പുലർവെട്ടം 529

{പുലർവെട്ടം 529}   Big Panda and Tiny Dragon എന്ന സചിത്ര പുസ്തകം ഒറ്റക്കാഴ്ചയിൽ കുട്ടികളെ ഉദ്ദേശിച്ച് എന്നൊരു തോന്നൽ ഉണർത്തിയേക്കാം. എന്നാൽ അതല്ല അതിന്റെ കഥ. സരളതയുടെ പുറംചട്ട കൊണ്ട് അത് ഒളിപ്പിച്ചു പിടിക്കുന്ന സനാതനമായ ചില ഭാഷകളുണ്ട്.   കുഞ്ഞൻവ്യാളി മുട്ടൻ പാണ്ഡെയോടൊപ്പം ഒരു ദീർഘ സഞ്ചാരത്തിലാണ്.   എന്താണ് ഏറ്റവും പ്രധാനം? യാത്രയോ ലക്ഷ്യമോ, പാണ്ഡെ ആരായുകയാണ്.   കൂട്ട്  (The Company) എന്ന് കുഞ്ഞൻ്റെ മറുപടി.   രണ്ടായിരം വർഷങ്ങൾക്കു … Continue reading പുലർവെട്ടം 529

പുലർവെട്ടം 528

{പുലർവെട്ടം 528}   നഗരകൗതുകങ്ങളിൽനിന്ന് പ്രകൃതിയുടെ വിശ്രാന്തി തേടിപ്പോയ ഒരാളായിരുന്നു ഹെൻറി ഡേവിഡ് തോറോ. വാൾഡനാണ് ലോകത്തിന്റെ ഗതിയെ ഗണ്യമായി സ്വാധീനിച്ച അയാളുടെ ഗ്രന്ഥം. അതിലെ ഒരു കഥയ്ക്ക് അസാധാരണ വശ്യതയുണ്ട്.   ഓക്കുമരത്തിൻ്റെ പൊത്തിൽ ഒരു ശലഭം മുട്ടയിട്ടു. അത് വിരിയുന്നതിന് മുമ്പ് തന്നെ ഒരു മരയാശാരി പണിത്തരങ്ങൾക്ക് വേണ്ടി അതിനെ മുറിച്ചെടുത്തു. അയാൾ അതുകൊണ്ട് ഒരു ഭക്ഷണമേശയാണ് നിർമ്മിച്ചത്.അതിഥികൾക്ക് വേണ്ടിയുള്ള മുറിയിൽ അത് അലങ്കാരമായി.   ഒരിക്കൽ ഒരു പാത്രം ചൂടുചായ ആരോ അതിൽ … Continue reading പുലർവെട്ടം 528

പുലർവെട്ടം 527

{പുലർവെട്ടം 527}   പെട്ടന്നൊരു ദിവസമാണ് ദൈവങ്ങൾക്ക് ഭൂമിയിലെ ജീവജാലങ്ങളോട് അനുഭാവം നഷ്ടമായത്.ആകാശത്തിനും അവർക്കുമിടയിൽ ഒരു കരിമ്പടം വിതാനമാക്കി ഇരുട്ട് കൊണ്ട് അവരെ ശിക്ഷിക്കുകയായിരുന്നു അടുത്ത ചുവട്.അതിനുശേഷം ഭൂമിയുടെ മേൽ പതിഞ്ഞ ദുര്യോഗങ്ങളെ എണ്ണിത്തീർക്കേണ്ട ബാധ്യതയില്ല.   ഒരു ചെറുകിളിയാണ് വെളിച്ചത്തിന്റെ പോരാളിയാവാൻ നിശ്ചയിച്ചത്. ക്ലേശകരമായ യാത്രയിൽ ഇരുട്ടിന്റെ കട്ടിപ്പുതപ്പിനെ തൊടാനതിനായി. തൻ്റെ ഇളം കൊക്കുകൾ കൊണ്ട് അതിനെ കൊത്തിക്കീറാൻ ശ്രമമാരംഭിച്ചു. അങ്ങിങ്ങായി നിറയെ സുഷിരങ്ങൾ ഉണ്ടായി. ദൈവങ്ങൾക്ക് പ്രസാദിക്കുവാൻ ആ അർച്ചന മതിയായിരുന്നു. ആ സുഷിരങ്ങളെല്ലാം … Continue reading പുലർവെട്ടം 527

