള എഫ്രാത്യരായിരുന്നു. അവര്‍ മൊവാബില്‍ താമസമാക്കി.3 നവോമിയുടെ ഭര്‍ത്താവ് എലിമെലെക്ക് മരിച്ചു. അവളും പുത്രന്‍മാരും ശേഷിച്ചു.4 പുത്രന്‍മാര്‍ ഓര്‍ഫാ, റൂത്ത് എന്നീ മൊവാബ്യസ്ത്രീകളെ വിവാഹം ചെയ്തു. പത്തുവര്‍ഷത്തോളം അവര്‍ അവിടെ കഴിഞ്ഞു.5 … Continue reading The Book of Ruth, Chapter 1 | റൂത്ത്, അദ്ധ്യായം 1 | Malayalam Bible | POC Translation

The Book of Ruth | റൂത്തിന്റെ പുസ്തകം | Malayalam Bible | POC Translation

റൂത്ത്, ആമുഖം റൂത്ത്, അദ്ധ്യായം 1 റൂത്ത്, അദ്ധ്യായം 2 റൂത്ത്, അദ്ധ്യായം 3 റൂത്ത്, അദ്ധ്യായം 4 The Book of Ruth | റൂത്ത് | Malayalam Bible | POC Translation >>> റൂത്ത് >>> പഴയ നിയമ ഗ്രന്ഥങ്ങൾ >>> പുതിയ നിയമം >>> ഉല്പത്തി >>> പുറപ്പാട് >>> ലേവ്യർ >>> സംഖ്യ >>> നിയമാവർത്തനം >>> വി. മത്തായി എഴുതിയ സുവിശേഷം >>> വി. മർക്കോസ് എഴുതിയ സുവിശേഷം … Continue reading The Book of Ruth | റൂത്തിന്റെ പുസ്തകം | Malayalam Bible | POC Translation