Divyakarunyam Kaikkollum Neram – Lyrics

ദിവ്യകാരുണ്യം കൈകൊള്ളും നേരം…
ഉള്ളിൻ ഉള്ളിൽ എൻ ഈശോ വന്നല്ലോ… (2)
സ്നേഹം ക്രൂശിൽ… ബലിയായി… അലിവായ്
സ്തുതികൾ പാടും നാവിൽ ഈശോ തേൻ കണമായ്… (2)
(ദിവ്യകാരുണ്യം )

കുഞ്ഞുനാളിൽ ഉള്ളിൽ ഈശോ വന്നെൻ
നാവിൻ തുമ്പിൽ സ്നേഹം വാഴ്ത്തീ മെല്ലേ
ഈശോയെ നിൻ നെഞ്ചിൽ ചേരുന്ന കുഞ്ഞാടാകാൻ എന്നും പ്രാർത്ഥിച്ചു…
സ്നേഹം പകരും ഹൃത്തിൻ ദൈവം വാണിടുന്നു… (2)
(ദിവ്യകാരുണ്യം )

ആത്മാവിൽ നീ സദയം വന്നീടെണെ…
ആരാധിക്കാം എന്നും അങ്ങേ നാമം (2)
ഈശോയെ നീ എന്നും വാഴുന്ന
സക്രാരിയായ് ഉള്ളം നേദിക്കാം…
സൗഖ്യം പകരാൻ ഹൃത്തിൽ ദൈവം വാണീടുന്നു… (2)
(ദിവ്യകാരുണ്യം )

Texted by Leema Emmanuel

Leave a comment