കൊതിപ്പിക്കുന്ന രുചിയിൽ മാമ്പഴ പായസം

*കൊതിപ്പിക്കുന്ന രുചിയിൽ മാമ്പഴ പായസം*

മാങ്ങ സീസണിൽ നാവിൽ കൊതിയൂറുന്ന മാങ്ങ പായസം തയാറാക്കിയാലോ? വ്യത്യസ്ത രുചിയിലുള്ള കിടിലൻ മാങ്ങ പായസം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

*🌷ചേരുവകൾ*

പഴുത്തമാങ്ങ – 1
2. ശർക്കര ചീകിയത് – 150 ഗ്രാം
3. തേങ്ങാ കൊത്ത്‌ – 1/4 കപ്പ്
4. നെയ്യ് – 2 ടീസ്പൂൺ
5. അണ്ടിപരിപ്പ് – 10 എണ്ണം
6. ഏലയ്ക്ക പൊടിച്ചത് – 1/4 ടീസ്പൂൺ
7. ചുക്ക് പൊടിച്ചത് – 1/4 ടീസ്പൂൺ
8. തേങ്ങയുടെ ഒന്നാം പാൽ – 1/2 കപ്പ് ( 1/2 നാളികേരം )
9. തേങ്ങയുടെ രണ്ടാം പാൽ – 1 1/2 കപ്പ്

*🌷തയാറാക്കുന്ന വിധം*

1. മാങ്ങ ചെറിയ ചതുര കഷണങ്ങളാക്കി ഒരു ടീസ്പൂൺ നെയ്യിൽ വഴറ്റി മാറ്റി വയ്ക്കുക.
2. ശർക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക.
3. നാളികേരത്തിന്റെ ഒന്നാം പാൽ തയാറാക്കാൻ ചിരകിയ തേങ്ങയിലേക്കു മൂന്നോ നാലോ ടീസ്പൂൺ ചൂടു വെള്ളം ഒഴിച്ചു മിക്സിയിൽ ചതച്ചു നന്നായി പിഴിഞ്ഞ് മാറ്റുക.
4.രണ്ടാം പാലിനായ് ആദ്യം പിഴിഞ്ഞു മാറ്റിയ നാളികേരം നന്നായി വെള്ളം ഒഴിച്ചു മിക്സിയിൽ ചതച്ച് പിഴിഞ്ഞു എടുക്കുക.
5.വഴറ്റിയ മാങ്ങ കഷ്ണം രണ്ടാം പാലിൽ ഇട്ട് നന്നായി വേവിക്കുക.
6.ഒരു വിധം വേവാകുമ്പോൾ ശർക്കര പാനി ഒഴിച്ചു നന്നായി കുറുക്കി എടുക്കുക.
7. അതിലേക്ക് ഏലയ്ക്ക പൊടിച്ചതും ചുക്ക് പൊടിച്ചതും ചേർത്ത് യോജിപ്പിക്കുക.
8. തീ ഓഫ്‌ ചെയ്ത ശേഷം ഒന്നാം പാൽ ഒഴിച്ചു നന്നായി യോജിപ്പിക്കുക.
9. നെയ്യിൽ തേങ്ങാക്കൊത്തും അണ്ടിപരിപ്പും വറുത്ത് എടുത്ത് അലങ്കരിക്കാം.

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading