എന്നും ബാറിൽ വന്ന് മൂന്ന് പെഗ് ഒരുമിച്ച് ഓർഡർ ചെയ്യുന്ന ഒരാളുണ്ടായിരുന്നു. മൂന്ന് ഗ്ലാസും ചേർത്ത് ചിയേർസ് പറഞ്ഞ് പതുക്കെ കുടിച്ചിട്ട് അയാൾ പോകും. കൗതുകം തോന്നിയ ബാർ ജീവനക്കാർ കാര്യം തിരക്കി. അയാൾക്ക് രണ്ട് ഉറ്റമിത്രങ്ങൾ ഉണ്ട്. അവർ ഒരു ദിവസം പോലും വിടാതെ ഒരുമിച്ച് ഓരോ പെഗ് മദ്യം കഴിക്കുമായിരുന്നു. ജോലി സംബന്ധമായി പല സ്ഥലങ്ങളിലായപ്പോൾ അവർ ഒരു തീരുമാനമെടുത്തു. ലോകത്തെവിടെ ആയാലും ഒരേ സമയത്ത് 3 പെഗ് വാങ്ങി ചിയേർസ് പറഞ്ഞ് കുടിക്കും. ഒരു വിട്ടുവീഴ്ചയുമില്ലാതെ അവർ അത് പാലിച്ചു പോന്നു. ഒരു ദിവസം അയാൾ വന്ന് രണ്ട് പെഗ് മാത്രം ഓർഡർ ചെയ്തു. അമ്പരന്ന ബാർ ജീവനക്കാർ അയാളോട് ചോദിച്ചു; “സർ, കൂട്ടുകാരിൽ ഒരാൾക്കെന്ത് പറ്റി ? വല്ല കുഴപ്പവും ?”. ചിരിച്ചു കൊണ്ടയാൾ മറുപടി പറഞ്ഞു ” ഓ ഇതതൊന്നുമല്ല; ഞാൻ ഇന്ന് മുതൽ നോമ്പ് തുടങ്ങി”

Leave a Reply