Yeshuve Neeyenikkay… Lyrics

യേശുവേ നീയെനിക്കായ്
ഇത്രയേറെ സ്നേഹമേകാന്‍
അടിയനില്‍ യോഗ്യതയായ്
എന്തു കണ്ടു നീ

സ്നേഹമേ നിന്‍ ഹൃദയം
ക്ഷമയുടെ സാഗരമോ
നന്മകള്‍ക്കു നന്ദിയേകാന്‍
എന്തു ചെയ്യും ഞാന്‍

മനഃസ്സുഖമെങ്ങുപോയി
എനിക്കല്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാന്‍
കരളിനു ദാഹമെന്നും
കദനങ്ങളേറും നേരം
തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലായ്
മുറിവുകളേറിയെന്നില്‍
ഈശോ പറയൂ നീ
ഞാന്‍ യോഗ്യനോ

(യേശുവേ..)

നിരന്തരമെന്‍ കഴിവില്‍
അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാല്‍
ഉയര്‍ന്നതും ഞാന്‍ മറന്നു
അടച്ചൊരു കോട്ടപോലായ്
ഹൃദയത്തിന്‍ വാതിലെന്നും
എളിയവര്‍ വന്നിടുമ്പോള്‍
തിരക്കിന്‍റെ ഭാവമെന്നും
ഈശോ പറയൂ നീ
ഞാന്‍ യോഗ്യനോ

(യേശുവേ..)

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading