എന്തൊരൽഭുതമാ…ഇതെന്തൊരൽഭുതമാ…
ദൈവമെൻ അരികിലായി അൾത്താരയിൽ…
എന്തൊരൽഭുതമാ…ഇതെന്തൊരൽഭുതമാ…
ദൈവമെൻ കൈകളിൽ നാവിൽ ഇന്നിതാ…
ആരാധന മാത്രമേ പാടാനുള്ളു
നന്ദി മാത്രമേ എന്നും പറയാനുള്ളൂ…(2)
(എന്തൊരൽഭുതമാ)
നിന്നെ നോക്കി ഇരിക്കാനേ കഴിയുന്നുള്ളു…
നിൻ സ്നേഹമോർത്തു കരയാനേ ആകുന്നുള്ളു…(2)
നിൻ സ്നേഹത്തിൻ അഴമറിയാൻ എന്തു ഞാൻ ചെയ്യും
നിൻ ത്യാഗത്തിൻ വില ആയി എന്തു നൽകിടും…
എന്തൊരൽഭുതമാ ഇതെന്തൊരൽഭുതമാ…
ദൈവമെൻ കൈകളിൽ നാവിൽ ഇന്നിതാ…
കാലികൾക്ക് നടുവിൽ നീ പിറന്നുവല്ലോ…
എൻ കുറവുകൾക്ക് നടുവിൽ നീ പിറന്നീടുമോ…(2)
കാലിത്തൊഴുത്തിനേക്കാൾ കറകളുണ്ടേലും
എൻ ഹ്യത്തടത്തിൽ വാഴിടുവാൻ നിനക്കെന്നുമിഷ്ടം
എന്തൊരൽഭുതമാ ഇതെന്തൊരൽഭുതമാ… ദൈവമെൻ ഹ്യത്തതിൽ രാജരാജനായ്…
(ആരാധനാ)
എന്തൊരൽഭുതമാ ഇതെന്തൊരൽഭുതമാ….
ദൈവമെൻ ഉള്ളിലായ് എന്നും വാഴുവാൻ…
Texted by Leema Emmanuel

Leave a comment