പുലർവെട്ടം 526

{പുലർവെട്ടം 526}   പഴയൊരു കഥയാണ്. ഒരു മൈതാനത്ത് പെട്ടന്നൊരു ദിവസം ഒരു പച്ച ഭൂതം പ്രത്യക്ഷപ്പെടുകയാണ്. ഒരു ടെന്നീസ് പന്തിന്റെ വലുപ്പമേയുള്ളായിരുന്നു ആദ്യം. നോക്കിനിൽക്കെ അത് വലുതാവുകയാണ്. ഗ്രാമീണർ മൈതാനത്തിന് ചുറ്റും തടിച്ചുകൂടി. എനിക്ക് ഇതിലൊന്നും വിശ്വാസമോ ഭയമോ ഇല്ലെന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാരൻ അതിന്റെ അടുക്കലേക്ക് കുതിച്ച് വാൾ വീശി, പല കഷ്ണങ്ങളായി അതിനെ ഛേദിച്ചു. അടിമുടി ചോരയിൽ കുതിർന്ന് നില്ക്കുന്ന അയാൾ ദേശത്തിന്റെ വീരകഥാപാത്രമായി.   അടുത്ത വർഷം, അതേ കാലം മൈതാനം … Continue reading പുലർവെട്ടം 526

പുലർവെട്ടം 525

{പുലർവെട്ടം 525}   സ്നേഹം സർവ്വഭയങ്ങളെയും മായ്ച്ചുകളയുമെന്ന് യോഹന്നാന്റെ ഒരു ക്ലാസ്സിക് വചനമുണ്ട്. അതേ സ്നേഹം തന്നെയാണ് ഏതൊരു അസുരവിത്തിൻ്റെയും വളക്കൂറുള്ള മണ്ണ്. മാലാഖ പരിണമിച്ചാണ് സാത്താനുണ്ടായതെന്ന ക്രിസ്റ്റ്യൻ മിത്തോളജിയെ ശരിവയ്ക്കുന്ന വിചാരമാണിത്. പേര് പോലും മാറുന്നില്ല, വെളിച്ചവാഹകൻ - ലൂസിഫർ.   എന്തിനാണ് ഇത്രയും ആശങ്കകളുടെയും ഭയത്തിന്റെയും കരുവായി സ്നേഹഭിക്ഷുക്കൾ ഇടറി വീഴുന്നതെന്നതിന് പല കാരണങ്ങളിൽ ഒരെണ്ണം അത് സുലഭമല്ല എന്നത് തന്നെയാണ്. അലുമിനിയത്തിൻ്റെ കഥ പോലെയാണ്. Petronious (54-68 AD) എഴുതിവയ്ക്കുന്ന കഥപോലെ തീരെ … Continue reading പുലർവെട്ടം 525

പുലർവെട്ടം 524

{പുലർവെട്ടം 524}   ബാറ്റ്മിൻ്റൺ ആയിരുന്നു ഒരുകാലത്തെ കുട്ടികളുടെ ഇഷ്ടവിനോദം. ഒക്കെ ചിലവുള്ള കാര്യമായിരുന്നു. കാശ് കൂട്ടിവച്ച് ബാറ്റ് വാങ്ങുക, ഷട്ടിലിന് വേണ്ടി പിരിവ് നടത്തുക, തുറസ്സായ ഇടങ്ങളിൽ ഒരു കോർട്ട് വളച്ചുകുത്തുക, അങ്ങനെയൊക്കെത്തന്നെയായിരുന്നു മിക്കവാറും കുട്ടികളുടെ പൊതുരീതി.   കളി കാണാനായിരുന്നു കൗതുകം. കളി കാണുന്നവരെ കാണുന്നത് അതിലും രസകരമായിരുന്നു. ഷട്ടിലിൻ്റെ മൂളിപ്പാച്ചിലിനനുസരിച്ച് കാണികളുടെ ശിരസ്സും അങ്ങോട്ടുമിങ്ങോട്ടും ചടുലമായി വെട്ടിത്തിരിയുകയാണ്. പിഴവില്ലാത്ത ഒരു മൈം പോലെ.   'ലവ് ഓൾ' എന്ന് ഉറക്കെ വിളിച്ചാണ് കളി … Continue reading പുലർവെട്ടം 524

പുലർവെട്ടം 523

{പുലർവെട്ടം 523}   അത് അയാളുടെ കുരിശാരോഹണത്തിൻ്റെ ഒടുവിലത്തെ ആണിയായിരുന്നു. അപക്വത കൊണ്ടും അനിയന്ത്രിതമായ മമതകൾ കൊണ്ടും അയാൾക്ക് ഏറ്റുവാങ്ങേണ്ടി വന്ന അപമാനത്തിന്റെ ഒടുവിലാണത്.   കുനിഞ്ഞ ശിരസ്സോടെ, ദുശ്ശാഠ്യക്കാരനായ ആ വല്ല്യച്ചനോടൊപ്പം അയാൾ ബലിയർപ്പണത്തിൽ പങ്കാളിയാവുകയാണ്. ഇതിനകം ഒരു പ്രാദേശിക ദിനപ്പത്രത്തിൻ്റെ തലക്കെട്ടായി അയാളുടെ ഇടർച്ചകൾ ഘോഷിക്കപ്പെട്ടിരുന്നു. ഒരു പറ്റം ആളുകൾ അയാളെ അൾത്താരയുടെ പങ്കുകാരനാക്കില്ല എന്ന് വിളിച്ചു പറയുന്നുണ്ട്. അവരോട് അവിടം വിട്ടുപോകാനാണ് കണിശക്കാരനായ വികാരി ആവശ്യപ്പെട്ടത്. അവശേഷിച്ചവരുമായി കുർബാന തുടരുന്നു. രണ്ടിടങ്ങളിലായി വാഴ്ത്തിയ … Continue reading പുലർവെട്ടം 523

പുലർവെട്ടം 522

{പുലർവെട്ടം 522}   'അമാർ ബംഗ്ലാ ' ജയശ്രീ. വിയുടെ, കൽക്കത്തയെക്കുറിച്ചുള്ള ഹൃദ്യമായൊരു പുസ്തകമാണ്. അതിൽ ശരത്ചന്ദ്രബോസ് തന്റെ വിശ്വപ്രസിദ്ധനായ അനുജൻ്റെ ഓർമ്മയ്ക്ക് വേണ്ടി ഒരുക്കി അർപ്പിച്ച നേതാജി ഭവന്റെ വാങ്മയചിത്രമുണ്ട്. നേതാജി തന്റെ കൂടെപ്പിറപ്പിന് അവസാനമായി എഴുതിയ കത്ത് അവിടെ വച്ചിട്ടുണ്ട്. "അതികഠിനമായ ഒരു യാത്രയ്ക്കായി വീണ്ടും ഒരുങ്ങുകയാണ്. ഇത്തവണ നാട്ടിലേക്കാണ്. യാത്രയുടെ ഒടുവിൽ ഞാൻ ഉണ്ടാവണമെന്ന് തന്നെയില്ല. അഹിതമായതെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഇതെന്റെ ഒടുവിലത്തെ കുറിപ്പാണ്. അതുകൊണ്ടുതന്നെ ഒരു കാര്യം കൂടി അങ്ങറിയണം, ഞാൻ വിവാഹിതനായി. … Continue reading പുലർവെട്ടം 522

പുലർവെട്ടം 521

{പുലർവെട്ടം 521}   കപ്പൂച്ചിൻ മെസ്സിൻ്റെ ആദ്യവർഷം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്.   മറന്നുകിടന്ന ഒരു ബിരിയാണിക്കഥ ആ പുലരിയിൽ ചുമ്മാ അങ്ങ് ഓർമ്മ വന്നു.   മുപ്പതുവർഷമെങ്കിലും പഴക്കമുണ്ട്. കാര്യമായ അയൽപക്കബന്ധങ്ങളോ, സൗഹൃദമോ പുലർത്താത്ത നാട്ടിലെ ഒരു ധനികഗൃഹത്തിൽ കല്യാണം നടക്കുകയാണ്. നാടടച്ചുള്ള വിളിയാണ്. ബിരിയാണിയുടെ ആരംഭകാലമായിരുന്നു. വലിയ ചെമ്പിനകത്ത്, ആയിരത്തിലധികം പേരെ കണക്കാക്കി ഉച്ചഭക്ഷണം ഒരുങ്ങി. എണ്ണൂറുപേർക്കുള്ള ഭക്ഷണമാണ് ബാക്കിവന്നത്. ആ പുതിയ ഭക്ഷണത്തിന്റെ കൗതുകത്തിന് പോലും പൊതുവേ ദരിദ്രരായ നാട്ടുകാരെ പന്തലിലേക്ക് എത്തിക്കാൻ … Continue reading പുലർവെട്ടം 521

പുലർവെട്ടം 520

{പുലർവെട്ടം 520}   എസ്തേർ, സാറാ ജോസഫിന്റെ നല്ലൊരു നോവലാണ്. തകർന്നുപോയ ഒരു ദേവാലയവും അതിന്റെ അനുബന്ധ പരിസരങ്ങളുമാണ് പശ്ചാത്തലം. അമ്മ കുഞ്ഞ് എസ്തേറിനെയുമെടുത്ത് തകർന്നടിയുന്ന പട്ടണത്തിന്റെ ശേഷിപ്പുകൾക്കിടയിലൂടെ പലായനത്തിലാണ്. ഒരു കല്ലിൽത്തട്ടി അമ്മ നിലംപതിക്കുമ്പോൾ അത്രയും ഗാഢമായി തന്നെ ഇതിനുമുൻപൊരിക്കലും അമ്മ പുണർന്നിട്ടില്ല എന്നാണ് പിന്നീട് ഒറ്റയായിത്തീർന്ന അവൾ ഓർമ്മിച്ചെടുക്കുന്നത്.   ആ കല്ലിൽ അനേകർ പിന്നെയും തട്ടിവീണു. ചിലർ അവിടെത്തന്നെ ഖേദത്താൽ ഉറഞ്ഞുപോയി. വേറെ ചിലർ ആ കല്ലിൽ പകയുടെ ആയുധങ്ങൾ രാകിമിനുക്കി. അത് … Continue reading പുലർവെട്ടം 520

പുലർവെട്ടം 519

{പുലർവെട്ടം 519}   അതിമധുരം കൊണ്ട് ചെടിപ്പിക്കുന്നു എന്ന് സുഖമുള്ള ആരോപണം നേരിടുന്ന ചിത്രത്തിന്റെ ഒടുവിൽ വളരെ നേരുള്ള ഒരു കാര്യം പറയുന്നുണ്ട്. അപൂർണ്ണതകളുടെ മീതേ ഒരാളെ ലജ്ജിക്കാൻ അനുവദിക്കാത്ത ഇടം എന്ന മട്ടിലാണ് വീടിനെ നിർവചിച്ചെടുക്കുന്നത്. പൂർണ്ണതയ്ക്ക് വേണ്ടിയുള്ള ശാഠ്യങ്ങളാണ് ഇപ്പോഴും ബന്ധങ്ങളെ ദുഷ്കരമാക്കുന്നത്.   ഒരു മൺപാദം ഓരോരുത്തരിലും ഉണ്ടെന്നുള്ള പ്രാഥമിക പാഠമാണ് മറന്നുപോയത്. അതൊരു ബൈബിൾ സൂചനയാണ്. പലതരം ലോഹങ്ങൾ കൊണ്ടു സൃഷ്ടിച്ച ഒരു ശില്പത്തിന്റെ കാല്പാദം മണ്ണുകൊണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അതിനെയാണ് വെളിപ്പെടുത്താനും … Continue reading പുലർവെട്ടം 519

പുലർവെട്ടം 518

{പുലർവെട്ടം 518}   Gratitude journal അത്ര പുതിയതല്ലാത്ത ഒരു രീതിയാണ്. ഓരോ ദിവസവും ആ ദിവസത്തിന്റെ സുകൃതങ്ങൾ കോറിയിടുക എന്നതാണ് അതിന്റെ രീതി. ചെറുതും വലുതുമായ കാര്യങ്ങൾക്ക് എന്നേയ്ക്കുമായി പുലർത്തേണ്ട ഓർമ്മയെന്ന നിലയിലാണ് അത് നിഷ്കർഷിക്കപ്പെടുന്നത്.   ഡയറിയെഴുത്തല്ല ഈ ജേർണൽ. അവനവനെ കേന്ദ്രമാക്കി ചിലത് എഴുതിവയ്ക്കുക എന്നതിന് പകരമായി എൻ്റെ ജീവിതപരിസരത്തുനിന്ന് സ്വയം കണ്ടെത്തിയ സുകൃതമനുഷ്യർക്കുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ വാഴ്ത്താണ് ഇതിന്റെ content. ജീവിതസന്ധ്യയിൽ ഹീബ്രു അക്ഷരമാല പോലെ അതിനെയെടുത്ത് പുറകോട്ടു വായിക്കുമ്പോൾ … Continue reading പുലർവെട്ടം 518

പുലർവെട്ടം 517

{പുലർവെട്ടം 517}   പൊതുവേ പരുക്കനെന്ന് ഒരു കാലം കരുതിയിരുന്ന മുഹമ്മദലിയെ അങ്ങനെയല്ല ഉറ്റവർ ഓർമ്മിച്ചെടുക്കുന്നത്. അലിയെ കാണണമെന്ന് അഗാധമായി അഭിലഷിച്ചിരുന്ന ഒരു ചെറിയ കുട്ടിയെ കുറിച്ച് കേട്ടറിയുമ്പോൾ അവനെപ്പോയി സന്ദർശിക്കുകയാണ് അയാൾ ആദ്യം ചെയ്തത്. കുട്ടി അർബുദബാധിതനാണെന്ന അറിവ് അയാളെ ഹൃദയാലുവാക്കി. കുട്ടിയെ ചേർത്ത് പിടിച്ച് അയാൾ ഇങ്ങനെയാണ് പറഞ്ഞത് : ജോർജ് ഫോർമാനെ ഞാൻ എങ്ങനെയാണ് നിലംപരിശാക്കുന്നത്, അതുപോലെ നീയും അർബുദത്തെ പോരാടി തോൽപ്പിക്കാൻ പോവുകയാണ്.   കുട്ടി ഗുണപരമായല്ല പ്രതികരിച്ചത്. "അങ്ങനെയല്ല, വൈകാതെ … Continue reading പുലർവെട്ടം 517

പുലർവെട്ടം 516

{പുലർവെട്ടം 516}   പ്രളയമായിരുന്നു മനുഷ്യൻ്റെ പ്രാചീന ഭയങ്ങളിലൊന്ന്. അതുകൊണ്ടാണ് ഓരോ പുരാതന സംസ്കാരത്തിലും വിശദാംശങ്ങളിൽ ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇത്രയും പ്രളയവർത്തമാനങ്ങൾ അവശേഷിക്കുന്നത്. ഹെബ്രായലോകത്ത് അത് നോഹയുടെ കാലത്തെ ദുര്യോഗമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത്തിരിപ്പോന്ന കരയെ പലമടങ്ങുകളായി അതിനെ വലം ചുറ്റിയിരുന്ന കടൽ ആർത്തലച്ചു വന്ന് കീഴ്പ്പെടുത്തി. തീപ്പെട്ടിക്കൂടിനേക്കാൾ ചെറിയ ഒരു നൗകയിൽ ഒരേയൊരു കുടുംബവും അവരോടൊപ്പം നിലനിൽക്കണമെന്ന് ദൈവം ആഗ്രഹിച്ച എല്ലാ ജീവജാലങ്ങളുടെയും ഒരു ജോഡി ഇണകളുമുണ്ട്.   നോഹ ഒരു പ്രാവിനെ ജാലകത്തിലൂടെ മഴ ഇനിയും … Continue reading പുലർവെട്ടം 516

പുലർവെട്ടം 515

{പുലർവെട്ടം 515}   ടോട്ടോചാൻ മടുക്കാത്തൊരു പുസ്തകമാണ്. എന്തൊക്കെ കാര്യങ്ങളിലേക്കാണ് കൊബായാഷി എന്ന അദ്ധ്യാപകൻ കുട്ടികളെ സ്വാഭാവികമായി കൂട്ടിക്കൊണ്ടു പോകുന്നത്.   ഉച്ചയ്ക്ക് കുട്ടികളുടെ തുറന്നുവച്ച ചോറ്റുപാത്രങ്ങൾക്കരികിലൂടെ മാസ്റ്ററുടെ ഒരു എത്തിനോട്ടം ഉണ്ട്. കടലിൽനിന്നുള്ള പങ്കും മലയിൽ നിന്നുള്ള പങ്കും കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് അയാൾ ആരായുന്നത്. അതിന് ഒരുപാട് ചെലവോ മെനക്കേടോ ഇല്ല. മലയിൽനിന്നുള്ളതിന് കാട്ടുപയറിൻ്റെ തോരനോ ഒരു ഓംലെറ്റോ മതിയാകും. കടൽവിഭവമായി ഒരു ഉണക്കമീൻ്റെ തുണ്ടായാലും മതി.   ഏതെങ്കിലും ഒരു അമ്മയ്ക്ക് തിരക്ക് കാരണം … Continue reading പുലർവെട്ടം 515

പുലർവെട്ടം 514

{പുലർവെട്ടം 514}   എന്തുകൊണ്ടാണ് ചില പദങ്ങളിൽ ഇങ്ങനെ തട്ടി നിൽക്കുന്നത്, പള്ളിക്കൂടം കാലത്ത് തൊട്ടടുത്ത് ഗേൾസ് സ്കൂളിന്റെ മുറ്റത്ത് തടഞ്ഞുനിന്ന ഒരാൾ മധ്യവയസ്സിൽ തന്റെ കുട്ടിയെ അതേ സ്കൂളിൽ വിട്ടിട്ട് പുറത്ത് കാത്തുനിൽക്കുമ്പോൾ നീ ഇവിടെ നിന്ന് ഇനിയും പോയിട്ടില്ലേ എന്ന് ചോദിക്കുന്ന സഹപാഠിയുടെ നിഷ്കളങ്കതയൊന്നുമല്ലിത്. ചില പദങ്ങളെ വിട്ട് മുന്നോട്ട് പോവുക അസാധ്യമാണ്. മാപ്പ് അത്തരം ഒരു പദമാണ്. അതിനെക്കുറിച്ച് നിരന്തരം കേൾക്കുകയും പറയുകയുമാണ് കലി ബാധിച്ചൊരു കാലത്തിനും ലോകത്തിനുമുള്ള വിഷവൈദ്യം.   മരുഭൂമിയിലെ … Continue reading പുലർവെട്ടം 514

പുലർവെട്ടം 513

{പുലർവെട്ടം 513}   അങ്ങ് എന്റെ ഭവനത്തിൽ വരുവാൻ എനിക്ക് യോഗ്യതയില്ല. ഒരു വാക്ക് ഉച്ചരിച്ചാൽ മതി. എൻ്റെ ആത്മാവ് സുഖം പ്രാപിക്കും. - The most beautiful words in the world എന്നാണ്  Michael Sean Winters എന്നൊരു എഴുത്തുകാരൻ അതിനെ വിശേഷിപ്പിക്കുന്നത്. എത്ര ദൂരത്തുനിന്നും അപരനെ സൗഖ്യപ്പെടുത്തുവാൻ പര്യാപ്തമായ ആ പദം എന്തായിരിക്കും - ക്ഷമിച്ചു എന്നൊരു പദമല്ലാതെ പ്രാണനെ പ്രശാന്ത ജലാശയത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ആ പദം ഉച്ചരിക്കുവാൻ മനുഷ്യർ എന്താണിത്ര … Continue reading പുലർവെട്ടം 513

പുലർവെട്ടം 512

{പുലർവെട്ടം 512}   When the evening came,He said to His disciples,"Let us cross to the other side" - (Mark 4:35)   കൊല്ലപ്പരീക്ഷയ്ക്ക് കിട്ടുന്ന മാർക്ക് മാത്രം ബുദ്ധിയുടെ മാനദണ്ഡമായി കണക്കാക്കിയിരുന്ന ആ കാലം ഭാഗ്യവശാൽ കടന്നുപോവുകയാണ്. ഏഴിൽ തുടങ്ങി ഇപ്പോൾ പന്ത്രണ്ടിൽ എത്തിനിൽക്കുന്ന ബുദ്ധിയുടെ മാനങ്ങൾ കാണാതെ പോകരുത്. അങ്ങനെയാണ് വൈകാരികബുദ്ധി തുടങ്ങിയ പദങ്ങൾ നാം കേട്ടുതുടങ്ങുന്നത്. സ്വന്തം വൈകാരികതയെ അപഗ്രഥിക്കാനും ധനാത്മകമായി അതിനെ ഉപയോഗപ്പെടുത്താനും അതുവഴി അവനവന്റെ … Continue reading പുലർവെട്ടം 512

പുലർവെട്ടം 511

{പുലർവെട്ടം 511}   "There is no revenge so complete as forgiveness.”- Josh Billings   കണക്ക് പരീക്ഷയ്ക്ക് അമ്പേ തോറ്റുപോയവർക്കും പിടുത്തം കിട്ടാവുന്ന സരളമായ ഒരു എഞ്ചുവടി അവൻ്റെ കൈവശം ഉണ്ടായിരുന്നു. ഒരാൾ എന്നോട് തെറ്റ് ചെയ്താൽ എത്രയാവർത്തി അവനോടു പൊറുക്കണം, ഏഴ് തവണ മതിയോ എന്ന പീറ്ററിന്റെ ചോദ്യത്തിനിടയിലായിരുന്നു അത്. ഏഴ്, എഴുപത് പ്രാവശ്യം എന്നായിരുന്നു അവൻ്റെ മറുപടി. പൊതുവേ അങ്ങനെതന്നെയാണ് മിക്കവാറും വിവർത്തനങ്ങളിൽ കാണപ്പെടുന്നത്. എന്നാൽ ജറുസലേം ബൈബിൾ തുടങ്ങിയ … Continue reading പുലർവെട്ടം 511

പുലർവെട്ടം 510

{പുലർവെട്ടം 510}   എന്തൊരു മനുഷ്യൻ എന്ന് അത്ഭുതപ്പെടുത്തുന്ന ഒരാളെയേ പരിമിതമായ വായനയുടെ പശ്ചാത്തലത്തിൽ നിന്ന് കണ്ടെടുക്കാനാവൂ. അത് ഫയോദർ ദസ്തയേവ്സ്കി. "കാരമസോവ് സഹോദരൻമാർ" വിമലീകരിച്ചതോളം ഉള്ളത്തെ മറ്റൊരു പുസ്തകവും സ്നാനപ്പെടുത്തിയിട്ടില്ല. അതിൽ ഫാദർ സോസിമയുടെ ഓർമ്മ മാപ്പുമായി ബന്ധപ്പെട്ട സാഹിത്യ വിചാരങ്ങളിൽ പൊതുവേ രേഖപ്പെടുത്തി കാണാറുണ്ട്.   സോസിമ തന്റെ സഹോദരനെ ഓർമ്മിച്ചെടുക്കുകയാണ്. അയാളെക്കാൾ എട്ട് വയസ്സു മൂത്ത മാർക്കൽ - പതിനേഴ് വയസ്സാണ് അയാൾക്കപ്പോൾ. അയാൾ ദൈവം ഉൾപ്പെടെയുള്ള എല്ലാത്തിനും എതിരായിരുന്നു.   പൊതുവേ … Continue reading പുലർവെട്ടം 510

പുലർവെട്ടം 509

{പുലർവെട്ടം 509}   മാപ്പ് കൊടുക്കുകയല്ലാതെ ലോകത്തിന്റെ മുൻപിൽ എന്താണ് ഒരു ഭാവിയുള്ളത്? ഞാൻ മാപ്പ് കൊടുക്കാത്ത ഒരാൾക്ക് ദൈവം മാപ്പ് കൊടുത്തു എന്ന് പറയാൻ ആരാണ് നിങ്ങളെ അധികാരപ്പെടുത്തിയതെന്ന് കനൽ പോലൊരു വാക്ക് കുറച്ചു നാൾ മുൻപ് കണ്ടൊരു ചിത്രത്തിൽ നിന്ന് ഉള്ളിൽ വീണ് പൊള്ളുന്നുണ്ട്, എന്നിട്ടും.   മരിച്ചവരെ ഉയിർപ്പിക്കുക എന്നൊരു അനുശാസനം ദേശത്തിന്റെ അതിരുകളിലേയ്ക്ക് ചിതറിപ്പോയ സ്നേഹിതർക്ക് യേശുവിൻ്റേതായി ലഭിക്കുന്നുണ്ട്. അതിലൊരാളുടെ ഓർമ്മത്തിരുനാളാണിന്ന് - ദുക്റാന. മാപ്പ് കൊടുക്കുക, മാപ്പ് കൊടുക്കാൻ പ്രേരിപ്പിക്കുക … Continue reading പുലർവെട്ടം 509

പുലർവെട്ടം 508

{പുലർവെട്ടം 508}   പൂച്ചകൾ പൊറുക്കാറില്ല എന്നൊരു നിരീക്ഷണമുണ്ട്. പരസ്പരം ഏറ്റുമുട്ടുന്ന ജീവജാലങ്ങളുടെയിടയിൽ എല്ലാം തന്നെ അതിനുശേഷം തങ്ങൾ ഇനിയും സൗഹൃദത്തിന് തയ്യാറാണെന്നുള്ള സന്ദേശങ്ങൾ കൈമാറുന്ന ഒരു രീതിയുണ്ട്. അത്തരം അനുരഞ്ജന സൂചനകൾ ആൾക്കുരങ്ങുകളിലൊക്കെ വളരെ ശക്തമാണ്. Non primates - ജീവജാലങ്ങളിലും വിളക്കിയോജിക്കലിൻ്റെ ശരീരഭാഷയുണ്ട്. ആടുകളിലും കഴുതപ്പുലികളിലുമൊക്കെ അത് വളരെ വിസിബിളാണ്. അപവാദമായി നിൽക്കുന്നത് പൂച്ചകളാണ്.   ശാസ്ത്രീയമായി അവയത്രയും പരിശോധിക്കപ്പെട്ടിട്ടുണ്ടോ എന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. എന്നാൽ ഒരു രൂപകം എന്ന നിലയിൽ അതിൽ ചില … Continue reading പുലർവെട്ടം 508

പുലർവെട്ടം 507

{പുലർവെട്ടം 507}   സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ അച്ഛാ, എന്ന പ്രാർത്ഥനയെ ആധാരമാക്കിയുള്ള നമ്മുടെ കൊച്ചുവർത്തമാനങ്ങൾക്കിടയിൽ ആ കഥകൂടി ഒന്ന് ഓർമ്മിച്ചെടുക്കുകയാണ്. ടോൾസ്റ്റോയിയുടെ Three Hermits, മൂന്ന് സാധുക്കളുടെ കഥ എന്നായിരുന്നു അതിന്റെ ഭാഷാന്തരം.   ഒരു ബിഷപ്പും കുറെ തീർത്ഥാടകരും കൂടെ ദൂരെയുള്ളൊരു ആശ്രമത്തിലേക്ക് ഒരു കപ്പൽയാത്ര നടത്തുകയായിരുന്നു. അകലെയുള്ളൊരു ദ്വീപിൽ തങ്ങളുടെ ആത്മാവിന്റെ രക്ഷയെപ്രതി കാലാകാലങ്ങളായി മാറിപ്പാർക്കുന്ന, ഇപ്പോൾ വൃദ്ധരായ മൂന്ന് സന്യാസിമാരെക്കുറിച്ച് പറയുകയായിരുന്നു. അവരെക്കാണാനുള്ള ബിഷപ്പിന്റെ താത്പര്യത്തെ ക്യാപ്റ്റനുൾപ്പെടെയുള്ളവർ നിരുത്സാഹപ്പെടുത്തി. നമ്മൾ എടുക്കുന്ന ക്ലേശങ്ങൾക്ക് … Continue reading പുലർവെട്ടം 507

പുലർവെട്ടം 506

{പുലർവെട്ടം 506}   "മരയ്ക്കാരേ, നിങ്ങൾക്ക് ഞാൻ പതിനഞ്ചു റുപ്പിക കടം വീട്ടാനുണ്ട്. അല്ല, പതിനഞ്ചു റുപ്പികയും നാലണയും.” “വെള്ളായി ഈ യാത്രയിൽ അതിനെക്കുറിച്ച് ഓർക്കരുത്.” “മരയ്ക്കാരേ, ഇനിയൊരിക്കലും എനിക്കത് വീട്ടാൻ കഴിഞ്ഞെന്ന് വരില്ല.” “വീടാത്ത കടങ്ങൾ പടച്ചവൻ്റെ സൂക്ഷിപ്പുകളാണ്. അത് അങ്ങനെതന്നെയിരിക്കട്ടെ." (കടൽത്തീരത്ത്, ഒ. വി. വിജയൻ)   പൂരിപ്പിക്കുക, ഞങ്ങളോട്......... ചെയ്യുന്നവരോട് ഞങ്ങള് ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ .......... ഞങ്ങളോടും ക്ഷമിക്കണമെ (എ) തെറ്റുകൾ (ബി) പാപങ്ങൾ (സി) കടങ്ങൾ   ഏത് പദമാണ് ഉപയോഗിക്കേണ്ടതെന്നതിന് … Continue reading പുലർവെട്ടം 506